▲ വിരഹി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വിരഹി
ബാഷ്പാഞ്ജലി
കാര്‍മുകിൽ മാലയാലംബരാന്തം
കാളായവർണ്ണമായ് മാറിടുമ്പോൾ,
എന്തിനാണാവോ വിഫലമായെൻ
ചിന്താശലഭം ചിറകടിപ്പൂ!
ദൂരത്താക്കുന്നിന്‍റെ പിന്നിൽനിന്നു
മോരോ മേഘങ്ങളുയരുമ്പോഴും
സുന്ദരരാഗാർദ്രമാകുമേതോ
സന്ദേശലബ്ധിക്കായ് ഞാൻ കൊതിപ്പൂ
അക്ഷയകാവ്യമാണായ,തെന്നാൽ
അക്ഷമനാമെനിക്കജ്ഞമല്ലോ!
ഏതൊ ലോകത്തിൽവെച്ചെപ്പോഴോ ഞാ
നാരെയോവിട്ടുപിരിഞ്ഞിരുന്നു.
മാമക ജീവൻ തിരഞ്ഞുഴലു
മാ മനോമോഹിനിയെങ്ങിരിപ്പൂ?
ആരാണെന്നാരോമലാരറിഞ്ഞു
ഞാനെന്നാലിന്നും വിരഹിതന്നെ!
എത്ര സങ്കേതത്തിലാത്തരാഗ
മുത്തമേ, നിന്നെത്തിരഞ്ഞുപോയ്, ഞാൻ?
രാവിലേ തൊട്ടു ഞാനന്തിയോളം
പൂവനംതോറുമലഞ്ഞുപോയി.
ദ്യോവിൽ നിങ്കാലടിപ്പാടു നോക്കി
രാവിൽ ഞാൻ പിന്നെയും സഞ്ചരിച്ചു.
"കണ്ടില്ല, കണ്ടില്ലെ",ന്നെന്നൊടോരോ
ചെണ്ടും ചിരിച്ചു തല കുലുക്കി.
അക്ഷമനായൊരെൻ ചോദ്യം കേട്ടാ
നക്ഷത്രമൊക്കെയും കണ്ണുചിമ്മി.
"കഷ്ട !" മെന്നെന്നെപ്പരിഹസിച്ചു
പക്ഷികളെല്ലാം പറന്നുപോയി.
"കാണില്ല, കാണില്ലെ",ന്നോതിയോതി
ക്കാനനച്ചോല കുണുങ്ങിയോടി.
ആരോമലേ,ഹാ നീയെങ്ങുപോയെൻ
തീരാവിരഹമിതെന്നുതീരും?
* * *
നീയെന്നിൽത്തന്നെ ലയിച്ചിരിക്കേ
ഞാനെന്തേ നിന്നെത്തിരഞ്ഞുപോവാൻ?
എന്നെ ഞാനാദ്യം മറന്നുവെങ്കിൽ
നിന്നടുത്തെന്നേ ഞാനെത്തിയേനേ!
എന്നിലെ ഞാനില്ലാതാവതെന്നാ
ണന്നു, നിൻ ചുംബനമേൽപ്പവൻ ഞാൻ!
മായികേ, മാമകതപ്തചിത്ത
നായികേ, നിന്നെ ഞാനെന്നു കാണും?
Manglish Transcribe ↓
Changampuzha krushnapilla=>▲ virahi
baashpaanjjali
kaarmukil maalayaalambaraantham
kaalaayavarnnamaayu maaridumpol,
enthinaanaavo viphalamaayen
chinthaashalabham chirakadippoo! Dooratthaakkunninre pinnilninnu
moro meghangaluyarumpozhum
sundararaagaardramaakumetho
sandeshalabdhikkaayu njaan kothippoo
akshayakaavyamaanaaya,thennaal
akshamanaamenikkajnjamallo! Etho lokatthilveccheppozho njaa
naareyovittupirinjirunnu. Maamaka jeevan thiranjuzhalu
maa manomohiniyengirippoo? Aaraanennaaromalaararinju
njaanennaalinnum virahithanne! Ethra sankethatthilaattharaaga
mutthame, ninnetthiranjupoyu, njaan? Raavile thottu njaananthiyolam
poovanamthorumalanjupoyi. Dyovil ninkaaladippaadu nokki
raavil njaan pinneyum sancharicchu.
"kandilla, kandille",nnennodoro
chendum chiricchu thala kulukki. Akshamanaayoren chodyam kettaa
nakshathramokkeyum kannuchimmi.
"kashda !" mennennepparihasicchu
pakshikalellaam parannupoyi.
"kaanilla, kaanille",nnothiyothi
kkaananacchola kunungiyodi. Aaromale,haa neeyengupoyen
theeraavirahamithennutheerum?
* * *
neeyenniltthanne layicchirikke
njaanenthe ninnetthiranjupovaan? Enne njaanaadyam marannuvenkil
ninnadutthenne njaanetthiyene! Ennile njaanillaathaavathennaa
nannu, nin chumbanamelppavan njaan! Maayike, maamakathapthachittha
naayike, ninne njaanennu kaanum?