▲ വിരുന്നുകാരൻ ഓണപ്പൂക്കൾ

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വിരുന്നുകാരൻ ഓണപ്പൂക്കൾ

ഇക്കൊല്ലമോണത്തിനുണ്ടെന്‍റെ വീട്ടിലൊ

രുൾക്കുളിരേകും വിരുന്നുകാരൻ

മായികജീവിതസ്വപ്നശതങ്ങളെ

ച്ചായം പിടിപ്പിക്കും ചിത്രകാരൻ

ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി

ന്നേന്തി വന്നെത്തിയ ദൈവദൂതൻ.



നിൻ കനിവിൻ നിധികുംഭത്താലേവമെ

ന്നങ്കസ്ഥലം നീയലങ്കരിയ്ക്കേ,

എന്തിനെനിയ്ക്കിനിയന്യസമ്പത്തുകൾ

സംതൃപ്തനായ് ഞാൻ ജഗൽപിതാവേ!

ത്വൽക്കൃപാബിന്ദുവും മൌലിയിൽച്ചൂടിയി

പ്പുൽക്കൊടി നിൽപ്പു, ഹാ, നിർവൃതിയിൽ!



ഭാവപ്രദീപ്തമാമെന്‍റെ മനംപോലെ, യി

പ്പൂവിട്ട മുറ്റം പരിലസിപ്പൂ;

പിച്ചവെച്ചെത്തുമെന്നോമനപ്പൈതലിൻ

കൊച്ചിളം കാലടിപ്പാടു ചൂടി!

ധന്യമായെന്മിഴി രണ്ടുമിന്നാനന്ദ

ജന്യമായീടുമിക്കണ്ണുനീരിൽ!



* * *



ആയിരം ജന്മങ്ങളാർജ്ജിച്ച പുണ്യങ്ങ

ളാകാരമേന്തിയണഞ്ഞപോലെ,

കൈവല്യകേന്ദ്രമേ, കമ്പിതമായൊരെൻ

കൈകളിലെങ്ങനെ നീയൊതുങ്ങി?





അന്തിക്കതിരുകൾ സാരിയുടുപ്പിച്ചൊ

രഞ്ചിതമാകുമിത്തോപ്പിൽ,

ആനന്ദലോലയായാടിയില്ലന്നൊക്കെ

ഞാനെത്ര നാടകം, തോഴി!

ഏറെനാളായി ഞാൻ കാണാതിരുന്നൊരീ

യാരാമകുഞ്ജങ്ങൾ കാൺകേ,

മൊട്ടിട്ടിടുകയാണോമത്സ്മരണകൾ

കഷ്ട, മെൻ ചിത്തത്തിൽ വീണ്ടും!





അന്തരംഗത്തിൽ വിഷാദം കൊളുത്തുവാ

നെന്തിനുദിച്ചു നീ, യന്തിനക്ഷത്രമേ?

Manglish Transcribe ↓


Changampuzha krushnapilla=>▲ virunnukaaran onappookkal

ikkollamonatthinunden‍re veettilo

rulkkulirekum virunnukaaran

maayikajeevithasvapnashathangale

cchaayam pidippikkum chithrakaaran

shaanthi than shaashvathasandesham vinnilni

nnenthi vannetthiya dyvadoothan. Nin kanivin nidhikumbhatthaalevame

nnankasthalam neeyalankariykke,

enthineniykkiniyanyasampatthukal

samthrupthanaayu njaan jagalpithaave! Thvalkkrupaabinduvum mouliyilcchoodiyi

ppulkkodi nilppu, haa, nirvruthiyil! Bhaavapradeepthamaamen‍re manampole, yi

ppoovitta muttam parilasippoo;

picchavecchetthumennomanappythalin

kocchilam kaaladippaadu choodi! Dhanyamaayenmizhi randuminnaananda

janyamaayeedumikkannuneeril!



* * *



aayiram janmangalaarjjiccha punyanga

laakaaramenthiyananjapole,

kyvalyakendrame, kampithamaayoren

kykalilengane neeyothungi? Anthikkathirukal saariyuduppiccho

ranchithamaakumitthoppil,

aanandalolayaayaadiyillannokke

njaanethra naadakam, thozhi! Erenaalaayi njaan kaanaathirunnoree

yaaraamakunjjangal kaanke,

mottittidukayaanomathsmaranakal

kashda, men chitthatthil veendum! Antharamgatthil vishaadam kolutthuvaa

nenthinudicchu nee, yanthinakshathrame?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution