▲ വിശ്രാന്തി ബാഷ്പാഞ്ജലി

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വിശ്രാന്തി ബാഷ്പാഞ്ജലി

ചൂടുവെയിലിതു മനുഷ്യഹൃത്തിലെ

ക്കഠിനതയെക്കാളതീവ ശീതളം.

ഇവിടെ,യീ മരത്തണൽച്ചുവട്ടിലൊ

ന്നിനിയൊരിത്തിരി തല ചായ്ക്കട്ടെ, ഞാൻ!

വിവശനായൊരെൻവിവിധചിന്തയീ

വിജനതയിൽ തെല്ലടങ്ങിയെങ്കിലോ!

കളകളസ്വരമുഖരകണ്ഠരായ്

വരികരികിലെൻകിളിക്കിടാങ്ങളേ!

അസഹ്യമല്ലെനി,ക്കണുവു,മിപ്പൊഴീ

വരണ്ടവായുവിൻ പരുത്തചുംബനം.

പരിസരമെല്ലാം പരുഷമാമോരോ

പരിഭവസ്വരം തിരയടിച്ചിടും,

ഹൃദയശൂന്യമാം മണിയറയിലെ

സ്സുമശയനത്തിൽ കൊതിപ്പതില്ല, ഞാൻ!

തണലുകൾ തിങ്ങി നിറയുമീ വെറും

മണലിലീവിധം കിടന്നിടും നേരം,

ഒരു പദത്തിനും വഴങ്ങിടാത്തതാ

മൊരു സമാധാനമനുഭവിപ്പു, ഞാൻ!

വെറുമസൂയയാൽ കരിപിടിച്ചതാ

മൊരു മുഖവുമില്ലടുത്തൊരേടവും.

പരിഭവമില്ല, പരാതിയുമില്ല,

വിരസതയില്ല, വിലാപവുമില്ല;

വെറും പച്ചച്ചിരിപ്പടർപ്പുകളില്ല;

പരപരിഹാസലഹരികളില്ല;

കരാളശാസനാവചനങ്ങളില്ല;

കഠോരമാമോരോ കലഹങ്ങളില്ല;

നിശാന്തരീക്ഷംപോൽ പ്രശാന്തസുന്ദരം

നിഹതജീവി ഞാൻ കിടക്കുമിസ്ഥലം!!

പരമശാന്തി,യെന്നരികിലൂടെ ,യൊ

രരുവിയായ് മന്ദമൊഴുകിടുന്നിതാ!

പരിചൊടായതിൽപരിസ്ഫുരിച്ചിടും

പരിമൃദുലമാം മധുരമർമ്മരം,

തെരുതെരെയെടുത്തെറികയാണൊരു

പുളകത്തിലേയ്ക്കെൻ വ്രണിതജീവനെ!

പടർന്നപാദപപടലിയിൽ, പാറി

പ്പറന്നു പാടിടും പതംഗപാളികൾ,

മരിക്കുവോളവും മറക്കാനാകാത്ത

നിരഘതത്വങ്ങളെനിക്കു നൽകുന്നു!

ചലദലാകുലവിലാസിനികളാം

പല പല സുമസുരഭിലാംഗികൾ,

അമിതകൗതുക,മണിയണിയായി

ന്നമലസുസ്മിതം പൊഴിച്ചിതാ, നിൽപൂ!

ഇനിയെന്തുവേണം, മമ മിഴിയിണ

യ്ക്കിതിലുപരിയൊരനഘദർശനം!

അകലെക്കാണുമ, ച്ചെറുഗിരികൾതൻ

പുറകിൽനിന്നോരോ വിജനസ്വപ്നംപോൽ,

ലളിതനീലിമ പരന്നവാനിലേ

യ്ക്കിഴഞ്ഞുകേറുമക്കരിമുകിലുകൾ,

അലസമായ് നോക്കിയിരിക്കയാണെനി

ക്കവനിയി,ലെന്തു സുഖത്തിലും സുഖം!

അരചനായിടേ ,ണ്ടരമനയും വേ

ണ്ടൊരു കിരീടവും തലയിൽ ചൂടേണ്ട!

മനോജ്ഞസംഗീതമസൃണ, മേകാന്ത

മഹിതശാന്തിദം, മദീയസങ്കേതം!

ഹോമഹിമകളെഴുന്നൊരീ വിശ്വ

മഹാകാവ്യം, മുമ്പിൽ നിവർത്തിവെച്ചിദം,

മനസ്സിലാകാത്ത പലതു,മൊന്നിനി

മനസ്സിലാക്കുവാൻ മുതിർന്നിടട്ടെ, ഞാൻ!!



ഹൃദയങ്ങൾ തമ്മിൽ പുണർന്നിടുമ്പോ

ളിളകുന്നൊരവ്യക്തമർമ്മരമേ!

വിയദതി വിസ്തൃതശാന്തമായി

വിലസുമൊരാനന്ദമല്ലയോ, നീ

Manglish Transcribe ↓


Changampuzha krushnapilla=>▲ vishraanthi baashpaanjjali

chooduveyilithu manushyahrutthile

kkadtinathayekkaalatheeva sheethalam. Ivide,yee maratthanalcchuvattilo

nniniyoritthiri thala chaaykkatte, njaan! Vivashanaayorenvividhachinthayee

vijanathayil thelladangiyenkilo! Kalakalasvaramukharakandtaraayu

varikarikilenkilikkidaangale! Asahyamalleni,kkanuvu,mippozhee

varandavaayuvin parutthachumbanam. Parisaramellaam parushamaamoro

paribhavasvaram thirayadicchidum,

hrudayashoonyamaam maniyarayile

sumashayanatthil kothippathilla, njaan! Thanalukal thingi nirayumee verum

manalileevidham kidannidum neram,

oru padatthinum vazhangidaatthathaa

moru samaadhaanamanubhavippu, njaan! Verumasooyayaal karipidicchathaa

moru mukhavumilladutthoredavum. Paribhavamilla, paraathiyumilla,

virasathayilla, vilaapavumilla;

verum pacchacchirippadarppukalilla;

paraparihaasalaharikalilla;

karaalashaasanaavachanangalilla;

kadtoramaamoro kalahangalilla;

nishaanthareekshampol prashaanthasundaram

nihathajeevi njaan kidakkumisthalam!! Paramashaanthi,yennarikiloode ,yo

raruviyaayu mandamozhukidunnithaa! Parichodaayathilparisphuricchidum

parimrudulamaam madhuramarmmaram,

theruthereyeduttherikayaanoru

pulakatthileykken vranithajeevane! Padarnnapaadapapadaliyil, paari

pparannu paadidum pathamgapaalikal,

marikkuvolavum marakkaanaakaattha

niraghathathvangalenikku nalkunnu! Chaladalaakulavilaasinikalaam

pala pala sumasurabhilaamgikal,

amithakauthuka,maniyaniyaayi

nnamalasusmitham pozhicchithaa, nilpoo! Iniyenthuvenam, mama mizhiyina

ykkithilupariyoranaghadarshanam! Akalekkaanuma, ccherugirikalthan

purakilninnoro vijanasvapnampol,

lalithaneelima parannavaanile

ykkizhanjukerumakkarimukilukal,

alasamaayu nokkiyirikkayaaneni

kkavaniyi,lenthu sukhatthilum sukham! Arachanaayide ,ndaramanayum ve

ndoru kireedavum thalayil choodenda! Manojnjasamgeethamasruna, mekaantha

mahithashaanthidam, madeeyasanketham! Homahimakalezhunnoree vishva

mahaakaavyam, mumpil nivartthivecchidam,

manasilaakaattha palathu,monnini

manasilaakkuvaan muthirnnidatte, njaan!! Hrudayangal thammil punarnnidumpo

lilakunnoravyakthamarmmarame! Viyadathi visthruthashaanthamaayi

vilasumoraanandamallayo, nee
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution