▲ വൃത്തം ഓണപ്പൂക്കൾ

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വൃത്തം ഓണപ്പൂക്കൾ

ആ നല്ല കാലമന്നർപ്പണം ചെയ്തതെ

ന്താനന്ദരംഗങ്ങളായിരുന്നൂ, സഖി!

മാരിവിൽ മാതിരി പെട്ടെന്നവയൊക്കെ

മായുമെന്നാരറിഞ്ഞിരുന്നു, സതി!

കഷ്ടം, ജലാർദ്രമായ്ത്തീരുന്നു കൺകളാ

നഷ്ടോത്സവത്തിൻ സ്മൃതികളിലിപ്പൊഴും!



ആവർത്തനത്തിനുമാവാതെ കാലമാ

മാവർത്ത, മയ്യോ, വിഴുങ്ങുന്നു സർവ്വവും!

മാറിമറയുമവയെ നാം നിഷ്ഫലം

മാടിവിളിപ്പൂ മമതയാൽപ്പിന്നെയും.

എത്തായ്കി, ലെല്ലാം നശിച്ചുപോയെന്നോർത്തു

ചിത്തം തകർന്നുടൻ കണ്ണീർ പൊഴിപ്പു നാം.

വസ്തുസ്ഥിതികൾതന്നാന്തരയാഥാർത്ഥ്യ

മെത്തിപ്പിടിയ്ക്കാൻ ശ്രമിയ്ക്കായ്കകാരണം,

എപ്പൊഴും ദു:ഖത്തിനല്ലാതെ മാർഗ്ഗമി

ല്ലിപ്പാരിലെന്നോർത്തടിയുന്നിതല്ലിൽ നാം!



ഒന്നിനൊന്നായൊക്കെ മാഞ്ഞുപോ, മെങ്കിലു

മൊന്നും ജഗത്തിൽ നശിയ്ക്കില്ലൊരിയ്ക്കലും.

ഹാ, പരിണാമവിധിയ്ക്കു വിധേയമായ്

രൂപാന്തരങ്ങളെ പ്രാപിപ്പതെന്നിയേ,

എന്തുണ്ടുലകിൽ നശിപ്പതെന്നേയ്ക്കുമാ

യെന്തിനു പിന്നെപ്പരിതപിയ്ക്കുന്നു നാം?

കാലസ്രവന്തിതൻ ദുർവ്വാരകല്ലോല

മാലയിൽത്തങ്ങിത്തളർന്നലഞ്ഞങ്ങനെ,

പ്രജ്ഞയ്ക്കിരുട്ടെന്നു തോന്നുന്നതാകുമൊ

രജ്ഞാതരംഗത്തിലെത്തുന്നതെന്നിയേ,

എന്തുണ്ടു നഷ്ടപ്പെടുന്നതെന്നേയ്ക്കുമാ,

യെന്തിനു പിന്നെപ്പരിഭ്രമിക്കുന്നു നാം?



ജീവിതവ്യാസം പുരുങ്ങിച്ചുരുങ്ങി, യ

ക്കേവലത്വത്തിന്‍റെ കേന്ദ്രത്തിലെത്തുവാൻ,

കർമ്മമല്ലാതില്ല മാർഗ്ഗ, മിന്നാകയാൽ

ക്കർമ്മത്തെയാദ്യം പവിത്രീകരിയ്ക്ക നാം.

മൃൺമയമാകുമിക്കോവിലിൽ, ഭക്തിയാർ

ന്നുൺമയിൽച്ചിന്മയ്ദ്ധ്യാനനിർല്ലീനയായ്,

ആവസിപ്പൂ ജീവയോഗിനി, വെൺമല

രാവട്ടെ കർമ്മങ്ങ, ളർച്ചനയ്ക്കെപ്പൊഴും;

എങ്കിൽ, ക്ഷണപ്രഭാചഞ്ചലസ്വപ്നങ്ങൾ

സങ്കടമേകുകി, ല്ലാശ്വസിയ്ക്കൂ, സഖി!

ജന്മാന്തരങ്ങളിൽപ്പണ്ടുമിതുവിധം

നമ്മളൊരുമിച്ചിരുന്നൊരാ വേളയിൽ,

അന്നു നാം കണ്ടൊരപ്പൊന്നിൻ കിനാക്കള

ല്ലിന്നുമണഞ്ഞതെന്നാരറിഞ്ഞൂ, സതി!

ഇന്നവമാഞ്ഞുമറഞ്ഞതുകണ്ടിട്ടു

ഖിന്നയാകായ്കവ, വന്നിടും പിന്നെയും!

വർത്തമാനം ഭൂതമായ് സ്വയം മാറുന്നു

വർത്തമാനത്തിലണയുന്നു ഭാവിയും.

ഭൂതങ്ങൾ ഭാവിയായ് മാറുന്നി, താബ്ഭാവി

ഭൂതമായ്ത്തീരുന്നു വർത്തമാനംവഴി

വൃത്തമാണേവം സമസ്തവും; പോയവ

യെത്തും, മറഞ്ഞുപോം നിൽപവയൊക്കെയും!



രാവും പകലും, യഥാർത്ഥത്തി, ലൊന്നുപോ

ലാവശ്യമാണിജ്ജഗത്തിനെന്നോർക്ക നീ.

വേണമിരുട്ടും വെളിച്ചവും ജീവിത

മാണെങ്കിൽ, വേണം ചിരിയും കരച്ചിലും!

ഇല്ല നിയതീയ്ക്കു പക്ഷപാതം, പാഴി

ലല്ലൽപ്പെടുന്നതെന്തി, ന്നാശ്വസിയ്ക്കു നീ!

നീ വിശ്വസിയ്ക്കൂ നിയതിയിൽ നിശ്ചയം

നീറും ഹൃദയം ചിരിയ്ക്കുമെങ്കിലും! ...







വിവിധനവവിഭവശതസമ്പന്നമല്ല, മൽ

ക്കവനമയസാഹിതീപാദപൂജോത്സവം.

കരൾകവരുമതിരുചിരരത്നമൊന്നെങ്കിലും

കരതളിരിലില്ല മേ കാഴ്ചവെച്ചീടുവാൻ.

നവലളിതസുമതതിയുമില്ലെനി, യ്ക്കംബികേ,

ഭവതിയുടെ കണ്ഠത്തിൽ മാല ചാർത്തീടുവാൻ

ഒരു ചെറിയ കൂപ്പുകൈമൊട്ടുനായ്, ലജ്ജിച്ചു!

പുറകി, ലൊരു മുക്കിൽ, പ്പതുങ്ങി നിൽക്കുന്നു ഞാൻ!







മൃദുലതന്ത്രികൾ മുറുകെ മീട്ടി, യെൻ

ഹൃദയവല്ലകി ശിഥിലമായ്!

Manglish Transcribe ↓


Changampuzha krushnapilla=>▲ vruttham onappookkal

aa nalla kaalamannarppanam cheythathe

nthaanandaramgangalaayirunnoo, sakhi! Maarivil maathiri pettennavayokke

maayumennaararinjirunnu, sathi! Kashdam, jalaardramaayttheerunnu kankalaa

nashdothsavatthin smruthikalilippozhum! Aavartthanatthinumaavaathe kaalamaa

maavarttha, mayyo, vizhungunnu sarvvavum! Maarimarayumavaye naam nishphalam

maadivilippoo mamathayaalppinneyum. Etthaayki, lellaam nashicchupoyennortthu

chittham thakarnnudan kanneer pozhippu naam. Vasthusthithikalthannaantharayaathaarththya

metthippidiykkaan shramiykkaaykakaaranam,

eppozhum du:khatthinallaathe maarggami

llippaarilennortthadiyunnithallil naam! Onninonnaayokke maanjupo, menkilu

monnum jagatthil nashiykkilloriykkalum. Haa, parinaamavidhiykku vidheyamaayu

roopaantharangale praapippathenniye,

enthundulakil nashippathenneykkumaa

yenthinu pinnepparithapiykkunnu naam? Kaalasravanthithan durvvaarakallola

maalayiltthangitthalarnnalanjangane,

prajnjaykkiruttennu thonnunnathaakumo

rajnjaatharamgatthiletthunnathenniye,

enthundu nashdappedunnathenneykkumaa,

yenthinu pinnepparibhramikkunnu naam? Jeevithavyaasam purungicchurungi, ya

kkevalathvatthin‍re kendratthiletthuvaan,

karmmamallaathilla maargga, minnaakayaal

kkarmmattheyaadyam pavithreekariykka naam. Mrunmayamaakumikkovilil, bhakthiyaar

nnunmayilcchinmayddhyaananirlleenayaayu,

aavasippoo jeevayogini, venmala

raavatte karmmanga, larcchanaykkeppozhum;

enkil, kshanaprabhaachanchalasvapnangal

sankadamekuki, llaashvasiykkoo, sakhi! Janmaantharangalilppandumithuvidham

nammalorumicchirunnoraa velayil,

annu naam kandorapponnin kinaakkala

llinnumananjathennaararinjoo, sathi! Innavamaanjumaranjathukandittu

khinnayaakaaykava, vannidum pinneyum! Vartthamaanam bhoothamaayu svayam maarunnu

vartthamaanatthilanayunnu bhaaviyum. Bhoothangal bhaaviyaayu maarunni, thaabbhaavi

bhoothamaayttheerunnu vartthamaanamvazhi

vrutthamaanevam samasthavum; poyava

yetthum, maranjupom nilpavayokkeyum! Raavum pakalum, yathaarththatthi, lonnupo

laavashyamaanijjagatthinennorkka nee. Venamiruttum velicchavum jeevitha

maanenkil, venam chiriyum karacchilum! Illa niyatheeykku pakshapaatham, paazhi

lallalppedunnathenthi, nnaashvasiykku nee! Nee vishvasiykkoo niyathiyil nishchayam

neerum hrudayam chiriykkumenkilum! ... Vividhanavavibhavashathasampannamalla, mal

kkavanamayasaahitheepaadapoojothsavam. Karalkavarumathiruchirarathnamonnenkilum

karathalirililla me kaazhchaveccheeduvaan. Navalalithasumathathiyumilleni, ykkambike,

bhavathiyude kandtatthil maala chaarttheeduvaan

oru cheriya kooppukymottunaayu, lajjicchu! Puraki, loru mukkil, ppathungi nilkkunnu njaan! Mrudulathanthrikal muruke meetti, yen

hrudayavallaki shithilamaayu!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution