▲ വ്രണിതഹൃദയം ബാഷ്പാഞ്ജലി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വ്രണിതഹൃദയം ബാഷ്പാഞ്ജലി
പരമധന്യയാമുലകിനെന്തിനെൻ
ഹൃദയബാഷ്പത്തിൽ നനഞ്ഞ ചിന്തകൾ?
കപടലോകത്തിൻ നടുവിലീവിധം
കദന ഭീരുവായ് കഴിഞ്ഞിടുന്ന ഞാൻ,
നിരർത്ഥജൽപനം പൊഴിപ്പതൊക്കെയു
മസഹ്യമായേക്കാം പലർക്കുമെപ്പൊഴും.
'ക്ഷമിക്കു'കെന്നതിനുരച്ചുകൊണ്ടിതാ
നമിച്ചീടുന്നു ഞാനതിവിനീതനായ്!
വിവിധചിന്തയാൽഹൃദയവീണതൻ
മൃദുലതന്ത്രികൾശിഥിലമാകയാൽ,
നിരുപമാനന്ദമധുരിമയെഴു
മൊരുഗാനമ്പോലുമുദിപ്പതല്ലതിൽ!
മദീയമാനസംമഥിത,മീവിധം
വിഫലഗദ്ഗദം പൊഴിക്കാവൂ മേലും!!
Manglish Transcribe ↓
Changampuzha krushnapilla=>▲ vranithahrudayam baashpaanjjali
paramadhanyayaamulakinenthinen
hrudayabaashpatthil nananja chinthakal? Kapadalokatthin naduvileevidham
kadana bheeruvaayu kazhinjidunna njaan,
nirarththajalpanam pozhippathokkeyu
masahyamaayekkaam palarkkumeppozhum.
'kshamikku'kennathinuracchukondithaa
namiccheedunnu njaanathivineethanaayu! Vividhachinthayaalhrudayaveenathan
mrudulathanthrikalshithilamaakayaal,
nirupamaanandamadhurimayezhu
morugaanampolumudippathallathil! Madeeyamaanasammathitha,meevidham
viphalagadgadam pozhikkaavoo melum!!