▲ ശിഥിലചിന്ത ബാഷ്പാഞ്ജലി

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ശിഥിലചിന്ത ബാഷ്പാഞ്ജലി

ഒന്നുമില്ലായ്മയിൽനിന്നുമൊരിക്കലീ

ബ്രഹ്മാണ്ഡം പെട്ടെന്നുദിച്ചുയർന്നു

കമ്മർപ്രവാഹത്തിൻകല്ലോലമാലയി

ലിമ്മട്ടു താലോലമാടിയാടി,

സുന്ദരമാകും പരിപൂർണ്ണതയിലി

തെന്നൊരു നാളിനിച്ചെന്നുചേരും?

* * *

അത്ഭുതസ്വപ്നമണച്ചുകൊണ്ടിന്നോള

മെത്ര സൗന്ദര്യങ്ങൾ മണ്ണടിഞ്ഞു!

നിസ്തുലനിർവൃതികൊണ്ടു നിറഞ്ഞതാ

മെത്ര പുളകങ്ങൾ തേഞ്ഞുമാഞ്ഞു!

എന്നിട്ടും അയ്യയേ്യാ! ലോകമേ, ഹാ, നിന

ക്കെന്നിട്ടുമെന്തിത്തണുത്ത മൗനം?

* * *

മാറാത്ത കൂരിരുൾ! എന്നാലതിലെല്ലാം

നേരിയ തങ്കത്തടില്ലതകൾ!

ഘോരമേഘാരവം! എന്നാലതിലൊരു

ചാരു സംഗീത രംഗപൂരം!

പാഴ്ക്കൊടുംകാറ്റടി! എന്നാലതിലൊരു

പൂക്കുളിർവായുവിൻലോലനാളം!.....

* * *

ചിന്താശക്തിക്കുമൊരാകായ്കയാകുമി

തെന്തുകപടമാ,ണാരറിഞ്ഞു?

ഈവിശ്വം നാനാതരത്തിൽ നിഴലിക്കും

ജീവിതദർപ്പണമുറ്റുനോക്കി,

മർത്ത്യ, നീ നിന്നിട്ടും, നിൻകണ്ണിലെത്താത്തോ

രെത്ര രഹസ്യങ്ങളുണ്ടിനിയും!

* * *

സത്യത്തിനുള്ള വെളിച്ചത്തിലേയ്ക്കൊന്നെൻ

നിത്യതേ, നീയൽപം നീങ്ങിനിൽക്കൂ!

കാണട്ടെനിന്നെയെൻ കണ്ണീരിലൂടെ , നിൻ

ചേണെഴും രൂപം ഞാൻ നല്ലപോലെ.

കാണാൻ കഴിഞ്ഞീല പണ്ടൊന്നും, കണ്ണഞ്ചി

ച്ചാനന്ദമെന്നെയന്നന്ധനാക്കി!

* * *

പിന്നിട്ട മാർഗ്ഗങ്ങളൊക്കെ പ്രഭാമയം,

മുന്നിലെവിടെയുമന്ധകാരം,

വീതവിരാമമെൻയാനമൊടുവിലി

തേതു പാതാളത്തിനുള്ളിലേയ്ക്കോ?

ഇത്രകുറച്ചേ ഞാൻ പോന്നതുള്ളെങ്കിലു

മെത്ര കാൽവെയ്പു പിഴച്ചുപോയി!!

* * *

'അയേ്യാ, തിമിരം തിമിര!' മെന്നോതിയെൻ

കൈകാൽ തളർന്നു ഞാൻ വീണുപോയാൽ

ആവാതെ, ന്തെന്നെ വിഴുങ്ങുവാൻ ഗർത്തങ്ങൾ

വാ പിളർത്തിക്കൊണ്ടു നിൽക്കയല്ലേ?

മണ്ണടിയേണ്ടുമിപ്പുല്ലാങ്കുഴലിനെ

ക്കണ്ണീരിൽ മുക്കിയിട്ടെന്തുവേണം?

* * *

നിൽക്കാതെ നീണ്ടുപോമെന്നാത്മരോദനം

ചക്രവാളത്തെയതിക്രമിച്ചും,

നിശ്ശൂന്യതയിൽ മറഞ്ഞുകഴിഞ്ഞാലീ

നിസ്സാരചിത്രം പിന്നോർപ്പതാരോ!

ഇന്നത്തെപ്പൂവിന്‍റെ നാളത്തെസ്സംഭവ

മെന്നെന്നും വന്നു ചതിക്കുമല്ലോ!!



യമുനാതീരത്തെ പ്രണയസാരമെൻ

ഹൃദയസൂനത്തിൽ നിറയവെ,

അമരസങ്കൽപ സഖികളെൻചുറ്റും

പുളകഭിക്ഷയ്ക്കായണയുന്നു.

Manglish Transcribe ↓


Changampuzha krushnapilla=>▲ shithilachintha baashpaanjjali

onnumillaaymayilninnumorikkalee

brahmaandam pettennudicchuyarnnu

kammarpravaahatthinkallolamaalayi

limmattu thaalolamaadiyaadi,

sundaramaakum paripoornnathayili

thennoru naalinicchennucherum?

* * *

athbhuthasvapnamanacchukondinnola

methra saundaryangal mannadinju! Nisthulanirvruthikondu niranjathaa

methra pulakangal thenjumaanju! Ennittum ayyaye്yaa! Lokame, haa, nina

kkennittumenthitthanuttha maunam?

* * *

maaraattha koorirul! Ennaalathilellaam

neriya thankatthadillathakal! Ghorameghaaravam! Ennaalathiloru

chaaru samgeetha ramgapooram! Paazhkkodumkaattadi! Ennaalathiloru

pookkulirvaayuvinlolanaalam!.....

* * *

chinthaashakthikkumoraakaaykayaakumi

thenthukapadamaa,naararinju? Eevishvam naanaatharatthil nizhalikkum

jeevithadarppanamuttunokki,

martthya, nee ninnittum, ninkanniletthaattho

rethra rahasyangalundiniyum!

* * *

sathyatthinulla velicchatthileykkonnen

nithyathe, neeyalpam neenginilkkoo! Kaanatteninneyen kanneeriloode , nin

chenezhum roopam njaan nallapole. Kaanaan kazhinjeela pandonnum, kannanchi

cchaanandamenneyannandhanaakki!

* * *

pinnitta maarggangalokke prabhaamayam,

munnilevideyumandhakaaram,

veethaviraamamenyaanamoduvili

thethu paathaalatthinullileykko? Ithrakuracche njaan ponnathullenkilu

methra kaalveypu pizhacchupoyi!!

* * *

'aye്yaa, thimiram thimira!' mennothiyen

kykaal thalarnnu njaan veenupoyaal

aavaathe, nthenne vizhunguvaan gartthangal

vaa pilartthikkondu nilkkayalle? Mannadiyendumippullaankuzhaline

kkanneeril mukkiyittenthuvenam?

* * *

nilkkaathe neendupomennaathmarodanam

chakravaalattheyathikramicchum,

nishoonyathayil maranjukazhinjaalee

nisaarachithram pinnorppathaaro! Innattheppoovin‍re naalatthesambhava

mennennum vannu chathikkumallo!! Yamunaatheeratthe pranayasaaramen

hrudayasoonatthil nirayave,

amarasankalpa sakhikalenchuttum

pulakabhikshaykkaayanayunnu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution