▲ ശൂന്യതയിൽ ബാഷ്പാഞ്ജലി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ശൂന്യതയിൽ ബാഷ്പാഞ്ജലി
ഘോരഘോരനിരാശയിൽത്തന്നെയെൻ
ജീവനാളം വരണ്ടു വരണ്ടു ഞാൻ
എത്രനാളിനിപ്പോകണമീവിധം
ചിൽപ്രകാശമേ, നിന്നടുത്തെത്തുവാൻ?
ഞാനൊരു ശിശു, നിന്നെയെങ്ങാനുമെൻ
ചാപലത്താലനാദരിച്ചെങ്കിലോ!
അന്ധകാരമായ്; എൻമുന്നിലൊക്കയു
മന്തമറ്റ കൊടും മണൽക്കാടുകൾ.
കൈയിലില്ലൊരു മൺവിളക്കെങ്കിലും
വയ്യ വയെ്യനി, ക്കേകാന്തഭീരു ഞാൻ!
ആത്തവേദനം ഞാൻ, പൊഴിച്ചീടുമെ
ന്നാത്മരോദനമാരുണ്ടു കേൾക്കുവാൻ?
നിന്ന നിൽപിലിതാ പതിക്കുന്നു ഞാ,
നൊന്നു വന്നെന്നെത്താങ്ങൂ വെളിച്ചമേ
Manglish Transcribe ↓
Changampuzha krushnapilla=>▲ shoonyathayil baashpaanjjali
ghoraghoraniraashayiltthanneyen
jeevanaalam varandu varandu njaan
ethranaalinippokanameevidham
chilprakaashame, ninnadutthetthuvaan? Njaanoru shishu, ninneyengaanumen
chaapalatthaalanaadaricchenkilo! Andhakaaramaayu; enmunnilokkayu
manthamatta kodum manalkkaadukal. Kyyililloru manvilakkenkilum
vayya vaye്yani, kkekaanthabheeru njaan! Aatthavedanam njaan, pozhiccheedume
nnaathmarodanamaarundu kelkkuvaan? Ninna nilpilithaa pathikkunnu njaa,
nonnu vannennetthaangoo velicchame