▲ സഖിയോട് മയൂഖമാല

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ സഖിയോട് മയൂഖമാല

(ടാഗോർ)

അനുദിനമദ്ദേഹമിങ്ങണയു

മതുപോലെതന്നെമടങ്ങിപ്പോകും.

അയി,സഖി,നാഥനെൻവേണിയിൽനി

ന്നലരൊന്നുകൊണ്ടുപോയ്നല്‍കുകനീ.

അതുതന്നതാരെന്നുചോദിച്ചാ,ലെ

ന്നഭിധാന,മയ്യോ,നീചൊല്ലരുതേ!

ഇവിടെവന്നെത്തുംമടങ്ങിപ്പോകു

മിവയല്ലാതദ്ദേഹംചെയ്വീലൊന്നും.



തരുവിന്‍റെതാഴെപ്പൊടിമണലിൽ

തണലിലദ്ദേഹംതനിച്ചിരിപ്പൂ.

അയി,സഖി,നീയങ്ങുചെന്നനേക

മണിമലർകൊണ്ടുമിലകൾകൊണ്ടും,

ഒരുവിരിപ്പദ്ദേഹത്തിന്നിരിക്കാൻ

വിരവിൽവിരിച്ചുകൊടുത്തിടേണം.

അഴലേന്തിടുന്നതാണാമിഴിക

ളവമമചിത്തത്തിലാധിചേർപ്പൂ.

അരുളുന്നീലദ്ദേഹംതന്മനസിൽ

നിറയുന്നതെന്താണെന്നെന്നോടിന്നും.

ഇവിടെവന്നെത്തുംമടങ്ങിപ്പോകു

മിവയല്ലാതദ്ദേഹം ചെയ്വീലൊന്നും!

Manglish Transcribe ↓


Changampuzha krushnapilla=>▲ sakhiyodu mayookhamaala

(daagor)

anudinamaddhehaminganayu

mathupolethannemadangippokum. Ayi,sakhi,naathanenveniyilni

nnalaronnukondupoynal‍kukanee. Athuthannathaarennuchodicchaa,le

nnabhidhaana,mayyo,neechollaruthe! Ividevannetthummadangippoku

mivayallaathaddhehamcheyveelonnum. Tharuvin‍rethaazheppodimanalil

thanaliladdhehamthanicchirippoo. Ayi,sakhi,neeyanguchennaneka

manimalarkondumilakalkondum,

oruvirippaddhehatthinnirikkaan

viravilviricchukodutthidenam. Azhalenthidunnathaanaamizhika

lavamamachitthatthilaadhicherppoo. Arulunneeladdhehamthanmanasil

nirayunnathenthaanennennodinnum. Ividevannetthummadangippoku

mivayallaathaddheham cheyveelonnum!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution