▲ സങ്കേതം ബാഷ്പാഞ്ജലി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ സങ്കേതം ബാഷ്പാഞ്ജലി
അല്ലെങ്കിൽ വേണ്ട; ഞാനെന്നുമെന്നു
മല്ലലിൽത്തന്നെ കഴിച്ചുകൊള്ളാം.
ലോകവും ഞാനുമായുള്ള ബന്ധ
മാസന്നഭാവിയിൽ നഷ്ടമായാൽ,
ആലംബമില്ലാത്തൊരെന്നെയോർത്ത
ന്നാരുമൊരാളും കരഞ്ഞിടേണ്ട!
എന്നന്ത്യവിശ്രമരംഗമാരും
പൊന്നലർകൊണ്ടു പൊതിഞ്ഞിടേണ്ട!
മാനവപാദസമ്പർക്കമറ്റ
കാനനാന്തത്തിങ്കൽ വല്ലിടത്തും,
തിങ്ങിടും പച്ചപ്പടർപ്പിനുള്ളിൽ
നിങ്ങളെൻകല്ലറ തീർക്കുമെങ്കിൽ,
പോരും! മലിനമാമീയുലകിൽ,
ചാരിതാർത്ഥ്യമിനിക്കില്ല വേറെ!
ഞാനുമെൻ മൂകപ്രണയവുമൊ
ത്താ വനാന്തത്തിലടിഞ്ഞുകൊള്ളാം!
Manglish Transcribe ↓
Changampuzha krushnapilla=>▲ sanketham baashpaanjjali
allenkil venda; njaanennumennu
mallaliltthanne kazhicchukollaam. Lokavum njaanumaayulla bandha
maasannabhaaviyil nashdamaayaal,
aalambamillaatthorenneyorttha
nnaarumoraalum karanjidenda! Ennanthyavishramaramgamaarum
ponnalarkondu pothinjidenda! Maanavapaadasamparkkamatta
kaananaanthatthinkal vallidatthum,
thingidum pacchappadarppinullil
ningalenkallara theerkkumenkil,
porum! Malinamaameeyulakil,
chaarithaarththyaminikkilla vere! Njaanumen mookapranayavumo
tthaa vanaanthatthiladinjukollaam!