▲ സല്ലാപം ബാഷ്പാഞ്ജലി

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ സല്ലാപം ബാഷ്പാഞ്ജലി

മധുരസ്വരത്തിലെൻ കാമുകൻ ചോദിക്കുന്നു:

"മദിരോത്സവം നിനക്കോമലേ മതിയായോ?

മതിയായെങ്കിലൊന്നു തല ചായ്ക്കണ്ടേ? പനീർ

മലർ ചിന്നിയോരെന്‍റെ മാർത്തടംപോരേ? പോരൂ!

അവശേ, നീയിന്നെന്തിനിത്രമേൽ പരുങ്ങുന്നു,

തവിടെക്കിടന്നോട്ടെ,ശൂന്യമത്തങ്കക്കിണ്ണം.

മേദുരാമോദം നിന്നെ നിശ്ശബ്ദമോരോ പാട്ടു

സദരംപാടിപ്പാടിയുമ്മവച്ചുറക്കാം ഞാൻ!

പരിചോടെന്നുംനിനക്കത്യനർഗ്ഘമാമോരോ

പരമാനന്ദസ്വപ്നം കണ്ടു കണ്ടുറങ്ങീടാം.

കാലത്തിൻ ചിറകടിയൊച്ചകേട്ടുണരാതെ

ലോലനീയെൻമാറത്തു പൂവുപോൽകിടക്കുമ്പോൾ,

പുളകോൽഗമകാരിയായ നിന്നംഗസ്പർശം

മിളിതോത്സവം ഞാനുമാസ്വദിച്ചാനന്ദിക്കാം.

അങ്ങനെയന്യോന്യസംസിക്തമാമനുരാഗ

മഗളമലർവല്ലി പുഷ്പിച്ചുലസിക്കട്ടെ!

എന്തിനാണെന്നോ? ദിവ്യമാമതിൻസുഗന്ധമി

ന്നെന്തിനെങ്കിലുമൊരു സാന്ത്വനമായാലായി.

ഇന്നു നീയുറങ്ങുന്നതൊക്കെയും മറക്കുവാൻ;

പിന്നെ നീയുണരുന്നതൊക്കെയും പുതുക്കുവാൻ

ഈ വിധം മറവിയും പിന്നത്തെ സ്മരണയും

കേവലം നാം തമ്മിലുള്ളൊളിച്ചുകളിമാത്രം!

നിനക്കെന്തിനാണിനിശ്ശൂന്യമാം ചഷകം? ആ

നിരഘാസവമെല്ലാമൂറ്റി നീ കുടിച്ചല്ലോ!

എറിയൂ വലിച്ചതു ദൂരെ; നീയിനിയതു

വെറുതേ കണ്ണീരിലിട്ടെന്തിനു കഴുകുന്നു?

പോരികെന്മാറത്തേ,യ്ക്കെന്നോമനയല്ലേ? ബാഷ്പ

ധാര ഞാൻ ത്യ്ടച്ചോളാം, നാണമെ,ന്തയ്യോ പോരൂ!...."

* * *

പ്രേമപൂർണ്ണമായൊരിസ്സല്ലാപം! ഹാഹാ,നോക്കൂ,

രോമാഞ്ചത്താലെൻ തനുവല്ലരി തളിർത്തല്ലോ!

കാമുക, വരുന്നു ഞാ,നാ വിശാലമാം മാറിൽ

കാമദമായീടുമെൻ ചുംബനം വിതറുവാൻ!!



എവിടെയും കാണ്മൂ മഹിതമാമൊരു

പരമാനന്ദത്തിൻ നിഴലാട്ടം;

ഹതഹൃദയമേ, സതതം നീമാത്രം

കദനഗർത്തത്തിലടിയുന്നോ?

Manglish Transcribe ↓


Changampuzha krushnapilla=>▲ sallaapam baashpaanjjali

madhurasvaratthilen kaamukan chodikkunnu:

"madirothsavam ninakkomale mathiyaayo? Mathiyaayenkilonnu thala chaaykkande? Paneer

malar chinniyoren‍re maartthadampore? Poroo! Avashe, neeyinnenthinithramel parungunnu,

thavidekkidannotte,shoonyamatthankakkinnam. Meduraamodam ninne nishabdamoro paattu

sadarampaadippaadiyummavacchurakkaam njaan! Parichodennumninakkathyanargghamaamoro

paramaanandasvapnam kandu kandurangeedaam. Kaalatthin chirakadiyocchakettunaraathe

lolaneeyenmaaratthu poovupolkidakkumpol,

pulakolgamakaariyaaya ninnamgasparsham

milithothsavam njaanumaasvadicchaanandikkaam. Anganeyanyonyasamsikthamaamanuraaga

magalamalarvalli pushpicchulasikkatte! Enthinaanenno? Divyamaamathinsugandhami

nnenthinenkilumoru saanthvanamaayaalaayi. Innu neeyurangunnathokkeyum marakkuvaan;

pinne neeyunarunnathokkeyum puthukkuvaan

ee vidham maraviyum pinnatthe smaranayum

kevalam naam thammilullolicchukalimaathram! Ninakkenthinaaninishoonyamaam chashakam? Aa

niraghaasavamellaamootti nee kudicchallo! Eriyoo valicchathu doore; neeyiniyathu

veruthe kanneerilittenthinu kazhukunnu? Porikenmaaratthe,ykkennomanayalle? Baashpa

dhaara njaan thydaccholaam, naaname,nthayyo poroo!...."

* * *

premapoornnamaayorisallaapam! Haahaa,nokkoo,

romaanchatthaalen thanuvallari thalirtthallo! Kaamuka, varunnu njaa,naa vishaalamaam maaril

kaamadamaayeedumen chumbanam vitharuvaan!! Evideyum kaanmoo mahithamaamoru

paramaanandatthin nizhalaattam;

hathahrudayame, sathatham neemaathram

kadanagartthatthiladiyunno?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution