▲ ഹൃദയാനുഗമനം മയൂഖമാല
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ഹൃദയാനുഗമനം മയൂഖമാല
(ഒരു ഇംഗ്ലീഷ് കവിത ഷെല്ലി)
ഓമനേ, നിൻകടാക്ഷത്തിൻവെളിച്ചത്തിൽ വിവശമാം
മാമകാത്മാവന്നു സുഖമിരുന്നിരുന്നു ,
ഉച്ചവെയിലേറ്റരുവികൾതേടും പേടമാനിനേപ്പോ
ലുച്ച,മെന്‍റെമനം വീർപ്പുമുട്ടി നിനക്കായ്!
കൊടുങ്കാറ്റും കിടയറ്റ കുതിപൂണ്ട കുതിര,നി
ന്നുടെ രൂപമെന്നിൽനിന്നുമകറ്റി ദൂരെ;
മമ പാദമതിവേഗം ക്ഷീണിതമായ്ത്തീരുകയാൽ
മനം നിന്നോടൊത്തു കൂട്ടായനുഗമിച്ചു!
അതിചണ്ഡപവനനോ, തുരഗമോ, മരണമോ
കുതികൊള്ളുന്നതിനേക്കാളധികവേഗം,
മൃദുലചിന്തകളേകും സൂക്ഷ്മപത്രങ്ങളോടൊത്തു
മദീയമാനസമെത്തും,കപോതം പോലെ.
സമരത്തിൽ, തിമിരത്തി,ലാവശ്യത്തിൽ ഭവതിയെ
മമ സംരക്ഷണത്തിങ്കലണച്ചുകൊൾവാൻ!
അതിൽനിന്നു നിനക്കുണ്ടാമാനന്ദങ്ങൾക്കെല്ലാ,മൊരു
പുതുപുഞ്ചിരിയുമർത്ഥിച്ചിടാ ഞാൻ, നാഥേ!...
ഫെബ്രുവരി 1932
Manglish Transcribe ↓
Changampuzha krushnapilla=>▲ hrudayaanugamanam mayookhamaala
(oru imgleeshu kavitha shelli)
omane, ninkadaakshatthinvelicchatthil vivashamaam
maamakaathmaavannu sukhamirunnirunnu ,
ucchaveyilettaruvikalthedum pedamaanineppo
luccha,menremanam veerppumutti ninakkaayu! Kodunkaattum kidayatta kuthipoonda kuthira,ni
nnude roopamennilninnumakatti doore;
mama paadamathivegam ksheenithamaayttheerukayaal
manam ninnodotthu koottaayanugamicchu! Athichandapavanano, thuragamo, maranamo
kuthikollunnathinekkaaladhikavegam,
mrudulachinthakalekum sookshmapathrangalodotthu
madeeyamaanasametthum,kapotham pole. Samaratthil, thimiratthi,laavashyatthil bhavathiye
mama samrakshanatthinkalanacchukolvaan! Athilninnu ninakkundaamaanandangalkkellaa,moru
puthupunchiriyumarththicchidaa njaan, naathe!... Phebruvari 1932