ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തേടി റഷ്യയും യൂറോപ്യൻ യൂണിയനും സംയുക്തമായി നിർമിച്ച ട്രേസ് ഗാസ് ഓർബിറ്റർ (ടി.ജി.ഒ.) പേടകം 2016 മാർ ച്ച് 14-ന് വിജയകരമായി വിക്ഷേപിച്ചു.കസാഖിസ്താനിലെ ബൈകൊനൂർ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് റഷ്യയുടെ പ്രോട്ടോൺ റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷപണം.2016 ഒക്ടോബറിൽ പേടകം ചൊവ്വയ്ക്കു സമീപമെത്തമെന്നാണ് കണക്കാക്കുന്നത്.
49.6 കോടി കിലോമീറ്റർ ദൂരം ടി.ജി.ഒ.യ്ക്ക് പിന്നിടേണ്ടിവരും.ചൊവ്വയുടെ അന്തരീക്ഷത്തിലെ മീഥേൻ സാന്നിധ്യം പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം.