* പകൽ സമയത്ത് പ്രകാശ സംശ്ലേഷണത്തിലൂടെ ഭക്ഷണം നിർമിക്കുമ്പോൾ സസ്യങ്ങൾ ഓക്സിജൻ പുറത്തുവിടുന്നു. കാർബൺഡയോക്സൈഡ് വലിച്ചെടുക്കുന്നു. രാത്രിയിൽ സസ്യങ്ങൾ ശ്വസിക്കുമ്പോൾ ഓക്സിജൻ വലിച്ചെടുക്കുകയും കാർബൺ ഡയോക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു.
* സസ്യങ്ങൾ ഒരു ടൺ കാർബൺഡയോ ക്സൈഡ് ഉപയോഗിക്കുമ്പോൾ 118 കി.ഗ്രാം ഓക്സിജൻ പുറത്തുവിടുന്നു.
* ജൈവകണങ്ങൾ മൂന്നുതരമുണ്ട്, വർണ കണം,ഹരിത കണം, ശ്വേത കണം .
* പ്രകാശ സംഗ്ഗേഷണത്തിന് സഹായി ക്കുന്ന പച്ചനിറമുള്ള ജൈവകണമാണ് ഹരിത കണം.
* പൂക്കൾക്കും ഇലകൾക്കും നിറം കൊടുക്കുന്ന കണങ്ങളാണ് വർണികണങ്ങൾ.
* വർണ കണങ്ങളിലെ വർണകങ്ങളാണ് സന്തോഫിൽ(മഞ്ഞ നിറം),ആന്തോസ യാനിൻ (ചുവപ്പ്, പർപ്പിൾ), കരോട്ടിൻ (മഞ്ഞ കലർന്ന ഓറഞ്ച്) തുടങ്ങിയവ.
* ആഹാരവസ്തുക്കൾ സംഭരിക്കുന്ന കോശങ്ങളിലെ കണങ്ങളാണ് ശ്വേതകണങ്ങൾ.
* ഇലയില്ലാത്ത സസ്യം :- മൂടില്ലാത്താളി
* വേരില്ലാത്ത സസ്യം :- മൂടില്ലാത്താളി
* വിത്തില്ലാത്ത മുന്തിരി :- താംസൺ സീഡ്‌ലസ്
* വിത്തില്ലാത്ത പേരയിനങ്ങൾ :- നാഗ്പുർ ,അലഹബാദ്
* മുള്ളില്ലാത്ത റോസിനം :- നിഷ്കണ്ട്
* കറയില്ലാത്ത കശുമാവിനം :- മൃദുല
* വിത്തില്ലാത്ത ഓറഞ്ച് , മുന്തിരി ,തണ്ണിമത്തൻ എന്നിവ ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഹോര്മോണാണ് ഓക്സിൻ
* പാർത്തനോകോർപി (ബീജ സംയോഗം നടക്കാത്ത അണ്ഡാശയങ്ങൾ ഫലങ്ങളാകുന്ന പ്രക്രിയ)ക്ക് കാരണമാകുന്ന ഹോർമയോണാണ് ജിബ്ബർലിങ്ങ്
* വേര് മുളപ്പിക്കാനും ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയാനും ഉപയോഗിക്കുന്ന ഹോര്മോണാണ് നാഫ്തലീൻ അസറ്റിക് ആസിഡ് (NAA) ,ഇൻഡോർ ബ്യൂട്ടറിക് ആസിഡ് എന്നിവ
* ഫലങ്ങൾ പഴുക്കുന്നത് തടയുന്ന ഹോര്മോണാണ് ജിബ്ബർലിങ്ങ്
* പഴവര്ഗങ്ങളിൽ ഒരേസമയം വിളവെടുപ്പ് നടത്താൻ ഉപയോഗിക്കുന്ന ഹോര്മോണാണ് അബ്‌സെസിക് ആസിഡ്
* റബര് മരങ്ങളിൽ പാൽ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്ന ഹോര്മോണാണ് എഥിലീൻ
* പോളിത്തീൻ പോലുള്ള സുതാര്യമായ ഷീറ്റുകൊണ്ട് കൃഷിസ്ഥലം പൂർണമായോ ഭാഗികമായോ മറച്ച് നിർമിക്കുന്ന സംവിധാനമാണ് പോളിഹൗസ്
* കൃഷിയിടത്തിലെ മണ്ണിന്റെ സ്വഭാവവും, മൂലകങ്ങളുടെ അളവും ,PHഉം ,ജലസാന്നിധ്യവും കൃത്യമായി പഠിച്ചു അനുയോജ്യവിള കൃഷിക്കായി തെരഞ്ഞെടുക്കുന്ന വിദ്യയാണ് പ്രെസിഷൻ ഫാമിങ്
* മണ്ണില്ലാതെ പോഷക ലായനിയിൽ ചെടി വളർത്തുന്ന രീതിയാണ് ഹൈഡ്രോപോർനിക്‌സ്
* വേരുകൾ വായുവിൽ വളരുന്ന രീതിയിൽ വളർത്തി പോഷകങ്ങൾ വേരുകളിലേക്ക് നേരിട്ട് സ്പ്രൈ ചെയ്യുന്ന രീതിയാണ് എയ്റോ ഫാർമിംഗ്
* സെറികൾച്ചർ:പട്ടുനൂൽപ്പുഴു വളർത്തൽ (മൾബറി, ടസർ, മുഗാ എന്നിവയാണ് മുഖ്യഇനങ്ങൾ )
* പി സി കൾച്ചർ:മത്സ്യം വളർത്തൽ (നാരൻ,കാര എന്നിവ പിസികൾച്ചർ വഴി ഉത്പാദിപ്പിക്കുന്ന ചെമ്മീൻ ഇനങ്ങളാണ് )
* ഫ്ളോറി കൾച്ചർ: പൂ കൃഷി
* എപ്പി കൾച്ചർ :തേനീച്ച വളർത്തൽ (കോലൻ , മെല്ലിഫെറ ,ഞൊടിയൻ ഇനങ്ങളിൽ പെട്ട തേനീച്ചകളെയാണ് സാധാരണ വളർത്തുന്നത് )
* ക്യുണി കൾച്ചർ : മുയൽ വളർത്തൽ
* മഷ്‌റൂം കൾച്ചർ : കൂൺ കൃഷി
* ഹോർട്ടികൾച്ചർ : പഴം പച്ചക്കറി കൃഷി
അപരനാമങ്ങൾ
* ഇന്ത്യൻ ഫയർ :- അശോകം
* ഫോസിൽ സസ്യം :- ജിങ്കോ
* ഇന്ത്യൻ ടെലിഗ്രാഫ് ചെടി :- രാമനാഥ പച്ച
* പാവപ്പെട്ടവന്റെ തടി:- മുള
* പാവപ്പെട്ടവന്റെ ആപ്പിൾ :- തക്കാളി
* സ്വർഗീയ ഫലം :- കൈതച്ചക്ക
* ജോൺ ഓഫ് കെന്നഡി :- റോസ്
* ജമൈക്കൻ പെപ്പർ :- സർവസുഗന്ധി
* ദിവ്യഔഷധങ്ങൾ :- തുളസി, കറുക,കൂവളം
* ഔഷധസസ്യങ്ങളുടെ മാതാവ് :- കൃഷ്ണ തുളസി
* മാംസ്യസംരംഭകർ :- പയറുവർഗം
* സമാധാനത്തിന്റെ വൃക്ഷം :- ഒലിവുമരം
* ബ്രൗൺ സ്വർണം :- കാപ്പി
* ബാച്ചിലേഴ് സ്ബട്ടൺ :- വാടാമുല്ല
* ചൈനീസ് റോസ് :- ചെമ്പരത്തി
* ഇന്ത്യയുടെ ഈന്തപ്പഴം :- പുളി
* കല്പ വൃക്ഷം :- തെങ്ങ്
* ആയിരം ആവശ്യങ്ങൾക്കുള്ള മരം :- തെങ്ങ്
* ചൈനീസ് ആപ്പിൾ :- ഓറഞ്ച്
* കറുത്ത സ്വർണം :- കുരുമുളക്
* യവനപ്രിയ :- കുരുമുളക്
* ഹരിതസ്വർണം :-മുള
* വെളുത്ത സ്വർണം :-കശുവണ്ടിപ്പരിപ്പ്
* പച്ച സ്വർണം :- വാനില
* തരിശുഭൂമിയിലെ സ്വർണം :- കശുമാവ്
വിശേഷണങ്ങൾ
* ഫലങ്ങളുടെ രാജാവ് :- മാമ്പഴം
* കാട്ടുമരങ്ങളുടെ ചക്രവർത്തി :- തേക്കുമരം
* ദേവതകളുടെ വൃക്ഷം :- ദേവദാരു
* സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ് :- കുരുമുളക്
* പുഷ്ടറാണി :- റോസ്
* നെല്ലിനങ്ങളുടെ റാണി :- ബസ്മതി
* മാവിനങ്ങളുടെ റാണി :- അൽഫോൺസ
* ഓർക്കിഡുകളുടെ റാണി :- കാറ്റ്ലിയ
* ആന്തൂറയങ്ങളുടെ റാണി :- വറോക്വിയാനം
* പഴവർഗങ്ങളുടെ റാണി :- മാംഗോസറ്റിൻ
* സുഗന്ധവ്യജ്ഞനങ്ങളുടെ റാണി :- ഏലം
* പച്ചക്കറികളുടെ രാജാവ് :- പടവലങ്ങ
കൂടുതൽ
* കിഴങ്ങുവർഗങ്ങളിൽ :- അന്നജം
* പയറുവർഗങ്ങളിൽ :- പ്രോട്ടീൻ
* എണ്ണക്കുരുക്കളിൽ :- കൊഴുപ്പ്
* പഴവർഗങ്ങളിൽ :- ഫ്രക്ടോസ്
* കരിമ്പിൽ :- സുക്രോസ്