* സസ്യകോശങ്ങൾക്ക്, കോശസ്തരത്തിനു പുറമെ സെല്ലുലോസ് കൊണ്ടുള്ള കോശഭിത്തി കൂടിയുണ്ട്.
* സസ്യകോശത്തിൽ മാത്രം കാണുന്ന കോശാംഗ ങ്ങളാണ്പ്ലാസ്റ്റിഡുകൾ (ജൈവകണങ്ങൾ).
സസ്യകലകൾ
* മൃദുവായ സസ്യഭാഗങ്ങളിൽ കാണപ്പെടുന്ന സസ്യകലയാണ് പാരൻകൈമ (Parenchyma). (ഇവ പ്രകാശസംശ്ലേഷണത്തിനും ആഹാരസംഭരണത്തിനും സഹായിക്കുന്നു)
* സസ്യഭാഗങ്ങൾക്ക് വഴക്കവും താങ്ങും നല്ലുന്ന കലയാണ് കോളൻകൈമ.
* ഇവ കോശഭിത്തിയുടെ മൂലകളിൽ മാത്രം കാണുന്നു.
* സസ്യഭാഗങ്ങൾക്ക് താങ്ങും ബലവും നല്ലുന്ന കലകളാണ് സ്ക്ലീറൻകൈമ.
* വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്ന കലകളാണ് സൈലം (Xylem).
* ഇലകളിൽ തയ്യാറാക്കിയ ആഹാരം സസ്യങ്ങളുടെ വിവിധ ഭാഗങ്ങളിലെത്തിക്കുന്ന കലകളാണ്ഫ്ളോയം.
സസ്യഹോർമോണുകൾ
* സസ്യങ്ങളുടെ നീളം വർധിക്കാൻ സഹായിക്കുന്ന ഹോർമോണാണ് ഓക്സിൻ.
* ഓക്സിനുമായി ചേർന്ന് സസ്യങ്ങളിൽ കോശവിഭജനവും കോശവൈവിധ്യവത്കരണവും കോശ വളർച്ചയും സാധ്യമാക്കുന്ന ഹോർമോണാണ് സൈറ്റോകിനിൻ.
* പുഷ്ടിക്കലിനെയും ഇലകളുടെയും ഫലങ്ങളുടെയും വളർച്ചയെയും നിയന്ത്രിക്കുന്ന ഹോർമോണാണ് ജിബ്ബർലിൻ.
* ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന വാതകരൂപത്തിലുള്ള ഹോർമാണാണ് എഥിലീൻ.
* പ്രതികൂല സാഹചര്യങ്ങളിൽ സസ്യങ്ങളുടെ നില നില്ലിനെ സഹായിക്കുന്ന ഹോർമാണാണ് അബ്സെസിക് ആസിഡ്. (ഇലകളും കായ്കളും പൊഴിയാൻ സഹായിക്കുന്ന ഹോർമോണാണിത്)
പ്രകാശ സംശ്ലേഷണം
* സസ്യങ്ങളിൽ സൗരോർജത്തെ രാസോർജ്ജമാക്കുന്ന പ്രക്രിയയാണ് പ്രകാശ സംശ്ലേഷണം .
* ഹരിത സസ്യങ്ങളിലെ ഇലകളിലാണ് പ്രധാനമായും പ്രകാശ സംശ്ലേഷണം നടക്കുന്നത്
* ഇലകളിലെ പച്ചനിറമുള്ള ഹരിതകണങ്ങളാണ് പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്നത്.
ഹരിതകണം
* ഇരട്ടസ്തരമുള്ള കോശാംഗമാണ് ഹരിതകണം. ഹരിതകണത്തിനുള്ളിലെ ഗ്രാന എന്ന സ്തര പാളികളികളിലാണ് സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാൻ കഴിവുള്ള വർണകങ്ങൾ ഉള്ളത്.
* ഇതിൽ ഹരിതകം a, ഹരിതകം b, കരോട്ടിൻ, സാന്തോഫിൽ എന്നീ വർണകങ്ങളുണ്ട്.
* ഹരിതകം a മാത്രമേ പ്രകാശസം ശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കുന്നുള്ളൂ.
* മറ്റു വർണകങ്ങളെ സഹായകവർണകങ്ങൾ എന്നു വിളിക്കുന്നു.
* സമുദ്രം എന്ന ആവാസ വ്യവസ്ഥയിലെ മുഖ്യ ഉത്പാദകർ ആൽഗകളും മറ്റു ജലസസ്യങ്ങളുമാണ്
* അന്തരീക്ഷ വായുവിലെ ഓക്സിജന്റെ 70-80% ശതമാനം പ്രദാനം ചെയ്യുന്നത് സമുദ്രത്തിലെ ആൽഗങ്ങളാണ്
ആസ്യരന്ധ്രങ്ങൾ (stomata)
ആസ്യരന്ധ്രങ്ങൾ (stomata) വഴിയാണ് ഇലകൾ ശ്വസിക്കുന്നത് .പുൽ വർഗങ്ങളിൽ അധികജലം പുറന്തള്ളാനുള്ള സംവിധാനമാണ് ഇലകളുടെ അഗ്രഭാഗത്തുള്ള സുഷിരങ്ങൾ .ഇവ ഹൈഡത്തോഡുകൾ എന്നറിയപ്പെടുന്നു .
ഏകലിംഗ സസ്യങ്ങളും ദ്വലിംഗ സസ്യങ്ങളും
* ചിലയിനം സസ്യങ്ങളിൽ ഒരു സസ്യത്തിൽ ആൺ പൂവ് മാത്രവും മറ്റൊന്നിൽ പെൺപൂവ് മാത്രവും ഇത്തരം സസ്യങ്ങളാണ് ഏകലിംഗ സസ്യങ്ങൾ ഉദാഹരണം :ജാതി ,വാലിസ്നേറിയ, ഈന്തപ്പന, കഞ്ചാവ്
* ആൺപൂവും പെൺപൂവും ഒരേ സസ്യത്തിൽ കാണുന്ന സസ്യങ്ങളാണ് ദ്വിലിംഗ സസ്യങ്ങൾ. ഉദാഹരണം :കുമ്പളം, വെള്ളരി, മത്തൻ, പാവൽ, പടവലം.
* പൂവിൽ അണ്ഡാശയമല്ലാതെ മറ്റു ഭാഗങ്ങൾ വളർന്ന് ഉണ്ടാവുന്ന ഫലങ്ങളാണ് കപട ഫലങ്ങൾ. ഉദാഹരണം :ആപ്പിൾ, സബർജിൽ. ചാമ്പയ്ക്ക തുടങ്ങിയ ഫലങ്ങളിൽ പുഷ്പാസനം വളർന്ന് ഫലമാകും. കശുമാങ്ങയിൽ പൂഞെട്ട് ആണ് ഫലമായിത്തീരുന്നത്.