മലയാളം വ്യാകരണവും സാഹിത്യവും

മണിപ്രവാളം 

മലയാളസംസ്കൃതപദങ്ങൾ ചേർന്നുണ്ടാകുന്ന മനോജ്ഞഭാഷയാണ് മണിപ്രവാളം. മണിപ്രവാളത്തിലെ  മണി എന്ന പദം മലയാളത്തെയും പവിഴം  എന്ന പദം സംസ്കൃതത്തെയും സൂചിപ്പിക്കുന്നു.  ഭാഷാസംസ്കൃതയോഗോ മണിപ്രവാളം - എന്നുലക്ഷണം.

കല്പിച്ചുണ്ടാക്കിയകാവ്യങ്ങൾ

 മലയാളത്തിലെ ഗാഥാ പ്രസ്ഥാനത്തിന് വഴിതെളിച്ച കൃഷ്ണഗാഥയും വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന് വഴിതെളി ച്ച കുചേലവൃത്തവും രാജകല്പന പ്രകാരം രചിച്ച കാവ്യങ്ങളാണെന്നു വിശ്വസിക്കുന്നു.  പതിനഞ്ചാം ശതകത്തിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്ന ചെറുശ്ശേരിനമ്പൂതിരിയാണ് കൃഷ്ണഗാഥ യുടെ കർത്താവ്.  കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമ രാജാവിന്റെ സദസ്യനായിരുന്നു അദ്ദേഹം. ഉദയവർമ രാജാവി ന്റെ നിർദേശപ്രകാരമാണ് കൃഷ്ണഗാഥ രചിച്ചത്. കാവ്യ ത്തിന്റെ സർഗാന്തത്തിലുള്ള  ആജ്ഞയാ കോലഭൂപസ്യ  പ്രാജ്ഞസ്യോദയ വർമ്മണഃ കൃതായാം കൃഷ്‌ണഗാഥയാം  കൃഷ്ണോത്പത്തിസ്സമീരിതാ-എന്ന ശ്ലോക ത്തിൽ നിന്നു ഇത് വ്യക്തമണ്.  രാമപുരത്തു വാര്യരാണ് കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്.  പതിനെട്ടാം ശതകമാണ് ജീവിതകാലം. വൈക്കത്ത് പെരുംതൃക്കോവിലിൽ ദർശനത്തിനെത്തിയ മാർത്താ ണ്ഡവർമമഹാരാജാവിനെ വാര്യർ മുഖം കാണിച്ചുചില ശ്ലോകങ്ങൾ അടിയറവെച്ചു. മഹാരാജാവ് മടക്കയാത്രയിൽ അദ്ദേഹത്തോടൊപ്പം തിരുവനന്തപുരത്തേക്ക് പോരാൻ വാര്യരോട് നിർദേശിച്ചു. ആ യാത്രയ്ക്കിടയിൽ മഹാരാജാവിന്റെ കല്പന പ്രകാരം രചിച്ചതാണ് കുചേലവൃത്തം വഞ്ചിപ്പാട്ടെന്ന് വിശ്വസിക്കുന്നു. ഇതിനു ഉപോദ്ബലകമായി കാവ്യത്തിലുള്ള ഈരടികൾ നോ വഞ്ചനമനുജനായിട്ടവതരിച്ചിരിക്കുന്ന വഞ്ചിവലവൈരിയുടെ കൃപയ്തിരിപ്പാൻ വഞ്ചികയായ വന്നാവൂ,ഞാനെന്നിച്ഛിച്ചു                                    വാഴും കാലം   വഞ്ചിപ്പാട്ടുണ്ടാക്കണമെന്നരുളിച്ചെയ്തു.

പതിനെട്ടരക്കവികൾ

കോഴിക്കോട് മാനവിക്രമ സാമൂതിരിയുടെ കവിസദസ്സിലെ അംഗങ്ങളായിരുന്നു പതിനെട്ടരക്കവികൾ. പതിനെട്ട പൂർണകവികളും ഒരു അരക്കവിയും ചേർന്നതാണ് പതിനെട്ടരക്കവികൾ എന്നാണ് വിശ്വാസം. പു നംനമ്പൂതിരിയായിരുന്നു അരക്കവി. മണിപ്രവാള (മലയാള) കവി ആയതുകൊണ്ടാണ് പുനത്തിന് അരക്കവി സ്ഥാനം നല്ലിയിരുന്നത്. കവിസദസ്സിലെ മറ്റെല്ലാപേരും സംസ്കൃതകവികളായിരുന്നു. പയ്യുർ പട്ടേരിമാർ ജ്യേഷ്ടാനുജൻമാരായ എട്ടുപേരും ഒരുമഹനും, തിരുവേഗപ്പുറക്കാരായ നമ്പൂതിരിമാർ അഞ്ചുപേർ, മുല്ലപ്പിള്ളി ഭട്ടതിരി, ചേന്നാസ് നാരായണ ഭട്ടതിരി, കാക്കശ്ശേരി ഭട്ടതിരി, ഉദ്ദണ്ഡശാസ്ത്രികൾ, പുനംനമ്പൂതിരി എന്നിവരാണ് പതിനെട്ടരക്കവികൾ,പതിനെട്ടരക്കവികൾ എന്നതിന് പതിനെട്ട് അരച (രാജ) കവികൾ എന്ന് ചില പണ്ഡിതർ  പിലാക്കലത്ത്അർഥം കല്പിച്ചു. അതോടെ പുനം നമ്പൂതിരി അരക്കവിയാണെന്ന സങ്കല്പപത്തിന് മാറ്റം വന്നിട്ടുണ്ട്. 

അവകാശികൾ-ഏറ്റവും വലിയ നോവൽ

വിലാസിനി (എം.കെ.മേനോൻ) എഴുതിയ അവ കാശികൾ ആണ് മലയാളത്തിലെ ഏറ്റവും വലിയ നോവൽ. നാലുഭാഗമുള്ള നോവലിന്റെ രചനാപശ്ചാ ത്തലം മലേഷ്യയാണ്. മലയാളികളും മലേഷ്യക്കാരും ചീനക്കാരും കഥാപാത്രങ്ങളായ ഈ നോവൽ സങ്കീർ ണമായ ദാമ്പത്യബന്ധങ്ങളുടെ കഥപറയുന്നു. ഇതിനെ ആധുനികയുഗത്തിന്റെ മഹാഭാരതം എന്നുവിശേഷി പ്പിക്കപ്പെടുന്നു. ദൈർഘ്യത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനം തകഴിയുടെ കയർ എന്ന നേവലിനാണ്.

ഗാന്ധിയൻ കാവ്യങ്ങൾ

 (ഗാന്ധിജിയെ കുറിച്ച് മലയാളത്തിലുണ്ടായ പ്രസിദ്ധ കവിതകൾ) കർമഭൂമിയുടെ പിഞ്ചുകാൽ - വള്ളത്തോൾ നാരായണമേനോൻ  എന്റെ ഗുരുനാഥൻ-വള്ളത്തോൾ നാരായണമേനോൻ  ബാപ്പുജി-വള്ളത്തോൾ നാരായണമേനോൻ ഭാരതേന്ദു-സി.വി. വാസുദേവഭട്ടതിരി  ആഗസ്റ്റ് കാറ്റിൽ ഒരില -എൻ.വി.കൃഷ്ണവാര്യർ  ഗാന്ധിയും ഗോദ്സേയും - എൻ.വി.കൃഷ്ണവാര്യർ ധർമസൂര്യൻ-അക്കിത്തം അച്യുതൻ നമ്പൂതിരി  ഗാന്ധി ഭാരതം -പാലാ നാരായണൻനായർ ഗാന്ധിയും കാക്കയും ഞാനും -ഒ.എൻ.വി. കുറുപ്പ് ആ ചുടലക്കളം -ഉള്ളൂർ എസ്. പരമേശ്വരയ്യർ

സാഹിത്യ പ്രസ്ഥാനങ്ങളിലെ ആദ്യകൃതികൾ

പാട്ട് ......................... രാമചരിതം (ചീരാമകവി) ചമ്പു ………....ഉണ്ണിയച്ചിചരിതം (അജ്ഞാതകർതൃകം)   ഗാഥ…………...കൃഷ്ണഗാഥ (ചെറുശ്ശേരി നമ്പൂതിരി) കിളിപ്പാട്ട്………….. അദ്ധ്യാത്മരാമായണം (തുഞ്ചത്ത് എഴുത്തച്ഛൻ ) തുള്ളൽപ്പാട്ട് - - - - - - കല്യാണസൗഗന്ധികം (കുഞ്ചൻനമ്പ്യാർ)  വഞ്ചിപ്പാട്ട് ------------- കുചേലവൃത്തം (രാമപുരത്ത് വാര്യർ)  സന്ദേശകാവ്യം  .............. ഉണ്ണുനീലിസന്ദേശം അജ്ഞാതകർതൃകം)  ഖണ്ഡകാവ്യം  ....................... മലയവിലാസം (എ.ആർ. രാജരാജവർമ്മ)  മഹാകാവ്യം .............................. രാമചന്ദ്രവിലാസം (അഴകത്ത് പദ്മനാഭക്കുറുപ്പ് ) ചെറുകഥ- - - - - - - - - വാസനാവികൃതി (വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ) നോവൽ ………….കുന്ദലത (അപ്പുനെടുങ്ങാടി)   നാടകം ………….ആൾമാറാട്ടം(കല്ലൂർ ഉമ്മൻ ഫിലിപ്പോസ്) ആത്മകഥ.- - - - - - - - - - - - - വെക്കത്ത് പാച്ചുമുത്ത്)

പുരാണകഥാ പശ്ചാത്തലത്തിലുള്ള കൃതികൾ


* ഭാരതപര്യടനം (കുട്ടികൃഷ്ണമാരാർ) -പുരാണേതി ഹാസസങ്ങളിലെ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും കുറിച്ചുള്ള പഠനം 

* രണ്ടാമൂഴം (എം.ടി) -ഭീമസേനൻ കഥാപാത്രമായുള്ള നോവൽ
* ഇനി ഞാൻ ഉറങ്ങട്ടെ (പി.കെ. ബാലകൃഷ്ണൻ) -കർണൻ കഥാപാത്രമായുള്ള നോവൽ 

* ഇന്നലത്തെ മഴ(എൻ. മോഹനൻ) -പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ പറയുന്ന നോവൽ 

* സീതായനം (കെ. സുരേന്ദ്രൻ) -സീതയെ അവലംബമാക്കി രചിച്ച നോവൽ

പ്രസിദ്ധകൃതികളുടെ വ്യാഖ്യാനങ്ങൾ 

വ്യാഖ്യാനത്തിന്റെ പേര്, മൂലകൃതി, വ്യാഖ്യാതാവ് എന്നക്രമത്തിൽ.
* അഭിനവഭാരതി-നാട്യശാസ്ത്രം (അഭിനവഗുപ്തൻ)

* ഭാഷാപരിമളം - രാമകഥാപ്പാട്ട്(ഡോ. പി.കെ. നാ രായണപിള്ള)

* കൈരളീതിലകം - ലീലാതിലകം (ശൂരനാട് കുഞ്ഞൻപിള്ള)

* കേരളഹൃദയം - മയൂരസന്ദേശം (ഡോ. പി.കെ.നാരായണപിള്ള)

* 'കാന്താരതാരകം-നളചരിത്രം ആട്ടക്കഥ (എ.ആർ.
രാജരാജവർമ്മ)
* കൈരളി- നളചരിതം ആട്ടക്കഥ (പന്മന രാമചന്ദ്രൻ നായർ)

* മഹാഭാഷ്യം - അഷ്ടാധ്യായി (പതഞ്ജലി) 

* ഭക്തപ്രിയ- നാരായണീയം (വാസുദേവൻ) 

* ഹൃദയപ്രിയ- അഷ്ടാംഗഹൃദയം (വൈക്കത്ത് പാച്ചു മൂത്തത്) 

* നിരുക്തം - വേദങ്ങൾ (യാസ്കൻ)

* മാതംഗലീല-ഹസ്ത്യായുർവേദം (കടലായിൽ നീലകണ്ഠൻ ശാസ്ത്രികൾ)
 പ്രസിദ്ധ കൃതികളുടെ നാമാന്തരങ്ങൾ ആദികാവ്യം  ആദികാവ്യം  - രാമായണം (വാല്മീകി) 
* അഞ്ചാംവേദം - മഹാഭാരതം (വ്യാസൻ) 

* ഷഡ്സാഹസ്രി - നാട്യശാസ്ത്രം (ഭരതമുനി) 

* ദ്രാവിഡവേദം - തിരുവായ്മൊഴി (നമ്മാഴ്വർ) 

* ലൗകികനിഘണ്ടു - അമരകോശം അമരസിംഹൻ) 

* കേരളാരാമം - ഹോർത്തൂസ് മലബാറിക്കസ് (ഹെൻറിക്  വാൻറീഡ്) 

* മധുരകാവ്യം - മലയവിലാസം (എ.ആർ. രാജരാജവർമ്മ) 

* പ്രകൃതികാവ്യം - മലയാം കൊല്ലം (കൊടുങ്ങല്ലൂർ 
കൊച്ചുണ്ണിതമ്പുരാൻ) 
* കേരളശാകുന്തളം - നളചരിതം ആട്ടക്കഥ (ഉണ്ണായിവാര്യർ)

* പ്രേമോപനിഷത്ത് -പ്രേമസംഗീതം (ഉള്ളൂർ )

* അഞ്ചടിക്കവിത-ദുരവസ്ഥ (കുമാരനാശാൻ )

* ഒരു സ്നേഹം-- നളിനി (കുമാരനാശാൻ)

* ഭാഷയിലെ താജ്- കണ്ണുനീർത്തുള്ളി(നാലപ്പാട്ടുനാരായണ മേനോൻ)

* ഗീതപ്രബന്ധം -ഗിരിജാകല്യാണം (അജ്ഞാതകർതൃകം)

* പെണ്ണുങ്ങളുടെ ബുദ്ധി - പാത്തുമ്മയുടെ ആട് (ബഷീർ)

* നായർമഹാകാവ്യം - ധർമ്മരാജ (സി.വി. രാമൻപിള്ള)

പ്രശസ്തരുടെ കഥപറയുന്ന നോവലുകൾ


* അർധനഗ്നർ (പുഴങ്കര ബാലകൃഷ്ണൻ) - ഗാന്ധിജിയുടെ ജീവിതകഥ

* ശാക്യസിംഹൻ (വി.ആർ. പരമേശ്വരൻ പിള്ള) - ബുദ്ധന്റെ ജീവിതകഥ

* തീക്കടൽകടഞ്ഞ് തിരുമധുരം(സി. രാധാകൃഷ്ണൻ) -എഴുത്തച്ഛന്റെ ജീവിതകഥ 

*  പർവതങ്ങളിലെ കാറ്റ്(ജോർജ് ഓണക്കൂർ) - ഇന്ദിരാഗാന്ധി മുഖ്യകഥാപാത്രമായ നോവൽ,

* വ്യക്തിയിലെ വ്യക്തി (പള്ളിക്കര വി.പി.മുഹമ്മദ്) - എബ്രഹാംലിങ്കൻ കഥാപാത്രമായി വരുന്ന നോവൽ 

* ധർമപുരാണം (ഒ.വി. വിജയൻ ) -അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ രചിച്ച  നോവൽ

* ഉലക്ക (പി.കേശവദേവ്)-പുന്നപ്രവയലാർ സമരം പ്രമേയമായ നോവൽ 

* തലയോട്(തകഴി)-പുന്നപ്രവയലാർ സമരം പ്രമേയമായ നോവൽ

* കണ്ണാടി (പി. കേശവദേവ്)-റഷ്യൻ വിപ്ലവത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് രചിച്ച നോവൽ

* സുന്ദരികളും സുന്ദരന്മാരും (ഉറൂബ്) -മലബാർ ലഹള പശ്ചാത്തലമായ നോവൽ 

* കേരളസിംഹം (കെ.എം. പണിക്കർ)അഗ്നിക്കുമീതെ നടന്നവനെക്കുറിച്ച് - 
പഴശ്ശിരാജ നായകനായ നോവൽ.
* (നെറ്റിയാടൻ ജോസഫ്)-നക്സലൈറ്റ്  വർഗീസിന്റെ ജീവിതകഥ 

* ഒരു സങ്കീർത്തനം പോലെ (പെരുമ്പടവം)-റഷ്യൻ നോലിസ്റ്റ് ദസ്തേവ്സ്കിയുടെ ജീവിത കഥ

ഇരട്ടകർതൃക നോവലുകൾ 


* അറബിപ്പൊന്ന് - എം.ടി.വാസുദേവൻ നായർ,എൻ.പി.മുഹമ്മദ് 

* അമാവാസി - മോഹനവർമ്മ ,മാധവിക്കുട്ടി 

* നവഗ്രഹങ്ങളുടെ തടവറ - പുനത്തിൽ കുഞ്ഞബ്ദുള്ള,സേതു


Manglish Transcribe ↓


manipravaalam 

malayaalasamskruthapadangal chernnundaakunna manojnjabhaashayaanu manipravaalam. Manipravaalatthile  mani enna padam malayaalattheyum pavizham  enna padam samskruthattheyum soochippikkunnu.  bhaashaasamskruthayogo manipravaalam - ennulakshanam.

kalpicchundaakkiyakaavyangal

 malayaalatthile gaathaa prasthaanatthinu vazhitheliccha krushnagaathayum vanchippaattu prasthaanatthinu vazhitheli ccha kuchelavrutthavum raajakalpana prakaaram rachiccha kaavyangalaanennu vishvasikkunnu.  pathinanchaam shathakatthinte uttharaardhatthil jeevicchirunna cherusherinampoothiriyaanu krushnagaatha yude kartthaavu.  kolatthunaadu bharicchirunna udayavarma raajaavinte sadasyanaayirunnu addheham. Udayavarma raajaavi nte nirdeshaprakaaramaanu krushnagaatha rachicchathu. Kaavya tthinte sargaanthatthilulla  aajnjayaa kolabhoopasya  praajnjasyodaya varmmana kruthaayaam krushnagaathayaam  krushnothpatthisameerithaa-enna shloka tthil ninnu ithu vyakthamanu.  raamapuratthu vaaryaraanu kuchelavruttham vanchippaattu rachicchathu.  pathinettaam shathakamaanu jeevithakaalam. Vykkatthu perumthrukkovilil darshanatthinetthiya maartthaa ndavarmamahaaraajaavine vaaryar mukham kaanicchuchila shlokangal adiyaravecchu. Mahaaraajaavu madakkayaathrayil addhehatthodoppam thiruvananthapuratthekku poraan vaaryarodu nirdeshicchu. Aa yaathraykkidayil mahaaraajaavinte kalpana prakaaram rachicchathaanu kuchelavruttham vanchippaattennu vishvasikkunnu. Ithinu upodbalakamaayi kaavyatthilulla eeradikal no vanchanamanujanaayittavatharicchirikkunna vanchivalavyriyude krupaythirippaan vanchikayaaya vannaavoo,njaanennichchhicchu                                    vaazhum kaalam   vanchippaattundaakkanamennaruliccheythu.

pathinettarakkavikal

kozhikkodu maanavikrama saamoothiriyude kavisadasile amgangalaayirunnu pathinettarakkavikal. Pathinetta poornakavikalum oru arakkaviyum chernnathaanu pathinettarakkavikal ennaanu vishvaasam. Pu namnampoothiriyaayirunnu arakkavi. Manipravaala (malayaala) kavi aayathukondaanu punatthinu arakkavi sthaanam nalliyirunnathu. Kavisadasile mattellaaperum samskruthakavikalaayirunnu. payyur patterimaar jyeshdaanujanmaaraaya ettuperum orumahanum, thiruvegappurakkaaraaya nampoothirimaar anchuper, mullappilli bhattathiri, chennaasu naaraayana bhattathiri, kaakkasheri bhattathiri, uddhandashaasthrikal, punamnampoothiri ennivaraanu pathinettarakkavikal,pathinettarakkavikal ennathinu pathinettu aracha (raaja) kavikal ennu chila pandithar  pilaakkalatthartham kalpicchu. Athode punam nampoothiri arakkaviyaanenna sankalpapatthinu maattam vannittundu. 

avakaashikal-ettavum valiya noval

vilaasini (em. Ke. Menon) ezhuthiya ava kaashikal aanu malayaalatthile ettavum valiya noval. Naalubhaagamulla novalinte rachanaapashchaa tthalam maleshyayaanu. Malayaalikalum maleshyakkaarum cheenakkaarum kathaapaathrangalaaya ee noval sankeer namaaya daampathyabandhangalude kathaparayunnu. Ithine aadhunikayugatthinte mahaabhaaratham ennuvisheshi ppikkappedunnu. Dyrghyatthinte kaaryatthil randaam sthaanam thakazhiyude kayar enna nevalinaanu.

gaandhiyan kaavyangal

 (gaandhijiye kuricchu malayaalatthilundaaya prasiddha kavithakal) karmabhoomiyude pinchukaal - vallatthol naaraayanamenon  ente gurunaathan-vallatthol naaraayanamenon  baappuji-vallatthol naaraayanamenon bhaarathendu-si. Vi. Vaasudevabhattathiri  aagasttu kaattil orila -en. Vi. Krushnavaaryar  gaandhiyum godseyum - en. Vi. Krushnavaaryar dharmasooryan-akkittham achyuthan nampoothiri  gaandhi bhaaratham -paalaa naaraayanannaayar gaandhiyum kaakkayum njaanum -o. En. Vi. Kuruppu aa chudalakkalam -ulloor esu. Parameshvarayyar

saahithya prasthaanangalile aadyakruthikal

paattu ......................... Raamacharitham (cheeraamakavi) champu ……….... Unniyacchicharitham (ajnjaathakarthrukam)   gaatha…………... Krushnagaatha (cherusheri nampoothiri) kilippaattu………….. Addhyaathmaraamaayanam (thunchatthu ezhutthachchhan ) thullalppaattu - - - - - - kalyaanasaugandhikam (kunchannampyaar)  vanchippaattu ------------- kuchelavruttham (raamapuratthu vaaryar)  sandeshakaavyam  .............. Unnuneelisandesham ajnjaathakarthrukam)  khandakaavyam  ....................... Malayavilaasam (e. Aar. Raajaraajavarmma)  mahaakaavyam .............................. Raamachandravilaasam (azhakatthu padmanaabhakkuruppu ) cherukatha- - - - - - - - - vaasanaavikruthi (vengayil kunjiraaman naayanaar ) noval …………. Kundalatha (appunedungaadi)   naadakam …………. Aalmaaraattam(kalloor umman philipposu) aathmakatha.- - - - - - - - - - - - - vekkatthu paacchumutthu)

puraanakathaa pashchaatthalatthilulla kruthikal


* bhaarathaparyadanam (kuttikrushnamaaraar) -puraanethi haasasangalile kathaapaathrangaleyum kathaasandarbhangaleyum kuricchulla padtanam 

* randaamoozham (em. Di) -bheemasenan kathaapaathramaayulla noval
* ini njaan urangatte (pi. Ke. Baalakrushnan) -karnan kathaapaathramaayulla noval 

* innalatthe mazha(en. Mohanan) -parayipetta panthirukulatthinte katha parayunna noval 

* seethaayanam (ke. Surendran) -seethaye avalambamaakki rachiccha noval

prasiddhakruthikalude vyaakhyaanangal 

vyaakhyaanatthinte peru, moolakruthi, vyaakhyaathaavu ennakramatthil.
* abhinavabhaarathi-naadyashaasthram (abhinavagupthan)

* bhaashaaparimalam - raamakathaappaattu(do. Pi. Ke. Naa raayanapilla)

* kyraleethilakam - leelaathilakam (shooranaadu kunjanpilla)

* keralahrudayam - mayoorasandesham (do. Pi. Ke. Naaraayanapilla)

* 'kaanthaarathaarakam-nalacharithram aattakkatha (e. Aar.
raajaraajavarmma)
* kyrali- nalacharitham aattakkatha (panmana raamachandran naayar)

* mahaabhaashyam - ashdaadhyaayi (pathanjjali) 

* bhakthapriya- naaraayaneeyam (vaasudevan) 

* hrudayapriya- ashdaamgahrudayam (vykkatthu paacchu mootthathu) 

* niruktham - vedangal (yaaskan)

* maathamgaleela-hasthyaayurvedam (kadalaayil neelakandtan shaasthrikal)
 prasiddha kruthikalude naamaantharangal aadikaavyam  aadikaavyam  - raamaayanam (vaalmeeki) 
* anchaamvedam - mahaabhaaratham (vyaasan) 

* shadsaahasri - naadyashaasthram (bharathamuni) 

* draavidavedam - thiruvaaymozhi (nammaazhvar) 

* laukikanighandu - amarakosham amarasimhan) 

* keralaaraamam - hortthoosu malabaarikkasu (henriku  vaanreedu) 

* madhurakaavyam - malayavilaasam (e. Aar. Raajaraajavarmma) 

* prakruthikaavyam - malayaam kollam (kodungalloor 
kocchunnithampuraan) 
* keralashaakunthalam - nalacharitham aattakkatha (unnaayivaaryar)

* premopanishatthu -premasamgeetham (ulloor )

* anchadikkavitha-duravastha (kumaaranaashaan )

* oru sneham-- nalini (kumaaranaashaan)

* bhaashayile thaaj- kannuneertthulli(naalappaattunaaraayana menon)

* geethaprabandham -girijaakalyaanam (ajnjaathakarthrukam)

* pennungalude buddhi - paatthummayude aadu (basheer)

* naayarmahaakaavyam - dharmmaraaja (si. Vi. Raamanpilla)

prashastharude kathaparayunna novalukal


* ardhanagnar (puzhankara baalakrushnan) - gaandhijiyude jeevithakatha

* shaakyasimhan (vi. Aar. Parameshvaran pilla) - buddhante jeevithakatha

* theekkadalkadanju thirumadhuram(si. Raadhaakrushnan) -ezhutthachchhante jeevithakatha 

*  parvathangalile kaattu(jorju onakkoor) - indiraagaandhi mukhyakathaapaathramaaya noval,

* vyakthiyile vyakthi (pallikkara vi. Pi. Muhammadu) - ebrahaamlinkan kathaapaathramaayi varunna noval 

* dharmapuraanam (o. Vi. Vijayan ) -adiyantharaavasthayude pashchaatthalatthil rachiccha  noval

* ulakka (pi. Keshavadevu)-punnapravayalaar samaram prameyamaaya noval 

* thalayodu(thakazhi)-punnapravayalaar samaram prameyamaaya noval

* kannaadi (pi. Keshavadevu)-rashyan viplavatthil ninnu prachodanam ulkkondu rachiccha noval

* sundarikalum sundaranmaarum (uroobu) -malabaar lahala pashchaatthalamaaya noval 

* keralasimham (ke. Em. Panikkar)agnikkumeethe nadannavanekkuricchu - 
pazhashiraaja naayakanaaya noval.
* (nettiyaadan josaphu)-naksalyttu  vargeesinte jeevithakatha 

* oru sankeertthanam pole (perumpadavam)-rashyan nolisttu dasthevskiyude jeevitha katha

irattakarthruka novalukal 


* arabipponnu - em. Di. Vaasudevan naayar,en. Pi. Muhammadu 

* amaavaasi - mohanavarmma ,maadhavikkutti 

* navagrahangalude thadavara - punatthil kunjabdulla,sethu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution