മലയാള വ്യാകരണം

അക്ഷരങ്ങൾ 


Ans: ശബ്ദത്തിന്റെ ഏറ്റവും ചെറിയ ധ്വനിയാണ് വർണം. വർണത്തെ ഘടകങ്ങളായി പിരിക്കുവാൻ കഴിയില്ല. സ്വരമോ സ്വരം ചേർന്ന വ്യഞ്ജനമോ ആണ് അക്ഷരം. അക്ഷരത്തെ വർണങ്ങളായി പിരിക്കുവാൻ കഴിയും
വർണം                                     അക്ഷരം അ                                                 അ ഇ                                                  ഇ ത്                                                   ത ക്                                                   ക സ്വരങ്ങൾ ഒരേ സമയം വർണവും അക്ഷരവും ആണ്.

സ്വരങ്ങൾ

സ്വയം ഉച്ചാരണക്ഷമമായ അക്ഷരമാണ് സ്വരം. ഒരു മാത്രകൊണ്ട് ഉച്ചരിക്കുന്ന സ്വരത്തെ ഹ്രസ്വം എന്നുപറയുന്നു. ഒന്നിലധികം മാത്ര എടുത്ത് ഉച്ചരിക്കുന്ന സ്വരം ദീർഘം. ഹ്രസ്വം: അ, ഇ, ഉ ഋ എ ഒ  ദീർഘം:ആ ഈ ഊ ഏ ഐ ഒാ ഔ രണ്ടു വ്യത്യസ്ത സ്വരങ്ങൾ ചേർന്നുണ്ടാകുന്ന സ്വരത്തെ സന്ധ്യക്ഷരം എന്നുപറയുന്നു. മറ്റുള്ള സ്വരങ്ങൾ സമാനാക്ഷരങ്ങൾ എന്നറിയുന്നു.  സമാനാക്ഷരം: അ ഇ ഉ  സന്ധ്യക്ഷരം: എ (അ ഇ)                            ഒ (അ ഉ)                            ഐ (അ  എ)                            ഔ(അ ഒ) അ, ഇ, എ എന്നീ സ്വരങ്ങൾ ചുട്ടെഴുത്തുകൾ എന്നറിയുന്നു. ചുട്ടെഴുത്ത് എന്നാൽ ചൂണ്ടുന്ന എഴുത്ത് എന്നർഥം. അ അകലെ ഉള്ളതിനെയും ഇ അടുത്തുള്ളതിനെയും എ ചോദ്യത്തെയും സൂചിപ്പിക്കുന്നു.

 വ്യഞ്ജനങ്ങൾ

സ്വരസഹായത്തോടെ ഉച്ചരിക്കുന്ന അക്ഷരമാണ് വ്യഞ്ജനം.  ക മുതൽ മ വരെയുള്ള 25 വ്യഞ്ജനങ്ങളെ വർഗാക്ഷരങ്ങൾ എന്നുപറയുന്നു. ഇവ ആദ്യവ്യഞ്ജനത്തിന്റെ പേരിൽ കവർഗം, ചവർഗം, ടവർഗം, തവർഗം, പവർഗം എന്നിങ്ങനെ അറിയുന്നു. യ ര ല വ മധ്യമങ്ങൾ എന്നും ശഷസഊഷ്മാക്കൾ എന്നും ഹഘോഷി എന്നും ള ഴ റ ദ്രാവിഡമധ്യമങ്ങൾ എന്നും അറിയുന്നു. ഉച്ചാരണത്തിനെടുക്കുന്ന പ്രയത്നത്തിന്റെ അടിസ്ഥാനത്തിൽ ക മുതൽ പ വരെയുള്ള വ്യഞ്ജനത്തെ ഖരം, ഖ മുതൽ ഫ വരെയുള്ളവയെ അതിഖരം, ഗ മുതൽ ബ വരെയുള്ളവയെ മൃദു, ഘ മുതൽ ഭ വരെ യുള്ളവയെ ഘോഷം, ങ മുതൽ മ വരെയുള്ളവയെ അനുനാസികം എന്നുവിളിക്കുന്നു. വർഗാക്ഷരത്തിലെ അഞ്ചാമത്തെ വിഭാഗമായ അനുനാസികത്തിന് പഞ്ചമം എന്നും പേരുണ്ട്. ഖരത്തിനോട് ഘോഷിയായ ഹകാരം ചേർന്നാണ് അതിഖരം ഉണ്ടാകുന്നത്. മൃദുവിനോട് ഘോഷിയായ ഹകാരം ചേർന്ന് ഘോഷവും ഉണ്ടാകുന്നു. ഉച്ചാരണ സ്ഥാനത്തിന്റെ  അടിസ്ഥാനത്തിൽ കവർഗം, ഹ എന്നിവയെ കണ്ഠ്യം എന്നും ചവർഗം, യ, ശ എന്നിവയെ താലവ്യം എന്നും ടവർഗം, ര, ഷ, ള, ഴ, റ എന്നിവയെ മൂർദ്ധന്യം എന്നും തവർഗം, ല, സ എന്നിവയെ ദന്ത്യം എന്നും പവർഗം, വ എന്നിവയെ ഓഷ്ഠ്യം എന്നും വിളിക്കുന്നു. സ്വരസഹായം  കൂടാതെ സ്വതന്ത്രമായി നിൽക്കുന്ന സ്വരീകൃതവ്യഞ്ജനമാണ് ചില്ല്,ൺ,ൻ,ർ,ൽ,ൾ,എന്നിവയാണ്  ചില്ലുകൾ.' ചില്ലുകളെ സ്വരീകൃത വ്യഞ്ജനങ്ങൾ എന്നുവിളിക്കുന്നു.

ശബ്ദങ്ങൾ

അർഥയുക്തമായ അക്ഷരമോ അക്ഷരക്കൂട്ടമോ ആണ് ശബ്ദം. ശബ്ദത്തിന് പ്രകൃതി എന്നും പേരുണ്ട്. പ്രകൃതിയും പ്രത്യയവും ചേർന്നരൂപമാണ് പദം. പദത്തിന്റെ പ്രധാന ആശയം ഉൾക്കൊള്ളുന്നത് പ്രകൃതിയാണ്.  ശബ്ദത്തെ വാചകം, ദ്യോതകം എന്നുതിരിക്കാം.  വാചകം: വാച്യമായ(സ്വതന്ത്രമായ) അർഥമുള്ള ശബ്ദമാണ് വാചകം.  ദ്യോതകം: വാച്യമായ(സ്വതന്ത്രമായ) അർഥമില്ലാത്ത ശബ്ദമാണ് ദ്യോതകം. ഇവ പദങ്ങളും വാക്യങ്ങളും തമ്മിലുള്ള ബന്ധം കാണി ക്കുന്നു.  വാചകം ഭാരതം, പുസ്തകം, ഓട്ടം, മഴ  ദ്യോതകം ഉം, ഒാ, കൊണ്ട്. കുറിച്ച്  വാചകത്തെ നാമം, ക്രിയ, ഭേദകം എന്നും ദ്യോതകത്തെ നിപാതം, അവ്യയം, ഗതി,ഘടകം, വ്യാക്ഷേപകം, കേവലം എന്നും വിഭജിക്കാം.

നാമം 

ദ്രവ്യം, ക്രിയ, ഗുണം എന്നിവയുടെ പേരായ ശബ്ദം നാമം.ദ്രവ്യത്തിന്റെ പേര് ദ്രവ്യനാമം. ക്രിയയുടെ പേര് ക്രിയാനാമം. ഗുണത്തിന്റെ പേര് ഗുണനാമം.
ദ്രവ്യനാമത്തെ മൂന്നായി തിരിക്കാം 
സംജ്ഞാനാമം: ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ സ്ഥലത്തിന്റെയോ പേര്. ഉദാ: ഭാരതം, ഗാന്ധി, ഹിമാവാൻ, ഗംഗ  സാമാന്യനാമം: ഒരു വർഗ്ഗത്തിന്റെ പൊതുവായ പേര്. ഉദാ: രാജ്യം, മനുഷ്യൻ, പർവതം, നദി  മേയനാമം: വ്യക്തിയെന്നോ വർഗമെന്നോ വേർതിരിക്കുവാൻ കഴിയാത്തവയുടെ പേര്. ഉദാ: ആകാശം, വെളിച്ചം, മഞ്ഞ്, മഴ 
സർവനാമം 

Ans: നാമത്തിന് പകരം ഉപയോഗിക്കുന്ന നാമതുല്യമായ ശബ്ദമാണ് സർവ്വനാമം.

Ans: എല്ലാ നാമത്തിനും പകരമായി ഉപയോഗിക്കാവുന്നത് കൊണ്ടാണ് സർവ്വനാമം എന്ന് പറയുന്നത് .
സർവ്വനാമം പ്രധാനമായി മൂന്നു വിധം 
Ans: ഉത്തമപുരുഷൻ: വക്താവിന്‌ പകരം ഉപയോഗിക്കുന്ന സർവ്വനാമം 
ഉദാ: ഞാൻ, നാം, ഞങ്ങൾ.
Ans: മാധ്യമപുരുഷൻ: ശ്രോതാവിന് പകരം ഉപയോഗിക്കുന്ന സർവ്വനാമം 
ഉദാ: അവൻ, അദ്ദേഹം, അവർ. 

ലിംഗം

 
 നാമം സ്ത്രീയോ പുരുഷനോ നപുംസകമോ എന്ന് കുറിക്കുന്നതാണ് ലിംഗം. വ്യത്യസ്ത പദങ്ങൾ കൊണ്ടും സ്ത്രീപുരുഷഭേദം കുറിക്കുന്ന പദങ്ങൾ ചേർത്തും പ്രത്യയങ്ങൾ ചേർത്തും ലിംഗവ്യത്യാസം കാണിക്കുന്നു  പുല്ലിംഗം : പുരുഷജാതിയെ കുറിക്കുന്ന നാമം.   ഉദാ: അച്ഛൻ, ആൺ, പുരുഷൻ, അവൻ, കാള സ്ത്രീലിംഗം : സ്ത്രീ ജാതിയെ കുറിക്കുന്ന നാമം. ഉദാ: 'അമ്മ,  സ്ത്രീ, അവൾ, പശു. സാമാന്യലിംഗം : സ്ത്രീപുരുഷജാതികളെ ഒരുമിച്ചു കുറിക്കുന്ന നാമം. ഇതിന് അലിംഗം, ഉഭയലിംഗം എന്നീ പേരുകളുമുണ്ട് . ഉദാ: മനുഷ്യൻ, രക്ഷാകർത്താവ്, കുട്ടി, മലയാളി. നപുംസകലിംഗം : സ്ത്രീപുരുഷാഭേദമില്ലാത്തവയെ കുറിക്കുന്ന നാമം.  ഉദാ: വൃക്ഷം, വാഹനം, നഗരം, നദി, തൊഴിൽ.  വിഭക്തി  പദങ്ങളോടുള്ള ബന്ധം കാണിക്കുവാൻ നാമത്തിൽ വരുത്തുന്ന രൂപഭേദമാണ് വിഭക്തി. പ്രത്യയം ചേർത്താണ് രൂപഭേദം വരുത്തുന്നത്. വിഭക്തി ഏഴുവിധമുണ്ട്.

വിഭക്തിയുടെ പേരും പ്രത്യയവും പ്രത്യയം ചേർത്ത രൂപവും

നിർദേശിക         പ്രത്യയം ഇല്ല         അമ്മ, മകൻ  പ്രതിഗ്രാഹിക      എ                        അമ്മയെ, മകനെ  സംയോജിക       ഒട്, ഓട്                അമ്മയോട്, മകനോട്  ഉദ്ദേശിക             ക്ക്, ന്                  അമ്മക്ക്, മകന് പ്രയോജിക         ആൽ                   അമ്മയാൽ, മകനാൽ സംബംന്ധിക      ഉടെ, ന്റെ               അമ്മയുടെ, മകനുടെ  ആധാരിക          ഇൽ, കൽ            അമ്മയാൽ, മകനാൽ 
Ans: നാമത്തിന്റെ സാധാരണരൂപം നിർദേശിക വിഭക്തിയിലാണ്. അതിനാലാണ് നിർദേശികക്ക് പ്രത്യയമില്ലാത്തത്.

Ans: നപുംസകനാമത്തിൽ പ്രതിഗ്രാഹികയുടെ പ്രത്യയം ചേർക്കാറില്ല. പ്രത്യയം ഇല്ലെങ്കിലും അത് പ്രതിഗ്രഹിക്കയുടെ അർഥം പ്രകടമാക്കും.
ഉദാ: വെള്ളം കുടിച്ചു. (വെള്ളത്തെ കുറിച്ച് എന്നർത്ഥം)  സംബന്ധിക വിഭക്തി നാമത്തിന് നാമത്തോടുള്ള ബന്ധമാണ് കാണിക്കുന്നത്. അതിനാൽ സംബന്തികക്ക് കാരകമില്ല. (നാമത്തിന് ക്രിയയോടുള്ള ബന്ധത്തിന്റെ ഭാവമാണ് കാരകം.) ലിംഗം വചനം വിഭക്തി എന്ന ക്രമത്തിലാണ് നാമത്തിൽ പ്രത്യയങ്ങൾ ചേർക്കേണ്ടത്. അധ്യാപകന്മാരുടെ - എന്ന പദം പിരിച്ചെഴുതുന്നത് അധ്യാപക അൻ മാർഉടെ എന്നാണ്. അധ്യാപക (പ്രകൃതി/നാമം) അൻ (ലിംഗപ്രത്യയം) മാർ (വചനപ്രത്യയം) ഉടെ (വിഭക്തി പ്രത്യയം) 

തന്തിതം 

നാമത്തിൽ നിന്നോ വിശേഷണത്തിൽ നിന്നോ ഉണ്ടാകുന്ന നാമമാണ് തദ്ധിതം. ഉദാ:- പുതു     -   പുതുമ  മലയാളം      -   മലയാളി  മൂപ്പ്             -   മൂപ്പൻ  കള്ളം          -   കള്ളത്തരം  ഒന്ന്             -   ഒന്നാമൻ

വചനം

നാമം ഏകമോ അനേകമോ എന്നു കുറിക്കുന്നതാണ് വചനം.  ഏകത്തെ കുറിക്കുന്ന നാമം ഏകവചനം.നാമത്തിന്റെ സാധാരണ രൂപം ഏകവചനമാണ്.ഏകവചനത്തിന് പ്രത്യയമില്ല.അനേകത്തെ കുറിക്കുന്ന നാമം ബഹുവചനം.   ഏകവചനത്തിൽ പ്രത്യയം ചേർത്താണ് ബഹുവചനം ഉണ്ടാക്കുന്നത്.സംഖ്യാവിശേഷണം ചേർന്ന നപുംസകനാമങ്ങളിൽ ബഹുവചനപ്രത്യയം  ചേർക്കാറില്ല(  ഉദാ:പത്തുരൂപ, നൂറുതേങ്ങ,കുറെ വെള്ളം) ഏകവചനം:പുസ്തകം, കുട്ടി, മരം, നദി  ബഹുവചനം: പുസ്തകങ്ങൾ,കുട്ടികൾ, മരങ്ങൾ,നദികൾ ബഹുവചനത്തെ മൂന്നായി തിരിക്കാം.  സലിംഗബഹുവചനം: സ്ത്രീലിംഗം, പുല്ലിംഗം, നപുംസകലിംഗം ഇവയിൽ ഏതെങ്കിലും ഒന്നിന്റെ ബഹുത്വം കാണിക്കുന്നത്.  ഉദാ: ആണുങ്ങൾ, ബാലികമാർ, നദികൾ, പശുക്കൾ അലിംഗ ബഹുവചനം: സാമാന്യലിംഗത്തിന്റെ ബഹുത്വം കാണിക്കുന്നത്. ഉദാ: മനുഷ്യർ, മക്കൾ, ബന്ധുക്കൾ, മലയാളികൾ  പൂജകബഹുവചനം: ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ബഹുവചനരൂപം. ഉദാ: സ്വാമികൾ, ന്യായാധിപർ, പത്രാധിപർ, വാദ്യാർ,ഗുരുക്കൾ 

വിനയെച്ചം 

വിനയെച്ചം അഞ്ചുവിധം  മുൻവിനയെച്ചം:പൂർണക്രിയയ്ക്ക് മുൻപ് അപൂർണക്രിയ നടക്കുന്നത്  ഉദാ: പിടിച്ച് കെട്ടി, തുറന്ന് വിട്ടു  പിൻവിനയെച്ചം:പൂർണക്രിയയ്ക്ക് ശേഷം അപൂർണക്രിയ നടക്കുന്നത്. ഉദാ:തൊഴാൻ പോയി ,ഉറങ്ങാൻ കിടന്നു  തൻവിനയെച്ചം:പൂർണക്രിയയും അപൂർണക്രിയയും ഒന്നിച്ചുനടക്കുന്നത്  ഉദാ:നടന്ന് പഠിച്ചു,പോകവെ കണ്ടു  നടുവിനയെച്ചം:ക്രിയയുടെ പ്രത്യയം ചേരാത്ത കേവലരൂപം  അപൂർണക്രിയായി വരുന്നത്  ഉദാ:പറക ശരിയല്ല,കൊടുക്ക പതിവാണ്  പാക്ഷികവിനയെച്ചം:അപൂർണക്രിയ നടന്നാലേ പൂർണക്രിയ നടക്കൂ എന്ന അർഥത്തിൽ രണ്ടുക്രിയകളും പരസ്‌പരാപേക്ഷിതമായി വരുന്നത്  ഉദാ:പഠിച്ചാൽ ജയിക്കാം,വിതച്ചാൽ കൊയ്യാം.

ക്രിയ 

പ്രവൃത്തിയെയോ അവസ്ഥയെയോ കുറിക്കുന്ന ശബ്ദം ക്രിയ. ക്രിയയ്ക്ക് കൃതി എന്നും പേരുണ്ട്. ക്രിയയുടെ പേര് ക്രിയാനാമം. ക്രിയയുടെ മൂലരൂപം ധാതു. ധാതു                ക്രിയ                ക്രിയാനാമം          നട                    നടക്കുക         നടത്തം  എഴുത്         എഴുതുക         എഴുത്ത് വിവിധ മാനദണ്ഡം അനുസരിച്ച് ക്രിയകളെ പലതായി തിരിക്കാം. അർഥമനുസരിച്ച് : സകർമകം, അകർമകം. അർഥം / ആകാംക്ഷ പൂർത്തിയാകുവാൻ കർമം  ആവശ്യമായ ക്രിയ സകർമകം. കർമം ആവശ്യമില്ലാത്ത ക്രിയ അകർമകം.  ഉദാ: സകർമകം-അടിക്കുക, കുടിക്കുന്നു  അകർമകം - ഓടുന്നു, ഒഴുകുന്നു  സ്വഭാവമനുസരിച്ച് : കേവലം, പ്രയോജകം. കർത്താവ് സ്വയം ചെയ്യുന്ന ക്രിയ കേവലം. പരപ്രേരണയോടെ നടക്കുന്ന ക്രിയ പ്രയോജകം. ഉദാ: കേവലം - പഠിക്കുന്നു. ഉറങ്ങുന്നു  പ്രയോജകം - പഠിപ്പിക്കുന്നു. ഉറക്കുന്നു  കേവലക്രിയ രൂപമനുസരിച്ച് :കാരിതം, അകാരിതം. കേവലക്രിയകളിൽ 'ക്കു ഇടനില ഉള്ളത്കാരിതം. ഇല്ലാത്തത് അകാരിതം. ഉദാ: കാരിതം - പഠിക്കുന്നു. നടക്കുന്നു അകാരിതം - ഉറങ്ങുന്നു. പാടുന്നു  പ്രാധാന്യമനുസരിച്ച്: മുറ്റുവിന, പറ്റുവിന വിന. എന്നാൽ ക്രിയ എന്നർഥം. സ്വതന്ത്രമായി നിൽക്കുന്ന പൂർണക്രിയ മുറ്റുവിന. മറ്റൊരു പദത്തെ ആശ്രയിച്ചുനിൽക്കുന്ന അപൂർണക്രിയ പറ്റുവിന.  ഉദാ: മുറ്റുവിന - കരയുന്നു. കണ്ടു.  പറ്റുവിന - കരയുന്ന കുട്ടി, കണ്ട സിനിമ  പറ്റുവിന സ്വഭാവമനുസരിച്ച്: പേരെച്ചം, വിനയെച്ചം  നാമത്തെ ആശ്രയിച്ചുനിൽക്കുന്ന അപൂർണക്രിയ പേരെച്ചം. ക്രിയയെ ആശ്രയിച്ചുനിൽക്കുന്ന അപൂർണ ക്രിയ വിനയെച്ചം.  ഉദാ: പേരെച്ചം - ഓടുന്ന വണ്ടി, പാടുന്ന പക്ഷി  വിനയെച്ചം - കടിച്ച്തിന്നു, പറഞ്ഞ്കേട്ടു

കാലം

 
ക്രിയ നടക്കുന്ന സമയം കാലം. കാലം മൂന്നു വിധം : ഭൂതം, വർത്തമാനം, ഭാവി. ഭൂതം: നടന്നു കഴിഞ്ഞ ക്രിയ.  ഉദാ: കണ്ടു, കേട്ടു, വന്നു. ഉറങ്ങി  വർത്തമാനം: നടന്നുകൊണ്ടിരിക്കുന്ന ക്രിയ  ഉദാ: കാണുന്നു, കേൾക്കുന്നു, വരുന്നു, ഉറങ്ങുന്നു  ഭാവി: നടക്കാനിരിക്കുന്ന ക്രിയ ഉദാ: കാണും, കേൾക്കും, വരും, ഉറങ്ങും

പ്രകാരം 

ക്രിയാധാതു അർഥം പ്രകടമാക്കുന്ന രീതിയാണ് പ്രകാരം. പ്രകാരം എന്നാൽ മട്ട്/രീതി എന്നാണർഥം. പഠിക്കുവാൻ മുടങ്ങാതെ പോകണം. പരീക്ഷയെഴുതാൻ കൃത്യസമയത്ത് ഹാജരാകണം. സത്യം പറയണേ.. എന്നീ വാക്യങ്ങൾ നോക്കുക. അവയ്ക്കു പിന്നിൽ ഒരു വക്താവ് (പറയുന്ന ആൾ) മറഞ്ഞിരിപ്പുണ്ട്. വക്താവ് നിർദേശിക്കുന്ന പ്രവൃത്തിയുടെ സ്വഭാവവും അതിനു പിന്നിലെ മനോഭാവവും പ്രകടമാകുന്നമട്ടിൽ ക്രിയാധാതു അർഥം പ്രകടമാക്കുന്നതാണ് പ്രകാരം പ്രകാരം 6 വിധമുണ്ട്.  നിർദേശക പ്രകാരം - ക്രിയാധാതു സ്വാഭാവിക അർഥം പ്രകടമാക്കുന്നത്. ഉദാ. പറയുന്നു, വായിക്കുന്നു, എഴുതുന്നു, ഉറങ്ങു ന്നു, വരുന്നു. നിയോജക പ്രകാരം - ക്രിയാധാതു നിയോഗം (ആജ്ഞ), അനുവാദം, അപേക്ഷ മുതലായ അർഥങ്ങൾ പ്രകടമാക്കുന്നത് . ഇതിനായി ഊ, ഉക, ഇൻ, അട്ടെ, ആലും, എന്നീ പ്രത്യയങ്ങൾ ചേർക്കുന്നു .  ഉദാ: പറയൂ, വായിക്കുക, എഴുതുവിൻ, ഉറങ്ങട്ടെ, വന്നാലും.  വിധായക പ്രകാരം - ക്രിയാധാതു വിധി, കൃത്യം, ശീലം, മുതലായ അർഥം പ്രകടമാക്കുന്നത്.പ്രത്യയം - അണം. ഉദാ: പറയണം, വായിക്കണം, എഴുതണം, ഉറങ്ങണം, വരണം. അനുജ്ഞായക പ്രകാരം - ക്രിയാധാതു സമ്മതം എന്ന അർഥം പ്രകടമാക്കുന്നത് .പ്രത്യയം - ആം  ഉദാ: പറയാം, വായിക്കാം, എഴുതാം, ഉറങ്ങാം, വരാം. ആശംസക പ്രകാരം - ക്രിയാധാതു ആശംസയുടെ അർഥം പ്രകടമാക്കുന്നത്.പ്രത്യയം അട്ടെ. ഉദാ: നന്മ വരട്ടെ, മംഗളം ഭവിക്കട്ടെ, വിപ്ലവം ജയിക്കട്ടെ. പ്രാർഥക പ്രകാരം -  ക്രിയാധാതു പ്രാർത്ഥനയുടെ അർഥം പ്രകടമാക്കുന്നത് .പ്രത്യയം ഏ ഉദാ: ദൈവമെ രക്ഷിക്കണേ, വല്ലതും തരണേ.

മലയാളം: വ്യാകരണവും സാഹിത്യവും

പ്രയോഗം

വാക്യത്തിൽ കർത്താവിനോ കർമത്തിനോ പ്രാധാന്യം എന്നു കാണിക്കുവാൻ ക്രിയയിൽ വരുത്തുന്ന മാറ്റമാണ് പ്രയോഗം. പ്രയോഗം 2 വിധം: കർത്തരിപ്രയോഗം, കർമണിപ്രയോഗം. കർത്തരിപ്രയോഗം: കർത്താവിന് പ്രാധാ ന്യമുള്ള പ്രയോഗം.  ഉദാ: ദേവന് പൂമാല അർപ്പിച്ചു.  കർമണിപ്രയോഗം: കർമത്തിന് പ്രാധാന്യമുള്ള പ്രയോഗം  ഉദാ: പൂമാല ദേവന് അർപ്പിക്കപ്പെട്ടു.

Manglish Transcribe ↓


aksharangal 


ans: shabdatthinte ettavum cheriya dhvaniyaanu varnam. Varnatthe ghadakangalaayi pirikkuvaan kazhiyilla. Svaramo svaram chernna vyanjjanamo aanu aksharam. Aksharatthe varnangalaayi pirikkuvaan kazhiyum
varnam                                     aksharam a                                                 a i                                                  i thu                                                   tha ku                                                   ka svarangal ore samayam varnavum aksharavum aanu.

svarangal

svayam ucchaaranakshamamaaya aksharamaanu svaram. Oru maathrakondu uccharikkunna svaratthe hrasvam ennuparayunnu. Onniladhikam maathra edutthu uccharikkunna svaram deergham. hrasvam: a, i, u ru e o  deergham:aa ee oo e ai oaa au randu vyathyastha svarangal chernnundaakunna svaratthe sandhyaksharam ennuparayunnu. Mattulla svarangal samaanaaksharangal ennariyunnu.  samaanaaksharam: a i u  sandhyaksharam: e (a i)                            o (a u)                            ai (a  e)                            au(a o) a, i, e ennee svarangal chuttezhutthukal ennariyunnu. Chuttezhutthu ennaal choondunna ezhutthu ennartham. A akale ullathineyum i adutthullathineyum e chodyattheyum soochippikkunnu.

 vyanjjanangal

svarasahaayatthode uccharikkunna aksharamaanu vyanjjanam.  ka muthal ma vareyulla 25 vyanjjanangale vargaaksharangal ennuparayunnu. Iva aadyavyanjjanatthinte peril kavargam, chavargam, davargam, thavargam, pavargam enningane ariyunnu. Ya ra la va madhyamangal ennum shashasaooshmaakkal ennum haghoshi ennum la zha ra draavidamadhyamangal ennum ariyunnu. Ucchaaranatthinedukkunna prayathnatthinte adisthaanatthil ka muthal pa vareyulla vyanjjanatthe kharam, kha muthal pha vareyullavaye athikharam, ga muthal ba vareyullavaye mrudu, gha muthal bha vare yullavaye ghosham, nga muthal ma vareyullavaye anunaasikam ennuvilikkunnu. Vargaaksharatthile anchaamatthe vibhaagamaaya anunaasikatthinu panchamam ennum perundu. Kharatthinodu ghoshiyaaya hakaaram chernnaanu athikharam undaakunnathu. Mruduvinodu ghoshiyaaya hakaaram chernnu ghoshavum undaakunnu. ucchaarana sthaanatthinte  adisthaanatthil kavargam, ha ennivaye kandtyam ennum chavargam, ya, sha ennivaye thaalavyam ennum davargam, ra, sha, la, zha, ra ennivaye moorddhanyam ennum thavargam, la, sa ennivaye danthyam ennum pavargam, va ennivaye oshdtyam ennum vilikkunnu. Svarasahaayam  koodaathe svathanthramaayi nilkkunna svareekruthavyanjjanamaanu chillu,n,n,r,l,l,ennivayaanu  chillukal.' chillukale svareekrutha vyanjjanangal ennuvilikkunnu.

shabdangal

arthayukthamaaya aksharamo aksharakkoottamo aanu shabdam. Shabdatthinu prakruthi ennum perundu. Prakruthiyum prathyayavum chernnaroopamaanu padam. Padatthinte pradhaana aashayam ulkkollunnathu prakruthiyaanu.  shabdatthe vaachakam, dyothakam ennuthirikkaam.  vaachakam: vaachyamaaya(svathanthramaaya) arthamulla shabdamaanu vaachakam.  dyothakam: vaachyamaaya(svathanthramaaya) arthamillaattha shabdamaanu dyothakam. Iva padangalum vaakyangalum thammilulla bandham kaani kkunnu.  vaachakam bhaaratham, pusthakam, ottam, mazha  dyothakam um, oaa, kondu. Kuricchu  vaachakatthe naamam, kriya, bhedakam ennum dyothakatthe nipaatham, avyayam, gathi,ghadakam, vyaakshepakam, kevalam ennum vibhajikkaam.

naamam 

dravyam, kriya, gunam ennivayude peraaya shabdam naamam. Dravyatthinte peru dravyanaamam. Kriyayude peru kriyaanaamam. Gunatthinte peru gunanaamam.
dravyanaamatthe moonnaayi thirikkaam 
samjnjaanaamam: oru vyakthiyudeyo vasthuvinteyo sthalatthinteyo peru. udaa: bhaaratham, gaandhi, himaavaan, gamga  saamaanyanaamam: oru varggatthinte pothuvaaya peru. udaa: raajyam, manushyan, parvatham, nadi  meyanaamam: vyakthiyenno vargamenno verthirikkuvaan kazhiyaatthavayude peru. udaa: aakaasham, veliccham, manju, mazha 
sarvanaamam 

ans: naamatthinu pakaram upayogikkunna naamathulyamaaya shabdamaanu sarvvanaamam.

ans: ellaa naamatthinum pakaramaayi upayogikkaavunnathu kondaanu sarvvanaamam ennu parayunnathu .
sarvvanaamam pradhaanamaayi moonnu vidham 
ans: utthamapurushan: vakthaavinu pakaram upayogikkunna sarvvanaamam 
udaa: njaan, naam, njangal.
ans: maadhyamapurushan: shrothaavinu pakaram upayogikkunna sarvvanaamam 
udaa: avan, addheham, avar. 

limgam

 
 naamam sthreeyo purushano napumsakamo ennu kurikkunnathaanu limgam. Vyathyastha padangal kondum sthreepurushabhedam kurikkunna padangal chertthum prathyayangal chertthum limgavyathyaasam kaanikkunnu  pullimgam : purushajaathiye kurikkunna naamam.   udaa: achchhan, aan, purushan, avan, kaala sthreelimgam : sthree jaathiye kurikkunna naamam. udaa: 'amma,  sthree, aval, pashu. saamaanyalimgam : sthreepurushajaathikale orumicchu kurikkunna naamam. Ithinu alimgam, ubhayalimgam ennee perukalumundu . udaa: manushyan, rakshaakartthaavu, kutti, malayaali. napumsakalimgam : sthreepurushaabhedamillaatthavaye kurikkunna naamam.  udaa: vruksham, vaahanam, nagaram, nadi, thozhil.  vibhakthi  padangalodulla bandham kaanikkuvaan naamatthil varutthunna roopabhedamaanu vibhakthi. Prathyayam chertthaanu roopabhedam varutthunnathu. Vibhakthi ezhuvidhamundu.

vibhakthiyude perum prathyayavum prathyayam cherttha roopavum

nirdeshika         prathyayam illa         amma, makan  prathigraahika      e                        ammaye, makane  samyojika       odu, odu                ammayodu, makanodu  uddheshika             kku, nu                  ammakku, makanu prayojika         aal                   ammayaal, makanaal sambamndhika      ude, nte               ammayude, makanude  aadhaarika          il, kal            ammayaal, makanaal 
ans: naamatthinte saadhaaranaroopam nirdeshika vibhakthiyilaanu. Athinaalaanu nirdeshikakku prathyayamillaatthathu.

ans: napumsakanaamatthil prathigraahikayude prathyayam cherkkaarilla. Prathyayam illenkilum athu prathigrahikkayude artham prakadamaakkum.
udaa: vellam kudicchu. (vellatthe kuricchu ennarththam)  sambandhika vibhakthi naamatthinu naamatthodulla bandhamaanu kaanikkunnathu. Athinaal sambanthikakku kaarakamilla. (naamatthinu kriyayodulla bandhatthinte bhaavamaanu kaarakam.) limgam vachanam vibhakthi enna kramatthilaanu naamatthil prathyayangal cherkkendathu. Adhyaapakanmaarude - enna padam piricchezhuthunnathu adhyaapaka an maarude ennaanu. adhyaapaka (prakruthi/naamam) an (limgaprathyayam) maar (vachanaprathyayam) ude (vibhakthi prathyayam) 

thanthitham 

naamatthil ninno visheshanatthil ninno undaakunna naamamaanu thaddhitham. udaa:- puthu     -   puthuma  malayaalam      -   malayaali  mooppu             -   mooppan  kallam          -   kallattharam  onnu             -   onnaaman

vachanam

naamam ekamo anekamo ennu kurikkunnathaanu vachanam.  ekatthe kurikkunna naamam ekavachanam. Naamatthinte saadhaarana roopam ekavachanamaanu. Ekavachanatthinu prathyayamilla. Anekatthe kurikkunna naamam bahuvachanam.   ekavachanatthil prathyayam chertthaanu bahuvachanam undaakkunnathu. Samkhyaavisheshanam chernna napumsakanaamangalil bahuvachanaprathyayam  cherkkaarilla(  udaa:patthuroopa, nooruthenga,kure vellam) ekavachanam:pusthakam, kutti, maram, nadi  bahuvachanam: pusthakangal,kuttikal, marangal,nadikal bahuvachanatthe moonnaayi thirikkaam.  salimgabahuvachanam: sthreelimgam, pullimgam, napumsakalimgam ivayil ethenkilum onninte bahuthvam kaanikkunnathu.  udaa: aanungal, baalikamaar, nadikal, pashukkal alimga bahuvachanam: saamaanyalimgatthinte bahuthvam kaanikkunnathu. Udaa: manushyar, makkal, bandhukkal, malayaalikal  poojakabahuvachanam: bahumaanasoochakamaayi upayogikkunna bahuvachanaroopam. udaa: svaamikal, nyaayaadhipar, pathraadhipar, vaadyaar,gurukkal 

vinayeccham 

vinayeccham anchuvidham  munvinayeccham:poornakriyaykku munpu apoornakriya nadakkunnathu  udaa: pidicchu ketti, thurannu vittu  pinvinayeccham:poornakriyaykku shesham apoornakriya nadakkunnathu. udaa:thozhaan poyi ,urangaan kidannu  thanvinayeccham:poornakriyayum apoornakriyayum onnicchunadakkunnathu  udaa:nadannu padticchu,pokave kandu  naduvinayeccham:kriyayude prathyayam cheraattha kevalaroopam  apoornakriyaayi varunnathu  udaa:paraka shariyalla,kodukka pathivaanu  paakshikavinayeccham:apoornakriya nadannaale poornakriya nadakkoo enna arthatthil randukriyakalum parasparaapekshithamaayi varunnathu  udaa:padticchaal jayikkaam,vithacchaal koyyaam.

kriya 

pravrutthiyeyo avasthayeyo kurikkunna shabdam kriya. Kriyaykku kruthi ennum perundu. Kriyayude peru kriyaanaamam. Kriyayude moolaroopam dhaathu. dhaathu                kriya                kriyaanaamam          nada                    nadakkuka         nadattham  ezhuthu         ezhuthuka         ezhutthu vividha maanadandam anusaricchu kriyakale palathaayi thirikkaam. arthamanusaricchu : sakarmakam, akarmakam. artham / aakaamksha poortthiyaakuvaan karmam  aavashyamaaya kriya sakarmakam. Karmam aavashyamillaattha kriya akarmakam.  udaa: sakarmakam-adikkuka, kudikkunnu  akarmakam - odunnu, ozhukunnu  svabhaavamanusaricchu : kevalam, prayojakam. kartthaavu svayam cheyyunna kriya kevalam. Parapreranayode nadakkunna kriya prayojakam. udaa: kevalam - padtikkunnu. Urangunnu  prayojakam - padtippikkunnu. Urakkunnu  kevalakriya roopamanusaricchu :kaaritham, akaaritham. kevalakriyakalil 'kku idanila ullathkaaritham. Illaatthathu akaaritham. udaa: kaaritham - padtikkunnu. Nadakkunnu akaaritham - urangunnu. Paadunnu  praadhaanyamanusaricchu: muttuvina, pattuvina vina. Ennaal kriya ennartham. Svathanthramaayi nilkkunna poornakriya muttuvina. Mattoru padatthe aashrayicchunilkkunna apoornakriya pattuvina.  udaa: muttuvina - karayunnu. Kandu.  pattuvina - karayunna kutti, kanda sinima  pattuvina svabhaavamanusaricchu: pereccham, vinayeccham  naamatthe aashrayicchunilkkunna apoornakriya pereccham. Kriyaye aashrayicchunilkkunna apoorna kriya vinayeccham.  udaa: pereccham - odunna vandi, paadunna pakshi  vinayeccham - kadicchthinnu, paranjkettu

kaalam

 
kriya nadakkunna samayam kaalam. Kaalam moonnu vidham : bhootham, vartthamaanam, bhaavi. bhootham: nadannu kazhinja kriya.  udaa: kandu, kettu, vannu. Urangi  vartthamaanam: nadannukondirikkunna kriya  udaa: kaanunnu, kelkkunnu, varunnu, urangunnu  bhaavi: nadakkaanirikkunna kriya udaa: kaanum, kelkkum, varum, urangum

prakaaram 

kriyaadhaathu artham prakadamaakkunna reethiyaanu prakaaram. Prakaaram ennaal mattu/reethi ennaanartham. Padtikkuvaan mudangaathe pokanam. Pareekshayezhuthaan kruthyasamayatthu haajaraakanam. sathyam parayane.. Ennee vaakyangal nokkuka. Avaykku pinnil oru vakthaavu (parayunna aal) maranjirippundu. Vakthaavu nirdeshikkunna pravrutthiyude svabhaavavum athinu pinnile manobhaavavum prakadamaakunnamattil kriyaadhaathu artham prakadamaakkunnathaanu prakaaram prakaaram 6 vidhamundu.  nirdeshaka prakaaram - kriyaadhaathu svaabhaavika artham prakadamaakkunnathu. Udaa. Parayunnu, vaayikkunnu, ezhuthunnu, urangu nnu, varunnu. Niyojaka prakaaram - kriyaadhaathu niyogam (aajnja), anuvaadam, apeksha muthalaaya arthangal prakadamaakkunnathu . Ithinaayi oo, uka, in, atte, aalum, ennee prathyayangal cherkkunnu .  udaa: parayoo, vaayikkuka, ezhuthuvin, urangatte, vannaalum.  vidhaayaka prakaaram - kriyaadhaathu vidhi, kruthyam, sheelam, muthalaaya artham prakadamaakkunnathu. Prathyayam - anam. udaa: parayanam, vaayikkanam, ezhuthanam, uranganam, varanam. anujnjaayaka prakaaram - kriyaadhaathu sammatham enna artham prakadamaakkunnathu . Prathyayam - aam  udaa: parayaam, vaayikkaam, ezhuthaam, urangaam, varaam. aashamsaka prakaaram - kriyaadhaathu aashamsayude artham prakadamaakkunnathu. Prathyayam atte. udaa: nanma varatte, mamgalam bhavikkatte, viplavam jayikkatte. praarthaka prakaaram -  kriyaadhaathu praarththanayude artham prakadamaakkunnathu . Prathyayam e udaa: dyvame rakshikkane, vallathum tharane.

malayaalam: vyaakaranavum saahithyavum

prayogam

vaakyatthil kartthaavino karmatthino praadhaanyam ennu kaanikkuvaan kriyayil varutthunna maattamaanu prayogam. prayogam 2 vidham: kartthariprayogam, karmaniprayogam. Kartthariprayogam: kartthaavinu praadhaa nyamulla prayogam.  udaa: devanu poomaala arppicchu.  karmaniprayogam: karmatthinu praadhaanyamulla prayogam  udaa: poomaala devanu arppikkappettu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution