മലയാള വ്യാകരണം

അനുപ്രയോഗം


* ക്രിയയുടെ രൂപത്തെയും അർഥത്തെയും പരിഷ്‌കരിക്കുവാൻ  അതിനോട് മറ്റൊരു ക്രിയ കൂട്ടിച്ചേർക്കുന്നത് അനുപ്രയോഗം.

* പ്രധാന ക്രിയ പ്രാക്പ്രയോഗം 
കൂട്ടിച്ചേർക്കുന്ന ക്രിയ അനുപ്രയോഗം ഉദാ:അറിയിച്ചുകൊള്ളുന്നു (വിനയം )ആഘോഷിച്ചുവരുന്നു (പതിവ് )പറഞ്ഞുപോയി (അശ്രദ്ധ)ചെയ്തുകളഞ്ഞു (ലാഘവം )

കൃത്ത്

ക്രിയയിൽ  നിന്നുണ്ടാകുന്ന നാമമാണ് കൃത്ത് ഉദാ:കൊയ് -കൊയ്ത്ത്  ചതി -ചതിയൻ  വിട് -വിടുതൽ  ഉരുൾ -ഉരുളൻ 

ഭേദകം

പദങ്ങളുടെ അർഥത്തെ വിശേഷിപ്പിക്കുന്ന ശബ്ദമാണ്  ഭേദകം(വിശേഷണം). ഏതു പദത്തെയാണ് വിശേഷിപ്പിക്കുന്നത് അതു വിശേഷ്യം. വിശേഷ്യത്തിന്റെ ഏതെങ്കിലും പ്രത്യേകത എടുത്തുകാണിച്ച് സമാനമായ മറ്റു പദങ്ങളിൽ നിന്നു അതിനെ ഭേദിച്ച് (വേർതിരിച്ച്) കാണിക്കുന്നതുകൊണ്ടാണ് ഇവയെ ഭേദകം എന്നുകൂടി വിളിക്കുന്നത്.  സ്വഭാവമനുസരിച്ച് ഭേദകങ്ങളെ ഏഴായി തിരിക്കാം  ശുദ്ധം: വിശേഷണമായിവരുന്ന ശുദ്ധശബ്ദം (പ്രകൃതി) ഉദാ:ചെം ചെന്താമര ചീ ചീമുട്ട  സാഖ്യം :വിശേഷണമായിവരുന്ന സംഖ്യാശബ്ദം.  ഉദാ: ഇരു ഇരുമെയ്യ് കോടി  കോടീശ്വരൻ സാർവനാമികം: വിശേഷണമായിവരുന്ന സർവനാമം . ഉദാ: അ, അവിടം നാനാ  നാനാജനം  പാരിമാണികം; വിശേഷണമായിവരുന്ന അളവിനെ കുറിക്കുന്ന ശബ്ദം. ഉദാ: നാഴി നാഴിയരി കുറെ കുറെ വെള്ളം വിഭാവകം:വിശേഷണമായിവരുന്ന സ്വഭാവഗുണ ങ്ങളെ കുറിക്കുന്ന ശബ്ദം. ഉദാ: ഭംഗി ഭംഗിയുള്ള വീട് അഴക് അഴകുള്ള മുഖം നാമാംഗജം:വിശേഷണമായിവരുന്ന പേരെച്ചം. ഉദാ: പെറ്റ പെറ്റമ്മ കുറ്റു കുറുവടി

ദ്യോതകം

വാച്യമായ (സ്വതന്ത്രമായ) അർഥമില്ലാത്ത ശബ്ദമാണ് ദ്യോതകം. വാചകശബ്ദങ്ങളോട് ചേർന്നുനിൽക്കുമ്പോഴാണ് ഇവയ്ക്ക് അർഥം ഉണ്ടാകുന്നത്. ജന്മനാ ദ്യോതകമായ ശബ്ദത്തെ നിപാതം എന്നുപറയുന്നു. വാചകബ്ദങ്ങൾക്ക് അർഥപരിണാമം സംഭവിച്ചു ഉണ്ടായ ദ്യോതകമാണ് അവ്യയം. പ്രയോഗത്തിന്റെ അടിസ്ഥാനത്തിൽ ദ്യോതകങ്ങളെ നാലായി തിരിക്കാം. ഗതി: നാമത്തിനെ മറ്റുപദങ്ങളുമായി ബന്ധിപ്പിക്കുന്ന ദ്യോതകം. ഉദാ: കൊണ്ട്, നിന്ന്, പറ്റി, മുതൽ. ഘടകം: വാചകങ്ങളെയോ വാക്യങ്ങളെ യോ ബന്ധിപ്പിക്കുന്ന ദ്യോതകം. ഉദാ: ഉം, ഒാ, എന്ന് എങ്കിലും. വ്യാക്ഷേപകം: വാകൃത്തിൽ വേറിട്ടുനിന്ന് വക്താവിന്റെ മനോവികാരത്തെ പ്രകടമാക്കുന്ന ദ്യോതകം. ഉദാ: അയ്യോ, അരുതേ, കഷ്ടം, ഹാ. കേവലം: ഗതി, ഘടകം, വ്യാക്ഷേപകം എന്നീ വിഭാഗങ്ങളിൽ പ്പെടാതെ പ്രത്യേക അർത്ഥത്തിന് ഊന്നൽ നൽകുന്ന ദ്യോതകം.ഉദാ: ആ, ഈ, ഒാ, ഏ.

സന്ധി

പദങ്ങളെയും പ്രകൃതി പ്രത്യയങ്ങളെയും ചേർത്തെഴുതുമ്പോൾ വർണങ്ങൾക്ക് ഉണ്ടാകുന്ന മാറ്റത്തെ സന്ധി എന്നുപറയുന്നു.വർണങ്ങൾക്കുണ്ടാകുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ സന്ധികളെ നാലായിതിരിക്കാം ലോപസന്ധി വർണങ്ങൾ ചേരുമ്പോൾ അവയിൽ ഒരു വർണം കുറയുന്നത് ലോപസന്ധി.ലോപം എന്നാൽ കുറവ് എന്നർഥം.  തണുപ്പ്ഉണ്ട് = തണുപ്പുണ്ട് (സംവൃതോകാരം ലോപിച്ചു) ഇരുമ്പ്അഴി = ഇരുമ്പഴി (സംവൃതോകാരം ലോപിച്ചു)  ഒരു  ഇടം = ഒരിടം (ഉകാരം ലോപിച്ചു)  പച്ച  ഇല = പച്ചില (അകാരം ലോപിച്ചു)  പണം  കിഴി = പണക്കിഴി (അനുസ്വാരം ലോപിച്ചു) 

Ans: ദിത്വസന്ധി

 

വർണങ്ങൾ ചേരുമ്പോൾ അവയിൽ ഒരു വർണം ഇരട്ടിക്കുന്നത് ദിത്വസന്ധി. ദിത്വം എന്നാൽ ഇരട്ട എന്നർഥം.  പുക  കുഴൽ =പുകക്കുഴൽ (കകാരം ഇരട്ടിച്ചു)  കാലി  തീറ്റ = കാലിത്തീറ്റ (തകാരം ഇരട്ടിച്ചു)  പച്ച  ചക്ക = പച്ചച്ചക്ക (ചകാരം ഇരട്ടിച്ചു)  മഞ്ഞ  പട്ട് = മഞ്ഞപ്പട്ട് (പകാരം ഇരട്ടിച്ചു)  പെൺ  ആന = പെണ്ണാന (ണകാരം ഇരട്ടിച്ചു) 

Ans: ആഗമസന്ധി 
വർണങ്ങൾ ചേരുമ്പോൾ അവയ്ക്കിടയിൽ ഒരു വർണം പുതുതായി വരുന്നത് ആഗമസന്ധി. ആഗമം എന്നാൽ വരവ് എന്നർഥം.  പൊടി  അരി = പൊടിയരി (യകാരം ആഗമിച്ചു)  തിരു ഓണം = തിരുവോണം (വകാരം ആഗമിച്ചു)  വഴി അമ്പലം = വഴിയമ്പലം (യകാരം ആഗമിച്ചു)  മല  ചരക്ക്=മലഞ്ചരക്ക് (ഞകാരം ആഗമിച്ചു)  കരിപുലി = കരിമ്പുലി (മകാരം ആഗമിച്ചു) പുളി കുരു = പുളിങ്കുരു(ങകാരം ആഗമിച്ചു)  മല പുഴ=മലമ്പുഴ (മകാരം ആഗമിച്ചു) 

Ans: ആദേശസന്ധി 
വർണങ്ങൾ ചേരുമ്പോൾ അവയിൽ ഒന്നുമാറി അതിന്റെ  സ്ഥാനത്ത് മറ്റൊന്നുവരുന്നത് ആദേശസന്ധി. ആദേശം എന്നാൽ സ്ഥാനംമാറൽ എന്നർഥം.  വെൺ  നിലാവ്= വെണ്ണിലാവ് (നകാരം മാറി ണകാരം വന്നു) വെൺ  ചാമരം = വെഞ്ചാമരം (ണകാരം മാറി ഞകാരം വന്നു) ചെം കോട്ട= ചെങ്കോട്ട (അനുസ്വാരം മാറി ങകാരം വന്നു) നിലം  അറ=നിലവറ (അനുസ്വാരം മാറി വകാരം വന്നു) കല്മതിൽ=കന്മതിൽ (ലകാരം മാറി നകാരം വന്നു) ചെംതാമര = ചെന്താമര (അനുസ്വാരം  മാറി നകാരം വന്നു)  നാലു സന്ധിയും ചുരുക്കത്തിൽ ഓർത്തുവെക്കാനുള്ള ഒരു പദ്യം  സന്ധിപ്പിൽ പോവതാം ലോപം  ഒന്നതിൽ കൂടലാഗമം പകരം ചേർപ്പതാദേശം ദ്വിത്വം താൻ ഹല്ലിരട്ടിയും. (ഹല്ല്- സ്വരം ചേരാത്ത ശുദ്ധവ്യഞ്ജനം)

സമാസം

വിഭക്തിപ്രത്യയങ്ങൾ കൂടാതെ പദങ്ങളെ ചേർത്ത് ഒറ്റപ്പദമാക്കുന്നതാണ് സമാസം. സമാസിച്ച പദത്തെ സമസ്തപദം എന്നുപറയുന്നു. സമസ്ത പദത്തെ ഘടകങ്ങളായി വേർതിരിക്കുന്ന പ്രക്രിയയാണ് വിഗ്രഹം. സമസ്തപദത്തെ വിഗ്രഹിക്കുമ്പോൾ രണ്ടോ അധികമോ ഘടകപദങ്ങൾ ഉണ്ടായിരിക്കും. ഇവയിൽ ആദ്യത്തേത് പൂർവപദം. മധ്യത്തേത് മധ്യമപദം. അവസാനത്തേത് ഉത്തരപദം. ഘടകപദങ്ങളുടെ പ്രാധാന്യം അനുസരിച്ച് സമാസത്തെ പലതായി തിരിക്കാം  അവ്യയീഭാവൻ- ഘടകപദങ്ങളിൽ പൂർവപദത്തിന് പ്രാധാന്യം ഉള്ളത്. അനുദിനം -ദിനം തോറും യഥേഷ്‌ടം -ഇഷ്ടം പോലെ  ആമരണം -മരണം വരെ  തൽപുരുഷൻ - ഘടകപദങ്ങളിൽ ഉത്തരപദത്തി ന് പ്രാധാന്യം ഉള്ളത്. പൂർവപദത്തിന്റെ വിഭക്തിയനുസരിച്ച് തൽപുരുഷൻ പലവിധത്തിൽ വരും  തിങ്കളാഴ്ച - തിങ്കൾ എന്ന ആഴ്ച (നിർദേശിക തൽപുരുഷൻ)  കോഴി വളർത്തൽ - കോഴിയെ വളർത്തൽ (പ്രതിഗ്രാഹിക തൽപുരുഷൻ) ഭാഷാസ്നേഹം - ഭാഷയോട് സ്നേഹം (സംയോജിക തൽപുരുഷൻ) ദേവപൂജ- ദേവന് പൂജ (ഉദ്ദേശിക തൽപുരുഷൻ) യാത്രാക്ഷീണം - യാത്രയാൽ ക്ഷീണം (പ്രയോജിക് തൽപുരുഷൻ) അമ്മവീട് - അമ്മയുടെ വീട് (സംബന്ധിക തൽപുരുഷൻ)  സൂര്യ കിരണം - സൂര്യന്റെ കിരണം (സംബന്ധിക തൽപുരുഷൻ)  മരങ്കയറ്റം - മരത്തിൽ കയറ്റം (ആധാരിക തൽപുരുഷൻ) കർമധാരയൻ - ഘടകപദങ്ങളിൽ പൂർവപദം വിശേഷണവും ഉത്തരപദം വിശേഷ്യവും ആയിവരുന്നത്. മഞ്ഞക്കിളി - മഞ്ഞയായ കിളി മധുരക്കിഴങ്ങ് - മധുരമുള്ള കിഴങ്ങ് മഹാമുനി -മഹാനായ മുനി ദ്വിഗു - പൂർവപദം സംഖ്യാവാചിയായി വരുന്നത്. മുപ്പാര് - മൂന്ന് പാര് നാൽപ്പാമരം - നാല്പാൽമരം ത്രിമൂർത്തികൾ -മൂന്ന് മൂർത്തികൾ ദ്വന്ദ്വൻ - ഘടകപദങ്ങൾക്ക് തുല്യപ്രാധാന്യം ഉള്ളത്. കരചരണങ്ങൾ - കരവും ചരണവും അഞ്ചാറ് - അഞ്ചോ ആറോ സുഖദുഃഖങ്ങൾ - സുഖവും ദുഃഖവും  മധ്യമപദലോപി - ഘടകപദങ്ങളുടെ മധ്യത്തിലുള്ള അർഥപൂർണമായ പദം ലോപിക്കുന്നത്. വെണ്ണക്കണ്ണൻ - വെണ്ണ ഇഷ്ടമുള്ള കണ്ണൻ  തീവണ്ടി - തീകൊണ്ടു ഓടുന്ന വണ്ടി  മഴക്കോട്ട് - മഴയത്ത് ധരിക്കുവാനുള്ള കോട്ട്  ബഹുവ്രീഹി - ഘടക പദങ്ങൾക്ക് പ്രാധാന്യമില്ലാതെ, അവ നൽകുന്ന അർത്ഥ സൂചന കൊണ്ട് അന്യ പദത്തിന് പ്രാധാന്യം വരുന്നത്  തപോധനൻ - തപസ്സാകുന്ന ധനത്തോട് കൂടിയവൻ  ശാന്തശീലൻ - ശാന്തമായ ശീലത്തോട് കൂടിയവൻ  നീലവേണി - നീലയായ വേണിയോട് കൂടിയവൾ നിത്യസമാസം - ഘടകപദങ്ങളായി വിഗ്രഹിക്കുവാൻ സാധിക്കാത്തത്  ചെമ്പരത്തി, തൂനിലാവ്, പൈന്തേൻ

Manglish Transcribe ↓


anuprayogam


* kriyayude roopattheyum arthattheyum parishkarikkuvaan  athinodu mattoru kriya kootticcherkkunnathu anuprayogam.

* pradhaana kriya praakprayogam 
kootticcherkkunna kriya anuprayogam udaa:ariyicchukollunnu (vinayam )aaghoshicchuvarunnu (pathivu )paranjupoyi (ashraddha)cheythukalanju (laaghavam )

krutthu

kriyayil  ninnundaakunna naamamaanu krutthu udaa:koyu -koytthu  chathi -chathiyan  vidu -viduthal  urul -urulan 

bhedakam

padangalude arthatthe visheshippikkunna shabdamaanu  bhedakam(visheshanam). ethu padattheyaanu visheshippikkunnathu athu visheshyam. Visheshyatthinte ethenkilum prathyekatha edutthukaanicchu samaanamaaya mattu padangalil ninnu athine bhedicchu (verthiricchu) kaanikkunnathukondaanu ivaye bhedakam ennukoodi vilikkunnathu.  svabhaavamanusaricchu bhedakangale ezhaayi thirikkaam  shuddham: visheshanamaayivarunna shuddhashabdam (prakruthi) udaa:chem chenthaamara chee cheemutta  saakhyam :visheshanamaayivarunna samkhyaashabdam.  udaa: iru irumeyyu kodi  kodeeshvaran saarvanaamikam: visheshanamaayivarunna sarvanaamam . udaa: a, avidam naanaa  naanaajanam  paarimaanikam; visheshanamaayivarunna alavine kurikkunna shabdam. udaa: naazhi naazhiyari kure kure vellam vibhaavakam:visheshanamaayivarunna svabhaavaguna ngale kurikkunna shabdam. udaa: bhamgi bhamgiyulla veedu azhaku azhakulla mukham naamaamgajam:visheshanamaayivarunna pereccham. udaa: petta pettamma kuttu kuruvadi

dyothakam

vaachyamaaya (svathanthramaaya) arthamillaattha shabdamaanu dyothakam. Vaachakashabdangalodu chernnunilkkumpozhaanu ivaykku artham undaakunnathu. Janmanaa dyothakamaaya shabdatthe nipaatham ennuparayunnu. Vaachakabdangalkku arthaparinaamam sambhavicchu undaaya dyothakamaanu avyayam. Prayogatthinte adisthaanatthil dyothakangale naalaayi thirikkaam. Gathi: naamatthine mattupadangalumaayi bandhippikkunna dyothakam. Udaa: kondu, ninnu, patti, muthal. Ghadakam: vaachakangaleyo vaakyangale yo bandhippikkunna dyothakam. Udaa: um, oaa, ennu enkilum. Vyaakshepakam: vaakrutthil verittuninnu vakthaavinte manovikaaratthe prakadamaakkunna dyothakam. Udaa: ayyo, aruthe, kashdam, haa. Kevalam: gathi, ghadakam, vyaakshepakam ennee vibhaagangalil ppedaathe prathyeka arththatthinu oonnal nalkunna dyothakam. Udaa: aa, ee, oaa, e.

sandhi

padangaleyum prakruthi prathyayangaleyum chertthezhuthumpol varnangalkku undaakunna maattatthe sandhi ennuparayunnu. Varnangalkkundaakunna maattatthinte adisthaanatthil sandhikale naalaayithirikkaam lopasandhi varnangal cherumpol avayil oru varnam kurayunnathu lopasandhi. Lopam ennaal kuravu ennartham.  thanuppundu = thanuppundu (samvruthokaaram lopicchu) irumpazhi = irumpazhi (samvruthokaaram lopicchu)  oru  idam = oridam (ukaaram lopicchu)  paccha  ila = pacchila (akaaram lopicchu)  panam  kizhi = panakkizhi (anusvaaram lopicchu) 

ans: dithvasandhi

 

varnangal cherumpol avayil oru varnam irattikkunnathu dithvasandhi. Dithvam ennaal iratta ennartham.  puka  kuzhal =pukakkuzhal (kakaaram iratticchu)  kaali  theetta = kaalittheetta (thakaaram iratticchu)  paccha  chakka = pacchacchakka (chakaaram iratticchu)  manja  pattu = manjappattu (pakaaram iratticchu)  pen  aana = pennaana (nakaaram iratticchu) 

ans: aagamasandhi 
varnangal cherumpol avaykkidayil oru varnam puthuthaayi varunnathu aagamasandhi. Aagamam ennaal varavu ennartham.  podi  ari = podiyari (yakaaram aagamicchu)  thiru onam = thiruvonam (vakaaram aagamicchu)  vazhi ampalam = vazhiyampalam (yakaaram aagamicchu)  mala  charakku=malancharakku (njakaaram aagamicchu)  karipuli = karimpuli (makaaram aagamicchu) puli kuru = pulinkuru(ngakaaram aagamicchu)  mala puzha=malampuzha (makaaram aagamicchu) 

ans: aadeshasandhi 
varnangal cherumpol avayil onnumaari athinte  sthaanatthu mattonnuvarunnathu aadeshasandhi. Aadesham ennaal sthaanammaaral ennartham.  ven  nilaav= vennilaavu (nakaaram maari nakaaram vannu) ven  chaamaram = venchaamaram (nakaaram maari njakaaram vannu) chem kotta= chenkotta (anusvaaram maari ngakaaram vannu) nilam  ara=nilavara (anusvaaram maari vakaaram vannu) kalmathil=kanmathil (lakaaram maari nakaaram vannu) chemthaamara = chenthaamara (anusvaaram  maari nakaaram vannu)  naalu sandhiyum churukkatthil ortthuvekkaanulla oru padyam  sandhippil povathaam lopam  onnathil koodalaagamam pakaram cherppathaadesham dvithvam thaan hallirattiyum. (hallu- svaram cheraattha shuddhavyanjjanam)

samaasam

vibhakthiprathyayangal koodaathe padangale chertthu ottappadamaakkunnathaanu samaasam. Samaasiccha padatthe samasthapadam ennuparayunnu. Samastha padatthe ghadakangalaayi verthirikkunna prakriyayaanu vigraham. Samasthapadatthe vigrahikkumpol rando adhikamo ghadakapadangal undaayirikkum. Ivayil aadyatthethu poorvapadam. Madhyatthethu madhyamapadam. Avasaanatthethu uttharapadam. ghadakapadangalude praadhaanyam anusaricchu samaasatthe palathaayi thirikkaam  avyayeebhaavan- ghadakapadangalil poorvapadatthinu praadhaanyam ullathu. anudinam -dinam thorum yatheshdam -ishdam pole  aamaranam -maranam vare  thalpurushan - ghadakapadangalil uttharapadatthi nu praadhaanyam ullathu. poorvapadatthinte vibhakthiyanusaricchu thalpurushan palavidhatthil varum  thinkalaazhcha - thinkal enna aazhcha (nirdeshika thalpurushan)  kozhi valartthal - kozhiye valartthal (prathigraahika thalpurushan) bhaashaasneham - bhaashayodu sneham (samyojika thalpurushan) devapooja- devanu pooja (uddheshika thalpurushan) yaathraaksheenam - yaathrayaal ksheenam (prayojiku thalpurushan) ammaveedu - ammayude veedu (sambandhika thalpurushan)  soorya kiranam - sooryante kiranam (sambandhika thalpurushan)  marankayattam - maratthil kayattam (aadhaarika thalpurushan) karmadhaarayan - ghadakapadangalil poorvapadam visheshanavum uttharapadam visheshyavum aayivarunnathu. manjakkili - manjayaaya kili madhurakkizhangu - madhuramulla kizhangu mahaamuni -mahaanaaya muni dvigu - poorvapadam samkhyaavaachiyaayi varunnathu. muppaaru - moonnu paaru naalppaamaram - naalpaalmaram thrimoortthikal -moonnu moortthikal dvandvan - ghadakapadangalkku thulyapraadhaanyam ullathu. karacharanangal - karavum charanavum anchaaru - ancho aaro sukhaduakhangal - sukhavum duakhavum  madhyamapadalopi - ghadakapadangalude madhyatthilulla arthapoornamaaya padam lopikkunnathu. vennakkannan - venna ishdamulla kannan  theevandi - theekondu odunna vandi  mazhakkottu - mazhayatthu dharikkuvaanulla kottu  bahuvreehi - ghadaka padangalkku praadhaanyamillaathe, ava nalkunna arththa soochana kondu anya padatthinu praadhaanyam varunnathu  thapodhanan - thapasaakunna dhanatthodu koodiyavan  shaanthasheelan - shaanthamaaya sheelatthodu koodiyavan  neelaveni - neelayaaya veniyodu koodiyaval nithyasamaasam - ghadakapadangalaayi vigrahikkuvaan saadhikkaatthathu  chemparatthi, thoonilaavu, pynthen
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution