മലയാള വ്യാകരണം( വാക്യം )

വാക്യം 

നിത്യോപയോഗ വാക്യങ്ങളിൽ കാണുന്ന ചില ദോഷങ്ങളും/തെറ്റുകളും ശരിരൂപങ്ങളും  പൗനരുകത്യം പൗനരുകത്യം എന്നാൽ വീണ്ടു പറയുക എന്നർഥം. ശബ്ദത്തിലും അർഥത്തിലും പൗനരുക്ത്യം വരാം. ഒരേ അർഥമുള്ള പദം ആവർത്തിക്കുന്നത് ശബ്ദപൗനരുക്ത്യം .പറയാതെ ലഭിക്കുന്ന അർഥം എടുത്തുപറയുന്ന അർഥപൗനരുക്ത്യം. ഉദാ: (1) കുറഞ്ഞത് ഏകദേശം പതിനായിരത്തോളം പേരെങ്കിലും പൊതുസമ്മേളനത്തിൽ പങ്കെടുത്തു കാണും (കുറഞ്ഞത്,. ഏകദേശം,ഓളം, എങ്കിലും,കാണും ഇവയ്ക്ക് സമാന അർഥമാണുള്ളത്)  ശരി:കുറഞ്ഞത് പതിനായിരം പേർ പൊതുസമ്മേളനത്തിൽ  പങ്കെടുത്തു.പതിനായിരം പേർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു.  (2)വാഹനാപകടത്തിൽ മരിച്ച  ഊരും പേരും തിരിച്ചറിയാത്ത അജ്ഞാതന്  40 വയസ്സോളം  (ഊരും പേരും തിരിച്ചറിയാത്ത,അജ്ഞാതൻ എന്നിവക്കും പ്രായം, വയസ്സ് എന്നിവയ്ക്കും ഏകദേശം, ഒാളം, വരും എന്നിവയ്ക്കും ഒരേ അർഥമാണ്)  വാഹനാപകടത്തിൽ മരിച്ച അജ്ഞാതന് 40 വയസ്സു വരും  വാഹനാപകടത്തിൽ മരിച്ച അജ്ഞാതന് ഏകദേശം 40 വയസ്സുണ്ട് വാഹനാപകടത്തിൽ മരിച്ച അജ്ഞാതന് 40 ഓളം വയസ്സുണ്ട് (3)മുറ്റത്തെ ചെടികൾക്ക് എന്നും വെള്ളം നനയ്കണം. (നനയ്ക്കുക എന്നാൽ വെള്ളം ഒഴിക്കുക എന്നർഥം)മുറ്റത്തെ ചെടികൾക്ക് എന്നും  നനയ്കണം.മുറ്റത്തെ ചെടികൾക്ക് എന്നും വെള്ളം  ഒഴിയ്ക്കണം (4)കാണികൾ ഉറങ്ങിപ്പോകാൻ കാരണം നാടകം മുഷിപ്പനായതുകൊണ്ടാണ്(കാരണം, കൊണ്ട് എന്നിവ യ്ക്ക് സമാനാർഥം) കാണികൾ ഉറങ്ങിപ്പോകാൻ കാരണം മുഷിപ്പനായതാണ്.നാടകം മുഷിപ്പനായതു കൊണ്ടാണ് കാണികൾ  ഉറങ്ങിപ്പോയത്. (5)വിവാഹത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ സകുടുംബസാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.( പങ്കെടുക്കുവാൻ ,സാന്നിദ്ധ്യം ഇവയ്ക്ക് സമാനാർഥം. വിവാഹത്തിൽ പങ്കെടുക്കുവാൻ താങ്കളെ സകുടുംബം സാദരം ക്ഷണിച്ചുകൊള്ളുന്നു. വിവാഹത്തിൽ താങ്കളുടെ സകുടുംബസാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു. (6) ജനാധിപത്യ വിരുദ്ധ ശക്തികളെ തീർച്ചയായും എതിർക്കുക തന്നെവേണം.  (തീർച്ചയായും, തന്നെ വേണം ഇവക്ക് സമാനാർഥം) ജനാധിപത്യവിരുദ്ധ ശക്തികളെ എതിർക്കുക തന്നെ വേണം ജനാധിപത്യവിരുദ്ധ ശക്തികളെ തീർച്ചയായും എതിർക്കണം  (7)യോഗം തുടങ്ങി ഒരുമണിക്കൂർ കഴിഞ്ഞതിനു ശേഷമാണു മുഖ്യമന്ത്രി എത്തിയത്.  (കഴിഞ്ഞത്തിന്, ശേഷം ഇവക്ക് സമാനാർഥം)  യോഗം തുടങ്ങി ഒരുമണിക്കൂർ കഴിഞ്ഞാണു മുഖ്യമന്ത്രി എത്തിയത് യോഗം തുടങ്ങി ഒരുമണിക്കുറിനു ശേഷമാണു മുഖ്യമന്ത്രി എത്തിയത് (8) ക്ഷേത്രനിർമ്മാണത്തിനു താങ്കൾ കുറഞ്ഞതു പതിനായിരം രൂപയെങ്കിലും സംഭാവന നല്ലണം  (കുറഞ്ഞത്, എങ്കിലും ഇവക്ക് സമാനാർഥം) ക്ഷേത്രനിർമ്മാണത്തിനു താങ്കൾ കുറഞ്ഞതു പതിനായിരം രൂപ സംഭാവന നല്ലണം.  ക്ഷേത്രനിർമ്മാണത്തിനു താങ്കൾ പതിനായിരം രൂപയെങ്കിലും സംഭാവന നല്ലണം.  (9)ഞാൻ സാധാരണ രാവിലെ ആറുമണിക്ക് എഴുന്നേൽക്കുകയാണ് പതിവ്.  (സാധാരണ, പതിവ് ഇവയ്ക്ക് സമാനാർഥം)  ഞാൻ സാധാരണ രാവിലെ ആറുമണിക്ക് എഴുന്നേൽക്കും ഞാൻ രാവിലെ ആറുമണിക്ക് എഴുന്നേൽക്കുകയാണ് പതിവ് (10) ഓരോ വാക്യങ്ങളും ശ്രദ്ധാപൂർവം വായിച്ച് തെറ്റു തിരുത്തണം. (തെറ്റാണല്ലോ തിരുത്തുന്നത്.  അതിനാൽ തെറ്റ് ഒഴിവാക്കാം) ഒാരോ വാക്യവും ശ്രദ്ധാപൂർവം വായിച്ച് തിരുത്തണം. (11)അപേക്ഷകൾ അവരവരുടെ സ്വന്തം കൈപ്പടത്തിൽ എഴുതി അയയ്ക്കണം.  (അവരവരുടെ, സ്വന്തം ഇവയിൽ ഒന്നുമതി. കൈപ്പടത്തിൽ തെറ്റ്. കൈപ്പടയിൽ ശരി) അപേക്ഷകൾ സ്വന്തം കൈപ്പടയിൽ എഴുതി അയയ്ക്കണം.  (12)അച്ഛൻ നാസികാചൂർണപ്പൊടി വാങ്ങാൻ മകനെ കടയിലേക്കയച്ചു.  (ചൂർണം, പൊടി ഇവയ്ക്ക് സമാനാർഥം) അച്ഛൻ നാസികാചൂർണം വാങ്ങാൻ മകനെ കടയിലേക്കയച്ചു  അച്ഛൻ നാസികപൊടി വാങ്ങാൻ മകനെ കടയിലേക്കയച്ചു  (13) അറിഞ്ഞുകൊണ്ട് തെറ്റുചെയ്തിട്ട് പിന്നീട് പശ്ചാത്തുപിക്കുന്നതിൽ കാര്യമില്ല.  (പിന്നീട് ചെയ്യുന്നതാണ് പശ്ചാത്താപം. അതിനാൽ പിന്നീട് വേണ്ട) അറിഞ്ഞുകൊണ്ട് തെറ്റുചെയ്തിട്ട് പശ്ചാത്തപിക്കുന്നതിൽ കാര്യമില്ല. (14) ഇടപ്പള്ളിയുടെ ജീവിതാന്ത്യം ആത്മഹത്യയിൽ അവസാനിച്ചു  (അന്ത്യവും അവസാനവും ഒന്നാണ്) ഇടപ്പള്ളിയുടെ ജീവിതാന്ത്യം ആത്മഹത്യയിൽ ആയിരുന്നു. ഇടപ്പള്ളിയുടെ ജീവിതം ആത്മഹത്യയിൽ അവസാ നിച്ചു. (15) ഇനി മാതൃഭാഷയായ മലയാളം മാത്രമാണ് കേരളത്തിലെ ഏക ഔദ്യോഗിക ഭാഷ.  (മാത്രം, ഏക എന്നീ പദങ്ങൾക്ക് സമാന അർഥമാണുള്ളത്)  ഇനി മാതൃഭാഷയായ മലയാളം മാത്രമാണ് കേരളത്തിലെ ഔദ്യോഗിക ഭാഷ.  ഇനി മാതൃഭാഷയായ മലയാളമാണ് കേരളത്തിലെ ഏക ഔദ്യോഗിക ഭാഷ. (16) എസ്.എൽ.എൽ.സി. പരീക്ഷ എഴുതിയ നൂറിൽ അറുപതുശതമാനം പേർ ജയിച്ചു.  (ശതമാനം കണക്കാക്കുന്നത് നൂറിനാണല്ലോ)  എസ്.എൽ.എൽ.സി. പരീക്ഷ എഴുതിയ നൂറിൽ അറുപതുപേർ ജയിച്ചു. എസ്.എൽ.എൽ.സി. പരീക്ഷ എഴുതിയ അറുപതു ശതമാനം പേർ ജയിച്ചു. (17) ഒാരോ പഠിതാവിനും പത്തു പുസ്തകങ്ങൾ വീതം സൗജന്യമായി വിതരണം ചെയ്തു.  (ഓരോ ഉള്ളതു കൊണ്ട് വീതം വേണ്ട. പത്ത് എന്ന സംഖ്യാശബ്ദം ഉള്ളതിനാൽ പുസ്തകങ്ങൾ എന്ന് ബഹുവചനവം വേണ്ട)  ഒാരോ പഠിതാവിനും പത്തുപുസ്തകം സൗജന്യമായി വിതരണംചെയ്തു. പഠിതാക്കൾക്ക് പത്തുപുസ്തകം വീതം സൗജന്യമായി വിതരണംചെയ്തു. (18)അദ്ദേഹം ചായയോ അല്ലെങ്കിൽ കാപ്പിയോ കൂടിക്കും.  (വികൽപം (ഓ) ഉള്ളതിനാൽ അല്ലെങ്കിൽ വേണ്ട)  അദ്ദേഹം ചായയോ കാപ്പിയോ കുടിക്കും  അദ്ദേഹം ചായ അല്ലെങ്കിൽ കാപ്പി കുടിക്കും (19) ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് എല്ലാവരും ചേർന്ന് ഏകകണ്ഠമായി അംഗീകരിച്ചു.  (എല്ലാവരും ചേർന്ന് ഏകകണ്ഠമായി ഇവയിൽ ഒന്നുമതി)  ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ഏകകണ്ഠമായി അംഗീകരിച്ചു. ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് എല്ലാവരും ചേർന്ന് അംഗീകരിച്ചു.  (20) നമ്മുടെ രാഷ്ട്രത്തിന്റെ ദേശീയസമ്പത്താണ് വനങ്ങൾ ”  (രാഷ്ട്രത്തിന്റെ ഉള്ളതിനാൽ ദേശീയം വേണ്ട ) നമ്മുടെ രാഷ്ട്രത്തിന്റെ സമ്പത്താണ് വനങ്ങൾ.  നമ്മുടെ ദേശീയ സമ്പത്താണ് വനങ്ങൾ.  (21) പെൻഷൻ കുടിശ്ശിഖ അടുത്ത മാസം മുതൽ കൊടുത്തു തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.  (മുതൽ, തുടങ്ങും ഇവയിൽ ഒന്നുമതി. കുടിശിക ശരിരൂപം)  പെൻഷൻ കുടിശിക അടുത്തമാസം മുതൽ കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു.  പെൻഷൻ കുടിശിക അടുത്തമാസം കൊടുത്തു തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.  (22)പുതിയ കരാറനുസരിച്ച് മറ്റു രാജ്യങ്ങളിൽനിന്ന് ഭക്ഷ്യസാധനങ്ങൾ വൻതോതിൽ ഇറക്കുമതി ചെയ്യേണ്ടി വരും .  (ഇറക്കുമതി ചെയ്യുന്നത് മറ്റുരാജ്യങ്ങളിൽ നിന്നാണല്ലോ)  പുതിയ കരാറനുസരിച്ച് ഭക്ഷ്യസാധനങ്ങൾ വൻ തോതിൽ ഇറക്കുമതിചെയ്യേണ്ടിവരും  (23)പതിവായി രാത്രി അത്താഴം കഴിഞ്ഞതിനുശേഷം മൂന്ന് ഗുളിക കഴിക്കണം.  (രാത്രി കഴിക്കുന്നതാണ് അത്താഴം ,അതിനാൽ രാത്രി ഒഴിവാക്കാം. കഴിഞ്ഞതിന് ശേഷം ഇവയിൽ ഒന്നുമതി)  പതിവായി അത്താഴം കഴിഞ്ഞ് മൂന്നു ഗുളിക കഴിക്കണം  പതിവായി അത്താഴത്തിനു ശേഷം മൂന്നു ഗുളിക കഴിക്കണം (24) പ്രദർശനശാലയിൽ ഉണ്ടായ അഗ്നിബാധയിൽ ആർക്കും ആളപായമുള്ളതായി വിവരമില്ല. (ഉണ്ടായ,ബാധ ഇവയിൽ ഒന്നുമതി. ആർക്കും ഒഴിവാക്കാം) പ്രദർശനശാലയിലെ അഗ്നിബാധയിൽ അപായമുള്ളതായി വിവരമില്ല. പ്രദർശനശാലയിൽ ഉണ്ടായ അഗ്നിയിൽ ആളപായമുള്ളതായി വിവരമില്ല. (25) ഭഗവദ്ഗീതയുടെ സാരസർവസ്വം മുഴുവനും ഈലഘുകൃതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. (സാരസർവസ്വം എന്നാൽ സാരം മുഴുവനും എന്നാണർത്ഥം) ഭഗവദ്ഗീതയുടെ സാരസർവസ്വം ഈ ലഘുകൃതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഭഗവദ്ഗീതയുടെ സാരം മുഴുവനും ഈ ലഘുകൃതി യിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.  (26) വിദ്യാലയങ്ങളിൽ മതബോധനം പഠിപ്പിക്കുവാൻ അധ്യാപകർക്ക് ബാധ്യതയില്ല. (ബോധനം, പഠിപ്പിക്കുക ഇവയിൽ ഒന്നുമതി)  വിദ്യാലയങ്ങളിൽ മതബോധനത്തിന് അധ്യാപകർക്ക് ബാധ്യതയില്ല.  വിദ്യാലയങ്ങളിൽ മതം പഠിപ്പിക്കുവാൻ അധ്യാപകർക്ക് ബാധ്യതയില്ല.  (27) മഹാകവി അദ്ദേഹത്തിന്റെ 36-ാം വയസ്സിൽ മരണമടഞ്ഞു. (അദ്ദേഹത്തിന്റെ എന്ന സർവനാമം വേണ്ട) മഹാകവി 36-ാം വയസ്സിൽ മരണമടഞ്ഞു  (28) മാതാപിതാക്കളുടെ മരണം രവിയുടെ പഠനത്തെ പ്രതികൂലമായി ബാധിച്ചു. (പ്രതികൂല, ബാധ ഇവയിൽ ഒന്നുമതി)  മാതാപിതാക്കളുടെ മരണം രവിയുടെ പഠനത്തെ ബാധിച്ചു. മാതാപിതാക്കളുടെ മരണം രവിയുടെ പഠനത്തിന് പ്രതികൂലമായി.  (29) രാഷ്ട്രീയ തിമിരാന്ധത ബാധിച്ച നേതാക്കൾ, നാടിന് ആപത്താണ്.  തിമിരം എന്നാൽ അന്ധതയാണ്. പിന്നെ അന്ധകാരം വേണ്ടല്ലോ . വിദ്യാർത്ഥികൾ അവരവരുടെ യഥാസ്ഥാനങ്ങളിൽ ഇരിക്കണം. (യഥാ, അവരവരുടെ ഇവയിൽ ഒന്നുമതി)  (30) വിദ്യാർത്ഥികൾ അവരവരുടെ സ്ഥാനങ്ങളിൽ ഇരിക്കണം വിദ്യാർത്ഥികൾ യഥാസ്ഥാനങ്ങളിൽ ഇരിക്കണം.  വേറെ ഗത്യന്തരമില്ലാതെ അയാൾ സ്വയം ആത്മഹ ത്യചെയ്തു  (ഗത്യന്തരത്തിനു വേറെ ഗതി എന്നർത്ഥം. അതിനാൽ വേറെ വേണ്ട. അതുപോലെ ആത്മഹത്യസ്വയം ചെയ്യുന്നതാകയാൽ സ്വയവും ഒഴിവാക്കാം)  (31) വേറെ ഗതിയില്ലാതെ അയാൾ ആത്മഹത്യചെയ്തു. വേറെ ഗതിയില്ലാതെ അയാൾ സ്വയം മരിച്ചു. ഗത്യന്തരമില്ലാതെ അയാൾ ആത്മഹത്യചെയ്തു. ഗത്യന്തരമില്ലാതെ അയാൾ സ്വയം മരിച്ചു. ശ്രീശങ്കരാചാര്യൻ, ശ്രീനാരായണഗുരു എന്നിവ രെ കൂടാതെ വേറെയും ചില സാമൂഹ്യപരിഷ്കർത്താക്കൾകൂടി കേരളത്തിൽ ഉണ്ടായിരുന്നു. (ചില, കൂടി എന്നിവ വേണ്ട. സാമൂഹ്യം തെറ്റ് സമൂഹത്തെ സംബന്ധിച്ചത് സാമൂഹികം ആണ്) (32) ശ്രീശങ്കരാചാര്യൻ, ശ്രീനാരായണഗുരു എന്നിവരെ കൂടാതെ വേറെയും സാമൂഹികപരിഷ്കർത്താക്കൾ കേരളത്തിൽ ഉണ്ടായിരുന്നു. ശ്രീശങ്കരാചാര്യൻ, ശ്രീനാരായണഗുരു എന്നിവരെപ്പോലെ ചില സാമൂഹിക പരിഷ്ണുർത്താക്കൾകൂടി കേരളത്തിൽ ഉണ്ടായിരുന്നു.  (83) സുലഭമായി കിട്ടിയിരുന്ന പച്ചക്കറികൾപോലും കൃഷി കുറഞ്ഞതോടെ കിട്ടാതായി.  സുലഭം എന്നാൽ എളുപ്പം കിട്ടുന്ന എന്നർത്ഥം. വീ ണ്ടും കിട്ടിയിരുന്ന എന്നുവേണ്ട. സുലഭമായിരുന്ന പച്ചക്കറി എന്നെഴുതുക.  സുലഭമായിരുന്ന പച്ചക്കറികൾപോലും കൃഷി കുറഞ്ഞതോടെ കിട്ടാതായി. എളുപ്പം കിട്ടിയിരുന്ന പച്ചക്കറികൾപോലും കൃഷി കുറഞ്ഞതോടെ കിട്ടാതായി.  (34) സൗന്ദര്യമത്സരത്തിൽ ഏകദേശം നൂറോളം സുന്ദരികളായ സ്ത്രീകൾ പങ്കെടുത്തു. (സുന്ദരികൾ സ്ത്രീകളാണല്ലോ. പിന്നെ സ്ത്രീകൾ വേണ്ട. ഏകദേശം, ഓളം ഇവയ്ക്ക് ഒരേ അർഥമായതിനാൽ ഒന്നുമതി) സൗന്ദര്യമത്സരത്തിൽ ഏകദേശം നൂറ് സുന്ദരികൾ പങ്കെടുത്തു. സൗന്ദര്യമത്സരത്തിൽ നൂറോളം സുന്ദരികൾ പങ്കെടുത്തു.  (35) സംസ്കാരത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്കും അമേരിയ്ക്കും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. (അജഗജാന്തരം എന്ന ശൈലിയുടെ അർത്ഥം വലിയവ്യത്യാസം എന്നാണ്. അതിനാൽ വ്യത്യാസം എന്ന പദം വേണ്ട. തമ്മിൽ എന്നതും ഒഴിവാക്കണം) സംസ്കാരത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്കും അമേരിയ്ക്കും തമ്മിൽ അജഗജാന്തരമുണ്ട്. സംസ്കാരത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്കും അമേരിയ്ക്കും തമ്മിൽ വലിയ വ്യത്യാസമുണ്ട്.  (36) ജീവന്റെ നിലനിൽപ്പിന് വളരെ അത്യന്താപേക്ഷിതമായ ഘടകങ്ങളിൽ ഒന്നാണ് ജലം.  വളരെ ഒഴിവാക്കുക. ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഘടകങ്ങളിൽ ഒന്നാണ് ജലം,  ജീവന്റെ നിലനിൽപ്പിന് വളരെ ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ് ജലം.  (37) ആ വനം മുഴുവൻ ദുഷ്ടജന്തുക്കളെകൊണ്ട് നിറഞ്ഞു. (മുഴുവൻ, നിറഞ്ഞു. ഇവയിൽ ഒന്നുമതി)  ആ വനം മുഴുവൻ ദുഷ്ടജന്തുക്കളാണ്.  ആ വനം ദുഷ്ടജന്തുക്കളെക്കൊണ്ട്നിറഞ്ഞു.  (38) സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും ചേർന്ന് സംയുക്തമായി നടത്തുന്ന കായികമത്സരമാണിത്. (ചേർന്നു,സംയുക്തമായി ഇവയിൽ ഒന്നുമതി)  സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും ചേർന്നു നടത്തുന്ന കായിക മത്സരമാണിത്.  സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന കായികമത്സരമാണിത്.  (39)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതികളെല്ലാം മാർച്ച് 31-നു മുമ്പ് പ്രായോഗികമായി നടപ്പിലാക്കണം. (പ്രായോഗികമായി, നടപ്പിലാക്കണം ഇവയിൽ ഒന്നുമതി)  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതികളെല്ലാം മാർച്ച് 31-നു മുമ്പ് പ്രായോഗികമാക്കണം  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതികളെല്ലാം മാർച്ച് 31-നു മുമ്പ് നടപ്പിലാക്കണം  (40) ആസൂത്രണത്തിലെ പിഴവിനെക്കാൾ ഉപരിയായി സാങ്കേതികമായ അപര്യാപ്തതകളാണ് പല പദ്ധതികളുടെയും പരാജയത്തിനു പിന്നിലെ കാരണം. (കാൾ ഉള്ളതിനാൽ ഉപരിയായി എന്നത് വേണ്ട. പിന്നിലെ എന്ന പദവും ഒഴിവാക്കാം)  ആസൂത്രണത്തിലെ പിഴവിനെക്കാൾ സാങ്കേതികമായ അപര്യാപ്തതകളാണ് പല പദ്ധതികളുടെയും പരാജയത്തിനു കാരണം.  ആസൂത്രണത്തിലെ പിഴവിനുപരിയായി സാങ്കേതികമായ അപര്യാപ്തതകളാണ് പല പദ്ധതികളുടെയും പരാജയത്തിന് കാരണം.  (41) വെടിക്കെട്ടപകടത്തിൽ മരിച്ച ബാലരാമപുരം സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു (മരിച്ച എന്നുള്ളതിനാൽ മൃതദേഹം വേണ്ട) വെടിക്കെട്ടപകടത്തിൽ മരിച്ച ബാലരാമപുരം സ്വദേശിയെ സംസ്കരിച്ചു.

Manglish Transcribe ↓


vaakyam 

nithyopayoga vaakyangalil kaanunna chila doshangalum/thettukalum shariroopangalum  paunarukathyam paunarukathyam ennaal veendu parayuka ennartham. Shabdatthilum arthatthilum paunarukthyam varaam. Ore arthamulla padam aavartthikkunnathu shabdapaunarukthyam . Parayaathe labhikkunna artham edutthuparayunna arthapaunarukthyam. udaa: (1) kuranjathu ekadesham pathinaayirattholam perenkilum pothusammelanatthil pankedutthu kaanum (kuranjathu,. Ekadesham,olam, enkilum,kaanum ivaykku samaana arthamaanullathu)  shari:kuranjathu pathinaayiram per pothusammelanatthil  pankedutthu. Pathinaayiram per pothusammelanatthil pankedutthu.  (2)vaahanaapakadatthil mariccha  oorum perum thiricchariyaattha ajnjaathanu  40 vayasolam  (oorum perum thiricchariyaattha,ajnjaathan ennivakkum praayam, vayasu ennivaykkum ekadesham, oaalam, varum ennivaykkum ore arthamaanu)  vaahanaapakadatthil mariccha ajnjaathanu 40 vayasu varum  vaahanaapakadatthil mariccha ajnjaathanu ekadesham 40 vayasundu vaahanaapakadatthil mariccha ajnjaathanu 40 olam vayasundu (3)muttatthe chedikalkku ennum vellam nanaykanam. (nanaykkuka ennaal vellam ozhikkuka ennartham)muttatthe chedikalkku ennum  nanaykanam. Muttatthe chedikalkku ennum vellam  ozhiykkanam (4)kaanikal urangippokaan kaaranam naadakam mushippanaayathukondaanu(kaaranam, kondu enniva ykku samaanaartham) kaanikal urangippokaan kaaranam mushippanaayathaanu. Naadakam mushippanaayathu kondaanu kaanikal  urangippoyathu. (5)vivaahatthil pankedukkuvaan thaankalude sakudumbasaanniddhyam saadaram kshanicchukollunnu.( pankedukkuvaan ,saanniddhyam ivaykku samaanaartham. vivaahatthil pankedukkuvaan thaankale sakudumbam saadaram kshanicchukollunnu. Vivaahatthil thaankalude sakudumbasaanniddhyam saadaram kshanicchukollunnu. (6) janaadhipathya viruddha shakthikale theercchayaayum ethirkkuka thannevenam.  (theercchayaayum, thanne venam ivakku samaanaartham) janaadhipathyaviruddha shakthikale ethirkkuka thanne venam janaadhipathyaviruddha shakthikale theercchayaayum ethirkkanam  (7)yogam thudangi orumanikkoor kazhinjathinu sheshamaanu mukhyamanthri etthiyathu.  (kazhinjatthinu, shesham ivakku samaanaartham)  yogam thudangi orumanikkoor kazhinjaanu mukhyamanthri etthiyathu yogam thudangi orumanikkurinu sheshamaanu mukhyamanthri etthiyathu (8) kshethranirmmaanatthinu thaankal kuranjathu pathinaayiram roopayenkilum sambhaavana nallanam  (kuranjathu, enkilum ivakku samaanaartham) kshethranirmmaanatthinu thaankal kuranjathu pathinaayiram roopa sambhaavana nallanam.  kshethranirmmaanatthinu thaankal pathinaayiram roopayenkilum sambhaavana nallanam.  (9)njaan saadhaarana raavile aarumanikku ezhunnelkkukayaanu pathivu.  (saadhaarana, pathivu ivaykku samaanaartham)  njaan saadhaarana raavile aarumanikku ezhunnelkkum njaan raavile aarumanikku ezhunnelkkukayaanu pathivu (10) oro vaakyangalum shraddhaapoorvam vaayicchu thettu thirutthanam. (thettaanallo thirutthunnathu.  athinaal thettu ozhivaakkaam) oaaro vaakyavum shraddhaapoorvam vaayicchu thirutthanam. (11)apekshakal avaravarude svantham kyppadatthil ezhuthi ayaykkanam.  (avaravarude, svantham ivayil onnumathi. Kyppadatthil thettu. Kyppadayil shari) apekshakal svantham kyppadayil ezhuthi ayaykkanam.  (12)achchhan naasikaachoornappodi vaangaan makane kadayilekkayacchu.  (choornam, podi ivaykku samaanaartham) achchhan naasikaachoornam vaangaan makane kadayilekkayacchu  achchhan naasikapodi vaangaan makane kadayilekkayacchu  (13) arinjukondu thettucheythittu pinneedu pashchaatthupikkunnathil kaaryamilla.  (pinneedu cheyyunnathaanu pashchaatthaapam. Athinaal pinneedu venda) arinjukondu thettucheythittu pashchaatthapikkunnathil kaaryamilla. (14) idappalliyude jeevithaanthyam aathmahathyayil avasaanicchu  (anthyavum avasaanavum onnaanu) idappalliyude jeevithaanthyam aathmahathyayil aayirunnu. idappalliyude jeevitham aathmahathyayil avasaa nicchu. (15) ini maathrubhaashayaaya malayaalam maathramaanu keralatthile eka audyogika bhaasha.  (maathram, eka ennee padangalkku samaana arthamaanullathu)  ini maathrubhaashayaaya malayaalam maathramaanu keralatthile audyogika bhaasha.  ini maathrubhaashayaaya malayaalamaanu keralatthile eka audyogika bhaasha. (16) esu. El. El. Si. Pareeksha ezhuthiya nooril arupathushathamaanam per jayicchu.  (shathamaanam kanakkaakkunnathu noorinaanallo)  esu. El. El. Si. Pareeksha ezhuthiya nooril arupathuper jayicchu. Esu. El. El. Si. Pareeksha ezhuthiya arupathu shathamaanam per jayicchu. (17) oaaro padtithaavinum patthu pusthakangal veetham saujanyamaayi vitharanam cheythu.  (oro ullathu kondu veetham venda. Patthu enna samkhyaashabdam ullathinaal pusthakangal ennu bahuvachanavam venda)  oaaro padtithaavinum patthupusthakam saujanyamaayi vitharanamcheythu. Padtithaakkalkku patthupusthakam veetham saujanyamaayi vitharanamcheythu. (18)addheham chaayayo allenkil kaappiyo koodikkum.  (vikalpam (o) ullathinaal allenkil venda)  addheham chaayayo kaappiyo kudikkum  addheham chaaya allenkil kaappi kudikkum (19) dhanamanthri avatharippiccha bajattu ellaavarum chernnu ekakandtamaayi amgeekaricchu.  (ellaavarum chernnu ekakandtamaayi ivayil onnumathi)  dhanamanthri avatharippiccha bajattu ekakandtamaayi amgeekaricchu. dhanamanthri avatharippiccha bajattu ellaavarum chernnu amgeekaricchu.  (20) nammude raashdratthinte desheeyasampatthaanu vanangal ”  (raashdratthinte ullathinaal desheeyam venda ) nammude raashdratthinte sampatthaanu vanangal.  nammude desheeya sampatthaanu vanangal.  (21) penshan kudishikha aduttha maasam muthal kodutthu thudangumennu manthri paranju.  (muthal, thudangum ivayil onnumathi. Kudishika shariroopam)  penshan kudishika adutthamaasam muthal kodukkumennu manthri paranju.  penshan kudishika adutthamaasam kodutthu thudangumennu manthri paranju.  (22)puthiya karaaranusaricchu mattu raajyangalilninnu bhakshyasaadhanangal vanthothil irakkumathi cheyyendi varum .  (irakkumathi cheyyunnathu matturaajyangalil ninnaanallo)  puthiya karaaranusaricchu bhakshyasaadhanangal van thothil irakkumathicheyyendivarum  (23)pathivaayi raathri atthaazham kazhinjathinushesham moonnu gulika kazhikkanam.  (raathri kazhikkunnathaanu atthaazham ,athinaal raathri ozhivaakkaam. Kazhinjathinu shesham ivayil onnumathi)  pathivaayi atthaazham kazhinju moonnu gulika kazhikkanam  pathivaayi atthaazhatthinu shesham moonnu gulika kazhikkanam (24) pradarshanashaalayil undaaya agnibaadhayil aarkkum aalapaayamullathaayi vivaramilla. (undaaya,baadha ivayil onnumathi. Aarkkum ozhivaakkaam) pradarshanashaalayile agnibaadhayil apaayamullathaayi vivaramilla. pradarshanashaalayil undaaya agniyil aalapaayamullathaayi vivaramilla. (25) bhagavadgeethayude saarasarvasvam muzhuvanum eelaghukruthiyil ulkkollicchittundu. (saarasarvasvam ennaal saaram muzhuvanum ennaanarththam) bhagavadgeethayude saarasarvasvam ee laghukruthiyil ulkkollicchittundu. Bhagavadgeethayude saaram muzhuvanum ee laghukruthi yil ulkkollicchittundu.  (26) vidyaalayangalil mathabodhanam padtippikkuvaan adhyaapakarkku baadhyathayilla. (bodhanam, padtippikkuka ivayil onnumathi)  vidyaalayangalil mathabodhanatthinu adhyaapakarkku baadhyathayilla.  vidyaalayangalil matham padtippikkuvaan adhyaapakarkku baadhyathayilla.  (27) mahaakavi addhehatthinte 36-aam vayasil maranamadanju. (addhehatthinte enna sarvanaamam venda) mahaakavi 36-aam vayasil maranamadanju  (28) maathaapithaakkalude maranam raviyude padtanatthe prathikoolamaayi baadhicchu. (prathikoola, baadha ivayil onnumathi)  maathaapithaakkalude maranam raviyude padtanatthe baadhicchu. Maathaapithaakkalude maranam raviyude padtanatthinu prathikoolamaayi.  (29) raashdreeya thimiraandhatha baadhiccha nethaakkal, naadinu aapatthaanu.  thimiram ennaal andhathayaanu. Pinne andhakaaram vendallo . Vidyaarththikal avaravarude yathaasthaanangalil irikkanam. (yathaa, avaravarude ivayil onnumathi)  (30) vidyaarththikal avaravarude sthaanangalil irikkanam vidyaarththikal yathaasthaanangalil irikkanam.  vere gathyantharamillaathe ayaal svayam aathmaha thyacheythu  (gathyantharatthinu vere gathi ennarththam. Athinaal vere venda. Athupole aathmahathyasvayam cheyyunnathaakayaal svayavum ozhivaakkaam)  (31) vere gathiyillaathe ayaal aathmahathyacheythu. Vere gathiyillaathe ayaal svayam maricchu. Gathyantharamillaathe ayaal aathmahathyacheythu. Gathyantharamillaathe ayaal svayam maricchu. Shreeshankaraachaaryan, shreenaaraayanaguru enniva re koodaathe vereyum chila saamoohyaparishkartthaakkalkoodi keralatthil undaayirunnu. (chila, koodi enniva venda. Saamoohyam thettu samoohatthe sambandhicchathu saamoohikam aanu) (32) shreeshankaraachaaryan, shreenaaraayanaguru ennivare koodaathe vereyum saamoohikaparishkartthaakkal keralatthil undaayirunnu. Shreeshankaraachaaryan, shreenaaraayanaguru ennivareppole chila saamoohika parishnurtthaakkalkoodi keralatthil undaayirunnu.  (83) sulabhamaayi kittiyirunna pacchakkarikalpolum krushi kuranjathode kittaathaayi.  sulabham ennaal eluppam kittunna ennarththam. Vee ndum kittiyirunna ennuvenda. Sulabhamaayirunna pacchakkari ennezhuthuka.  sulabhamaayirunna pacchakkarikalpolum krushi kuranjathode kittaathaayi. Eluppam kittiyirunna pacchakkarikalpolum krushi kuranjathode kittaathaayi.  (34) saundaryamathsaratthil ekadesham noorolam sundarikalaaya sthreekal pankedutthu. (sundarikal sthreekalaanallo. Pinne sthreekal venda. Ekadesham, olam ivaykku ore arthamaayathinaal onnumathi) saundaryamathsaratthil ekadesham nooru sundarikal pankedutthu. Saundaryamathsaratthil noorolam sundarikal pankedutthu.  (35) samskaaratthinte kaaryatthil inthyaykkum ameriykkum thammil ajagajaanthara vyathyaasamundu. (ajagajaantharam enna shyliyude arththam valiyavyathyaasam ennaanu. Athinaal vyathyaasam enna padam venda. Thammil ennathum ozhivaakkanam) samskaaratthinte kaaryatthil inthyaykkum ameriykkum thammil ajagajaantharamundu. Samskaaratthinte kaaryatthil inthyaykkum ameriykkum thammil valiya vyathyaasamundu.  (36) jeevante nilanilppinu valare athyanthaapekshithamaaya ghadakangalil onnaanu jalam.  valare ozhivaakkuka. jeevante nilanilppinu athyanthaapekshithamaaya ghadakangalil onnaanu jalam,  jeevante nilanilppinu valare aavashyamaaya ghadakangalil onnaanu jalam.  (37) aa vanam muzhuvan dushdajanthukkalekondu niranju. (muzhuvan, niranju. Ivayil onnumathi)  aa vanam muzhuvan dushdajanthukkalaanu.  aa vanam dushdajanthukkalekkondniranju.  (38) samsthaana sarkkaarum spordsu kaunsilum chernnu samyukthamaayi nadatthunna kaayikamathsaramaanithu. (chernnu,samyukthamaayi ivayil onnumathi)  samsthaana sarkkaarum spordsu kaunsilum chernnu nadatthunna kaayika mathsaramaanithu.  samsthaana sarkkaarum spordsu kaunsilum samyukthamaayi nadatthunna kaayikamathsaramaanithu.  (39)thaddhesha svayambharana sthaapanangal paddhathikalellaam maarcchu 31-nu mumpu praayogikamaayi nadappilaakkanam. (praayogikamaayi, nadappilaakkanam ivayil onnumathi)  thaddhesha svayambharana sthaapanangal paddhathikalellaam maarcchu 31-nu mumpu praayogikamaakkanam  thaddhesha svayambharana sthaapanangal paddhathikalellaam maarcchu 31-nu mumpu nadappilaakkanam  (40) aasoothranatthile pizhavinekkaal upariyaayi saankethikamaaya aparyaapthathakalaanu pala paddhathikaludeyum paraajayatthinu pinnile kaaranam. (kaal ullathinaal upariyaayi ennathu venda. Pinnile enna padavum ozhivaakkaam)  aasoothranatthile pizhavinekkaal saankethikamaaya aparyaapthathakalaanu pala paddhathikaludeyum paraajayatthinu kaaranam.  aasoothranatthile pizhavinupariyaayi saankethikamaaya aparyaapthathakalaanu pala paddhathikaludeyum paraajayatthinu kaaranam.  (41) vedikkettapakadatthil mariccha baalaraamapuram svadeshiyude mruthadeham samskaricchu (mariccha ennullathinaal mruthadeham venda) vedikkettapakadatthil mariccha baalaraamapuram svadeshiye samskaricchu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution