മലയാള വ്യാകരണം (പ്രക്രമഭംഗം, സമുച്ചയ വികല്പദോഷം,പദദോഷം)

പ്രക്രമഭംഗം 

കർത്താവ്, കർമം, ക്രിയ എന്നതാണ് വാകൃത്തിലെ സ്വാഭാവിക പദക്രമം. വിശേഷണങ്ങൾ ഇവയ്ക്ക് മുൻപിൽ ചേർക്കണം. ഈ പദവിന്യാസക്രമം തെറ്റിക്കുന്നതാണ് പ്രക്രമഭംഗം  ഉദാ: (1) ശ്രീരാമൻ ജ്യേഷ്ടനും അനുജൻ ലക്ഷ്മണനുമാണ്. ശരി: ജ്യേഷ്ടൻ ശ്രീരാമനും അനുജൻ ലക്ഷ്മണനുമാണ്.  (2) മഴ പെയ്തപ്പോൾ ഇല കരിഞ്ഞ വൃക്ഷങ്ങൾ തളിരിട്ടു.  ഈ വാകൃത്തിൽ ഇല കരിയുവാൻ കാരണം മഴയാണെന്ന അർഥമാണുള്ളത്.  ഇലകരിഞ്ഞ വൃക്ഷങ്ങൾ മഴപെയ്തപ്പോൾ തളിരിട്ടു എന്നു ഘടന ശരിയാക്കണം.  (3) വർധിച്ച റേഷനരിയുടെ വില കുറയ്ക്കാൻ ജനങ്ങൾ സമരം ചെയ്തു.  ഈവാക്യം വായിക്കുമ്പോൾ വർധിപ്പിച്ചതു റേഷനരിയാണെന്നേ തോന്നുകയുള്ളൂ.  റേഷനരിയുടെ വർധിപ്പിച്ച വില കുറയ്ക്കാൻ ജന ങ്ങൾ സമരം ചെയ്തു എന്നതു ശരി രൂപം.  (4) ഏറ്റവും നല്ല പിതാവിന്റെ ചിത്രങ്ങൾ മകൻ പ്രദർ ശിപ്പിച്ചു.  (ഇതു വായിക്കുമ്പോൾ ഈ മകനു പിതാക്കൻമാർ ഉണ്ടോ എന്നു സംശയം തോന്നും.)  പിതാവിന്റെ ഏറ്റവും നല്ലചിത്രങ്ങൾ എന്നുഘടന മാറ്റണം.  (5) ന്യായാധിപൻ മകനെ കൊന്നതിനു രാജനു വധശി ക്ഷ വിധിച്ചു.  (മകനെ കൊന്നതു ന്യായാധിപനോ രാജനോ ?)  മകനെ കൊന്നതിനു രാജനു ന്യായാധിപൻ വധശിക്ഷ വിധിച്ചു എന്നെഴുതണം. (6) മഹാകവിയുടെ അമ്മ ബാല്യത്തിലേ മരിച്ചുപോയി  (അമ്മ ബാല്യത്തിൽ മരിച്ചെങ്കിൽ കവിയെ പ്രസവിച്ചതെപ്പോൾ?) മഹാകവിയുടെ ബാല്യത്തിലേ അമ്മ മരിച്ചുപോയി എന്നു വാക്യഘടന മാറ്റി ശരിയാക്കുക.

സമുച്ചയ വികല്പദോഷം

സമാനസ്വഭാവമുള്ള പദം, വാചകം, വാക്യം എന്നിവയെ ബന്ധിപ്പിക്കുന്ന ദ്യോതകങ്ങളാണ് ഉം, ഓ. ഉം സമുച്ചയാർഥവും ഓ വികല്പാർഥവും കാണിക്കുന്നു. ഇവയുടെ പൊരുത്തമില്ലാത്ത പ്രയോഗമാണ് സമുച്ചയവികല്പദോഷം. ഉദാ: (1) മതത്താലും ശാസ്ത്രംകൊണ്ടും സമ്മിശ്ര ഗുണദോഷങ്ങൾ ഉണ്ടായിട്ടുണ്ട്. ശരി. മതത്താലും ശാസ്ത്രത്താലും ഗുണദോഷങ്ങൾ ഉണ്ടായിട്ടുണ്ട്. (2) അവിടെ പോകുന്നതിനോ പോകാതിരിക്കുവാനോ നിനക്ക് അവകാശമുണ്ട്. പോകുവാനോ എന്നോ പോകാതിരിക്കുവാനേ എന്നോ പോകുന്നതിനോ പോകാതിരിക്കുന്നതിനോ എന്നോ തിരുത്തണം.  (3) കാറ്റത്തും മഴയിലും തകർന്നു വീണ വീടിന്റെ ഓടിനും തടികൾക്കും അടിയിലായവരെ നാട്ടുകാർ രക്ഷിച്ചു.  കാറ്റത്തും മഴയത്തും എന്നും ഓടിനും തടിക്കും എന്നും തിരുത്തണം.  (4) നന്നായി പഠിക്കുവാനും കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഇവിടെ സൗകര്യമുണ്ട്.  പഠിക്കുന്നതിനും എന്നോ ഏർപ്പെടുവാനും എന്നോ തിരുത്തണം.  (5) ബോംബു സ്ഫോടനത്തിൽ തീവണ്ടി തകർന്നെന്നും ഒട്ടേറെ യാത്രക്കാർ മരിച്ചതുമായ വാർത്ത പത്രത്തിൽ കണ്ടു.  മരിച്ചെന്നും എന്നു തിരുത്തണം.

പദദോഷം

അക്ഷരത്തെറ്റുള്ളതും അർഥയുക്തമല്ലാത്തതും സന്ദർഭത്തിനു ചേരാത്തതുമായ പദം പ്രയോഗിക്കുന്ന താണ് പദദോഷം.  ഉദാ: (1) നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെല്ലാം കാരാഗ്രഹജീവിതം അനുഷ്ടിച്ചിട്ടുണ്ട്. എന്നവാക്യം നോക്കുക. ഇതിൽ രണ്ടു പദദോഷമുണ്ട്. കാരാഗ്രഹം എന്ന പദത്തിൽ അക്ഷരത്തെറ്റുണ്ട്. ശരിരൂപം കാരാഗ്ഗ ഹം എന്നാണ്. കാരാഗ്രഹജീവിതം അനുഷ്ടാനമല്ലല്ലോ. അതിനാൽ കാരാഗ്രഹജീവിതം അനുഭവിച്ചിട്ടുണ്ട് എന്നെഴുതുന്നതാണ് ശരി. ശരിവാക്യം  നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെല്ലാം കാരാഗ്രഹജീവിതം അനുഭവിച്ചിട്ടുണ്ട്.  (2) ഘടകകക്ഷികൾക്കിടയിലെ പടലപ്പിണക്കം സർക്കാരിന്റെ പ്രതിച്ഛായയ്ക്കു കളങ്കം ചാർത്തി. എന്ന വാകൃത്തിലും പദദോഷമുണ്ട്. കളങ്കം ആരും ചാർത്താറില്ലല്ലോ. കളങ്കം ഉണ്ടാകുന്നതാണ്.  ശരിവാക്യം  ഘടകകക്ഷികൾക്കിടയിലെ പടലപ്പിണക്കം സർക്കാരിന്റെ പ്രതിച്ഛായയ്ക്കുകളങ്കം ഉണ്ടാക്കി.  (3) അമ്പൂരിയിലെ ഉരുൾപൊട്ടലിനെക്കുറിച്ചുള്ള വാർത്ത  ഞെട്ടിപ്പിക്കുന്നതായിരുന്നു.  ഞെട്ടിക്കുന്നതായിരുന്നു ശരി.  ഞെട്ടുക എന്ന കേവലക്രിയയുടെ പ്രയോജകരൂപം ഞെട്ടിപ്പിക്കുക അല്ല, ഞെട്ടിക്കുക ആണ്.  (4) ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർഥി വിജയിച്ചു. എഴുതുമ്പോൾ തിരഞ്ഞെടുപ്പ് എന്നുവേണം. ഉച്ചരിക്കുമ്പോൾ തെരഞ്ഞെടുപ്പ് ആകാം.  (5) ജ്ഞാനപീഠ ജേതാവായ മലയാള കവി ജി. ശങ്കരക്കുറുപ്പാണ്.  ജേതാവ് എന്നാൽ ജയിച്ചവൻ എന്നർഥം. ജ്ഞാനപീഠ പുരസ്കാരം നൽകുവാൻ മൽസരം നടത്തില്ലല്ലോ . അതിനാൽ ജ്ഞാനപീഠം നേടിയ എന്നോ ലഭിച്ച എന്നോ എഴുതുന്നതു ശരി.  (6) പൊതുസമ്മേളനം ഉത്ഘാടനം ചെയ്യാനെത്തിയമന്ത്രിയെ ഹാർദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു. ഉത്ഘാടനം ഹാർദ്ദവം എന്നിവ തെറ്റ് ഉദ്‌ഘാടനം ഹാർദ്ദം എന്നിവ ശരി. (7) മഴ പെയ്തിട്ടും അസാധ്യമായ ചൂട് കുറഞ്ഞില്ല. അസാധ്യം എന്നത് അസഹ്യം ആക്കുക. (8) വാർധക്യകാലത്തു മക്കളുടെ ശുശ്രൂഷ ലഭിക്കുന്ന മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ്. ഭാഗ്യം ആരും ചെയ്യുന്നതല്ലല്ലോ. ഭാഗ്യം ഉള്ളവരാണ് എന്ന് തിരുത്തുക . (9) വിമാനാപകടത്തിൽ 180 പേർ കൊല്ലപ്പെട്ടു  വിമാനം മനഃപൂർവം യാത്രക്കാരെ കൊന്നതല്ലല്ലോ .അതിനാൽ മരിച്ചു എന്ന് മതി. (10) വ്യാജഡോക്ടർ ചമഞ്ഞിരുന്ന വിരുതർ പോലീസിന്റെ പിടിയിലായി. ആരും വ്യാജഡോക്ടർ ചമഞ്ഞിരിക്കില്ലല്ലോ . അതിനാൽ വ്യാജ ഒഴിവാക്കുക

Manglish Transcribe ↓


prakramabhamgam 

kartthaavu, karmam, kriya ennathaanu vaakrutthile svaabhaavika padakramam. Visheshanangal ivaykku munpil cherkkanam. Ee padavinyaasakramam thettikkunnathaanu prakramabhamgam  udaa: (1) shreeraaman jyeshdanum anujan lakshmananumaanu. shari: jyeshdan shreeraamanum anujan lakshmananumaanu.  (2) mazha peythappol ila karinja vrukshangal thalirittu.  ee vaakrutthil ila kariyuvaan kaaranam mazhayaanenna arthamaanullathu.  ilakarinja vrukshangal mazhapeythappol thalirittu ennu ghadana shariyaakkanam.  (3) vardhiccha reshanariyude vila kuraykkaan janangal samaram cheythu.  eevaakyam vaayikkumpol vardhippicchathu reshanariyaanenne thonnukayulloo.  reshanariyude vardhippiccha vila kuraykkaan jana ngal samaram cheythu ennathu shari roopam.  (4) ettavum nalla pithaavinte chithrangal makan pradar shippicchu.  (ithu vaayikkumpol ee makanu pithaakkanmaar undo ennu samshayam thonnum.)  pithaavinte ettavum nallachithrangal ennughadana maattanam.  (5) nyaayaadhipan makane konnathinu raajanu vadhashi ksha vidhicchu.  (makane konnathu nyaayaadhipano raajano ?)  makane konnathinu raajanu nyaayaadhipan vadhashiksha vidhicchu ennezhuthanam. (6) mahaakaviyude amma baalyatthile maricchupoyi  (amma baalyatthil maricchenkil kaviye prasavicchatheppol?) mahaakaviyude baalyatthile amma maricchupoyi ennu vaakyaghadana maatti shariyaakkuka.

samucchaya vikalpadosham

samaanasvabhaavamulla padam, vaachakam, vaakyam ennivaye bandhippikkunna dyothakangalaanu um, o. Um samucchayaarthavum o vikalpaarthavum kaanikkunnu. Ivayude porutthamillaattha prayogamaanu samucchayavikalpadosham. udaa: (1) mathatthaalum shaasthramkondum sammishra gunadoshangal undaayittundu. shari. Mathatthaalum shaasthratthaalum gunadoshangal undaayittundu. (2) avide pokunnathino pokaathirikkuvaano ninakku avakaashamundu. pokuvaano enno pokaathirikkuvaane enno pokunnathino pokaathirikkunnathino enno thirutthanam.  (3) kaattatthum mazhayilum thakarnnu veena veedinte odinum thadikalkkum adiyilaayavare naattukaar rakshicchu.  kaattatthum mazhayatthum ennum odinum thadikkum ennum thirutthanam.  (4) nannaayi padtikkuvaanum kalaapravartthanangalil erppedunnathinum ivide saukaryamundu.  padtikkunnathinum enno erppeduvaanum enno thirutthanam.  (5) bombu sphodanatthil theevandi thakarnnennum ottere yaathrakkaar maricchathumaaya vaarttha pathratthil kandu.  maricchennum ennu thirutthanam.

padadosham

aksharatthettullathum arthayukthamallaatthathum sandarbhatthinu cheraatthathumaaya padam prayogikkunna thaanu padadosham.  udaa: (1) nammude svaathanthryasamara senaanikalellaam kaaraagrahajeevitham anushdicchittundu. Ennavaakyam nokkuka. Ithil randu padadoshamundu. Kaaraagraham enna padatthil aksharatthettundu. Shariroopam kaaraagga ham ennaanu. Kaaraagrahajeevitham anushdaanamallallo. Athinaal kaaraagrahajeevitham anubhavicchittundu ennezhuthunnathaanu shari. sharivaakyam  nammude svaathanthryasamara senaanikalellaam kaaraagrahajeevitham anubhavicchittundu.  (2) ghadakakakshikalkkidayile padalappinakkam sarkkaarinte prathichchhaayaykku kalankam chaartthi. Enna vaakrutthilum padadoshamundu. Kalankam aarum chaartthaarillallo. Kalankam undaakunnathaanu.  sharivaakyam  ghadakakakshikalkkidayile padalappinakkam sarkkaarinte prathichchhaayaykkukalankam undaakki.  (3) ampooriyile urulpottalinekkuricchulla vaarttha  njettippikkunnathaayirunnu.  njettikkunnathaayirunnu shari.  njettuka enna kevalakriyayude prayojakaroopam njettippikkuka alla, njettikkuka aanu.  (4) upatheranjeduppil kongrasu sthaanaarthi vijayicchu. Ezhuthumpol thiranjeduppu ennuvenam. Uccharikkumpol theranjeduppu aakaam.  (5) jnjaanapeedta jethaavaaya malayaala kavi ji. Shankarakkuruppaanu.  jethaavu ennaal jayicchavan ennartham. Jnjaanapeedta puraskaaram nalkuvaan malsaram nadatthillallo . Athinaal jnjaanapeedtam nediya enno labhiccha enno ezhuthunnathu shari.  (6) pothusammelanam uthghaadanam cheyyaanetthiyamanthriye haarddhavamaayi svaagatham cheythukollunnu. uthghaadanam haarddhavam enniva thettu udghaadanam haarddham enniva shari. (7) mazha peythittum asaadhyamaaya choodu kuranjilla. asaadhyam ennathu asahyam aakkuka. (8) vaardhakyakaalatthu makkalude shushroosha labhikkunna maathaapithaakkal bhaagyam cheythavaraanu. bhaagyam aarum cheyyunnathallallo. Bhaagyam ullavaraanu ennu thirutthuka . (9) vimaanaapakadatthil 180 per kollappettu  vimaanam manapoorvam yaathrakkaare konnathallallo . Athinaal maricchu ennu mathi. (10) vyaajadokdar chamanjirunna viruthar poleesinte pidiyilaayi. aarum vyaajadokdar chamanjirikkillallo . Athinaal vyaaja ozhivaakkuka
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution