* ആശയപ്രകാശനവും അർഥഗ്രഹണവും ആയാസ രഹിതമാക്കാൻ വാക്യങ്ങളിൽ ചേർക്കുന്ന അടയാളങ്ങളാണ് ചിഹ്നനങ്ങൾ.
* ഇംഗ്ലീഷ് ഭാഷയുമായുള്ള സമ്പർക്കത്താലാണ് മലയാളത്തിൽ വ്യവസ്ഥാപിതമായ ചിഹ്നനസമ്പ്രദായം നിലവിൽ വന്നത്.
* വാക്യങ്ങളിൽ സന്ദർഭോചിതമായി ചിഹ്നങ്ങൾ ചേർക്കുന്നതിനെ ചിഹ്നനം എന്നു.പറയുന്നു.
* മലയാളത്തിൽ പ്രയോഗത്തിലുള്ള പ്രധാന ചിഹ്നങ്ങളും അവ പ്രയോഗിക്കേണ്ട സന്ദർഭങ്ങളും,l.ബിന്ദു(പൂർണവിരാമം) (Fullstop)(.) ചുരുക്കെഴുത്തിന് ഇടയിൽ. ഔപചാരിക ചോദ്യത്തിന്റെ അവസാനം.
2.അങ്കുശം (അല്പവിരാമം)(Comma) (,) > സംബോധനയ്ക്കു ശേഷം. > അംഗവാകൃത്തിനു അപ്രധാനവാക്യം) ശേഷം. > ഘടകപദങ്ങൾക്കുശേഷം > സമപ്രാധാന്യമുള്ള പദങ്ങൾക്കിടയിൽ. > ഒരാശയത്തെ തുടർച്ചയായി പറയുന്ന വാക്യങ്ങൾക്കിടയിൽ
3.ഭിത്തിക അപൂർണവിരാമം)(Colon)(:)>സമപ്രാധാന്യമുള്ള വാക്യങ്ങൾക്കിടയിൽ. >ഉത്തരവാക്യം പൂർവവാകൃത്തിന്റെ വിശദീകരണമാകുമ്പോൾ അവയ്ക്കിടയിൽ.> സംഭാഷണം സൂചിപ്പിക്കുമ്പോൾ വക്താവിനെ പറഞ്ഞതിനുശേഷം.
4.കാകു ചോദ്യചിഹ്നം (Question mark) (?) >ചോദ്യരൂപത്തിലുള്ള വാകൃത്തിന്റെ അവസാനം . >സംശയമുള്ള വിഷയം പരാമർശിക്കുമ്പോൾ. 5വിക്ഷേപണി(ആശ്ചര്യചിഹ്നം)(Exclamation mark) >ആശ്ചര്യം, ആഹ്ലാദം, വിഷാദം മുതലായ ഭാവമുള്ള പദങ്ങൾക്കുശേഷം
6.ഉദ്ധാരണി (Quotation mark) (") >കവിവാക്യങ്ങൾ പ്രത്യേകം പരാമർശിക്കുമ്പോൾ>മറ്റൊരാളുടെ സംഭാഷണം പ്രത്യേകം പരാമർശിക്കുമ്പോൾ >ശൈലികൾ പ്രത്യേകം പരാമർശിക്കുമ്പോൾ > പഴഞ്ചൊല്ലുകൾ പ്രത്യേകം പരാമർശിക്കുമ്പോൾ> ഗ്രന്ഥനാമങ്ങൾ പ്രത്യേകം പരാമർശിക്കുമ്പോൾ> സാങ്കേതികപദങ്ങൾ പ്രത്യേകം പരാമർശിക്കുമ്പോൾ.(ഉദ്ധരണി ഒറ്റയായും ഇരട്ടയായും ഉപയോഗിക്കും)
7.വലയം (Bracket) (())> വാകൃത്തിനിടയിൽ മറ്റൊരു പദം ഉൾപ്പെടുത്തുമ്പോൾ> വാകൃത്തിനിടയിൽ പ്രത്യേക പരാമർശങ്ങൾ ഉൾപ്പെടുത്തുമ്പോൾ
8.കോഷ്ഠം(SquareBracket) ([ ] ) >വാക്യത്തിനുള്ളിൽ മറ്റൊരു വാക്യം (അന്തർവാക്യം) ഉൾപ്പെടുത്തുമ്പോൾ
9.ശൃംഖല (കുരുവര) (Hyphen) (-) >സമാനപദങ്ങളെ ബന്ധിപ്പിക്കുവാൻ>കൃതികളേയും എഴുത്തുകാരേയും ബന്ധിപ്പിക്കുവാൻ >പദ്യത്തിൽ പദങ്ങളെ മുറിച്ചെഴുതുമ്പോൾ
10.രേഖ (നെടുവര) (Dash)(-) >സംക്ഷേപിച്ചത് വിവരിക്കുന്നതിനുമുമ്പ് >വിവരിച്ചത് സംക്ഷേപിക്കുന്നതിനുമുമ്പ് > വിചാരഗതിമാറുന്നിടത്ത്
11. ചരിവുവര (Oblique) (/) രണ്ടിലൊന്ന് എന്ന അർഥം സൂചിപ്പിക്കുവാൻ
12.അടിവര (Underline)(--------- ) തലക്കെട്ടുകളിൽ >കൂടുതൽ ശ്രദ്ധിക്കേണ്ട പദങ്ങളിൽ >കൂടുതൽ ശ്രദ്ധിക്കേണ്ട ഭാഗങ്ങളിൽ >കൂടുതൽ ശ്രദ്ധിക്കേണ്ട ആശയങ്ങളിൽ
13.ഹംസപാദം (കുനിപ്പ്) (^) >വിട്ടുപോയ പദത്തെ പിന്നീട് ചേർക്കുന്നിടത്ത് >വിട്ടുപോയ വാക്യത്തെ പിന്നീട് ചേർക്കുന്നിടത്ത് >വിട്ടുപോയ അക്കങ്ങളെ പിന്നീട് ചേർക്കുന്നിടത്ത്
14. കുത്തുകൾ (Dots) (................ ) >ക്രമത്തിൽ എഴുതിയ അക്കങ്ങൾ തുടരുന്നുവെന്ന് കാണിക്കുവാൻ >സമാന പദങ്ങളുടെ തുടർച്ച കാണിക്കുവാൻ