മലയാള വ്യാകരണം (മലയാളത്തിലെ ശൈലികൾ)

മലയാളത്തിലെ ശൈലികൾ

 ശൈലികളുടെ അർഥം, പ്രയോഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾ  പരീക്ഷകളിൽ പതിവാണ്. ആവർത്തിച്ചു ചോദിച്ചതും ചോദിക്കാവുന്നതുമായ നൂറിൽപരം ശൈലിയും അവയുടെ അർഥവും.
* അക്കരപ്പച്ച - അകലെയുള്ളതിനെ കുറിച്ചുള്ള ഭ്രമം 

* അക്കരപ്പറ്റുക - കാര്യം സാധിക്കുക 

* അക്കിടി പറ്റുക - അബദ്ധം പറ്റുക 

* അർധരാത്രിക്ക് കുട പിടിക്കുക - അനാവശ്യമായ ആഡംബരം കാണിക്കുക 

* അതിരു കടക്കുക - മര്യാദവിടുക 

* അധരവ്യായാമം - വ്യർഥമായ ഭാഷണം 

* അനന്തൻകാട് - ഭയമുണ്ടാക്കുന്ന സ്ഥലം 

* അസുരവിത്ത് - ദുഷ്ടസന്തതി 

* അങ്ങാടിപ്പാട്ട് - പരസ്യമായ കാര്യം 

* അമ്പലം വിഴുങ്ങി - പെരുങ്കള്ളൻ 

* അമ്പലം വിഴുങ്ങുക - മുഴുവൻ കൊള്ളചെയ്യുക 

* അടിക്കല്ലു മാന്തുക - ഉന്മമൂലനാശം വരുത്തുക 

* അടി തെറ്റുക - സ്ഥാനം പിഴയ്ക്കുക  

* അട്ടിപ്പേറ് - സ്വന്തവും ശാശ്വതവുമായത്

* ആകാശകുസുമം - സംഭവിക്കാത്ത കാര്യം

* ആകാശക്കോട്ട കെട്ടുക - മനോരാജ്യം കാണുക

* ആകാശ പുരാണം  - അസത്യമായ കാര്യം

* ആനച്ചന്തം -  ആകെക്കൂടെയുള്ള ഭംഗി

* ആലത്തുർകാക്ക - ആശിച്ചു കാലം കഴിക്കുന്നവർ 

* ഇത്തിൾക്കണ്ണി - വിനാശകാരി

* ഇലയിട്ടു ചവിട്ടുക - അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുക 

* ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനമുള്ള ആൾ

* ഇഞ്ചി കടിക്കുക - ദേഷ്യപ്പെടുക

* ഉരുളയ്ക്ക് ഉപ്പേരി - തക്കമറുപടി

* ഉപ്പും ചോറും തിന്നുക - ആശ്രിതനായി കഴിയുക 

* ഊഴിയം നടത്തുക - ആത്മാർഥതയില്ലാതെ പ്രവർത്തിക്കുക

* എരി തീയിൽ എണ്ണയൊഴിക്കുക - ക്ലേശം വർധിപ്പിക്കുക 

* എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു

* എള്ളുകീറുക - കർശനമായി പെരുമാറുക 

* എൻപിള്ളനയം - സ്വന്തക്കാരോട് കൂറുകാട്ടൽ

* ഏഴാംകൂലി - അംഗീകാരം ഇല്ലാത്തവൻ  

* ഓലപ്പാമ്പ് - വ്യർഥമായ ഭീഷണി 

* ഓട്ടപ്രദക്ഷിണം നടത്തുക -  തിടുക്കത്തിൽ കൃത്യം നിർവഹിക്കുക 

* കടലാസു പുലി - വ്യർഥമായ ഭീഷണി 

* കരതലാമലം - വളരെ സ്പഷ്ടമായത് 

* കരിണീപ്രസവം - അപൂർവമായ സംഭവം 

* കരിതേക്കുക - ആക്ഷേപിക്കുക

* കണ്ണിൽ പൊടിയിടുക - ചതിക്കുക 

* കണ്ണിൽ മണ്ണിടുക - വഞ്ചിക്കുക

* കണ്ണിലെ കരട് - സദാ ഉപദ്രവകാരി

* കച്ചകെട്ടുക - തയ്യാറാവുക 

* കണ്ഠക്ഷോഭം - നിഷ്ഫലമായ സംസാരം 

* കാടുകയറുക - വിഷയത്തിൽ നിന്ന് വ്യതിചലിക്കുക 

* കാലുകുത്തുക - പ്രവേശിക്കുക

* കാലുമാറുക - കൂറുമാറുക

* കിണറ്റിലെ തവള - ലോകപരിജ്ഞാനം കുറഞ്ഞ ആൾ 

* കീറാമുട്ടി - പ്രയാസമേറിയ കാര്യം

* കുതിരകയറുക -  കാരണമില്ലാതെ ഉപദ്രവിക്കുക 

* കുഴിയിലേക്കു കാലുനീട്ടുക -  പ്രായമായി മരിക്കുക 

* കുളം കോരുക - ഉന്മൂലനാശം വരുത്തുക 

* കുളിക്കാതെ ഈറൻ ചുമക്കുക - കുറ്റം ചെയ്യാതെ ആരോപണ വിധേയനാകുക 

* കുറുപ്പിന്റെ ഉറപ്പ് - നിഷ്ഫലമായ ഉറപ്പ് 

* കുടത്തിലെ വിളക്ക് - അറിയപ്പെടാത്ത പ്രതിഭ 

* കുന്തം വിഴുങ്ങുക - അബദ്ധം പിണയുക 

* കുളം കോരുക - സർവവും നശിപ്പിക്കുക 

* കുഴിയിൽ ചാടിക്കുക - ചതിക്കുക

* കുഴിതോണ്ടുക - രഹസ്യമായി നശിപ്പിക്കുക 

* കൊല്ലക്കുടിയിൽ സൂചി വിൽക്കുക - ഒരു വസ്തു സുലഭമായി ഉള്ളിടത്ത് അത് വിൽക്കാൻ ശ്രമിക്കുക 

* ഗണപതിക്കു കുറിക്കുക - ആരംഭം കുറിക്കുക 

* ഗണപതിക്കല്യാണം - നടക്കാത്ത കാര്യം 

* ഗോപിതൊടുക - വിഫലമാകുക 

* ചക്രം ചവിട്ടുക - ബുദ്ധിമുട്ടുക

* ചരടുപിടിക്കുക  - നിയന്ത്രിക്കുക 

* ചട്ടുകമാക്കുക - ഉപകരണമാക്കുക

* ചക്രശ്വാസം വലിക്കുക - അത്യധികം വിഷമിക്കുക

* ചക്കിനു വെച്ചത് കൊക്കിനു കൊള്ളുക  - ഉദ്ദേശിച്ച കാര്യത്തിന് പകരം മറ്റൊന്നു നടക്കുക

* ചാക്കിട്ടുപിടിത്തം  - സ്വാധീനത്തിൽ വരുത്തുക 

* ചിറ്റമ്മനയം  - പക്ഷപാതപരമായ പെരുമാറ്റം 

* ചെമപ്പുനാട - അനാവശ്യമായ കാലതാമസം

* ചെണ്ടകൊട്ടിക്കുക - പരിഹാസ്യനാക്കുക

* ചെവികടിക്കുക - തെറ്റിദ്ധരിപ്പിക്കുക 

* ചെമ്പുതെളിയുക - കാപട്യം പുറത്താകുക

* തലയിലെഴുത്ത് - വിധി

* താപ്പാന - തന്ത്രശാലി

* താളത്തിലാകുക - പതുക്കെയാകുക 

* തിരയെണ്ണുക - നിഷ്ഫലമായ പ്രവൃത്തി ചെയ്യുക 

* തൃണവത്ഗണിക്കുക - നിസ്സാരമായി കാണുക 

* തെക്കോട്ടു പോകുക - മരിക്കുക 

* തൊഴുത്തിൽകുത്ത് - വേണ്ടപ്പെട്ടവർ തമ്മിലുള്ള കലഹം 

* ദന്തഗോപുരം - സാങ്കല്പിക സ്വർഗം 

* ദീപാളികുളിക്കുക - ധൂർത്തടിച്ചു നശിക്കുക 

* നക്ഷത്രമെണ്ണുക - വളരെ ബുദ്ധിമുട്ടുക

* നട്ടെല്ലു വളക്കുക - കീഴ്‌വഴങ്ങുക 

* നക്രബാഷ്പം - കള്ളക്കണ്ണീർ

* നെല്ലിപ്പടി കാണുക - അടിസ്ഥാനം വരെ കാണുക

* പത്താം നമ്പർ - വളരെ ഗുണം കുറഞ്ഞ 

* പമ്പരം ചുറ്റിക്കുക - പരിഭ്രമിപ്പിച്ച് കഷ്ടപ്പെടുത്തുക

* പാഷാണത്തിലെ കൃമി - മഹാദുഷ്ടൻ 

* പതിനൊന്നാം മണിക്കൂർ -അവസാന നിമിഷത്തിനു തൊട്ടു മുമ്പ്

* പന്ത്രണ്ടാം മണിക്കൂർ -  അവസാന നിമിഷം 

* പുസ്തകപ്പുഴു - പ്രായോഗിക പരിജ്ഞാനം ഇല്ലാത്തവൻ 

* പൂച്ചുതെളിയുക - വാസ്തവം വെളിപ്പെടുക 

* ഭഗീരഥപ്രയത്നം -കഠിനപരിശ്രമം 

* ഭീഷ്മപ്രതിജ്ഞ - കഠിനമായ പ്രതിജ്ഞ 

* ഭൈമീകാമുകന്മാർ - സ്ഥാനമോഹികൾ 

* മുഖത്തുകരിതേക്കുക - നാണക്കേടുണ്ടാക്കുക 

* മുടന്തൻ ന്യായം - കഴമ്പില്ലാത്ത വാദഗതി 

* മുയൽക്കൊമ്പ് - ഇല്ലാത്ത വസ്തു 

* മൂക്കിൽ കയറിടുക - നിയന്ത്രിക്കുക 

* രാമേശ്വരത്തെ ക്ഷൗരം - പൂർത്തിയാക്കാത്ത പ്രവൃത്തി 

* വനരോദനം - നിഷ്പ്രയോജനമായ സങ്കടം പറച്ചിൽ 

* വിലങ്ങുതടി - തടസ്സം 

* വേദവാക്യം - ലംഘിക്കാനാവാത്ത അഭിപ്രായം 

* വ്യാഴദശ - ഭാഗ്യകാലം 

* സിംഹാവലോകനം - ആകെക്കൂടി നോക്കുക 

* സുഗ്രീവാജ്ഞ - അലംഘനീയമായ കല്പന 

* ശതകം ചൊല്ലിക്കുക - വിഷമിപ്പിക്കുക 

* ശ്ലോകത്തിൽ കഴിക്കുക - വളരെ ചുരുക്കി പറയുക


Manglish Transcribe ↓


malayaalatthile shylikal

 shylikalude artham, prayogam ennivayude adisthaanatthilulla chodyangal  pareekshakalil pathivaanu. Aavartthicchu chodicchathum chodikkaavunnathumaaya noorilparam shyliyum avayude arthavum.
* akkarappaccha - akaleyullathine kuricchulla bhramam 

* akkarappattuka - kaaryam saadhikkuka 

* akkidi pattuka - abaddham pattuka 

* ardharaathrikku kuda pidikkuka - anaavashyamaaya aadambaram kaanikkuka 

* athiru kadakkuka - maryaadaviduka 

* adharavyaayaamam - vyarthamaaya bhaashanam 

* ananthankaadu - bhayamundaakkunna sthalam 

* asuravitthu - dushdasanthathi 

* angaadippaattu - parasyamaaya kaaryam 

* ampalam vizhungi - perunkallan 

* ampalam vizhunguka - muzhuvan kollacheyyuka 

* adikkallu maanthuka - unmamoolanaasham varutthuka 

* adi thettuka - sthaanam pizhaykkuka  

* attipperu - svanthavum shaashvathavumaayathu

* aakaashakusumam - sambhavikkaattha kaaryam

* aakaashakkotta kettuka - manoraajyam kaanuka

* aakaasha puraanam  - asathyamaaya kaaryam

* aanacchantham -  aakekkoodeyulla bhamgi

* aalatthurkaakka - aashicchu kaalam kazhikkunnavar 

* itthilkkanni - vinaashakaari

* ilayittu chavittuka - arinjukondu thettu cheyyuka 

* illatthe pooccha - evideyum praveshanamulla aal

* inchi kadikkuka - deshyappeduka

* urulaykku upperi - thakkamarupadi

* uppum chorum thinnuka - aashrithanaayi kazhiyuka 

* oozhiyam nadatthuka - aathmaarthathayillaathe pravartthikkuka

* eri theeyil ennayozhikkuka - klesham vardhippikkuka 

* ennicchutta appam - parimitha vasthu

* ellukeeruka - karshanamaayi perumaaruka 

* enpillanayam - svanthakkaarodu koorukaattal

* ezhaamkooli - amgeekaaram illaatthavan  

* olappaampu - vyarthamaaya bheeshani 

* ottapradakshinam nadatthuka -  thidukkatthil kruthyam nirvahikkuka 

* kadalaasu puli - vyarthamaaya bheeshani 

* karathalaamalam - valare spashdamaayathu 

* karineeprasavam - apoorvamaaya sambhavam 

* karithekkuka - aakshepikkuka

* kannil podiyiduka - chathikkuka 

* kannil manniduka - vanchikkuka

* kannile karadu - sadaa upadravakaari

* kacchakettuka - thayyaaraavuka 

* kandtakshobham - nishphalamaaya samsaaram 

* kaadukayaruka - vishayatthil ninnu vyathichalikkuka 

* kaalukutthuka - praveshikkuka

* kaalumaaruka - koorumaaruka

* kinattile thavala - lokaparijnjaanam kuranja aal 

* keeraamutti - prayaasameriya kaaryam

* kuthirakayaruka -  kaaranamillaathe upadravikkuka 

* kuzhiyilekku kaaluneettuka -  praayamaayi marikkuka 

* kulam koruka - unmoolanaasham varutthuka 

* kulikkaathe eeran chumakkuka - kuttam cheyyaathe aaropana vidheyanaakuka 

* kuruppinte urappu - nishphalamaaya urappu 

* kudatthile vilakku - ariyappedaattha prathibha 

* kuntham vizhunguka - abaddham pinayuka 

* kulam koruka - sarvavum nashippikkuka 

* kuzhiyil chaadikkuka - chathikkuka

* kuzhithonduka - rahasyamaayi nashippikkuka 

* kollakkudiyil soochi vilkkuka - oru vasthu sulabhamaayi ullidatthu athu vilkkaan shramikkuka 

* ganapathikku kurikkuka - aarambham kurikkuka 

* ganapathikkalyaanam - nadakkaattha kaaryam 

* gopithoduka - viphalamaakuka 

* chakram chavittuka - buddhimuttuka

* charadupidikkuka  - niyanthrikkuka 

* chattukamaakkuka - upakaranamaakkuka

* chakrashvaasam valikkuka - athyadhikam vishamikkuka

* chakkinu vecchathu kokkinu kolluka  - uddheshiccha kaaryatthinu pakaram mattonnu nadakkuka

* chaakkittupidittham  - svaadheenatthil varutthuka 

* chittammanayam  - pakshapaathaparamaaya perumaattam 

* chemappunaada - anaavashyamaaya kaalathaamasam

* chendakottikkuka - parihaasyanaakkuka

* chevikadikkuka - thettiddharippikkuka 

* chemputheliyuka - kaapadyam puratthaakuka

* thalayilezhutthu - vidhi

* thaappaana - thanthrashaali

* thaalatthilaakuka - pathukkeyaakuka 

* thirayennuka - nishphalamaaya pravrutthi cheyyuka 

* thrunavathganikkuka - nisaaramaayi kaanuka 

* thekkottu pokuka - marikkuka 

* thozhutthilkutthu - vendappettavar thammilulla kalaham 

* danthagopuram - saankalpika svargam 

* deepaalikulikkuka - dhoortthadicchu nashikkuka 

* nakshathramennuka - valare buddhimuttuka

* nattellu valakkuka - keezhvazhanguka 

* nakrabaashpam - kallakkanneer

* nellippadi kaanuka - adisthaanam vare kaanuka

* patthaam nampar - valare gunam kuranja 

* pamparam chuttikkuka - paribhramippicchu kashdappedutthuka

* paashaanatthile krumi - mahaadushdan 

* pathinonnaam manikkoor -avasaana nimishatthinu thottu mumpu

* panthrandaam manikkoor -  avasaana nimisham 

* pusthakappuzhu - praayogika parijnjaanam illaatthavan 

* poocchutheliyuka - vaasthavam velippeduka 

* bhageerathaprayathnam -kadtinaparishramam 

* bheeshmaprathijnja - kadtinamaaya prathijnja 

* bhymeekaamukanmaar - sthaanamohikal 

* mukhatthukarithekkuka - naanakkedundaakkuka 

* mudanthan nyaayam - kazhampillaattha vaadagathi 

* muyalkkompu - illaattha vasthu 

* mookkil kayariduka - niyanthrikkuka 

* raameshvaratthe kshauram - poortthiyaakkaattha pravrutthi 

* vanarodanam - nishprayojanamaaya sankadam paracchil 

* vilanguthadi - thadasam 

* vedavaakyam - lamghikkaanaavaattha abhipraayam 

* vyaazhadasha - bhaagyakaalam 

* simhaavalokanam - aakekkoodi nokkuka 

* sugreevaajnja - alamghaneeyamaaya kalpana 

* shathakam chollikkuka - vishamippikkuka 

* shlokatthil kazhikkuka - valare churukki parayuka
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution