1.ശരിയായ പ്രയോഗം ഏത്?(a)ഇതികർത്തവ്യമൂഢൻ(b)ഇതികർത്തവ്യതാമൂഢൻ (c)ഇതികർത്തൃവിമൂഢൻ(d)ഇതികർത്ത വ്യകമൂഢൻ
2.അധികരിക്കുക എന്ന പദത്തിന്റെ അർഥം അടിസ്ഥാനമാക്കുക അധികമാവുക തടസ്സപ്പെടുത്തുക വർധിപ്പിക്കുക
3.അർഥ വ്യത്യാസം ഉള്ള പദം ഏത് ? (a)ലോചനം (b)നയനം (c)മുകുരം (d)ചക്ഷുസ്
4. പരാർഥം എന്ന പദത്തിന്റെ വിപരീതം ?(a)നിരർഥം (b)സ്വാർഥം(c)അപരാർഥം (d)നിസ്വാർഥം
5.വെഞ്ചാമരം എന്ന പദം പിരിച്ചെഴുതുന്നത്: (a) വെഞ് ചാമരം (b) വെൺ ചാമരം (c) വെഞ്ച് ആമരം (d) വെഞ്ചാ മരം
6.ബന്ധം കാണിക്കുന്ന ശബ്ദം: (a) വാചകം (b) ദ്യോതകം(c) ഭേദകം (d) കാരകം
7.കുമ്പളങ്ങാഭസ്മം എന്ന ശൈലി ശരിയായ അർഥത്തിൽ പ്രയോഗിച്ചിട്ടുള്ള വാക്യം (a) രാഷ്ട്രീയക്കാരുടെ വാക്കും പ്രവൃത്തിയും കുമ്പളങ്ങാഭസ്മം പോലെയാണ് (b) കാർഷികമേഖലയിലെ പരിഷ്കാരങ്ങൾ ഇന്നും കുമ്പളങ്ങാഭസം പോലെയാണ്(c)ധൈര്യശാലികൾ ഏതു സാഹചര്യവും കുമ്പളങ്ങാഭസ്മം പോലെ നേരിടുന്നു (d)കുമ്പളങ്ങാഭസ്മം പോലെയാണ് മനുഷ്യജീവിതങ്ങൾ
8.’വിനയം’ എന്ന വിശേഷാർഥമുള്ള അനുപ്രയോഗം ഏത്? (a)അറിയാതെ പറഞ്ഞുപോയി (b)എല്ലാ പാഠവും പഠിച്ചുകൊള്ളാം (c)നന്നായി ഉപദേശിച്ചുനോക്കണേ (d)അപേക്ഷ സമർപ്പിച്ചുകൊള്ളുന്നു
9.ശരിയായ വാക്യം ഏത്?(a) ഓരോ വാക്യങ്ങളും ശ്രദ്ധാപൂർവം വായിച്ചു നോക്കി അവയിലെ തെറ്റുകൾ തിരുത്തണം (b) ഓരോ വാക്യങ്ങളും ശ്രദ്ധാപൂർവം വായിച്ച ശേഷം തെറ്റുകളെല്ലാം തിരുത്തണം.(c)ഓരോ വാക്യവും ശ്രദ്ധാപൂർവം വായിച്ചു തിരുത്തണം(d)ഓരോ വാക്യങ്ങളും ശ്രദ്ധയോടെ വായിച്ചതിനുശേഷം അതിലുള്ള തെറ്റുതിരുത്തണം.
10. Baddebts എന്നതിന്റെ മലയാളം? (a) കടക്കെണി(b) കിട്ടാക്കടം (c) വീട്ടാക്കടം (d) ചെറിയ കടം
1.മടിയിൽ കിടന്നുറങ്ങി. ഇതിലെ വിഭക്തിയേത്?(a) പ്രയോജിക (b) ആധാരിക (c) സംയോജിക (d) പ്രതിഗ്രാഹിക
2. പ്രമാദം എന്ന പദത്തിന്റെ അർഥം ? (a) പ്രസിദ്ധമായ (b) വിവാദമായ(c)തെറ്റ് (d) സ്തോഭജനകം
3.ഭൂമിയുടെ പര്യായം അല്ലാത്ത പദം ഏത്? (a) ഭവാനി (b) ക്ഷിതി (c) മേദിനി (d)പൃഥ്വി
4.അപഗ്രഥനം എന്ന പദത്തിന്റെ വിപരീതം: (a) നിർഗ്രഥനം (b) ഉദ്ഗ്രഥനം(c) സംഗ്രഹണം (d) വ്യവകരണം
5.ചരാചരം എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർഥം: (a)ചാരമായ ആചാരം (b)ചാരത്തിന്റെ ആചാരം(c) ചരവും അചരവും (d)ചരിക്കുന്ന അചരം
6.നൂറ്റാണ്ട് എന്ന പദം പിരിച്ചെഴുതുന്നത് :(a)നൂറാം ആണ്ട് (b) നൂറ് ആണ്ട്(c) നൂറിൻ ആണ്ട് (d)നൂറ്റ് ആണ്ട്
7.ശരിയായ പദം ഏത്?(a) ഓടിപ്പിക്കുക (b) ഓട്ടിക്കുക (c) ഓടിക്കുക (d) മൂന്നും ശരി
8.ധൂർത്തടിച്ചു നശിക്കുക എന്ന അർഥമുള്ള ശൈലി:(a) ധനാശിപാടുക (b)ചിരട്ടയെടുക്കുക(c)നെല്ലിപ്പലകാണുക (d) ദീപാളികുളിക്കുക
9.ശരിയായ വാക്യം ഏത്?(a) ആലോചനക്കുറവുകൊണ്ട് എനിക്ക് കൈവന്ന ഭാഗ്യം ഞാൻ തട്ടിയെറിഞ്ഞു(b) എനിക്ക് ഭാഗ്യം കൈവന്നിട്ടും ഞാൻ ആലോചനക്കുറവുകൊണ്ട് തട്ടിയെറിഞ്ഞു (c) ഞാൻ കൈവന്ന ഭാഗ്യം ആലോചനക്കുറവുകൊണ്ട് തട്ടിയെറിഞ്ഞു.(d)ഭാഗ്യം കൈവന്നിട്ടും ഞാൻ അതു തട്ടിയെറിഞ്ഞു ആലോചനക്കുറവുകൊണ്ട്
10.Mutatis mutandis എന്നതിന്റെ മലയാളം ?(a) ഏറ്റവും ഉചിതമായത് (b) ഉഭയസമ്മത പ്രകാരമുള്ള (c) ആവശ്യമായ മാറ്റങ്ങളോടെ (d) കീറിപ്പറിഞ്ഞ കുറിപ്പ്
1.കാച്ചിയ പാൽ - ഇതിലെ 'കാച്ചിയ' എന്ന പദം: (a) പേരെച്ചം (b) വിനയെച്ചം (c) പ്രയോജകക്രിയ (d) പൂർണക്രിയ
2.എല്ലായ്പോഴും എന്ന അർഥമുള്ള പദമേത്? (a) സർവദാ (b) സർവസ്വം (c) സർവഥാ (d) സർവത്ര
3.ബുദ്ധിയുടെ പര്യായം അല്ലാത്ത പദം? (a) പ്രജ്ഞ (b)ധിഷണ(c) മനീഷ (d) ചേതന
4.ലളിതം എന്ന പദത്തിന്റെ വിപരീതമാണ്(a) ദൃഢം (b) ശുഷ്കം (c)കഠിനം (d) സരളം
5.ശരിയായ രൂപം ഏത്? (a) ഉൽഘാടനം (b) ഉത്ഘാടനം (c)ഉല്ഘാടനം (d) ഉദ്ഘാടനം
6.ആദേശസന്ധിക്ക് ഉദാഹരണം ഏത്? (a) എണ്ണായിരം (b) കണ്ണീർ (c) വിണ്ണാർ (d) പെണ്ണാന
7.ശരിയായ പ്രയോഗം ഏത്? (a) അഴിമതി അധികരിച്ചു വരുന്നു (b)ഹാർദമായി സ്വാഗതം ചെയ്യുന്നു (c) ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട് (d) മൂന്നും ശരിയാണ്
8.ചുരുക്കെഴുത്തുകൾക്ക് ഇടയിൽ ചേർക്കുന്ന ചിഹ്നം? (a) കാകു (b) രോധിനി (c) ഭിത്തിക (d) ബിന്ദു
9.ശരിയല്ലാത്ത വാക്യം ഏത്?(a) വേറെ ഗത്യന്തരമില്ലാതെയാണ് അവൻ നാടുവിട്ടുപോയത്(b) ഗത്യന്തരമില്ലാതെയാണ് അവൻ നാടുവിട്ടുപോയത് (c) വേറെ ഗതിയില്ലാതെയാണ് അവൻ നാടുവിട്ടു പോയത്(d) ഗതിയൊന്നുമില്ലാതെയാണ് അവൻ നാടുവിട്ടുപോയത്
10. Counter signature എന്നതിന്റെ മലയാളം ?(a) ആധികാരിക ഒപ്പ് (b) മേലൊപ്പ് (c) ചുവടെയിടുന്ന ഒപ്പ് (d) കൈയൊപ്പ്
1.പ്രഥമപുരുഷ സർവനാമത്തിന് ഉദാഹരണം? (a) ഞാൻ(b) താങ്കൾ(c)നിങ്ങൾ (d) അവൻ
2.അക്ഷന്തവ്യം എന്ന പദത്തിന്റെ അർഥം? (a) സർവനാശകമായത് (b) ക്ഷമിക്കാനാകാത്തത് (c) നശിക്കാത്തത് (d) ക്ഷമയില്ലാത്തത്
3.അർഥം കൊണ്ടു വേറിട്ടുനില്ക്കുന്ന പദം? (a) ജലം(b) സലിലം(c) തോയം(d) ബാഷ്പം
4.ശുഷ്കം എന്ന പദത്തിന്റെ വിപരീതം: (a) ദൃഢം(b) ആർദ്രം(c) സ്ഥലം(d) പ്രൗഢം
5.ശരിയായ പദം ഏത്? (a) അഭിപ്രായയൈക്യം (b) അഭിപ്രായൈകൃം (c) അഭിപ്രായേക്യം (d) അഭിപ്രായേയൈകൃം
6.പണപ്പെട്ടി എന്ന പദം പിരിച്ചെഴുതുന്നത് (a) പണൻപെട്ടി(b) പണ പെട്ടി(c) പണം പെട്ടി(d) പണത്തിൻപെട്ടി
7.തീപ്പെട്ടി എന്ന പദത്തിന്റെ സമാസം:(a)ദ്വന്ദൻ(b) തൽപുരുഷൻ(c) അവ്യയീഭാവൻ(d) മധ്യമപദലോപി
8.അക്ഷരപ്പിശാച് എന്ന പ്രയോഗത്തിന്റെ അർഥം? (a) പാഴക്ഷരം(b) അർഥം തെറ്റിക്കുന്ന അക്ഷരത്തെറ്റ്(c) വിവക്ഷിതത്തിന് വിരുദ്ധമായ അർഥം നല്കുന്ന അക്ഷരത്തെറ്റ്(d) ഭയാനക അർഥമുള്ള പദം
9.ഏറ്റവും ഉചിതമായ വാക്യം ഏത്?(a) കാശീനഗരം ഗംഗാനദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്(b) കാശീനഗരം ഗംഗയുടെ തീരത്തോടു ചേർന്നാണ് നിലകൊള്ളുന്നത്(c) കാശീനഗരം ഗംഗയുടെ തീരത്തിലാണ് കുടികൊള്ളുന്നത്(d) കാശീനഗരം ഗംഗാതീരത്താണ്
10.Hard nut to crack-എന്നതിനു സമാനമായ മലയാള പ്രയോഗം?(a) മുളയ്ക്കാത്ത വിത്ത് (b)പൊതിയാത്ത (c) തീരാത്ത പ്രശ്നം (d) അഴിയാക്കുരുക്ക്