1.പാലിൽ വെള്ളം ചേർത്ത് കുടിക്കണം. ഈ വാക്യ ത്തിലെ വിനയെച്ചം ഏത്?(a)പാലിൽ (b)വെള്ളം (c)ചേർത്ത് (d)കുടിക്കണം
2.സമഷ്ടി എന്ന പദത്തിന്റെ അർഥം (a)സമൂഹം (b)ദാരിദ്ര്യം (c)സമൃദ്ധി (d)കഷ്ടത
3. പാലിന്റെ പര്യായം അല്ലാത്ത പദം (a)പയസ്സ് (b)ക്ഷീരം (c)ധൗതം (d)ദുഗ്ദ്ധം
4.കൈയാമം എന്ന പദത്തിന്റെ വിഗ്രഹാർഥം (a)കൈയും ആമവും(b)കൈയിലെ ആമം(c)കൈ ആകുന്ന ആമം(d)കൈകളെ ബന്ധിക്കുന്ന ആമം
5. ശരിയായ പദം ഏത്?(a)കൂപമണ്ഡൂപം (b)കൂപമണ്ഡൂകം (c)കൂപമണ്ഡൂഗം(d)കൂപമണ്ഡൂഖം
6. തൊണ്ണൂറ് എന്ന പദം പിരിച്ചെഴുതുന്നത് (a)തൊൺ നൂറ്(b)തൊണ്ണ് നൂറ്(c)തൊൾ നൂറ്(d)തൊണ് നൂറ്
7. പ്രസിഡൻറ് സെക്രട്ടറി. ഇവരിൽ ഒരാൾ എന്ന അർഥം കിട്ടാൻ അടിവരയിട്ട ഭാഗത്ത് ചേർക്കേണ്ട ചിഹ്നം?(a)ഭിത്തിക (b)രോധിനി (c)കുറുവര (d)ചരിവുവര
8. ശരിയായ പ്രയോഗം ഏത് ?(a)ആധുനികവത്കരണം(b)ആധുനീവത്കരണം(c)ആധുനികീകരണം(d)ആധുനീകരണം
9. ശരിയായ വാക്യം ഏത്? (a)വീണ്ടും ഒരിക്കൽകൂടി അയാൾ ചെയ്ത തെറ്റിന് മാപ്പപേക്ഷിച്ചു (b)ഒരിക്കൽകൂടി അയാൾ ചെയ്ത തെറ്റിന് മാപ്പപേക്ഷിച്ചു (c)അയാൾ ചെയ്ത തെറ്റിന് ഒരിക്കൽകൂടി മാപ്പപേക്ഷിച്ചു(d)അയാൾ ചെയ്ത തെറ്റിന് വീണ്ടും ഒരിക്കൽകൂടി മാപ്പപേക്ഷിച്ചു
10.I am conscious of my weaknesses - എന്നതിന്റെ ഏറ്റവും നല്ല പരിഭാഷ (a)എന്റെ ദൗർബല്യങ്ങളെ കുറിച്ച് ഞാൻ ബോധവാനാണ് (b)എന്റെ ദൗർബല്യങ്ങളെ കുറിച്ച് എനിക്കു നല്ല ബോധമുണ്ട് (c)എനിക്ക് എന്റെ ദൗർബല്യങ്ങളെ കുറിച്ച് ബോധമുണ്ട് (d)എന്റെ ദൗർബല്യങ്ങൾ എനിക്ക് അറിയാം.
1.മിന്നാമിന്നികൾ ഇരുട്ടിൽ പാറി നടക്കുന്നു .ഈ വാക്യത്തിലെ കാരിതം ഏത് ?(a)മിന്നാമിന്നികൾ (b)ഇരുട്ടിൽ (c)പാറി (d)നടക്കുന്നു
2.തടയാൻ കഴിയാത്തത് - എന്ന് അർത്ഥമുള്ള പദം ?(a)അനിയന്ത്രിതം (b)അനിരോധ്യം(c)അനിവാര്യം (d)അനുപേക്ഷണീയം
3.സുകൃതം എന്ന പദത്തിന്റെ വിപരീതം ?(a)വികൃതം (b)വൈകൃതം (c)ദുഷ്‌കൃതം (d)അപകൃതം
4.ശരിയായ പദം ഏത് ?(a)ഉൽകണ്ഠ (b)ഉത്കണ്ഠ(c)ഉദ്കണ്ഠ(d)ഉല്കണ്ഠ
5.കരിങ്കല്ല് എന്ന പദം പിരിച്ചെഴുതുന്നത് ?(a)കരിം കല്ല് (b)കരി കല്ല് (c)കരിൻ കല്ല് (d)കരിങ് കല്ല്
6.ധനാശിപാടുക എന്ന ശൈലിയുടെ അർഥം (a)അവസാനിക്കുക (b)വിറ്റുനശിപ്പിക്കുക(c)ധൂർത്തടിക്കുക (d)പ്രതാപം കാണിക്കുക
7.വിലാസിനി ആരുടെ തൂലികാനാമമാണ് ?(a)ലീലാ നമ്പൂതിരി(b)എം കെ മേനോൻ (c)വി ടി ഭട്ടതിരിപ്പാട് (d)വി ഗോവിന്ദൻകുട്ടി മേനോൻ
8.വടക്കനച്ചൻ ഏതു കൃതിയിലെ കഥാപാത്രമാണ് ?(a)അൽത്താര(b)ഇഷ്ടികയും ആശാരിയും(c)മാവേലിമന്റം(d)ലന്തൻബത്തേരിയിലെ ലുത്തിനിയകൾ
9.പുനരുക്തി ദോഷമില്ലാത്ത വാക്യം ഏത് ?(a)ഉത്തരക്കടലാസുകൾ വീണ്ടും പുനഃപരിശോധനക്ക് അയച്ചു (b)കാണികൾ ഉറങ്ങി പോകാൻ കാരണം നാടകം മുഷിപ്പനായതു കൊണ്ടാണ് (C)ഉദ്യോഗസ്ഥരോടൊപ്പം ജനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തു (d)ഓരോ വാക്യവും വീണ്ടും ഒരിക്കൽകൂടി ശ്രദ്ധാപൂർവം വായിച്ച് തെറ്റ് തിരുത്തണം
10.A living dog is better than a dead Lion - എന്ന അർഥം വരുന്ന പഴഞ്ചൊല്ല് :(a)ആരാന്റെ പല്ലിനേക്കാൾ അവനവന്റെ മോണയാണ് നല്ലത്(b)ഉണ്ടു മുഷിഞ്ഞവനോട് ഉരുളയും കണ്ടു മുഷിഞ്ഞവനോട് കടവും (c)ഉടഞ്ഞ ശംഖ് ഊതാൻ കൊള്ളില്ല(d)ഏട്ടിലെ പശു പുല്ലു തിന്നുകയില്ല
1. അകലെ ഉള്ളതിനെ സൂചിപ്പിക്കുന്ന ചുട്ടെഴുത്ത് ഏത്? (a)എ(b)ഇ(c)അ (d)ഉ
2.ശരിയായ രൂപമേത്?(a) അവഗാഖം (b) അവഗാകം(c) അവഹാഗം(d) അവഗാഹം
3.അർഥവ്യത്യാസമുള്ള പദമേത്?(a)കനകം (b)ഹിരണ്യം (c)ലോഹിതം (d)കാഞ്ചനം
4.മഴയത്ത്- എന്നത്? (a) നിർദ്ദേശികാവിഭക്തി (b) മിശ്രവിഭക്തി (c) വിഭക്ത്യാഭാസം(d) സംബന്ധികാവിഭക്തി
5.ദൃഢം എന്ന പദത്തിന്റെ വിപരീതം ? (a) മൃദുലം(b)ശിഥിലം (c) ലഘു(d)ലളിതം
6.വെണ്മ എന്ന പദം പിരിച്ചെഴുന്നത് ? (a)വെൺമ(b)വെൾമ(c)വെള്ള മ(d) വെണ്ണ്മ
7. മൺപാത്രം താഴെ വീണു……………...ഇവിടെ ചേർക്കേണ്ട ശരിയായ പ്രയോഗം (a)ചിഹ്നഭിന്നമായിപ്പോയി(b)ചിന്നഭിന്നമായിപ്പോയി(c)ഛന്നഭിന്നമായിപ്പോയി(d)ഛിന്നഭിന്നമായിപ്പോയി
8.പതിവ് എന്ന അർഥത്തിൽ പ്രയോഗിച്ചിട്ടുള്ള വാക്യം?(a)കുട്ടികൾ സ്കൂളിൽനിന്ന് നടന്നുവരുന്നു (b) തീവണ്ടിവൈ കി ഓടിവരുന്നു(c) ഗാന്ധിജയന്തി ആഘോഷിച്ചുവരുന്നു (d) അനാഥ കുട്ടികളെ വളർത്തിവരുന്നു
9.ശരിയായ വാക്യമേത്?(a) വെള്ളപ്പൊക്കം മൂലം വീട് നഷ്ടപ്പെട്ടവരെ വീണ്ടും പുനരധിവസിപ്പിക്കുന്നതിന് പദ്ധതിവേണം.(b)വെള്ളപ്പൊക്കം മൂലം വീട് നഷ്ടപ്പെട്ടവരെ വീണ്ടും പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പദ്ധതിവേണം.(c)വെള്ളപ്പൊക്കം മൂലം വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതിവേണം(d)വെള്ളപ്പൊക്കം മൂലം വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടി വീണ്ടും പുനരധിവാസത്തതിന് പദ്ധതിവേണം
10.ദുർവ്യയം ചെയ്തു നശിക്കുക - എന്ന അർഥമുള്ള ശൈലി (a)ധനാശിപാടുക(b)ചിരട്ടയിടുക്കുക (c)കാടുകയറുക (d) ദീപാളികുളിക്കുക
1.ശരിയായ രൂപമേത്?(a)ഉൽഘാടനം (b)ഉത്ഘാടനം(c)ഉദ്ഘാടനം(d)ഉദ്ഗാടനം
2.കർമത്തെ കുറിക്കുന്ന വിഭക്തിയാണ്?(a)നിർദേശിക (b)പ്രതിഗ്രാഹിക (C) ഉദ്ദേശിക (d)ആധാരിക
3.ചേർച്ചയില്ലാത്ത പദജോടി ഏത്?(a)അസ്ത്രം - സായകം (b)ഇല-പർണം(C)മേഘം -ജലദം(d) നക്ഷത്രം - നീഡം
4.സ്വാർഥം എന്ന പദത്തിന്റെ വിപരീതാർഥം? (a) പരകീയം(b)പരാർഥം(c)നിരർഥം(d)സാർഥം
5.ഹാജർ എന്ന പദം ഏതുഭാഷയിൽനിന്നാണ് മലയാളം സ്വീകരിച്ചത്?(a)അറബി (b)ഇംഗ്ലീഷ് (c)ലാറ്റിൻ (d)പോർച്ചുഗീസ്
6.ആദേശസന്ധിക്ക് ഉദാഹരണം ഏത്?(a) പെരുമ്പറ (b) പൊന്നു (c) കൈയക്ഷരം(d) മലഞ്ചരക്ക്
7.ചുവടെ കൊടുത്തിരിക്കുന്നവയിൽ കൃത്ത് ഏത്?(a) കുട്ടിത്തം(b) വേളി(c) കുളിർമ(d) നല്ലത്
8.സ്വാമി വിവേകാനന്ദന്റെ പൂർണകായ പ്രതി (a).................ചെയ്തു. വിട്ടുപോയ ഭാഗം പൂരിപ്പിക്കുവാൻ ഉചിതമായ പദം? (a) അനാച്ഛാദനം (b) അനുധാവനം (c) അനാവരണം(d) അനാവൃതം.
9.അരിയെത്ര പയറഞ്ഞാഴി - എന്ന പഴഞൊല്ല് അർഥമാക്കുന്നത്? (a) തർക്കുത്തരം പറയുക (b) അസംബന്ധം പറയുക(c)ചുട്ടമറുപടി പറയുക (d)ഇവയൊന്നുമല്ല.
10.ശരിയായ പ്രയോഗം ഏത്? (a) പുതിയ തലമുറ സാംസ്കാരികപരവും ധാർമികവുമായ കാര്യങ്ങളിൽ ശ്രദ്ധിക്കാതെ സാമ്പത്തികവും ഭൗതികവുമായ പുരോഗതിയിലും മനസ്സിരു ത്തുന്നു. (b) പുതിയ തലമുറ സാംസ്കാരികപരവും ധാർമിക പരവുമായ കാര്യങ്ങളിൽ ശ്രദ്ധിക്കാതെ സാമ്പത്തികപരവും ഭൗതികപരവുമായ പുരോഗതിയിലും മനസ്സിരുത്തുന്നു. (c) പുതിയ തലമുറ സാംസ്കാരികവും ധാർമികവുമായ കാര്യങ്ങളിൽ ശ്രദ്ധിക്കാതെ സാമ്പത്തികവും ഭൗതികവുമായ പുരോഗതിയിൽ മനസ്സിരുത്തുന്നു. (d) പുതിയ തലമുറ സാംസ്കാരികപരവും ധാർമികവുമായ കാര്യങ്ങളിൽ ശ്രദ്ധിക്കാതെ സാമ്പത്തികപരവും ഭൗതികവുമായ പുരോഗതികളിൽ മാത്രം മനസ്സിരുത്തുന്നു.
1.കവർഗത്തിലെ മൃദു ഏത്?(a)ഖ (b)ഗ (c)ഘ (d)ങ
2.താങ്കൾ എന്ന പദം?(a)സംജ്ഞാനാമം (b)ദ്രവൃനാമം(c)സാമാന്യനാമം(d)സർവനാമം
3.ആദേശസന്ധിക്ക് ഉദാഹരണം അല്ലാത്ത് (a)വിണ്ണാർ(b)തണ്ണീർ(c)കണ്ണീർ(d)വെണ്ണീർ4 ബൗദ്ധികം എന്നതുകൊണ്ട് അർഥമാക്കുന്നത്(a) ബുദ്ധിപൂർവമായ കാര്യം (b) ബുദ്ധിപരമായ സ്വത്ത്(c) ബുദ്ധിയെ സംബന്ധിച്ചത് (d) ബുദ്ധിയോടുകൂടിയത്
5. ഉത്തമം എന്ന പദത്തിന്റെ വിപരീതം? (a)പ്രഥമം(b)മധ്യമം (c)അധമം (d)സത്തമം
6. വെളുപ്പ് എന്ന് അർഥമുള്ള പദം? (a)വയസ്സ് (b)സിക്തം (c)ശത്വേം(d)ആഭം
7. ശുദ്ധരൂപം ഏത്? (a)പ്രക്ഷപ്പം (b)പ്രക്ഷബും (c)പ്രക്ഷബും (d)പ്രക്ഷദ്ധം
8. അനുപ്രയോഗത്തിന് ഉദാഹരണം ഏത്? (a)മംഗളംഭവിക്കട്ടെ (b)ശിക്ഷിക്കപ്പെട്ടു (c)കിഴക്കുദിക്കുന്നു (d)തള്ളിക്കളഞ്ഞു
9.പുസ്തകപ്പുഴു എന്ന ശൈലിയുടെ അർഥം? (a) അക്ഷരജ്ഞാനം മാത്രം ഉള്ളവൻ (b) ലോകകാര്യങ്ങൾ അറിയാത്തവൻ (c) പഠനം മാത്രം തൊഴിലാക്കിയവൻ (d) പ്രായോഗിക പരിജ്ഞാനം ഇല്ലാത്തവൻ
10. പദ്ധതി നിർവഹണത്തെക്കുറിച്ച് പരാതിയുണ്ടെ ങ്കിൽ രേഖാമൂലം എഴുതി നൽകണം - ഈ വാക്യ ത്തിൽനിന്ന് ഒഴിവാക്കാവുന്ന പദം? (a) കുറിച്ച് (b) ഉണ്ടെങ്കിൽ (c) മൂലം (d) എഴുതി
1. പഞ്ചദ്രാവിഡത്തിൽ പെടാത്ത ഭാഷ?(a)തമിഴ് (b)തെലുങ്ക്(c)കൊടക്(d)തുളു
2. ഘടകപദങ്ങളായി വിഗ്രഹിക്കുവാൻ സാധിക്കാത്ത പദം(a)അഞ്ചാറ്(b)ചെമ്പരത്തി(c)നാന്മറ(d)സർവനാമം
3.ചീമുട്ട എന്ന പാദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ?(a)സാംഖ്യം (b)ശുദ്ധം (c)സാർവനാമികം(d)വിഭാവകം
4.നെന്മണി എന്ന പദം പിരിച്ചെഴുതുന്നത് ?(a)നെല്ല് മണി(b)നെൻ മണി(c)നെല് മണി(d)നെല്ലിൻ മണി
5.സൃഷ്ടിയുടെ വിപരീതാർഥമുള്ള പദം ?(a)വൃഷ്ടി(b)സമഷ്ടി (c)സ്ഥിതി(d)സംഹാരം
6.നിലാവ് എന്ന് അർത്ഥമില്ലാത്ത പദം ?(a)ചന്ദ്രിക (b)പ്രദീപം(c)ജ്യോത്സ്‌ന (d)കൗമുദി
7.ശുദ്ധപദം ഏത് ?(a)സ്ഫടികം (b)സ്ഫഡികം (c)സ്പടികം (d)സ്പഡികം
8.കുളത്തിലെ വെള്ളം വറ്റിയപ്പോൾ മത്സ്യങ്ങൾ പിടഞ്ഞു ചത്തു - ഇതിലെ അംഗിവാക്യം ?(a)കുളത്തിലെ വെള്ളം (b)വെള്ളം വറ്റിയപ്പോൾ (c)മത്സ്യങ്ങൾ പിടഞ്ഞു(d)മത്സ്യങ്ങൾ പിടഞ്ഞു ചത്തു
9.സ്വാതന്ത്ര്യ സമരസേനാനികൾ സ്വന്തം സുഖസൗകര്യങ്ങൾ......................മാതൃഭുമിക്കുവേണ്ടി ത്യാഗം ചെയ്തു (a)ചക്രം ചവിട്ടി(b)ഊഴിയം നടത്തി(c)ശതകം ചൊല്ലി(d)കാറ്റിൽ പറത്തി
10.ഏറ്റവും ഉചിതമായ വാക്യം ഏത് ?(a)ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥരോടൊപ്പം ജനങ്ങളും സഹകരിച്ചു പ്രവർത്തിച്ചു(b)ഉദ്യോഗസ്ഥരോടൊപ്പം ജനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കു ചേർന്നു(c)ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥരോടൊപ്പം ജനങ്ങളും പങ്കു ചേർന്നു സഹകരിച്ചു(d)ഉദ്യോഗസ്ഥരോടൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജനങ്ങളും സഹകരിച്ചു പ്രവർത്തിച്ചു