പുത്തൻ സാങ്കേതിക വിദ്യ

ജൂനോ വ്യാഴത്തിനരികിൽ

നാസയുടെ ജൂനോ പേടകം 2016 ജൂലായ് 5-ന് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.  ഇവിടെ യെത്തുന്ന ആദ്യ മനുഷ്യനിർമിത പേടകമാണിത്. 
1.37 ലക്ഷം കിലോമീറ്റർ വ്യാസമുള്ള വ്യാഴത്തിന്റെ 4160 കിലോമീറ്റർ അടുത്തുവരെ ജൂനോ എത്തും. 
2011 ആഗസ്ത് 5-നാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ ജൂനോ പേടകം വിക്ഷേപിച്ചത്.  അഞ്ചുവർഷം കൊണ്ട് 270 കോടി കിലോമീറ്ററാണ് ജൂനോ സഞ്ചരിച്ചത്.  സൗരോർജം ഉപയോഗിച്ച് ഏറ്റവും കൂടുതൽ ദൂരം പിന്നിടുന്ന പേടകമാണ് ജൂനോ.

ഗോൾഡൻ ഫാക്ട്

 
ഏതൊക്കെ പുതിയ മൂലകങ്ങൾക്കാണ് ഐ.യു.പി.എ.സി. അടുത്തിടെ പേരു നൽകിയത്? -നിഹോണിയം (Nihonium, 113-ാംമൂലകം, പ്രതീകം-Nh),  -മൊസ്കോവിയം (Moscovium, 115-ാം, മൂലകം, പ്രതീകംMc),  -ടെന്നസൈൻ (Tennessine 117-ാം മൂലകം, പ്രതീകം-Ts) -ഓഗനൈസസൻ (Oganeossn,118-ാം മൂലകം, പ്രതീകം-Og)

ആദ്യ ക്വാണ്ടം ഉപഗ്രഹം

ഹാക്കർമാർക്കോ നുഴഞ്ഞുകയറ്റക്കാർക്കോ ചോർത്താനാവാത്ത അതിസുരക്ഷിതമായ ക്വാണ്ടം സാങ്കേതികവിദ്യ ഉപയോഗിച്ച് ആശയവിനിമയം നടത്താൻ ശേഷിയുള്ള ആദ്യ ഉപഗ്രഹം 2016 ആഗസ്ത് 16-ന് ചൈന വിക്ഷേപിച്ചു.  മിസിയസ് എന്നുകൂടി വിളിപ്പേരുള്ള ഉപഗ്രഹം ഗോബി മരുഭൂമിയിലെ ജിയുചാനിൽ നിന്നാണ് വിക്ഷേപിച്ചത്. ബി.സി. അഞ്ചാം നൂറ്റാണ്ടിൽ പ്രാകാശത്തെക്കുറിച്ച് പരീക്ഷണം നടത്തിയ ചൈനീസ് ശാസ്ത്രജ്ഞനാണ് മിസിയസ്.  ക്വാണ്ടം എക്സ്പെരിമെൻറ്സ് അറ്റ്സേയ്സ്സേൽ (ക്വെസ്) എന്നാണ് രണ്ടുവർഷത്തെ ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്.  600 കിലോയിലേറെ ഭാരമുള്ള മിസിയസ് ഉപഗ്രഹത്തിന്റെ ഭ്രമണ പഥം ഭൂമിയിൽ നിന്ന് 500 കി.മീറ്റർ അകലെയാണ്. അക്കങ്ങളടങ്ങിയ ക്വാണ്ടം സൂത്രവാക്യങ്ങളാണ് മിസിയസിൽ നിന്നുള്ള സന്ദേശങ്ങളുടെ പ്രത്യേകത.  അയയ്ക്കുന്ന കേന്ദ്രത്തിനും സ്വീകരിക്കുന്നയാളിനും മാത്രമേ ഇതിന്റെ ഉള്ളടക്കം മനസ്സിലാക്കാനാവൂ.  ചോർത്താൻ ശ്രമിച്ചാൽ സൂത്രവാക്യം മാറും.

Manglish Transcribe ↓


joono vyaazhatthinarikil

naasayude joono pedakam 2016 joolaayu 5-nu saurayoothatthile ettavum valiya grahamaaya vyaazhatthinte bhramanapathatthil praveshicchu.  ivide yetthunna aadya manushyanirmitha pedakamaanithu. 
1. 37 laksham kilomeettar vyaasamulla vyaazhatthinte 4160 kilomeettar adutthuvare joono etthum. 
2011 aagasthu 5-naanu amerikkan bahiraakaasha gaveshana ejansiyaaya naasa joono pedakam vikshepicchathu.  anchuvarsham kondu 270 kodi kilomeettaraanu joono sancharicchathu.  saurorjam upayogicchu ettavum kooduthal dooram pinnidunna pedakamaanu joono.

goldan phaakdu

 
ethokke puthiya moolakangalkkaanu ai. Yu. Pi. E. Si. Adutthide peru nalkiyath? -nihoniyam (nihonium, 113-aammoolakam, pratheekam-nh),  -moskoviyam (moscovium, 115-aam, moolakam, pratheekammc),  -dennasyn (tennessine 117-aam moolakam, pratheekam-ts) -oganysasan (oganeossn,118-aam moolakam, pratheekam-og)

aadya kvaandam upagraham

haakkarmaarkko nuzhanjukayattakkaarkko chortthaanaavaattha athisurakshithamaaya kvaandam saankethikavidya upayogicchu aashayavinimayam nadatthaan sheshiyulla aadya upagraham 2016 aagasthu 16-nu chyna vikshepicchu.  misiyasu ennukoodi vilipperulla upagraham gobi marubhoomiyile jiyuchaanil ninnaanu vikshepicchathu. bi. Si. Anchaam noottaandil praakaashatthekkuricchu pareekshanam nadatthiya chyneesu shaasthrajnjanaanu misiyasu.  kvaandam eksperimenrsu attseysel (kvesu) ennaanu randuvarshatthe dauthyatthinu nalkiyirikkunna peru.  600 kiloyilere bhaaramulla misiyasu upagrahatthinte bhramana patham bhoomiyil ninnu 500 ki. Meettar akaleyaanu. Akkangaladangiya kvaandam soothravaakyangalaanu misiyasil ninnulla sandeshangalude prathyekatha.  ayaykkunna kendratthinum sveekarikkunnayaalinum maathrame ithinte ulladakkam manasilaakkaanaavoo.  chortthaan shramicchaal soothravaakyam maarum.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution