അടിസ്ഥാന വിവരങ്ങൾ (സ്ഥാനവും വിസ്തീർണ്ണവും,അതിർത്തികൾ,ഭൂപ്രകൃതി)
അടിസ്ഥാന വിവരങ്ങൾ (സ്ഥാനവും വിസ്തീർണ്ണവും,അതിർത്തികൾ,ഭൂപ്രകൃതി)
സ്ഥാനവും വിസ്തീർണ്ണവും
*കേരളത്തിന്റെ അക്ഷാംശ സ്ഥാനം ?
ans : വടക്ക് മുതൽ വടക്ക് വരെ
*കേരളത്തിന്റെ രേഖാംശ സ്ഥാനം?
ans : കിഴക്ക് മുതൽ കിഴക്ക് വരെ
*കേരളത്തിന്റെ വിസ്തീർണ്ണം?
ans : 38,863 ച.കി.മീറ്റർ
*ഇന്ത്യൻ യൂണിയന്റെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം?
ans :
1.18%
*കേരളത്തിന്റെ തെക്ക് വടക്ക് ദൂരം?
ans : 560 കി.മീ.
*കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം?
ans : 580 കി.മീ.
*വിസ്തീർണ്ണത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനം?
ans : 22
*മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ലകൾ?
ans : ആലപ്പുഴ, കോട്ടയം, എറണാകുളം,കോഴിക്കോട്
*പുതുച്ചേരിയുടെ ഭാഗമായിട്ടുള്ള കേരളത്തിലെ പ്രദേശം?
ans : മാഹി
*മാഹിയുടെ മൂന്ന് വശത്ത് കണ്ണൂർ ജില്ലയും ഒരു വശത്ത് കോഴിക്കോട് ജില്ലയും ചുറ്റപ്പെട്ട് കിടക്കുന്നു .
*രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല?
ans : വയനാട്(തമിഴ്നാട് ,കർണാടകം)
അതിർത്തികൾ
* വടക്ക് -കർണ്ണാടക
* തെക്ക് -തമിഴ്നാട്
* പടിഞ്ഞാറ്-മാഹി,അറബിക്കടൽ
* കിഴക്ക് -സഹ്യാദ്രി/പശ്ചിമഘട്ടം&തമിഴ്നാട്
ഭൂപ്രകൃതി
*ഭൂപ്രകൃതി അനുസരിച്ച് കേരളത്തിനെ മൂന്നായി തരം തിരിച്ചിരിക്കുന്നു?
ans : മലനാട്, ഇടനാട്, തീരപ്രദേശം
പശ്ചിമഘട്ടത്തിലൂടെ
*പശ്ചിമ ഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി UNESCO തിരഞ്ഞെടുത്ത വർഷം?
ans : 2012
*പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയ കമ്മിറ്റി?
ans : മാധവ് ഗാഡ്ഗിൽ കമ്മിറ്റി
*പരിസ്ഥിതി രംഗത്തെ നേട്ടത്തിന് അന്താരാഷ്ട്ര പുരസ്കാരമായ ടൈലർ പ്രൈസ് ലഭിച്ച രണ്ടാമത്തെ ഇന്ത്യാക്കാരൻ?
ans : ഡോ.മാധവ് ഗാഡ്ഗിൽ(2015)(ആദ്യ ഇന്ത്യാക്കാരൻ , ഡോ.എം.എസ്.സ്വാമിനാഥൻ)
*മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പഠനം നടത്തിയത്?
ans : കെ.കസ്തൂരി രംഗൻ പാനൽ
*കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി?
ans : ഉമ്മൻ.വി. ഉമ്മൻ കമ്മിറ്റിമലനാട്
*കേരളത്തിന്റെ ഏത് ഭാഗത്താണ് മലനാട് സ്ഥിതി ചെയ്യുന്നത്?
ans : കിഴക്ക്
*പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മലനിര ?
ans : അഗസ്ത്യാർകൂടം
*കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളത്തിലെ മലനാടുകളിൽ ഉൾപ്പെടുന്നത്?
ans : 48 %
*കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി?
ans : മീശപ്പുലി മല (ഇടുക്കി, 2640 മീറ്റർ)
*തെക്കേ ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ പർവ്വതം?
ans : മീശപ്പുലി മല
*കേരളത്തിന്റെ മലനാട് പ്രദേശത്ത് കൃഷി ചെയ്യുന്ന പ്രധാന കാർഷിക വിളകൾ?
ans : തേയില,കാപ്പി, ഏലയക്ക
അഗസ്ത്യവനം
*ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്?
ans : അഗസ്ത്യവനം
*2016 ൽ യുനെസ്കോയുടെ ലോക ജൈവ മണ്ഡല സംവരണ മേഖല ശൃംഖലയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ജൈവ മേഖല?
ans : അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്
*സംരക്ഷിത ജൈവ മണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ 10-മത്തെ ജൈവ മണ്ഡലം?
ans : അഗസ്ത്യവനം(1-ാമത്തേത്-നീലഗിരി ബയോസ്ക്ഫിയർ റിസർവ്വ് )
*സമുദ്രനിരപ്പിൽ നിന്നും അഗസ്ത്യമലയുടെ ഉയരം?
ans : 1868 മീറ്റർ (
6128.6 അടി)
*അഗസ്ത്യാർകൂടത്തെ സംരക്ഷിത ജൈവ കേന്ദ്രമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വർഷം?
ans : 2001
*അഗസ്ത്യാർകൂടം സ്ഥിതി ചെയ്യുന്ന താലൂക്ക്?
ans : നെടുമങ്ങാട് (തിരുവനന്തപുരം)
പ്രധാന മലകൾ
*അഗസ്ത്യാർകൂടം - തിരുവനന്തപുരം
*ശബരിമല - പത്തനംതിട്ട
*പൂച്ചിമല -പത്തനംതിട്ട
*ദേവിമല - ഇടുക്കി
*ആനമുടി ഇടുക്കി
*കുമരിക്കൽ ഇടുക്കി
*ചെന്താവര ഇടുക്കി
*ശിവഗിരി - ഇടുക്കി
*അമ്പുകുത്തിമല - വയനാട്
*ബാണാസുര - വയനാട്
*ബ്രഹ്മഗിരി വയനാട്
*ചെമ്പ്രാകൊടുമുടി - വയനാട്
*പാലപ്പിള്ളി - തൃശൂർ
*തിരുവില്ല്വാമല - തൃശ്ശൂർ
*വെള്ളാരിമല - കോഴിക്കോട്
* പൈതൽമല - കണ്ണൂർ
* പുരളിമല -കണ്ണൂർ
ആനമുടി
*പശ്ചിമഘട്ട മലനിരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?
ans : ആനമുടി (2,695 മീറ്റർ)
*തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ans : ആനമുടി
*ഹിമാലയത്തിനു തെക്ക് ഏറ്റവും ഉയരമുള്ള കൊടുമുടി?
ans : ആനമുടി
*ആനമുടി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം?
ans : ഇരവികുളം
*ആനമുടി സ്ഥിതി ചെയ്യുന്നത്?
ans : മൂന്നാർ(ദേവികുളം താലൂക്ക്, ഇടുക്കി)
*ആനമല, പളനിമല, ഏലമല എന്നിവ സംഗമിക്കുന്നത്?
ans : ആനമുടിയിൽ
*ആനമുടിയുടെ വടക്ക് സ്ഥിതി ചെയ്യുന്നത്?
ans : ആനമല
*ആനമുടിയുടെ വടക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന മലനിര?
ans : പളനിമല
*ആനമുടിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മലനിര?
ans : ഏലമല
*ആനമലയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രധാന സുഖവാസകേന്ദ്രം?
ans : നീലഗിരി
ചുരങ്ങൾ
*പശ്ചിമ ഘട്ടത്തിൽ എത്ര ചുരങ്ങളുണ്ട്?
ans : 16
*കേരളത്തിലെ ഏറ്റവും വലിയ ചുരം?
ans : പാലക്കാട് ചുരം
*നീലഗിരി കുന്നുകൾക്കും ആനമലയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ചുരം?
ans : പാലക്കാട് ചുരം
*പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം?
ans : പാലക്കാട് ചുരം
*പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പ്രദേശം?
ans : പാലക്കാട് ചുരം
*പാലക്കാട് ചുരത്തിന്റെ വീതി?
ans : 30-40 കി.മീ.
*പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി?
ans : ഭാരതപ്പുഴ
*കേരളത്തിൽ നിന്ന് തെക്ക് പടിഞ്ഞാറൻ മൺസൂണിനെ തമിഴ്നാട്ടിലേക്കും, തമിഴ്നാട്ടിൽ നിന്നുള്ള ഉഷ്ണ കാറ്റിനെ കേരളത്തിലേക്കും കടത്തി വിടുന്നത്?
ans : പാലക്കാട് ചുരം
*കേരളത്തിലെ പ്രധാന ചുരങ്ങൾ?
ans : ആര്യങ്കാവ് ചുരം, ചെങ്കോട്ട ചുരം, കമ്പമേട്, ഉടുമ്പൻചോല, തേവാരം, താമരശ്ശേരി ചുരം
*വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല?
ans : കോഴിക്കോട്
*കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ ചുരം?
ans : ആരുവാമൊഴി ചുരം
*ആര്യങ്കാവ് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത?
ans : NH 744
*ബോഡിനായ്ക്കന്നൂർ ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത?
ans : NH 85
*ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിന് അടുത്തുള്ള ചുരം?
ans : പേരമ്പാടി ചുരം
*നാടുകാണി ചുരം സ്ഥിതി ചെയ്യുന്ന ജില്ല?
ans : മലപ്പുറം
ചുരങ്ങൾ
ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
* പാലക്കാട് പാലക്കാട്,കോയമ്പത്തൂർ
* താമരശ്ശേരി - കോഴിക്കോട് - മൈസൂർ
* ആര്യങ്കാവ് -പുനലൂർ - ചെങ്കോട്ട
*പെരിയഘാട്ട് - മാനന്തവാടി - മൈസൂർ
* പേരമ്പാടി -കേരളം - കൂർഗ് (കർണാടകം)
* പാൽച്ചുരം - വയനാട് - കണ്ണൂർ
* ബോഡിനായ്ക്കന്നൂർ - ഇടുക്കി - മധുര
ഇടനാട്
*ഏകദേശം 300 മുതൽ 600 വരെ മീറ്റർ ഉയരത്തിലുള്ള നിമ്നോന്നതമേഖല?
ans : ഇടനാട്
*ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളത്തിലെ ഇടനാട്?
ans : 42%
*വടക്കൻ കേരളത്തിലെ ഇടനാടുകളിൽ പ്രധാനമായി കാണപ്പെടുന്നത്?
ans : ലാറ്ററൈറ്റ് കുന്നുകൾ (ചെങ്കൽ കുന്നുകൾ)
*ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ജിയോളജിക്കൽ സ്മാരകമായി പ്രഖ്യാപിച്ച ലാറ്ററൈറ്റ് കുന്ന്?
ans : അങ്ങാടിപ്പുറം കുന്ന്
*കേരളത്തിന്റെ ഇടനാട് മേഖലയിൽ കൃഷി ചെയ്യുന്ന പ്രധാന കാർഷിക വിളകൾ?
ans : നെല്ല്,വാഴ,മരച്ചീനി, കുരുമുളക്, അടയ്ക്ക
പീഠഭൂമി
*കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?
ans : വയനാട് പീഠഭൂമി
*പ്രധാന പീഠഭൂമികൾ?
ans : വയനാട് പീഠഭൂമി,നെല്ലിയാമ്പതി പീഠഭൂമി, മൂന്നാർ-പീരുമേട്പീഠഭൂമി, പെരിയാർ പീഠഭൂമി
തീരപ്രദേശം
*കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് തീരപ്രദേശം?
ans : 10%
*തീരസമതലം ഏറ്റവും കൂടുതൽ വീതിയിൽ കാണപ്പെടുന്നത് കേരളത്തിന്റെ മധ്യഭാഗത്താണ്
*ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം (സമുദ്രനിരപ്പിൽ നിന്ന്)?
ans : കുട്ടനാട്
*കുട്ടനാടിന്റെ ഭൂരിഭാഗം പ്രദേശവും സമുദ്രനിരപ്പിൽ നിന്നും
0.5 മീ. -
1.5മീ.വരെ താഴെയാണ്.
*കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?
ans : മുഴുപ്പിലങ്ങാടി (കണ്ണൂർ)
*പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ നീണ്ടകര സ്ഥിതി ചെയ്യുന്ന ജില്ല/
ans : കൊല്ലം
*അറബിക്കടലിൽ മാത്രം കാണുന്ന ഒരു പ്രത്യേക പ്രതിഭാസം?
ans : ചാകര
*ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് കടപ്പുറം സ്ഥിതിചെയ്യുന്ന ജില്ല?
ans : ആലപ്പുഴ
*തീരപ്രദേശത്തെ പ്രധാന കാർഷിക വിളകൾ?
ans : നെല്ല്,തെങ്ങ്
കടൽത്തീരം
*ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
ans : കണ്ണൂർ
*ഏറ്റവും കുറവ് കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
ans : കൊല്ലം
*ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക് ?
ans : ചേർത്തല
*കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ?
ans : തൃശ്ശൂർ
*റാംസർ പട്ടികയിൽ ഉൾപ്പെട്ട തൃശൂർ ജില്ലയിലും മലപ്പുറം ജില്ലയിലും വ്യാപിച്ചു കിടക്കുന്ന പക്ഷികളുടെ ഒരു ആവാസകേന്ദ്രം?
ans : കോൾ നിലങ്ങൾ
*സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതിചെയ്യുന്ന വയൽ പ്രദേശമാണ്?
ans : കോൾ നിലം
*കേരളത്തിൽ കോൾനിലങ്ങൾ കാണപ്പെടുന്ന ജില്ലകൾ?
ans : ആലപ്പുഴ,തൃശ്ശൂർ, മലപ്പുറം, എറണാകുളം
*തൃശ്ശൂർ, മലപ്പുറം ജില്ലയിലെ കോൾപാടങ്ങളിൽ പൊക്കാളി കൃഷി വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.(ഒരാളോളം പൊക്കത്തിൽ വളരുന്ന ലവണ പ്രതിരോധശേഷിയുള്ളതും വെള്ളപ്പൊക്കവും വെള്ളക്കെട്ടും അതിജീവിക്കാൻ ശേഷിയുള്ളതുമായ ഒരിനം നെല്ലാണ് പൊക്കാളി)
പ്രധാന ബീച്ചുകൾ
*പാപനാശം, ശംഖുമുഖം, കോവളം - തിരുവനന്തപുരം
*തങ്കശ്ശേരി ബീച്ച് - കൊല്ലം
* ചേറായി ബീച്ച്, മുനമ്പം ബീച്ച് - എറണാകുളം
* മാറാട്, കാപ്പാട്, ബേപ്പൂർ - കോഴിക്കോട്
*പയ്യാമ്പലം, ധർമ്മടം, മുഴുപ്പിലങ്ങാട്- കണ്ണൂർ
* ബേക്കൽ - കാസർകോട്
നദികൾ
*കേരളത്തിലെ നദികളുടെ എണ്ണം?
ans : 44
*15 കിലോമീറ്ററോ അതിൽ കൂടുതലോ നീളമുള്ള പുഴയെയാണ് കേരളത്തിൽ നദിയായി കണക്കാക്കുന്നത്.
*100 കി. മീറ്ററിൽ കൂടുതൽ നീളമുള്ള എത്ര നദികൾ കേരളത്തിലുണ്ട്?
ans : 11
*പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം?
ans : 41
*കേരളത്തിൽ കിഴക്കോട്ടൊഴുകുന്നനദികൾ?
ans : 3 (പാമ്പാർ, കബനി, ഭവാനി)
*‘കേരളത്തിന്റെ ജീവരേഖ’ എന്നറിയപ്പെടുന്ന നദി?
ans : പെരിയാർ
*‘കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി?
ans : ഭാരതപ്പുഴ
*പൊന്നാനിപ്പുഴ എന്ന് അറിയപ്പെടുന്ന നദി?
ans : ഭാരതപ്പുഴ
*ചിറ്റൂരിൽ ഭാരതപ്പുഴ അറിയപ്പെടുന്ന പേര്?
ans : ശോകനാശിനിപ്പുഴ
*‘നിള’ എന്നറിയപ്പെടുന്ന നദി?
ans : ഭാരതപ്പുഴ
*പ്രാചീന കാലത്ത് ‘പേരാർ' എന്നറിയപ്പെട്ടിരുന്ന നദി?
ans : ഭാരതപ്പുഴ
*പ്രാചീനകാലത്ത് ‘ബാരിസ്' എന്നറിയപ്പെട്ടിരുന്ന നദി?
ans : പമ്പ
*ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി?
ans : പമ്പ
*കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത്?
ans : കുറ്റ്യാടിപ്പുഴ
*മുരാട് പുഴ എന്നറിയപ്പെടുന്ന നദി?
ans : കുറ്റ്യാടിപ്പുഴ
*പയസ്വിനി എന്നറിയപ്പെടുന്നത്?
ans : ചന്ദ്രഗിരിപ്പുഴ
* ‘തലയാർ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന നദി?
ans : പാമ്പാർ
കേരളത്തിലെ പ്രധാന നദികൾ
നദി
നീളം(കി.മീ)
മൈൽ
*പെരിയാർ 244 151
*ഭാരതപ്പുഴ 209 129
*പമ്പ 176 109
*ചാലിയാർ 169 105
*ചാലക്കുടിപ്പുഴ
145.5 90
* കടലുണ്ടിപുഴ 130 80
*അച്ചൻകോവിലർ 128 79
* കല്ലട നദി 121 75
* മൂവാറ്റുപുഴ നദി 121 75
*വളപട്ടണം നദി 110 68
*ചന്ദ്രഗിരിപ്പുഴ 105 65
പെരിയാർ
*ഏറ്റവും നീളം കൂടിയ നദി?
ans : പെരിയാർ (244 കി.മീ.)
*പെരിയാറിന്റെ ഉത്ഭവ സ്ഥാനം?
ans : സഹ്യപർവ്വതത്തിലെ ശിവഗിരി മല
*ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?
ans : പെരിയാർ
*ശങ്കരാചാര്യർ പൂർണ എന്ന പരാമർശിച്ച നദി?
ans : പെരിയാർ
*'ചൂർണ്ണി' എന്ന് അർത്ഥശാസ്ത്രത്തിൽ പരാമർശിച്ചിരുന്ന നദി?
ans : പെരിയാർ
*പെരിയാറിനോട് ആദ്യം ചേരുന്ന പോഷക നദി?
ans : മുല്ലയാർ
*ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി?
ans : പെരിയാർ
*മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്നത് പെരിയാറിന്റെയും മുല്ലയാറിന്റെ സംഗമഭാഗത്താണ്.
*പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ?
ans : പള്ളിവാസൽ, ചെങ്കുളം, പന്നിയാർ,നേര്യമംഗലംപെരിയാറിന്റെ പോഷക നദികൾ - (കട്ടപ്പനയാറ്,മുല്ലയാറ്,മുതിരപ്പുഴ, ചെറുതോണിയാറ്,പെരുന്തുറയാറ്
*മൂന്നാറിൽ സംഗമിക്കുന്ന നദികൾ?
ans : മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള
*പെരിയാർ നദി മംഗലപ്പുഴ, മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം?
ans : ആലുവ
*മംഗലപ്പുഴയുടെ പതനം ഏത് നദിയിലാണ്?
ans : ചാലക്കുടിപ്പുഴ
*കേരളത്തിലെ വടക്കേയറ്റത്തെ നദി?
ans : മഞ്ചേശ്വരം
*കേരളത്തിലെ തെക്കേയറ്റത്തെ നദി?
ans : നെയ്യാർ
*പെരിയാറിന്റെ തീരത്തുള്ള പ്രസിദ്ധമായ ക്രിസ്തീയ തീർത്ഥാടന കേന്ദ്രം?
ans : മലയാറ്റൂർ
*ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി സ്ഥിതി ചെയ്യുന്നത്?
ans : പെരിയാറിന്റെ തീരത്ത്
* ആദി ശങ്കര കീർത്തി സ്തംഭ മണ്ഡപം സ്ഥിതി ചെയ്യുന്നത്?
ans : പെരിയാറിന്റെ തീരത്ത് (കാലടി)
*ആലുവാപ്പുഴ, കാലടിപ്പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി?
ans : പെരിയാർ
*പെരിയാർ നദി ഒഴുകുന്ന ജില്ലകൾ?
ans : ഇടുക്കി, എറണാകുളം
*പെരിയാറിന്റെ പതന സ്ഥാനം?
ans : വേമ്പനാട് കായൽ
വലുതും ചെറുതും
*കേരളത്തിലെ ഏറ്റവും വലിയ നദി?
ans : പെരിയാർ (244 കി.മീ.)
*കേരളത്തിലെ ഏറ്റവും ചെറിയ നദി?
ans : മഞ്ചേശ്വരം പുഴ (16 കി.മീ.)
*കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി?
ans : കബനി
*കിഴക്കോട്ടൊഴുകുന്നു കേരളത്തിലെ ഏറ്റവും ചെറിയ നദി?
ans : പാമ്പാർ
*കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി?
ans : രാമപുരം നദി (19 കി.മീ)
*ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദി?
ans : അയിരൂർപുഴ (17 കി.മീ)
ഭാരതപ്പുഴ
* കേരളത്തിലെ രണ്ടാമത്തെ വലിയ നദി?ans : ഭാരതപ്പുഴ (209 കി.മീ.)
* ഭാരതപ്പുഴ ഒഴുകുന്ന ജില്ലകൾ?ans : പാലക്കാട്, മലപ്പുറം, തൃശ്ശൂർ
* ഭാരതപ്പുഴയുടെ ഉത്ഭവം?ans : ആനമല
* ഗായത്രിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം?ans : മായന്നൂർ (തൃശ്ശൂർ)
* പറളിയിൽ വെച്ച് ഭാരതപ്പുഴയിൽ ചേരുന്ന പോഷകനദി?ans : കണ്ണാടിപ്പുഴ
* ചിറ്റൂർപ്പുഴ എന്നറിയപ്പെടുന്നത്?ans : കണ്ണാടിപ്പുഴ
* കുന്തിപ്പുഴ ഏത് നദിയുടെ പ്രധാന ഉപനദിയാണ്?ans : തൂതപ്പുഴ
* തൂതപ്പുഴയുടെ ഉത്ഭവ സ്ഥാനം? ans : സൈലന്റ് വാലി
* മാമാങ്കം നടത്തിയിരുന്ന നദീതീരം?ans : ഭാരതപ്പുഴ
* ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിശേഷിപ്പിച്ചത്?ans : തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
* ഭാരതപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ അണക്കെട്ട്?ans : മലമ്പുഴ ഡാം
* ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യ തുറമുഖം?ans : പൊന്നാനി തുറമുഖം
* ഭാരതപ്പുഴ പതിക്കുന്നത്?ans : അറബിക്കടലിൽ
* ഭാരതപ്പുഴ കടലിനോട് ചേരുന്ന സ്ഥലം?ans : പൊന്നാനി
* കേരളത്തിലെ ആദ്യത്തെ ഉരുക്കു തടയണ നിർമ്മിക്കുന്നത്?ans : ഭാരതപ്പുഴയിൽ (പാലക്കാട് ജില്ലയിലെ മാന്നനൂരിനെയും തൃശ്ശൂർ ജില്ലയിലെ പൈങ്കുളത്തെയും ബന്ധിപ്പിക്കുന്നു.)
* ഭാരതപ്പുഴയുടെ പ്രധാന പോഷക നദികൾans : കണ്ണാടിപ്പുഴ ,തൂതപ്പുഴ,ഗായത്രിപ്പുഴ ,കൽപ്പാത്തിപ്പുഴ
*ഗാന്ധിജി, ജവഹർലാൽ നെഹ്റു, ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിക്ഷേപിച്ചത് കേരളത്തിൽ എവിടെ വച്ചാണ്?
ans : തിരുനാവായ
*കുഞ്ചൻനമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശി മംഗലം സ്ഥിതിചെയ്യുന്ന നദീ തീരം?ഭാരതപ്പുഴ
*‘നിളയുടെ കഥാകാരൻ' എന്നറിയപ്പെടുന്നത്?
ans : എം.ടി. വാസുദേവൻ നായർ
*നിളയുടെ കവി എന്നറിയപ്പെടുന്നത്?
ans : പി. കുഞ്ഞിരാമൻ നായർ
*യൂറോപ്യൻമാരുടെ കാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നു വിളിക്കപ്പെട്ട നദി?
ans : മയ്യഴിപ്പുഴ
*മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം?
ans : വയനാട്
*തലശ്ശേരിയെയും മാഹിയെയും തമ്മിൽ വേർതിരിക്കുന്ന നദി?
ans : മയ്യഴിപ്പുഴ
കേരളത്തിലെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ
* പൊൻമുടി - തിരുവനന്തപുരം
* ദേവികുളം - ഇടുക്കി
* മൂന്നാർ - ഇടുക്കി
* പീരുമേട് - ഇടുക്കി
* വാഗമൺ - ഇടുക്കി
* ധോണി - പാലക്കാട്
* നെല്ലിയാമ്പതി - പാലക്കാട്
* ലക്കിടി - വയനാട്
* റാണിപുരം - കാസർകോട്
* പെരുവണ്ണാമൂഴി - കോഴിക്കോട്
* തുഷാരഗിരി - കോഴിക്കോട്
* ഏഴിമല - കണ്ണൂർ
* പൈതൽമല - കണ്ണൂർ
നദികളും അണക്കെട്ടും
* ആദ്യ കോൺക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി?ans : പെരിയാർ
* ശബരി ഡാം, കക്കി ഡാം,കക്കാട് ഡാം എന്നിവ ഏത് നദിയിലാണ്?ans : പമ്പ
* അരുവിക്കര ഡാം സ്ഥിതിചെയ്യുന്ന നദി?ans : കരമനയാർ
* ‘കക്കയം ഡാം' സ്ഥിതി ചെയ്യുന്ന നദി?ans : കുറ്റ്യാടി നദി
* ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന കേരളത്തിലെ നദി?ans : കബനി
* പഴശ്ശി ഡാം സ്ഥിതിചെയ്യുന്ന കേരളത്തിലെ നദി?ans : വളപട്ടണം പുഴ (കണ്ണൂർ)
* പൊൻമുടി ഡാം സ്ഥിതി ചെയ്യുന്ന നദി?ans : പന്നിയാർ (ഇടുക്കി)
Manglish Transcribe ↓
sthaanavum vistheernnavum
*keralatthinte akshaamsha sthaanam ?
ans : vadakku muthal vadakku vare
*keralatthinte rekhaamsha sthaanam?
ans : kizhakku muthal kizhakku vare
*keralatthinte vistheernnam?
ans : 38,863 cha. Ki. Meettar
*inthyan yooniyante aake visthruthiyude ethra shathamaanamaanu keralam?
ans :
1. 18%
*keralatthinte thekku vadakku dooram?
ans : 560 ki. Mee.
*keralatthinte kadalttheeratthinte neelam?
ans : 580 ki. Mee.
*vistheernnatthil samsthaanangalkkidayil keralatthinte sthaanam?
ans : 22
*mattu samsthaanangalumaayi athirtthi pankidaattha keralatthile jillakal?
ans : aalappuzha, kottayam, eranaakulam,kozhikkodu
*puthuccheriyude bhaagamaayittulla keralatthile pradesham?
ans : maahi
*maahiyude moonnu vashatthu kannoor jillayum oru vashatthu kozhikkodu jillayum chuttappettu kidakkunnu .
*randu samsthaanangalumaayi athirtthi pankidunna eka jilla?
ans : vayanaadu(thamizhnaadu ,karnaadakam)