അടിസ്ഥാന വിവരങ്ങൾ(കായലുകൾ ,കാലാവസ്ഥ,മണ്ണ്,ഹരിത പദ്ധതികൾ)

കായലുകൾ 


*‘കായലുകളുടെ നാട്’ (Land of Back Waters), 'ലഗൂണുകളുടെ നാട്’
(Land of Lagoons) എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
ans : കേരളം

*കേരളത്തിലെ കായലുകളുടെ എണ്ണം?

ans : 34

*34 കായലുകളിൽ കടലുമായി ബന്ധപ്പെട്ട് കിടക്കുന്നവ?

ans : 27

*കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ (കടലുമായി ബന്ധമില്ലാത്ത)എണ്ണം?

ans : ഏഴ് 

വേമ്പനാട്ട് കായൽ


*ഏറ്റവും വലിയ കായൽ?

ans : വേമ്പനാട് കായൽ(205 sq. km)

*വേമ്പനാട് കായലിലെ ദ്വീപുകൾ?

ans : വെല്ലിങ്ടൺ ,വൈപ്പിൻ,വല്ലാർപാടം,കടമക്കുടി,പാതിരാമണൽ

*വേമ്പനാട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?

ans : പാതിരാമണൽ

*ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം (Wetland)?

ans : വേമ്പനാട് കായൽ 

*ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ?

ans : വേമ്പനാട് കായൽ

*വേമ്പനാട് കായലിൽ പതിക്കുന്ന പ്രധാന നദികൾ?

ans : മൂവാറ്റുപ്പുഴ, മീനച്ചിൽ, പമ്പ, പെരിയാർ, അച്ചൻകോവിൽ, മണിമലയാർ

*കുമരകം വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്ന കായൽത്തീരം?

ans : വേമ്പനാട് കായൽ

*കുട്ടനാടിന്റെ നെൽകൃഷിയിൽ ഉപ്പ് വെള്ളം കയറുന്നത് തടയാനായി വേമ്പനാട്ട് കായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ട്?

ans : തണ്ണീർമുക്കം ബണ്ട് (1975) 

*കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കുന്നതിനായി വേമ്പനാട്ടു കായലിൽ നിർമ്മിച്ചിരിക്കുന്ന തടയണ?

ans : തോട്ടപ്പള്ളി സ്പിൽവേ(1954)

* തോട്ടപ്പള്ളി സ്പിൽവേ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ans : കുട്ടനാട്

*വേമ്പനാട് കായൽ വ്യാപിച്ച് കിടക്കുന്ന ജില്ലകൾ ?

ans : ആലപ്പുഴ,എറണാകുളം,കോട്ടയം

*കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത്?

ans : വേമ്പനാട്ട് കായലിൽ

*പുന്നമട കായൽ, കൊച്ചി കായൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന കായൽ?

ans : വേമ്പനാട് കായൽ

*ആലപ്പുഴ ജില്ലയിലെ കൈതപ്പുഴ കായൽ ഏത് കായലിന്റെ ഭാഗമാണ്?

ans : വേമ്പനാട് കായൽ

*വീരൻപുഴ എന്ന് കൊച്ചിയിൽ അറിയപ്പെടുന്ന കായൽ?

ans : വേമ്പനാട് കായൽ

*കേരളത്തിലെ ഏറ്റവും വലിയ റാംസർ സൈറ്റ്?

ans : വേമ്പനാട് കായൽ

*വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്ന കായൽതീരം?

ans : വേമ്പനാട്

കനാലുകൾ


*കോഴിക്കോട്ടെ, അകലാപ്പുഴ കായലിനെ കുറ്റ്യാടിപ്പുഴയുമായി ബന്ധിപ്പിക്കുന്നത്?

ans : പയ്യോളി കനാൽ

*കൊല്ലപ്പുഴ, കല്ലായിപ്പുഴ, ബേക്കൽപ്പുഴ, എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നത്?

ans : കനോലി കനാൽ

*ഭാരതപ്പുഴയെ, വെള്ളിയാങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്നത്?

ans : പൊന്നാനിക്കനാൽ

*വളപ്പട്ടണം നദിയെയും കവ്വായി കായലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത്?

ans : സുൽത്താൻ കനാൽ

*ഇടവ കായൽ, നടയറ കായൽ എന്നിവയെ ബന്ധിപ്പിക്കുന്ന കനാൽ?

ans : പരവൂർ

റാംസർ സൈറ്റ്


*നീർത്തടങ്ങളെ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച അന്താരാഷ്ട്ര കരാർ?

ans : റാംസർ കൺവെൻഷൻ

*റാംസർ കരാർ ഒപ്പ് വച്ച വർഷം?

ans : 1971 ഫെബ്രുവരി 2

*തണ്ണീർത്തട ദിനം?

ans : ഫെബ്രുവരി 2

*റാംസർ പട്ടികയിൽ കേരളത്തിൽ നിന്ന് അടുത്തായി ഇടം നേടാൻ പോകുന്ന കായൽ?

ans : കവ്വായി കായൽ 

*കേരളത്തിൽ നിന്നും  റാംസർ പട്ടികയിൽ ഉൾപ്പെട്ട കായലുകൾ?

ans : -അഷ്ടമുടി,ശാസ്താംകോട്ട,വേമ്പനാട്

അഴി 


*കായൽ കടലുമായി ചേർന്നുകിടക്കുന്ന പ്രദേശം?

ans : നീണ്ടകര, അഴി (കൊല്ലം)അന്ധകാര നഴി(ആലപ്പുഴ)

പൊഴി


*കായൽ കടലിനോടു ചേരുന്ന ഭാഗത്തെ താത്കാലിക മണൽതിട്ട.

ദ്വീപുകൾ


*കേരളത്തോട് ഏറ്റവും അടുത്ത് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹം?

ans : ലക്ഷദ്വീപ്

*കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്?

ans : കുറുവാ ദ്വീപ് (കബനി നദി, വയനാട്) 

*ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്?

ans : വൈപ്പിൻ (എറണാകുളം) 

*കൊച്ചി തുറമുഖത്തിനടുത്തുള്ള മനുഷ്യനിർമ്മിത ദ്വീപ്?

ans : വെല്ലിങ്ടൺ ദ്വീപ്

*കൊച്ചി തുറമുഖം നിർമ്മിയ്ക്കുന്നതിനുവേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ച നിർമ്മിച്ച ദ്വീപ്?

ans : വെല്ലിങ്ടൺ ദ്വീപ്

*എറണാകുളത്തെ വൈപ്പിനുമായി ബന്ധിപ്പിക്കുന്ന പാലം?

ans : ഗോശ്രീ പാലം

*കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്ന ദ്വീപ്?

ans : മരക്കുന്നം ദ്വീപ് (നെയ്യാർ ഡാം)

*കല്ലട ആറും അഷ്ടമുടി കായലും തമ്മിൽ ചേരുന്നിടത്ത് സ്ഥിതിചെയ്യുന്ന ദ്വീപ്?

ans : മൺറേ തുരുത്ത്

*മുഴപ്പിലങ്ങാട്  കടൽത്തീരത്തു നിന്ന് കാണുവാൻ കഴിയുന്ന ദ്വീപ്?

ans : ധർമ്മടം തുരുത്ത്

*‘ധർമ്മടം’ തുരുത്ത് സ്ഥിതി ചെയ്യുന്ന ജില്ല?

ans : കണ്ണൂർ

*ധർമ്മടം ദ്വീപ് ഏത്  പുഴയിലാണ്?

ans : അഞ്ചരക്കണ്ടിപ്പുഴ (കണ്ണൂർ)

*പച്ചതുരുത്ത് എന്നറിയപ്പെടുന്ന ദ്വീപ്?

ans : ധർമ്മടം തുരുത്ത്

*എഴുമാന്തുരുത്ത് സ്ഥിതിചെയ്യുന്ന ജില്ല?

ans : കോട്ടയം 

*കവ്വായി ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല?

ans : കണ്ണൂർ 

*കേരളത്തിന്റെ തീരത്തോട്  ചേർന്ന് അറബിക്കടലിൽ  സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രം?

ans : വെള്ളിയാം കല്ല്

*നാഷണൽ ജോഗ്രഫിക്കിന്റെ 'Around the World in 24 hours' എന്ന ലോക വിനോദ സഞ്ചാര പദ്ധതിയിൽ ഉൾപ്പെട്ട ഇന്ത്യയിലെ പ്രദേശം?

ans : കാക്കത്തുരുത്ത് (ആലപ്പുഴ)

കാലാവസ്ഥ


*കേരളത്തിൽ നാലുതരം കാലാവസ്ഥകളാണ് അനുഭവപ്പെടുന്നത്?

*ശൈത്യകാലം (ഡിസംബർ - ഫെബ്രുവരി) 

*വേനൽക്കാലം (മാർച്ച് - മെയ്) 

*വർഷകാലം (തെക്കുപടിഞ്ഞാറൻ മൺസൂൺ) (ജൂൺ/സെപ്റ്റംബർ)
ans : തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) (ഒക്ടോബർ-നവംബർ)

*മൺസൂണിന്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം?

ans : കേരളം 

*കേരളത്തിലെ ശരാശരി വാർഷിക വർഷപാതം?

ans : 300 സെ.മീ.

*കേരളത്തിൽ ഇടവപ്പാതി കാലത്ത് ലഭിക്കുന്ന ശരാശരി മഴ?

ans : 200 സെ.മീ.

*തുലാവർഷകാലത്ത് ലഭിക്കുന്ന ശരാശരി മഴ?

ans : 50 സെ.മീ.

*കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്?

ans : കാലവർഷം/ഇടവപ്പാതി/തെക്കുപടിഞ്ഞാറൻ മൺസൂൺ

*കേരളത്തിൽ ഏറ്റവും ചൂട് കൂടിയ ജില്ല?

ans : പാലക്കാട്

*ഏറ്റവും ചൂട് കൂടിയ  സ്ഥലം?

ans : പുനലൂർ (കൊല്ലം)

*ദക്ഷിണേന്ത്യയിലെ കാലാവസ്ഥ നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ചുരം?

ans : പാലക്കാട് ചുരം

*വേനൽക്കാലത്ത് തമിഴ്നാട്ടിൽ നിന്നുള്ള വരണ്ടകാറ്റ് പാലക്കാട്, ആര്യങ്കാവ് ചുരങ്ങളിലൂടെ കേരളത്തിലേക്ക് വീശുന്നു. 

*'99’ ലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം?

ans : 1924 (കൊല്ലവർഷം 1099)

*കേരളത്തിന്റെ ചിറാപുഞ്ചി?

ans : ലിക്കിടി (വയനാട്) 

*ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?

ans : തിരുവനന്തപുരം

*ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല ?

ans : കോഴിക്കോട്

*കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?

ans : നേര്യമംഗലം (എറണാകുളം)

*കേരളത്തിലെ മഴ നിഴൽ പ്രദേശം? 

ans : ചിന്നാർ

കുറവും കൂടുതലും  


*ഏറ്റവും കൂടുതൽ  മഴ ലഭിക്കുന്ന മാസം? 

ans : ജൂലായ് 

*ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം? 

ans : ജനുവരി

*ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?

ans : ചിന്നാർ (ഇടുക്കി)

മണ്ണ്


*കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം?

ans : ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്) 

*കേരളത്തിൽ ലാറ്ററൈറ്റ് മണ്ണിൽ കൃഷി ചെയ്യുന്ന പ്രധാന വിളകൾ?

ans : റബ്ബർ, കശുവണ്ടി, കുരുമുളക്, കാപ്പി

*കേരളത്തിൽ പരുത്തി, നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്?

ans : കറുത്ത മണ്ണ്

*സമുദ്രങ്ങളിൽ നിക്ഷേപിക്കപ്പെട്ട അവസാദങ്ങളിൽ നിന്നുണ്ടാകുന്ന ചാരനിറമുള്ള മണ്ണ് കാണപ്പെടുന്ന ജില്ലകൾ?

ans : കൊല്ലം, ആലപ്പുഴ

*കേരളത്തിൽ കറുത്ത മണ്ണ കാണപ്പെടുന്നത്?

ans : പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക്

*മറ്റു പ്രദേശങ്ങളിൽ നിന്നും വഹിച്ചുകൊണ്ടു വരുന്ന പലതരം വസ്തുക്കൾ നിക്ഷേപിച്ചുണ്ടാകുന്ന മണ്ണ്?

ans : ഹൈഡ്രോമോർഫിക് മണ്ണ്

*നദികളുടെ തീരങ്ങളിൽ നിക്ഷേപിക്കുന്ന എക്കലിൽ നിന്നും ഉണ്ടാകുന്ന മണ്ണ്?

ans : നദീതടമണ്ണ്

കേരളത്തിലെ പ്രധാന മണ്ണിനങ്ങൾ


*ലാറ്ററൈറ്റ് മണ്ണ് 

*എക്കൽ മണ്ണ്

*ചെമ്മണ്ണ് 

* വനമണ്ണ്

*കറുത്ത മണ്ണ്

* നദീതടമണ്ണ്

*ചാരനിറമുള്ള മണ്ണ്

* ഹൈഡ്രോമോർഫിക് മണ്ണ്

വനം 


*കേരളത്തിലെ വനവിസ്തൃതി?

ans : 11,
309.5032 ച.കി.മീറ്റർ 

*ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം?

ans : 14 

*കേരളത്തിലെ ആകെ ഭൂവിസ്ത്യതിയുടെ എത്ര ശതമാനമാണ് വനങ്ങൾ?

ans :
29.
10.1% 

*കേരളത്തിലെ സസ്യങ്ങളുടെ വന്യതയെയും സമൃദ്ധിയെയും കുറിച്ച് പറയുന്ന വിദേശ ഗ്രന്ഥങ്ങൾ?

ans : മലബാർ മാനുവൽ (വില്യം ലോഗൻ), മെമ്മോയേഴ്സ്  ഓഫ് ട്രാവൻകൂർ (ബ്രിട്ടീഷ് സർവ്വേ ഉദ്യോഗസ്ഥരായ വാർഡും കോർണറും)

*വന വിസ്ത്യത്തിയിൽ രണ്ടാം സ്ഥാനം വായനാടിനും മൂന്നാം സ്ഥാനം പത്തനംതിട്ടയ്ക്കുമാണ്. 

*കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനങ്ങൾ ?

ans : മൺസൂൺ വനങ്ങൾ അഥവാ ഉപോഷ്ണ ആർദ്ര ഇലപൊഴിയും കാടുകൾ.

*കേരളത്തിൽ നിത്യഹരിതവനങ്ങൾ (മഴക്കാടുകൾ) കാണപ്പെടുന്ന പ്രദേശം?

ans :  പശ്ചിമഘട്ട മലനിരകൾ

*കേരളത്തിലെ ആദ്യ റിസർവ്വ് വനം?

ans : കോന്നി

*കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ റിസർവ് വനമായി പ്രഖ്യാപിച്ച വർഷം?

ans : 1888

*കേരളത്തിൽ വനവത്ക്കരണ പ്രദേശത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വൃക്ഷം? 

ans : തേക്ക് (രണ്ടാമത് യൂക്കാലിപ്റ്റ്സ്)

*കേരളത്തിലെ  വിസ്തൃതി കൂടിയ വനം ഡിവിഷൻ?

ans : റാന്നി 

*വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ?

ans : അഗസ്ത്യവനം

*കേരളത്തിലെ വനഡിവിഷനുകളുടെ എണ്ണം?

ans : 36 

*ഔഷധ സസ്യങ്ങളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ഔഷധ സസ്യബോർഡ് ആരംഭിച്ച പദ്ധതി?

ans : സഞ്ജീവനി വനം

*ലോകത്തിലെ പ്രായം കൂടിയ തേക്ക് മരം കണ്ടെത്തിയിട്ടുള്ളത്?

ans : നിലമ്പൂരിൽ 

*ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കപ്പെടുന്നത്?

ans : കന്നിമരം (പറമ്പിക്കുളം സാങ്ച്വറി) 

*കേന്ദ്ര ഗവൺമെന്റിന്റെ മഹാവൃക്ഷ പുരസ്കാരം ലഭിച്ചത്?

ans : കന്നിമരം തേക്ക് (1994-95)

*കേന്ദ്ര, കേരള സർക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ വനവികസനത്തിനായുള്ള  പൊതുമേഖലാ സ്ഥാപനം?

ans : കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ (കെ.എഫ്.ഡി.സി.)

*വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല?

ans : ഇടുക്കി 

*വനഭൂമി ഏറ്റവും കുറവുള്ള ജില്ല?

ans : ആലപ്പുഴ 

*ശതമാനാടിസ്ഥാനത്തിൽ കൂടുതൽ വനഭൂമിയുള്ള ജില്ല?

ans : വയനാട് 

*കേരളത്തിൽ റിസർവ്വ്  വനം കൂടുതലുള്ള ജില്ല?

ans : പത്തനംതിട്ട 

*കേരളത്തിൽ ഏറ്റവും കുറവ് റിസർവ്വ്  വനം ഉള്ള ജില്ല?

ans : ആലപ്പുഴ

*ആലപ്പുഴ ജില്ലയിലെ ആദ്യ റിസർവ്വ് വനം?

ans : വിയ്യാപുരം (ഹരിപ്പാട്)

*കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത്
മറയൂർ (ഇടുക്കി) 
*കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല?

ans : കണ്ണൂർ

*തിരുവിതാംകൂറിൽ വനനിയമം വന്ന വർഷം? 

ans : 1887

*കേരള വനവത്ക്കരണ പദ്ധതി ആരംഭിച്ച വർഷം?

ans : 1998

*കേരള വ്യക്ഷ സംരക്ഷണ നിയമം?

ans : 1986

*കേരള വനനിയമം?

ans : 1961

*കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത്?

ans : കോട്ടയം

*കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ans : പീച്ചി

*കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്?

ans : വഴുതയ്ക്കാട് (തിരുവനന്തപുരം)

ഹരിത പദ്ധതികൾ


*കേരളത്തിലെ വനേതര മേഖലയിലെ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിനായി ഗ്രാമീണ ജനതയുടെ സഹകരണതോടെ നടപ്പിലാക്കുന്ന പദ്ധതി?

ans : ഗ്രാമ ഹരിത സംഘം 

*കേരളത്തിലെ ആദ്യത്തെ ഗ്രാമ ഹരിത സംഘം രൂപീകരിച്ചത്?

ans : മരുതിമല (കൊല്ലം) 

*വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്നതിനുള്ള സംരംഭം?

ans : വനശ്രീ 

*തീരപ്രദേശത്തെ  ജൈവസംരക്ഷണം ലക്ഷ്യമാക്കി കേരളത്തിലെ വനം-മത്സ്യബന്ധന വകുപ്പുകൾ ചേർന്നു നടപ്പിലാക്കിയ പദ്ധതി?

ans : ഹരിതത്തീരം

*സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വനവത്കരണ പദ്ധതി?

ans : എന്റെ മരം

*ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര പുരസ്കാരം നേടിയ കേരള സർക്കാർ പദ്ധതി?

ans : എന്റെ മരം 

*വനം വകുപ്പും ട്രേഡ് യൂണിയൻ പ്രവർത്തകരും ചേർന്ന് നടപ്പിലാക്കിയ സാമൂഹിക വനവത്കരണ പദ്ധതി?

ans : വഴിയോരത്തണൽ

*വഴിയോരത്തണൽ ആരംഭിച്ചത്?

ans : 2009 ജൂൺ 5

*പ്രകൃതിയെ അറിയുകയും, ആദരിക്കുകയും ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി?

ans : മണ്ണെഴുത്ത് 

*സംസ്ഥാനത്തെ കലാലയങ്ങൾ ഹരിതാഭമാക്കാനുള്ള വിദ്യാഭ്യാസ-വനം  സംയുക്ത പരിപാടി?

ans : നമ്മുടെ മരം പദ്ധതി


Manglish Transcribe ↓


kaayalukal 


*‘kaayalukalude naad’ (land of back waters), 'lagoonukalude naad’
(land of lagoons) enningane ariyappedunna inthyan samsthaanam?
ans : keralam

*keralatthile kaayalukalude ennam?

ans : 34

*34 kaayalukalil kadalumaayi bandhappettu kidakkunnava?

ans : 27

*keralatthile ulnaadan jalaashayangalude (kadalumaayi bandhamillaattha)ennam?

ans : ezhu 

vempanaattu kaayal


*ettavum valiya kaayal?

ans : vempanaadu kaayal(205 sq. Km)

*vempanaadu kaayalile dveepukal?

ans : vellingdan ,vyppin,vallaarpaadam,kadamakkudi,paathiraamanal

*vempanaadu kaayalile ettavum valiya prakruthidattha dveep?

ans : paathiraamanal

*inthyayile ettavum valiya thanneertthadam (wetland)?

ans : vempanaadu kaayal 

*inthyayile ettavum neelam koodiya kaayal?

ans : vempanaadu kaayal

*vempanaadu kaayalil pathikkunna pradhaana nadikal?

ans : moovaattuppuzha, meenacchil, pampa, periyaar, acchankovil, manimalayaar

*kumarakam vinoda sanchaara kendram sthithi cheyyunna kaayalttheeram?

ans : vempanaadu kaayal

*kuttanaadinte nelkrushiyil uppu vellam kayarunnathu thadayaanaayi vempanaattu kaayalil nirmmicchirikkunna bandu?

ans : thanneermukkam bandu (1975) 

*kuttanaadine vellappokkatthil ninnu rakshikkunnathinaayi vempanaattu kaayalil nirmmicchirikkunna thadayana?

ans : thottappalli spilve(1954)

* thottappalli spilve ethu pradeshavumaayi bandhappettirikkunnu?

ans : kuttanaadu

*vempanaadu kaayal vyaapicchu kidakkunna jillakal ?

ans : aalappuzha,eranaakulam,kottayam

*kocchi thuramukham sthithi cheyyunnath?

ans : vempanaattu kaayalil

*punnamada kaayal, kocchi kaayal ennee perukalil ariyappedunna kaayal?

ans : vempanaadu kaayal

*aalappuzha jillayile kythappuzha kaayal ethu kaayalinte bhaagamaan?

ans : vempanaadu kaayal

*veeranpuzha ennu kocchiyil ariyappedunna kaayal?

ans : vempanaadu kaayal

*keralatthile ettavum valiya raamsar syttu?

ans : vempanaadu kaayal

*vykkam kshethram sthithicheyyunna kaayaltheeram?

ans : vempanaadu

kanaalukal


*kozhikkotte, akalaappuzha kaayaline kuttyaadippuzhayumaayi bandhippikkunnath?

ans : payyoli kanaal

*kollappuzha, kallaayippuzha, bekkalppuzha, ennivaye thammil bandhippikkunnath?

ans : kanoli kanaal

*bhaarathappuzhaye, velliyaankottu kaayalumaayi bandhippikkunnath?

ans : ponnaanikkanaal

*valappattanam nadiyeyum kavvaayi kaayalineyum thammil bandhippikkunnath?

ans : sultthaan kanaal

*idava kaayal, nadayara kaayal ennivaye bandhippikkunna kanaal?

ans : paravoor

raamsar syttu


*neertthadangale samrakshikkukayum susthiramaayi upayogappedutthukayum cheyyunnathu sambandhiccha anthaaraashdra karaar?

ans : raamsar kanvenshan

*raamsar karaar oppu vaccha varsham?

ans : 1971 phebruvari 2

*thanneertthada dinam?

ans : phebruvari 2

*raamsar pattikayil keralatthil ninnu adutthaayi idam nedaan pokunna kaayal?

ans : kavvaayi kaayal 

*keralatthil ninnum  raamsar pattikayil ulppetta kaayalukal?

ans : -ashdamudi,shaasthaamkotta,vempanaadu

azhi 


*kaayal kadalumaayi chernnukidakkunna pradesham?

ans : neendakara, azhi (kollam)andhakaara nazhi(aalappuzha)

pozhi


*kaayal kadalinodu cherunna bhaagatthe thaathkaalika manalthitta.

dveepukal


*keralatthodu ettavum adutthu arabikkadalil sthithicheyyunna dveepa samooham?

ans : lakshadveepu

*keralatthile ettavum valiya nadee dveep?

ans : kuruvaa dveepu (kabani nadi, vayanaadu) 

*ettavum janasaandrathayeriya dveep?

ans : vyppin (eranaakulam) 

*kocchi thuramukhatthinadutthulla manushyanirmmitha dveep?

ans : vellingdan dveepu

*kocchi thuramukham nirmmiykkunnathinuvendi kocchi kaayalinu aazham koottaanaayi eduttha mannum cheliyum nikshepiccha nirmmiccha dveep?

ans : vellingdan dveepu

*eranaakulatthe vyppinumaayi bandhippikkunna paalam?

ans : goshree paalam

*keralatthile eka layan saphaari paarkku sthithicheyyunna dveep?

ans : marakkunnam dveepu (neyyaar daam)

*kallada aarum ashdamudi kaayalum thammil cherunnidatthu sthithicheyyunna dveep?

ans : manre thurutthu

*muzhappilangaadu  kadalttheeratthu ninnu kaanuvaan kazhiyunna dveep?

ans : dharmmadam thurutthu

*‘dharmmadam’ thurutthu sthithi cheyyunna jilla?

ans : kannoor

*dharmmadam dveepu ethu  puzhayilaan?

ans : ancharakkandippuzha (kannoor)

*pacchathurutthu ennariyappedunna dveep?

ans : dharmmadam thurutthu

*ezhumaanthurutthu sthithicheyyunna jilla?

ans : kottayam 

*kavvaayi dveepu sthithicheyyunna jilla?

ans : kannoor 

*keralatthinte theeratthodu  chernnu arabikkadalil  sthithicheyyunna prasiddhamaaya vinoda sanchaara kendram?

ans : velliyaam kallu

*naashanal jographikkinte 'around the world in 24 hours' enna loka vinoda sanchaara paddhathiyil ulppetta inthyayile pradesham?

ans : kaakkatthurutthu (aalappuzha)

kaalaavastha


*keralatthil naalutharam kaalaavasthakalaanu anubhavappedunnath?

*shythyakaalam (disambar - phebruvari) 

*venalkkaalam (maarcchu - meyu) 

*varshakaalam (thekkupadinjaaran mansoon) (joon/septtambar)
ans : thulaavarsham (vadakkukizhakkan mansoon) (okdobar-navambar)

*mansooninte kavaadam ennariyappedunna samsthaanam?

ans : keralam 

*keralatthile sharaashari vaarshika varshapaatham?

ans : 300 se. Mee.

*keralatthil idavappaathi kaalatthu labhikkunna sharaashari mazha?

ans : 200 se. Mee.

*thulaavarshakaalatthu labhikkunna sharaashari mazha?

ans : 50 se. Mee.

*keralatthil ettavum kooduthal mazha labhikkunnath?

ans : kaalavarsham/idavappaathi/thekkupadinjaaran mansoon

*keralatthil ettavum choodu koodiya jilla?

ans : paalakkaadu

*ettavum choodu koodiya  sthalam?

ans : punaloor (kollam)

*dakshinenthyayile kaalaavastha nirnayikkunnathil pradhaana panku vahikkunna churam?

ans : paalakkaadu churam

*venalkkaalatthu thamizhnaattil ninnulla varandakaattu paalakkaadu, aaryankaavu churangaliloode keralatthilekku veeshunnu. 

*'99’ le vellappokkam undaaya varsham?

ans : 1924 (kollavarsham 1099)

*keralatthinte chiraapunchi?

ans : likkidi (vayanaadu) 

*ettavum kuravu mazha labhikkunna jilla?

ans : thiruvananthapuram

*ettavum kooduthal mazha labhikkunna jilla ?

ans : kozhikkodu

*keralatthil ettavum kooduthal mazha labhikkunna pradesham?

ans : neryamamgalam (eranaakulam)

*keralatthile mazha nizhal pradesham? 

ans : chinnaar

kuravum kooduthalum  


*ettavum kooduthal  mazha labhikkunna maasam? 

ans : joolaayu 

*ettavum kuravu mazha labhikkunna maasam? 

ans : januvari

*ettavum kuravu mazha labhikkunna pradesham?

ans : chinnaar (idukki)

mannu


*keralatthile ettavum pradhaana manninam?

ans : laattaryttu (chenkal mannu) 

*keralatthil laattaryttu mannil krushi cheyyunna pradhaana vilakal?

ans : rabbar, kashuvandi, kurumulaku, kaappi

*keralatthil parutthi, nilakkadala enniva samruddhamaayi valarunna mannu?

ans : karuttha mannu

*samudrangalil nikshepikkappetta avasaadangalil ninnundaakunna chaaraniramulla mannu kaanappedunna jillakal?

ans : kollam, aalappuzha

*keralatthil karuttha manna kaanappedunnath?

ans : paalakkaadu jillayile chittoor thaalookku

*mattu pradeshangalil ninnum vahicchukondu varunna palatharam vasthukkal nikshepicchundaakunna mannu?

ans : hydromorphiku mannu

*nadikalude theerangalil nikshepikkunna ekkalil ninnum undaakunna mannu?

ans : nadeethadamannu

keralatthile pradhaana manninangal


*laattaryttu mannu 

*ekkal mannu

*chemmannu 

* vanamannu

*karuttha mannu

* nadeethadamannu

*chaaraniramulla mannu

* hydromorphiku mannu

vanam 


*keralatthile vanavisthruthi?

ans : 11,
309. 5032 cha. Ki. Meettar 

*inthyayil vanavisthruthiyil keralatthinte sthaanam?

ans : 14 

*keralatthile aake bhoovisthyathiyude ethra shathamaanamaanu vanangal?

ans :
29. 10. 1% 

*keralatthile sasyangalude vanyathayeyum samruddhiyeyum kuricchu parayunna videsha granthangal?

ans : malabaar maanuval (vilyam logan), memmoyezhsu  ophu draavankoor (britteeshu sarvve udyogastharaaya vaardum kornarum)

*vana visthyatthiyil randaam sthaanam vaayanaadinum moonnaam sthaanam patthanamthittaykkumaanu. 

*keralatthil ettavum kooduthal kaanappedunna vanangal ?

ans : mansoon vanangal athavaa uposhna aardra ilapozhiyum kaadukal.

*keralatthil nithyaharithavanangal (mazhakkaadukal) kaanappedunna pradesham?

ans :  pashchimaghatta malanirakal

*keralatthile aadya risarvvu vanam?

ans : konni

*konni vanamekhalaye keralatthile aadyatthe risarvu vanamaayi prakhyaapiccha varsham?

ans : 1888

*keralatthil vanavathkkarana pradeshatthu ettavum kooduthal krushi cheyyunna vruksham? 

ans : thekku (randaamathu yookkaalipttsu)

*keralatthile  visthruthi koodiya vanam divishan?

ans : raanni 

*visthruthi kuranja vanam divishan?

ans : agasthyavanam

*keralatthile vanadivishanukalude ennam?

ans : 36 

*aushadha sasyangalude krushiye prothsaahippikkuka enna lakshyatthode desheeya aushadha sasyabordu aarambhiccha paddhathi?

ans : sanjjeevani vanam

*lokatthile praayam koodiya thekku maram kandetthiyittullath?

ans : nilampooril 

*eshyayile ettavum valiya thekkaayi kanakkaakkappedunnath?

ans : kannimaram (parampikkulam saangchvari) 

*kendra gavanmentinte mahaavruksha puraskaaram labhicchath?

ans : kannimaram thekku (1994-95)

*kendra, kerala sarkkaarukalude pankaalitthatthode pravartthikkunna keralatthile vanavikasanatthinaayulla  pothumekhalaa sthaapanam?

ans : kerala phorasttu davalapmentu korppareshan (ke. Ephu. Di. Si.)

*vanabhoomi kooduthalulla keralatthile jilla?

ans : idukki 

*vanabhoomi ettavum kuravulla jilla?

ans : aalappuzha 

*shathamaanaadisthaanatthil kooduthal vanabhoomiyulla jilla?

ans : vayanaadu 

*keralatthil risarvvu  vanam kooduthalulla jilla?

ans : patthanamthitta 

*keralatthil ettavum kuravu risarvvu  vanam ulla jilla?

ans : aalappuzha

*aalappuzha jillayile aadya risarvvu vanam?

ans : viyyaapuram (harippaadu)

*keralatthil chandanamarangal kaanappedunnathu
marayoor (idukki) 
*keralatthil ettavum kooduthal kandalkkaadukal ulla jilla?

ans : kannoor

*thiruvithaamkooril vananiyamam vanna varsham? 

ans : 1887

*kerala vanavathkkarana paddhathi aarambhiccha varsham?

ans : 1998

*kerala vyaksha samrakshana niyamam?

ans : 1986

*kerala vananiyamam?

ans : 1961

*kerala phorasttu davalapmentu korppareshan sthithi cheyyunnath?

ans : kottayam

*kerala phorasttu risarcchu insttittyoottu sthithi cheyyunnath?

ans : peecchi

*kerala phorasttu dippaarttmentu sthithi cheyyunnath?

ans : vazhuthaykkaadu (thiruvananthapuram)

haritha paddhathikal


*keralatthile vanethara mekhalayile aavaasa vyavasthayude samrakshanatthinaayi graameena janathayude sahakaranathode nadappilaakkunna paddhathi?

ans : graama haritha samgham 

*keralatthile aadyatthe graama haritha samgham roopeekaricchath?

ans : maruthimala (kollam) 

*vanavibhavangal samaaharicchu vipananam cheyyunnathinulla samrambham?

ans : vanashree 

*theerapradeshatthe  jyvasamrakshanam lakshyamaakki keralatthile vanam-mathsyabandhana vakuppukal chernnu nadappilaakkiya paddhathi?

ans : harithattheeram

*samsthaana vidyaabhyaasa vakuppum vanam vakuppum samyukthamaayi samghadippikkunna vanavathkarana paddhathi?

ans : ente maram

*indiraa priyadarshini vrukshamithra puraskaaram nediya kerala sarkkaar paddhathi?

ans : ente maram 

*vanam vakuppum dredu yooniyan pravartthakarum chernnu nadappilaakkiya saamoohika vanavathkarana paddhathi?

ans : vazhiyoratthanal

*vazhiyoratthanal aarambhicchath?

ans : 2009 joon 5

*prakruthiye ariyukayum, aadarikkukayum cheyyaan kuttikale praapthamaakkaanulla vidyaabhyaasa vakuppinte paddhathi?

ans : mannezhutthu 

*samsthaanatthe kalaalayangal harithaabhamaakkaanulla vidyaabhyaasa-vanam  samyuktha paripaadi?

ans : nammude maram paddhathi
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution