1."അയ്യാ വൈകുണ്ഠർ' എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
ans:വൈകുണ്ഠസ്വാമികൾ
2.വിശുദ്ധിയോടുകൂടിയ ജീവിതം നയിക്കുന്നതിനായി വൈകുണ്ഠസ്വാമികൾ സ്ഥാപിച്ച കൂട്ടായ്മ?
ans: തുവയൻ കൂട്ടായ്മ
3.സ്വാമി തോപ്പിലെ വൈകുണ്ഠ ക്ഷേത്രത്തിനു സമീപം വൈകുണ്ഠ സ്വാമികളുടെ നേതൃത്വത്തിൽ കുഴിച്ച കിണറിന്റെ പേര്?
ans:മുതിരിക്കിണർ
4.'വേലചെയ്താൽ കൂലികിട്ടണം' എന്ന മുദ്രാവാക്യം ഉയർത്തിയത് ആര്?
ans:വെകുണ്ഠസ്വാമികൾ
5. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരുടെ ഗുരുവായിരുന്ന നവോത്ഥാന നായകൻ?
ans:തെക്കാട് അയ്യാഗുരു
6.’ അദ്ദേഹം പക്ഷിരാജനായ ഗുരുഡൻ, ഞാനോ വെറുമൊരു കൊതുക് എന്ന താരതമ്യത്തിലൂടെ ചട്ടമ്പിസ്വാമികൾ ആരെയാണ് പരാമർശിച്ചത്?
ans:സ്വാമി വിവേകാനന്ദനെ
7.അയിത്തം അറബിക്കടലിൽ തള്ളേണ്ടകാലം അതി ക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞതാര് ?
ans:ചട്ടമ്പിസ്വാമികൾ
8.സ്വാമി വിവേകാനന്ദനിൽ നിന്ന് ചട്ടമ്പിസ്വാമികൾ എന്തിനെപ്പറ്റിയാണ് ഉപദേശം തേടിയത്?
ans:ചിന്മുദ്ര
9.പേട്ടയിൽ രാമൻപിള്ള ആശാൻ ആരുടെ ഗുരുനാഥൻ?
ans:ചട്ടമ്പിസ്വാമികൾ
10.തിരുവനന്തപുരത്തെ ഗവ. സെക്രട്ടറിയേറ്റിന്റെ നിർമാണ ജോലിയുമായി ബന്ധപ്പെട്ട മണ്ണുചുമന്ന താഴെ പറയപ്പെടുന്ന പരിഷ്കർത്താവ്?
ans:ചട്ടമ്പിസ്വാമികൾ
11.ചട്ടമ്പിസ്വാമികൾ ജീവിതം അഞ്ചുഭാഗങ്ങളിലുള്ള കാവ്യമാക്കി എ.വി. ശങ്കരൻ രചിച്ച കൃതി?
ans:ഭട്ടാരകപ്പാനവിദ്യാധിരാജ ഭാഗവതം
12.നീലകണ്ഠ തീർഥപാദർ,തീർഥപാദപരമഹംസൻ, ശ്രീരാമാനന്ദതീർഥപാദൻ തുടങ്ങിയവർ ആരുടെ ശിഷ്യന്മാരായിരുന്നു?
ans:ചട്ടമ്പിസ്വാമികളുടെ
13.'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും എന്നുതുടങ്ങുന്ന വചനം ശ്രീനാരായണ ഗുരു ഏതു ശ്രീകോവിലിന്റെ ചുവരിലാണ് സ്വന്തം കൈയക്ഷരത്തിൽ എഴുതിയത്?
ans: അരുവിപ്പുറം
14.ശ്രീനാരായണഗുരുവിന്റെ ഏതു കൃതിയിലാണ് 'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന വാക്യമുള്ളത്?
ans:ജാതിനിർണയം "
15.'ഉണരുവിൻ, അഖിലേശ്വനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപിൻ, അനീതിയോടെ തിർപ്പിൻ" എന്ന വരികളുടെ കർത്താവ് ?
ans:വാഗ്ഭടാനന്ദൻ
16. 'ഐക്യനാണയ സംഘം' എന്ന പേരിൽ ബാങ്ക് ആരംഭിച്ച നവോത്ഥാന നായകൻ?
Ans:വാഗ്ഭടാനന്ദൻ
17.‘ആത്മവിദ്യാസംഘത്തിന്റെ മാനിഫെ സ്റ്റോ എന്നറിയപ്പെടുന്ന കൃതി?
ans:ആത്മവിദ്യ
18.പ്രീതി വിവാഹവും പ്രീതിഭോജനവും (മിശ്ര വിവാഹവും മിശ്രഭോജനവും) സംഘടിപ്പിച്ചതാര്?
Ans:വാഗ്ഭടാനന്ദൻ
19.ഞാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സഞ്ചരിച്ചുവരികയാണ് ഇതിനിടയ്ക്കു പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ നാരായണഗുരുവിനേക്കാൾ മികച്ചതോ അദ്ദേഹത്തിനു തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടി ട്ടില്ല" ആരുടെ വാക്കുകളാണിവ?
ans:രവീന്ദ്രനാഥ ടാഗോറിന്റെ (1922-ൽ ടാഗോർ ഗുരുവിനെ സന്ദർശിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ദീനബന്ധു സി.എഫ്. ആൻഡ്രസും ഒപ്പമുണ്ടായിരുന്നു)
20.ശ്രീനാരായണ ഗുരുവിന്റെ ഏതുകൃതിയുടെ രചനയുടെ 100-ാം വാർഷികം അടുത്തിടെ ആഘോഷിച്ചത്?
ans:ദൈവദശകം
21. "ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു'” ശ്രീനാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ഇങ്ങനെ പറഞ്ഞത്?
ans:ദീനബന്ധു,സി.എഫ്. ആൻഡ്രസ്
22.ഗുരു തന്റെ അവസാന പ്രതിഷ്ട നടത്തിയ സ്ഥലം?
ans:കളൻകോട് (ആലപ്പുഴ)
23.ഗുരു ആലുവായിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?
ans:1913
24.ഗുരുവിന്റെ നേതൃത്വത്തിൽ 1924 സർവമത സമ്മേളനം നടന്നത് എവിടെ?
ans:ആലുവാ അദ്വൈതാശ്രമത്തിൽ
25.ശിവഗിരിയിൽവെച്ച് മഹാത്മജീ ഗുരുവിനെ സന്ദർശിച്ച വർഷം?
ans:1925
26.1918 ൽ ഗുരു സന്ദർശിച്ച വിദേശരാജ്യം?
ans:സിലോൺ (ശ്രീലങ്ക)
27.വെക്കും സത്യാഗ്രഹകാലത്ത് ഗുരു സത്യാഗ്രഹാശ്രമം സന്ദർശിച്ചതെന്ന്?
ans: 1924 സപ്തംബറിൽ
28.ഉപനിഷത്തുകളുടെ സാരം സംഗ്രഹിച്ച് ഗുരു രചിച്ച കൃതി ?
ans:ദര്ശനമാല
29.ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിളിച്ചത് ആര് ?
ans:ജി ശങ്കരക്കുറുപ്പ്
30.19904-ൽ എസ് ൻ ഡി പി യുടെ ആദ്യ സമ്മേളനം നടന്നത് എവിടെ ?
Ans:അരുവിപ്പുറം
31.സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ പുലയവണ്ടി അഥവാ വില്ലുവണ്ടി സമരം ഏതു നവോത്ഥാന നായകനുമായി ബന്ധപ്പെട്ടതാണ്?
ans:അയ്യങ്കാളി
32.’ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ കാണാതെ പാടങ്ങളിലെല്ലാം മുടിപ്പുല്ല് കരുപ്പിക്കുമെന്ന’ എന്ന മുദ്രാവാക്യം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans:അയ്യങ്കാളി (കേരളത്തിലെ ആദ്യ കർഷക തൊഴിലാളിസമരത്തിന്റെ മുദ്രാവാക്യമായിരുന്നു ഇത്)
33.പുലയരുടെ രാജാവ് എന്ന അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?
Ans:ഗാന്ധിജി (1937-ലായിരുന്നു ഗാന്ധിജി അയ്യങ്കാളിയെ സന്ദർശിച്ചത്)
34.ജാതി തിരിച്ചറിയാനായി അധികൃതർ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാൻ 1915-ൽ ആഹ്വാനം ചെയ്ത സാമൂഹിക വിപ്ലവകാരി?
ans:അയ്യങ്കാളി 35ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി എത്ര വർഷം അംഗമായിരുന്നു?
ans:25 വർഷം
36.1936-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര്?
Ans:അയ്യങ്കാളി
37. 1915-ൽ കൊല്ലത്തുനടന്ന 'പെരിനാട്ടു ലവഹള'യ്ക്കു പരിഹാരം കണ്ടെത്തിയതാര്?
ans:അയ്യങ്കാളി
38.ഇന്ത്യൻ ഭാഷകളിലാദ്യമായി കാൽ മാക്സിന്റെ ജീവ ചാരിതാരം രചിച്ച മലയാളി ?
ans:കെ രാമകൃഷ്ണപിള്ള
39.നായർ സമുദായ പുരോഗതിക്കായി 1907-ൽ രുപം കൊണ്ട സംഘടനാ ഏത് ?
ans:കേരളീയ നായർ സമാജം സി കൃഷ്ണപിള്ളയായിരുന്നു സ്ഥാപകൻ
40.1949-ൽ തിരുവിധാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡന്റ് ആയത് ആരാണ് ?
ans:മന്നത് പത്മനാഭൻ
41.വിമോചന സമര കാലത്ത് മന്നത് പത്മനാഭൻ നയിച്ച ജാഥയുടെ പേര് എന്ത് ?
ans:ജീവ ശിഖ ജാഥ
42.താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിനായി 1893-ൽ അയ്യങ്കാളി വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത് എവിടെ മുതൽ എവിടെ വരെ?
ans:വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ
43.അധസ്ഥിത സ്ത്രീകൾ കല്ലുമാല ഉപേക്ഷിച്ച് സമരം നടത്തിയത് എവിടെ?
ans:പെരിനാട്(കൊല്ലം ജില്ല)
44. തിരുവനന്തപുരത്ത് കവടിയാറിലുള്ള അയ്യങ്കാളി പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്?
ans:ഇന്ദിരാഗാന്ധി (1980-ൽ).
45.'അധസ്ഥിതർക്കു വിദ്യാഭ്യാസം അഭിഗമ്യമാക്കുക' എന്ന മുദ്രാവാക്യം മുഴക്കിയതാര്?
ans:അയ്യങ്കാളി
46.ആലത്തുരിൽ വാനൂർ എന്ന സ്ഥലത്ത് സിദ്ധാശ്രമം സ്ഥാപിച്ചതാര്?
ans:ബ്രഹ്മാനന്ദ ശിവയോഗി
47.സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചുകൊണ്ട് ബ്രഹ്മാനന്ദശിവയോഗിരചിച്ച പ്രസിദ്ധമായ കവിതയുടെ പേര്?
ans:സ്ത്രീവിദ്യാപോഷിണി
48.ജാതിവിവേചനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കിടെ 1874-ൽ കായങ്കളം കായലിൽവെച്ച് 49-വയസ്സിൽ വധിക്കപ്പെട്ട സാമൂഹിക വിപ്ലവകാരി?
ans:ആറാട്ടുപുഴ വേലായുധ പണിക്കർ (1825-
1874. കല്ലിശ്ശേരിയിൽ വേലായുധചേകവർ എന്ന് ശരിപ്പേര്)
49.തിരുവിതാംകൂറിൽ മൂക്കുത്തി സമരം, അച്ചിപ്പുടവ സമരം എന്നിവ നയിച്ചതാര്?
ans:ആറാട്ടുപുഴ വേലായുധപണിക്കർ
50. വാഗ്ഭടാനന്ദൻ നിർത്തലാക്കാൻ ശ്രമിച്ച സാമൂഹിക അനാചാരം?
ans:എട്ടേമട്ട്.
51.'ആത്മാനുതാപം' ആരുടെ കൃതിയാണ്?
ans:ചാവറ കുരിയാക്കോസ് അച്ഛന്റെ.
52.ഈഴവ സമുദായത്തിനും തനിക്കും നേരിടേണ്ടിവന്ന ജാതീയമായ വിവേചനങ്ങളെപ്പറ്റി മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതാംകോട്ടൈ തീയൻ’ എന്ന പേരിൽ ലേഖനമെഴുതിയതാര്?
ans:ഡോ.പല്ലു.
53.ശ്രീമൂലം പ്രജാസഭയിലേക്ക് രണ്ടുതവണ നാമനിർ ദേശം ചെയ്യപ്പെട്ട ദളിത് ക്രിസ്ത്യാനികളുടെ നേതാവ്?
ans:കുമാര ഗുരുദേവൻ.
54.കുമാരഗുരുദേവൻ രൂപം നൽകിയ വേർപാട് സഭയുടെ പേര്?
ans:പി.ആർ.ഡി.എസ്.
55.കൊച്ചി കായലിൽ നടന്ന കായൽ സമ്മേളനം ഏത് സാമൂഹിക പരിഷ്കർത്താവുമായി ബന്ധപ്പെട്ട സംഭവമാണ്?
ans:കെ.പി. കറുപ്പൻ
56. ജാതിവിവേചനത്തിന്റെ അർഥരാഹിത്യം വ്യക്തമാക്കിക്കൊണ്ട് കെ.പി. കറുപ്പൻ രചിച്ച കൃതി?
ans:ജാതിക്കുമ്മി
57.കാക്കിനഡ കോൺഗ്രസ്സമ്മേളനത്തിൽ അയിത്തിനെതിരെ പ്രമേയം അവതരി പ്പിച്ചത് ആര്?
ans: ടി. കെ. മാധവൻ .
58.അരയൻ മാസിക, അരയസ്ത്രീജന മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ച താര്?
ans:ഡോ. വേലുക്കുട്ടി അരയൻ
59.എസ്.എൻ.ഡി.പി. യോഗത്തിൻെ്റ മുൻ ഗാമി എന്നറിയപ്പെടുന്നത്?
ans:വാവൂട്ട് യോഗം.
60.1912-ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടി പൂർത്തി പുരസ്കരിച്ച് കെ.പി. കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്?
ans:ബാലാകലേശം.
61.കൊച്ചിരാജ്യത്തും തിരു-കൊച്ചി സംസ്ഥാനത്തും മന്ത്രിസ്ഥാനം വഹിച്ച സാമൂഹിക പരിഷ്കർത്താവ്?
ans:സഹോദരൻ അയ്യപ്പൻ.
62. അവനവനിസം, ജാതിക്കുശുമ്പ്, ആൾ ദൈവം തുടങ്ങിയ പുതിയ പദങ്ങളും ശൈലികളും ആശയപ്രചാരണത്തിനായി ഉപയോഗിച്ച സാമൂഹിക പരിഷ്കർത്താവ്?
ans:സഹോദരൻ അയ്യപ്പൻ.
63.ശുഭാനന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
ans:ചെറുകോൽ (മാവേലിക്കര).
64.റഷ്യൻ വിപ്ലവ നേതാവായ ലെനിനെപ്പറ്റി ആദ്യമായി ലേഖനം എഴുതിയ മലയാള പ്രസിദ്ധീകരണം?
ans:‘സഹോദരൻ’.
65. 'വേലക്കാരൻ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാരാണ്?
ans:സഹോദരൻ അയ്യപ്പൻ (കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീകരണമായിരുന്നു വേലക്കാരൻ),
66.ദേശാഭിമാനി വാരികയിലൂടെ ആയുധത്തിനെതിതെ സമരം നടത്തിയ പരിഷ്കർത്താവ് ?
ans:ടി.കെ മാധവൻ .
67.വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനായിരുന്ന സാമൂഹിക പോരാളി ?
ans:ടി.കെ മാധവൻ .(കണ്ണൻകുളങ്ങര,തിരുവാർപ്പ് സത്യാഗ്രഹങ്ങളിലും പ്രധാന പങ്കുവഹിച്ചു).
68.എസ്.എൻ. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ടി.കെ.മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ?
ans:നങ്ങ്യാർകുളങ്ങര (ഹരിപ്പാട്)
69. 1928- ൽ ആരംഭിച്ച ഏതു മാസികയുടെ ആപ്തവാക്യശോകമാണ് സഹോദരൻ അയ്യപ്പൻ രചിച്ചത്?
ans:യുക്തിവാദി.
70. അരയവംശ പരിപാലനയോഗം രൂപ വത്കരിച്ചതാര്?
ans:ഡോ. വേലുക്കുട്ടി അരയൻ.
71. ഉൾനാടൻ മത്സ്യകൃഷിയുടെ വികസനത്തിനായി ഡോ. വേലുക്കുട്ടി അരയൻ സമർപ്പിച്ച പദ്ധതിയുടെ പേരെന്ത് ?
ans:ഇൻലാൻഡ് ഫിഷറീസ്സ് സ്ക്രീം.
72. 'ആത്മബോധോദയ സംഘം' രൂപവത്കരിച്ചതാര്?
Ans:ശുഭാനന്ദ ഗുരുദേവൻ.
73. ദളിത് നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവമായ ഐക്കര നാടുവാഴിയുടെ സ്വീകരണം സംഘടിപ്പിച്ചതാരാണ്?
ans:പാമ്പാടി ജോൺ ജോസഫ്.
74. 'സവർണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനികളും' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
ans:പാമ്പാടി ജോൺ ജോസഫ്.
75. ആഗ്രമാനന്ദ സ്വാമിയുടെ യഥാർഥ പേരെന്താണ്?
ans:കൃഷ്ണൻ നമ്പ്യാതിരി.
76.1933-ൽ രൂപം കൊടുത്ത 'ജാതിനാശിനിസഭ'യിലുടെ മിശ്രവിവാഹവും മിശ്രഭോജനവും പ്രോത്സാഹിപ്പിച്ചതാരാണ്?
ans:ആനന്ദതീർഥൻ.
77.1928 ആഗസ്റ്റ് 8-ന് ശിവഗിരിയിലെ ശാരദാക്ഷേത്രത്തിൽവെച്ച് ആനന്ദഷേണായി സ്വീകരിച്ച പേര്?
ans: ആനന്ദതീർഥൻ
78. 'സർവീസ് എന്ന പ്രസിദ്ധീകരണം ഏതു സമുദായ സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ans:എൻ.എസ്.എസ്.
79. 1930-ൽ എ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങിയ പത്രം?
ans:കേസരി.
80. കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം എന്നറിയപ്പെടുന്നത്?
ans:പ്രഭാതം .
81. വിദേശവാർത്തകൾക്കുവേണ്ടി ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി ബന്ധം സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ പത്രം?
ans:സ്വദേശാഭിമാനി.
82. മുഹമ്മദ് അബ്ദുൾ റഹിമാന്റെ പത്രാധിപത്യത്തിൽ 1924-ൽ കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ചുതുടങ്ങിയ പത്രം?
ans:‘അൽ അമീൻ’.
83. ശ്രീനാരായണഗുരുവിനെ ഉഗ്രവ്രതൻ മുനിയായുംഎസ്.എൻ.ഡി.പി.യെ വൃക്ഷമായും സ്വയം കുയിലായും സങ്കല്പിച്ച് കുമാരനാശാൻ രചിച്ച കാവ്യം ഏത്?
ans:ഗ്രാമവൃക്ഷത്തിലെ കുയിൽ.
84.നായർ ഭൂത്യജനസംഘം ഏത് സംഘടനയുടെ മുൻ ഗാമി?
ans:എൻ.എസ്.എസ്.
85.കുമാരനാശാന് മഹാകവിപ്പട്ടം നൽകിയത് ഏത് സർവകലാശാലയാണ്?
ans:മദ്രാസ് സർവകലാശാല (പട്ടും വളയും സമ്മാനിച്ചത് വെയിൽസ് രാജകുമാരൻ)
86.നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതനാര്?
ans:ഐ.സി.ചാക്കോ.
87.എസ്.എൻ.ഡി.പി. യോഗത്തിന്റെ ഇപ്പോഴത്തെ മുഖപത്രം?
ans:യോഗ നാദം.
88. 'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
ans:ഇന്ദിരാഗാന്ധി
89. 'കേരളൻ' എന്ന തൂലികാനാമം ആരുടെ തായിരുന്നു?
ans:സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള.
90. 'കാഷായവേഷം ധരിക്കാത്ത സന്ന്യാസി' എന്നറിയപ്പെട്ട നവോത്ഥാന നായകൻ?
ans: ചട്ടമ്പിസ്വാമികൾ.
91. 'ലോകമാന്യൻ' എന്ന പ്രസിദ്ധീകരണമാരംഭിച്ച സാമൂഹികപരിഷ്കർത്താവ്?
ans:കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
92.'കേരളത്തിലെ വിവേകാനന്ദൻ' എന്നറിയ പ്പെട്ടത്?
ans:ആഗമാനന്ദ സ്വാമി
93. ആദ്യമായി 'ഘോഷ’ ബഹിഷ്കരിച്ച് പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ട അന്തർജനം?
ans: പാർവതി മനഴി (1929)
94.പാലിയം സത്യഗ്രഹസമരത്തിനിടെ ക്രൂരമായ മർദനത്തിനു വിധേയയായ അന്തർജനം ?
ans:ആര്യാപള്ളം
95. 1925-ൽ കോഴിക്കോട്ട് ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടുകയും ബുദ്ധമതനാവുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ്?
Ans:മിതവാദി സി. കൃഷ്ണൻ.
96.ശ്രീനാരായണഗുരുവിനെ കേന്ദ്രകഥാപാത്രമാക്കി ആർ. സുകുമാരൻ സംവിധാനം ചെയ്ത സിനിമ?
ans:യുഗപുരുഷൻ.
97. 1968-ൽ അന്തരിച്ച സഹോദരൻ അയ്യപ്പന്റെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?
ans:ചെറായിയിൽ.
98.സ്വാമി വിവേകാനന്ദൻ, അയ്യങ്കാളി, ഡോ. പൽപ്പു എന്നിവർ ജനിച്ചത് ഒരേവർഷമാണ്. ഏത്?
ans:1863
99. ഡോ. പൽപ്പു ശ്രീനാരായണഗുരുവിനെ "പെരിയ സ്വാമി' എന്ന് വിളിച്ചപ്പോൾ കുമാരനാശാനെ വിളി ച്ച പേരെന്ത്?
ans:ചിന്നസ്വമി.
100. 1921-ൽ പാമ്പാടി ജോൺ ജോസഫ് ആരംഭിച്ച പ്രസ്ഥാനം?
ans:ചേരമർ മഹാസഭ