*ലോകത്തിലാദ്യമായി പേപ്പർ കറൻസികൾ പുറപ്പെടുവിച്ച രാജ്യം ?
ans : ചൈന
*ഇന്ത്യയിൽ ആദ്യമായി ഒരു പേപ്പർ കറൻസി കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്.
*ഇന്ത്യയിൽ റുപ്പി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്?
ans : ഷെർഷ (1542)
*ഇന്ത്യയിൽ ആദ്യമായി ഒരു രൂപ നാണയം ഇറക്കിയത് 1962 ലാണ്
*ഇന്ത്യയിൽ കറൻസി അച്ചടിക്കുന്നത് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ്.
*ഒരു രൂപ നോട്ടുകളിൽ ഒപ്പിടുന്നത്?
ans : കേന്ദ്ര ധനകാര്യ സെക്രട്ടറി
*ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിൽ ഒപ്പിടുന്നത്?
ans : റിസർവ്വ് ബാങ്ക് ഗവർണ്ണർ
*ഇന്ത്യയിൽ കറൻസി നോട്ടുകൾ പുറത്തിറക്കിയ ആദ്യ കല ബാങ്കുകളാണ് ജനറൽ ബാങ്ക് ഇൻ ബംഗാൾ &ബീഹാർ (1773-1775),ബാങ്ക്ഓഫ് ഹിന്ദുസ്ഥാൻ (1770-1832),ബംഗാൾ ബാങ്ക്(1784-1791)
*കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യാ ഗവൺമെന്റിൽ നിക്ഷിപ്തമായ ആക്ട്?
ans : 1861-ലെ പേപ്പർ കറൻസി ആക്ട്
*ആർ.ബി.ഐ മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറക്കി തുടങ്ങിയത് 1996 മുതലാണ്.
*കറൻസികളിൽ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ ഉൾപ്പെടെ 17 ഭാഷകളിലായി മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്.
*ഭാഷകളിൽ ആദ്യം ആസാമീസും, അവസാനം ഉറുദുവുമാണ്.
*ഏഴാമത്തെ ഭാഷ?
ans : മലയാളം
*ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിട്ടുള്ള ഏക വിദേശ ഭാഷ?
ans : നേപ്പാളി
*ഭൂട്ടാൻ നേപ്പാൾ എന്നീ രാജ്യങ്ങളിലെയും അംഗീകൃത കറൻസിയാണ് ഇന്ത്യൻ രൂപ.
*പോളിമർ ബാങ്ക് നോട്ട് ആദ്യമായി ഇറക്കിയത്?
ans : ആസ്ട്രേലിയ
*ഇന്ത്യാ ഗവൺമെന്റ് പരീക്ഷണാടിസ്ഥാനത്തിൽ പത്തു രൂപ പോളിമർ നോട്ട് പുറത്തിറക്കി
*കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാ നോട്ട് നിർത്തലാക്കിയ വർഷം?
ans : 1994
*കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാനോട്ട് വീണ്ടും വിനിമയത്തിന് ഇറക്കാൻ തീരുമാനിച്ചത്?
ans : 2015
ഇന്ത്യൻ കറൻസിയിലെ ഭാഷകൾ
* ആസാമീസ്
* ബംഗാളി
*ഗുജറാത്തി
* കന്നഡ
*കാശ്മീരി
* കൊങ്കിണി
* മലയാളം
*മറാത്തി
*നേപ്പാളി
*ഒറിയ
* പഞ്ചാബി
*സംസ്‌കൃതം
*തമിഴ്‍
*തെലുങ്ക്
*ഉർദു
* ഹിന്ദി
*ഇംഗ്ലീഷ്
ഇന്ത്യൻ രൂപയ്ക്ക് പുതിയ ചിഹ്നം
*ഇന്ത്യൻ രൂപയുടെ ചിഹ്നമായ ‘र’ ഔദ്യോഗികമായി സ്വീകരിച്ചത്?
ans : 2010 ജൂലായ് 15 (ദേവനാഗരി, ലിപിയും ലാറ്റിൻ ലിപിയും കൂടിച്ചേർന്ന ഒരു സംയുക്ത രൂപമാണ് ഈ ചിഹ്നം)
*ഇന്ത്യൻ രൂപയ്ക്ക് ചിഹ്നം രൂപകൽപ്പന ചെയ്തത്?
ans : ഡി.ഉദയകുമാർ (തമിഴ്നാട്)
*ചിഹ്നമറ്റുള്ള അഞ്ചാമത്തെ കറൻസി?
ans : ഇന്ത്യൻ രൂപ (മറ്റുള്ളവ - യൂറോ, യെൻ, ഡോളർ, പൗണ്ട്)
യൂറോ
*യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക കറൻസിയാണ്?
ans : യൂറോ
*യൂറോ നിലവിൽ വന്നത്?
ans : 1999 ജനുവരി 1
*യൂറോ വിനിമയം ആരംഭിച്ചത്?
ans : 2002 ജനുവരി 1
*യൂറോ കറൻസി ഉപയോഗിക്കുന്ന യൂറോപ്യൻ യൂണിയനിലെ അംഗരാഷ്ട്രങ്ങൾ?
ans : 19
*യൂറോ കറൻസി ഔദ്യോഗികമായി ഉപയോഗിച്ചു തുടങ്ങിയ 19-ാമത്തെ രാജ്യം?
ans : ലിത്വാനിയ
നാണയങ്ങൾ
*നാണയങ്ങളെപ്പറ്റിയുള്ള പഠനം അറിയപ്പെടുന്നത്?
ans : ന്യൂമിസ്മാറ്റിക്സ്
*ഇന്ത്യയിൽ ആദ്യകാലത്ത് നിലവിലിരുന്ന നാണയങ്ങൾ?
ans : പഞ്ച്മാർക്ക് നാണയങ്ങൾ
*ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്?
ans : കുശാനന്മാർ (എന്നാൽ പൂർണ്ണ രൂപത്തിലുള്ള സ്വർണ്ണ നാണയങ്ങൾ ആദ്യമായി ഇറക്കിയത് ഗുപ്തന്മാരുടെ കാലത്താണ്)
*ഷെർഷ പുറത്തിറക്കിയ നാണയം?
ans : റുപ്പിയ
*ആദ്യമായി ‘ടോക്കൺ കറൻസി' പുറത്തിറക്കിയത്?
ans : മുഹമ്മദ്-ബിൻ-തുഗ്ലക്
*ഇൽത്തുമിഷ് ഇറക്കിയ നാണയങ്ങൾ?
ans : ജിത്താൾ (ചെമ്പ്), തങ്ക (വെള്ളി)
*ജവഹർലാൽ നെഹ്റുവിന്റെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയ വർഷം?
ans : 1964
*ഇന്ത്യയിൽ ആദായനികുതി വകുപ്പ് പുറത്തിറക്കിയ 150 രൂപ നാണയത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങൾ?
ans : ചാണക്യൻ, താമര, തേനീച്ച
*ഇന്ത്യയിൽ ഇറക്കിയ ഏറ്റവും മൂല്യമുള്ള നാണയം?
ans : 1000 രൂപാ നാണയം(ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ച് 1000 വർഷം പൂർത്തിയാകുന്നത് പ്രമാണിച്ച് പുറത്തിറക്കിയ നാണയമാണിത്
*ഒരു രൂപ നാണയം നിർമ്മിച്ചിരിക്കുന്ന ഘടകങ്ങൾ?
ans : ഫെറാറ്റിക്സ്, സ്റ്റെയിൻലസ് സ്റ്റീൽ
*ഒരു രൂപ നാണയം നിർമ്മിച്ചിരിക്കുന്ന ഘടകങ്ങൾ?
ans : ഫെറാറ്റിക്സ്, സ്റ്റെയിൻലസ് സ്റ്റീൽ
കേരളത്തിലെ നാണയങ്ങൾ
*കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം?
ans : രാശി
*തിരുവിതാംകൂറിൽ നിലനിന്നിരുന്ന നാണയങ്ങൾ?
ans : അനന്തരായി, അനന്തവരാഹ
*കോഴിക്കോട് സാമൂതിരിമാരുടെ ഇടയിൽ നിലന്നിരുന്ന നാണയം?
ans : വീരരായൻ പണം
*മൈസൂർ സുൽത്താന്മാരുടെ ഭരണകാലത്ത് നിലന്നിരുന്ന നാണയം?
ans : ആനക്കാശ് , സുൽത്താൻകാശ്
*കൊച്ചി രാജാക്കന്മാർ പുറത്തിറക്കിയ നാണയം?
ans : പുത്തൻ
നാണയപ്പെരുപ്പം (Inflation)
*ഒരു പരിധിക്കപ്പുറം പണം പ്രചാരത്തിലിരിക്കുകയോ പണത്തിന്റെ മൂല്യം സാധനങ്ങളുടെതുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നാണയപ്പെരുപ്പം.
നാണയ ചുരുക്കം (Deflation)
*സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറഞ്ഞുവരുന്ന അവസ്ഥയാണ് നാണയ ചുരുക്കം എന്നു പറയുന്നത്.
രൂപയും ചിത്രങ്ങളും
>5 രൂപ -കർഷകൻ, ട്രാക്ടർ>10 രൂപ - ആന, കടുവ, കാണ്ടാമൃഗം>20 രൂപ - മൗണ്ട് ഹാരിയറ്റ്, പോർട്ട് ബ്ലയർ>50 രൂപ - ഇന്ത്യൻ പാർലമെന്റ് >100 രൂപ - ഹിമാലയ പർവ്വതം>500 രൂപ - ചെങ്കോട്ട > 2000 രൂപ - മംഗൾയാൻ
നികുതികൾ
ഇനി രാജ്യമൊട്ടാകെ ഒറ്റ നികുതി
*ദേശീയ, സംസ്ഥാന തലങ്ങളിലായി നിലവിലുള്ള വിവിധതരം പരോക്ഷ നികുതികൾക്കു പകരം ദേശീയ തലത്തിൽ ഏർപ്പെടുത്തുന്ന ഏകീകൃതവും പരോക്ഷവുമായ മൂല്യവർദ്ധന നികുതി?
ans : ജി.എസ്.ടി (ചരക്ക് സേവന നികുതി)
*ജി.എസ്.ടി-യുടെ പൂർണ്ണരൂപം?
ans : ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ്
*ജി.എസ്.ടി ബിൽ രാജ്യസഭ പാസാക്കിയത്?
ans : 2016 ആഗസ്റ്റ് 3
*ജി.എസ്.ടി ബിൽ ലോക്സഭ പാസാക്കിയത്?
ans : 2016 ആഗസ്റ്റ് 8
*ജി.എസ്.ടി ബില്ലിൽ പ്രസിഡന്റ് ഒപ്പുവച്ചത്?
ans : 2016 സെപ്റ്റംബർ 8
*ജി.എസ്.ടി ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം?
ans : അസം
*ജി.എസ്.ടി ബിൽ പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം?
ans : ബീഹാർ
*ജി.എസ്.ടി നടപ്പിലാക്കാൻ എത്ര സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്?
ans : 16
*ജി.എസ്.ടി ബിൽ പാസ്സാക്കിയ 16 -ാ മത് സംസ്ഥാനം?
ans : ഒഡീഷ
*എത്രാമത്തെ ഭരണഘടനാ ഭേദഗതി ബില്ലാണ് ജി.എസ്.ടി?
ans : 122-മത്
*ജി.എസ്.ടി ബിൽ രാജ്യവ്യാപകമായി നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?
ans : പ്രോജക്ട് SAKSHAM
*ജി.എസ്.ടി കമ്മിറ്റിയുടെ ആദ്യ അധ്യക്ഷനായിരുന്നത്?
ans : കെ.എം.മാണി
*കെ.എം. മാണി രാജിവച്ചതിനെ തുടർന്ന് ജി.എസ്.ടി കമ്മിറ്റിയുടെ അധ്യക്ഷനായത്?
ans : അമിത് മിത്ര
*ജി.എസ്.ടി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്?
ans : 2017 ഏപ്രിൽ 1 മുതൽ
*ലോകത്തിലാദ്യമായി ജി.എസ്.ടി നടപ്പിലാക്കിയ രാജ്യം?
ans : ഫ്രാൻസ് (1954)
ജി.എസ്.ടി കൗൺസിൽ
*ജി.എസ്.ടി ബിൽ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച ഉന്നതാധികാര സമിതി?
ans : ജി.എസ്.ടി. കൗൺസിൽ
*ജി.എസ്.ടി കൗൺസിലിലെ അംഗങ്ങൾ?
ans : കേന്ദ്ര ധനകാര്യ മന്ത്രി, കേന്ദ്ര റവന്യൂ സഹമന്ത്രി,സംസ്ഥാന ധനകാര്യമന്ത്രിമാർ
*ജി.എസ്.ടി കൗൺസിലിന്റെ ആദ്യ അഡീഷണൽ സെക്രട്ടറി?
ans : അരുൺ ഗോയൽ
*കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ പ്രധാന വരുമാന മാർഗ്ഗമാണ്?
ans : നികുതികൾ
*നികുതികളെ പ്രത്യക്ഷ നികുതി, പരോക്ഷനികുതി എന്നിങ്ങനെ രണ്ടായി തിരിക്കാം.
*നികുതി ചുമത്തപ്പെടുന്നയാൾ നേരിട്ടു നൽകുന്ന നികുതിയാണ്?
ans : പ്രത്യക്ഷ നികുതി
*ആദായനികുതി, കെട്ടിട നികുതി, തൊഴിൽ നികുതി, വാഹനനികുതി, പരസ്യനികുതി, ഭൂനികുതി എന്നിവ പ്രത്യക്ഷ നികുതികളാണ്.
*ഒരാളുടെ മേൽ ചുമത്തപ്പെടുന്ന നികുതി പൂർണ്ണമായോ ഭാഗികമായോ മറ്റൊരാൾ നൽകേണ്ടി വരുന്നതാണ്?
ans : പരോക്ഷ നികുതി
*എക്സൈസ് നികുതി, വിനോദ നികുതി, വിൽപ്പന നികുതി എന്നിവ പരോക്ഷ നികുതികളാണ്.
*കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന വരുമാന മാർഗ്ഗം?
ans : കോർപ്പറേറ്റ് നികുതി (32,45%)
*ഇപ്പോൾ എക്സൈസ് നികുതിയിൽ നിന്നും കേന്ദ്ര ഗവൺമെന്റിന്റെ വരുമാനം (
20.84%) രണ്ടാം സ്ഥാനത്താണ്.
*"പ്രാതിനിധ്യമില്ലാതെ നികുതിയില്ല” എന്ന മുദ്രാവാക്യം അമേരിക്കൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
*നികുതിയെക്കുറിച്ച് പരാമർശമുള്ള പ്രാചീന ഇന്ത്യൻ കൃതികളാണ്?
ans : മനുസ്മൃതി, അർത്ഥശാസ്ത്രം
*പ്രാചീന കാലത്ത് ഇറക്കുമതി ചെയ്തിരുന്ന സാധനങ്ങൾക്കുമേൽ ചുമത്തിയിരുന്ന നികുതി?
ans : വർത്തനം
*പ്രാചീനകാലത്ത് തീർത്ഥാടകരുടെമേൽ ഏർപ്പെടുത്തിയിരുന്ന നികുതി?
ans : യാത്രാവേതന
*സുൽത്താൻ ഭരണകാലത്ത് ഇസ്ലാമിക വിശ്വാസികളല്ലാത്തവരുടെ (non-muslims) മേൽ ചുമത്തിയിരുന്ന നികുതി?
ans : ജസിയ (Jaziya)
*ആദ്യമായി ജസിയ ഏർപ്പെടുത്തിയത്?
ans : ഫിറോസ് ഷാ തുഗ്ലക്ക്
*ജസിയ പിൻവലിച്ച മുഗൾ ഭരണാധികാരി?
ans : അക്ബർ
*ജസിയ പുനഃസ്ഥാപിച്ച മുഗൾ ഭരണാധികാരി?
ans : ഔറംഗസീബ്
*മാറാത്ത സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പ്രധാന നികുതികൾ?
ans : ചൗത്ത്, സാർദേശ് മുഖി
*ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്?
ans : 1962 ഏപ്രിൽ 1
*ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?
ans : ബൽജിയം
*ഏഷ്യയിൽ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?
ans : ജപ്പാൻ
മൂല്യവർദ്ധിത നികുതി
*അടയ്ക്കേണ്ട നികുതി, നികുതിദായകന് സ്വയം വിലയിരുത്താൻ കഴിയുന്ന സംവിധാനം?
ans : മൂല്യവർദ്ധിത നികുതി (Value Added Tax)
*മൂല്യവർദ്ധിത നികുതി (VAT) ആദ്യമായി നടപ്പിലാക്കിയ രാജ്യം?
ans : ഫ്രാൻസ് (1954)
*ഏഷ്യയിലാദ്യമായി മുല്യവർദ്ധിത നികുതി ഏർപ്പെടുത്തിയ രാജ്യം?
ans : ദക്ഷിണ കൊറിയ
*ഇന്ത്യയിലാദ്യമായി മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തിയ സംസ്ഥാനം?
ans : ഹരിയാന (2003 ഏപ്രിൽ 1)
*ഇന്ത്യയിൽ മൂല്യവർദ്ധിത നികുതി നിലവിൽ വന്നത്?
ans : 2005 ഏപ്രിൽ 1
*മൂല്യവർദ്ധിത നികുതി നടപ്പാക്കുന്നത് സംബന്ധിച്ച ധനകാര്യ മന്ത്രിമാരുടെ കമ്മിറ്റിയിലെ അദ്ധ്യക്ഷൻ?
ans : അസിംദാസ് ഗുപ്ത
*മൂല്യവർദ്ധിത നികുതി (VAT) യുടെ ഉന്നതാധികാര സമിതി രൂപീകരിച്ച സമയത്തെ ഇന്ത്യയുടെ ധനകാര്യമന്ത്രി?
ans : ഡോ. മൻമോഹൻ സിങ്
*മൂല്യവർദ്ധിത നികുതിയുടെ പരിഷ്കരിച്ച രൂപം?
ans : MODVAT (Modified value Added Tax)
*MODVAT -ന്റെ സ്ഥാനത്ത് വന്ന് പുതിയ നികുതി?
ans : CEN VAT (Central value Added Tax)
*നികുതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണ ഘടനാ വകുപ്പ്?
ans : 265-ാം വകുപ്പ്
*ഇന്ത്യയിൽ നികുതി പരിഷ്ക്കരണത്തിന് നിർദ്ദേശം നൽകിയ കമ്മിറ്റി?
ans : രാജാ ചെല്ലയ്യ കമ്മിറ്റി
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകരുള്ള പട്ടണം?
ans : കൊൽക്കത്ത
* ഇന്ത്യയിൽ വാണിജ്യ കുത്തകയെ നിയന്ത്രിക്കാനായി പുറപ്പെടുവിച്ച ആക്ട്?
ans : M.R.T.P. Act(Monopolies and Restrictive Trade Practice Act പാസ്സാക്കിയത് -1969)
*നികുതി, ധനവിനിയോഗം, കടമെടുക്കൽ എന്നിവയെ സംബന്ധിച്ച ഗവൺമെന്റിന്റെ നയം?
ans : ധനനയം
*നികുതിയിലൂടെയും, ഇതരമാർഗ്ഗങ്ങളിലൂടെയും ഗവൺമെന്റിന് ലഭിക്കുന്ന വരുമാനമാണ് പൊതുവരുമാനം.
*ബില്ല് ചോദിച്ചു വാങ്ങുന്നത് പ്രോൽസാഹിപ്പിക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച നികുതി സംരംഭം?
ans : ലക്കി വാറ്റ്
*സിനിമാ തീയേറ്ററുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നികുതി?
ans : വിനോദനികുതി
*പാലം,റോഡ് എന്നിവയിലൂടെയുള്ള ഗതാഗതത്തിന് വരുന്ന നികുതി?
ans : ടോൾ (Toll)
*നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി?
ans : ഒക്ടോയി (Octroi)
*ഒക്ടോയി പിരിക്കാനുള്ള അധികാരം നഗരസഭകൾക്കാണ്.
*മുനിസിപ്പാലിറ്റിയുടെ ഏറ്റവും വലിയ വരുമാനമാർഗ്ഗം
*പഞ്ചായത്തുകളുടെ നികുതികളിലൂടെയുള്ള പ്രധാന വരുമാനമാർഗ്ഗം?
ans : കെട്ടിട നികുതി
*പാശ്ചാത്യ രാജ്യങ്ങളിൽ ഫാസ്റ്റ്ഫുഡ് ഇനങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന നികുതി?
ans : കൊഴുപ്പു നികുതി(macol (Fat Tax)
*കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
ans : കേരളം
*ലോകത്തിലാദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം?
ans : ഈജിപ്റ്റ്
*മൂല്യവർദ്ധിത നികുതി ആദ്യമായി നടപ്പിലാക്കിയത്?
ans : ഫ്രാൻസ്
*കാർബൺ നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം?
ans : ന്യൂസിലാന്റ്
*കൊഴുപ്പു നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം?
ans : ഡെന്മാർക്ക്
*ഉപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം?
ans : ചൈന
സർക്കാർ നികുതികൾ
*കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കൊണ് നികുതി ഏർപ്പെടുത്താനുള്ള അധികാരമുള്ളത്.
*കേന്ദ്ര സർക്കാരിന്റെ പ്രധാന നികുതികളാണ് കോർപ്പറേറ്റ്നികുതി (Corporate Tax) എക്സൈസ് നികുതി, കസ്റ്റംസ് നികുതി, ആദായ നികുതി.
*കേന്ദ്രഗവൺമെന്റിന്റെ പ്രധാന വരുമാനമാർഗ്ഗം?
ans : കോർപ്പറേറ്റ് നികുതി
*സംസ്ഥാന ഗവൺമെന്റിന്റെ പ്രധാന വരുമാന മാർഗ്ഗം?
ans : വിൽപ്പന നികുതി
*കെട്ടിട നികുതി, തൊഴിൽ നികുതി, വിനോദ നികുതി, പരസ്യ നികുതി എന്നിവ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഇതര വരുമാന മാർഗ്ഗങ്ങളാണ്.
*ഭൂനികുതി (Land tax) അടയ്ക്കേണ്ടത്?
ans : വില്ലേജ് ആഫീസ്
*തൊഴിൽ നികുതി, കെട്ടിട നികുതി എന്നിവ അടയ്ക്കേണ്ടത്?
ans : പഞ്ചായത്ത് ആഫീസ്
*വസ്തു നികുതി (Property tax) എന്ന പേരിൽ പഞ്ചായത്ത് ഈടാക്കുന്ന നികുതി?
ans : കെട്ടിടനികുതി
*വ്യക്തികളുടെ സ്വത്തിനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി?
ans : ധനനികുതി (wealth Tax)
*മലിനീകരണം നടത്തുന്ന വ്യവസായ സ്ഥാപനങ്ങളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി?
ans : .കാർബൺ നികുതി
*നികുതിയുമായി ബന്ധപ്പെട്ട അത്യാവശ്യ രേഖയാണ് PAN (Permanent Account Number)
*കയറ്റുമതി ഇറക്കുമതി സാധനങ്ങളുടെ മേൽ ചുമത്തുന്ന നികുതി?
ans : കസ്റ്റംസ് നികുതി
*കോർപ്പറേറ്റ് നികുതി പിരിക്കുന്നത്?
ans : കേന്ദ്ര സർക്കാർ
*മുദ്രവില (Stamp duty) ശേഖരിക്കുന്നത് സംസ്ഥാന ഗവൺമെന്റാണ്. എന്നാൽ ഇത് ചുമത്തുന്നത് കേന്ദ്ര ഗവൺമെന്റാണ്.
*രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ കൂടുതൽ ശതമാനവും നികുതിയിൽ നിന്ന് ലഭിക്കുന്ന രാജ്യം?
ans : സ്വീഡൻ
*കൃഷിയിൽ നിന്നുള്ള വരുമാനത്തെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
*ഒരു വ്യക്തി ശാരീരികമായി അവശത അനുഭവിക്കുകയാണെങ്കിൽ സെക്ഷൻ 80 U പ്രകാരം 75,000 രൂപയ്ക്ക് കൂടി ആദായ നികുതി കൊടുക്കുന്നതിൽ നിന്ന് അധിക ഇളവ് അനുവദിക്കും.
*ആകെ ചെലവുകൾ പ്രതീക്ഷിക്കുന്ന വരുമാനത്തെക്കാൾ കൂടിയിരുന്നാൽ അതൊരു കമ്മി ബജറ്റായിരിക്കും (Deficit Budget).
*വകയിരുത്തിയ ചെലവും പ്രതീക്ഷിക്കുന്ന വരുമാനവും തുല്യമാണെങ്കിൽ അതൊരു സന്തുലിത ബജറ്റാണ് (Balanced Budget).
*പ്രതീക്ഷിക്കുന്ന വരവും കൂടുതലും ചെലവും കുറവുമാണെങ്കിൽ അത് മിച്ച ബജറ്റായിരിക്കും (Surplus Budget).
*നികുതികളെ കുറിച്ച് പഠിക്കാനായി സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നിയോഗിക്കപ്പെട്ട കമ്മീഷന്റെ തലവൻ?
ans : ഡോ.ജോൺ മത്തായി
*പ്രത്യക്ഷ പരോക്ഷ നികുതികളുടെ പരിഷ്കരണത്തെ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി?
ans : വിജയ് ഖേൽക്കർ കമ്മിറ്റി
*കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി പങ്കിടലിനെക്കുറിച്ചുള്ള ശുപാർശകൾ തയ്യാറാക്കുന്നത്?
ans : ധനകാര്യ കമ്മീഷൻ
സർചാർജ്ജ്(Surcharge)
*പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതിക്കു പുറമേ ഈടാക്കുന്ന ആധുനിക നികുതിയാണ് സർചാർജ്ജ്
സ്റ്റോക്ക് എക്സ്ചേഞ്ച്
*കൊൽക്കത്ത സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്?
ans : 1908-ൽ
*ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി സൂചിക അറിയപ്പെടുന്ന പേര്?
ans : സെൻസെക്സ്
*എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ഓഹരികളുടെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയാണ് സെൻസെക്സ് നിശ്ചയിക്കുന്നത്.
*ബി.എസ്.ഇ. സെൻസെക്സിന്റെ പൂർണ്ണരൂപം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസിറ്റീവ് ഇൻഡക്സ്.
*ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ആദ്യ കമ്പനി?
ans : ഡി.എസ്. പ്രഭുദാസ് & കമ്പനി
*സെൻസെക്സ് എന്ന വാക്കിന്റെ ഉപജ്ഞാതാവ്?
ans : ദീപക് മൊഹൊനി
*സെൻസെക്സസിലോ നിഫ്റ്റിയിലോ ഒരു ദിവസം ഉണ്ടാകുന്ന നേട്ടത്തെ കുറിച്ചുള്ള പദമാണ് റാലി.വിപണിയിൽ തുടർച്ചയായി നേട്ടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തെ മാർക്കറ്റ് റാലി എന്നുപറയുന്നു.
*ഓഹരി വിപണിയിലെ സൂചിക ഇടിയുന്ന അവസ്ഥ?
ans : ബിയർ മാർക്കറ്റ്
*ഓഹരി വിപണിയിലെ സൂചിക ഉയരുന്ന അവസ്ഥ?
ans : ബുൾ മാർക്കറ്റ്
*ഓഹരി വിപണികളിലെ ഗവൺമെന്റ് ഓഹരികൾ അറിയപ്പെടുന്നത്?
ans : ഗിൽഡ്
*വിലകൂടിയ ഓഹരികൾ അറിയപ്പെടുന്നത്?
ans : ബ്ലൂ ചിപ്പ്
SEBI
*ഇന്ത്യയിൽ ഓഹരിവിപണികളെ നിയന്ത്രിക്കുന്നത്?
ans : Securities and Exchange Board of India (SEBI)
*സെബി (SEBI) സ്ഥാപിതമായത്?
ans : 1988
*SEBI സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത്?
ans : 1992,ഏപ്രിൽ 12
*സെബിയുടെ ആസ്ഥാനം?
ans : മുംബൈ
*സെബിയുടെ ആദ്യ ചെയർമാൻ?
ans : എസ്.എ. ഡാവെ
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
*ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?
ans : ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (1875)
*ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത്?
ans : ദലാൽ സ്ട്രീറ്റ് (മുംബൈ)
കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച്
*1997 ലാണ് കൊച്ചിൻ ഓൺലൈൻ ട്രേഡിംഗ് നിലവിൽ വന്നത് (Computerized Trading).
*സ്റ്റോക്ക് എക്സ്ചേഞ്ച് ബിസിനസ് നടത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ans : ഡോ. മൻമോഹൻ സിങ്
*കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?
ans : കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച്
*കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്ന വർഷം?
ans : 1978
പ്രാഥമിക വിപണി
*നിക്ഷേപകന് കമ്പനികൾ നേരിട്ട് ഓഹരികൾ ലഭ്യമാക്കുന്ന വിപണിയാണ്. പ്രാഥമിക വിപണി അഥവാ പ്രൈമറി മാർക്കറ്റ്
ദ്വിതീയ വിപണി
* പ്രാഥമിക വിപണിയിൽ നേരത്തെ പുറത്തിറക്കിയ ഓഹരികളെയാണ് ദ്വിതീയ വിപണി അഥവാ റെക്കോർഡ് മാർക്കറ്റ് എന്ന് പറയുന്നത്.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (LIC)
*ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി?
ans : ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി
*ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ആസ്ഥാനം?
ans : കൊൽക്കത്ത
*ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനി?
ans : ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (1956)
*എൽ.ഐ.സി. യുടെ ആസ്ഥാനം?
ans : മുംബൈ
*എൽ.ഐ.സി. സ്ഥാപിതമായ വർഷം?
ans : 1956 സെപ്റ്റംബർ 1
*എൽ.ഐ.സി.യുടെ ആപ്ത വാക്യം?
ans : യോഗക്ഷേമം വഹാമ്യഹം (Your welfare is our responsibility)
*എൽ.ഐ.സി.യുടെ ആദ്യ വനിത മാനേജിംഗ് ഡയറക്ടർ?
ans : ഉഷ സാങ്വാൻ
*ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി?
ans : ജനശ്രീ ബീമാ യോജന
*ജനറൽ ഇൻഷുറൻസ് കോർപ്പറേഷ (GIC)ന്റെ ആസ്ഥാനം?
ans : മുംബൈ (1972)
*ജനറൽ ഇൻഷുറൻസ് ദേശസാൽക്കരണം നിലവിൽ വന്നത്?
ans : 1973 ജനുവരി 1
ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ
*ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ രൂപീകരിച്ചത്?
ans : 1946 (1947-ൽ പ്രവർത്തനം ആരംഭിച്ചു)
*l.S.l. യുടെ ആദ്യ ഡയറക്ടർ?
ans : ഡോ. ലാൽ സി. വർമ്മൻ
*ഇന്ത്യയിൽ വ്യാവസായിക ഉല്പന്നങ്ങൾക്കു നൽകുന്ന അംഗീകൃത മുദ്ര?
ans : l.S.l. മുദ്ര
*l.S.l. പിന്നീട് അറിയപ്പെട്ടത്?
ans : B.I.S (ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ്)
*B.I.S ഏർപ്പെടുത്തിയ National Award for quality ഏത് മുൻ പ്രധാനമന്ത്രിയുടെ സ്മരണാർത്ഥമാണ്?
ans : രാജീവ് ഗാന്ധി
*വേൾഡ് സ്റ്റാൻഡേർഡ് ഡേ?
ans : ഒക്ടോബർ 14
അംഗീകൃത മുദ്രകൾ
*അഗ്മാർക്ക് -കാർഷിക ഉൽപ്പന്നങ്ങൾക്കു നൽകുന്ന അംഗീകൃത മുദ്ര
* എക്കോമാർക്ക് -പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര
*റഗ്മാർക്ക്-ബാലവേല ഉപയോഗിക്കാതെയുള്ള ഉൽപ്പന്നങ്ങൾക്കുള്ള അംഗീകൃത മുദ്ര
* BIS ഹാൾ മാർക്ക്-സ്വർണ്ണത്തിന്റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര
* I.S.O. - സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര
*F.P.O. - പഴവർഗ്ഗ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര