ജ്യോതിശാസ്ത്രം 2


*നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ തുടങ്ങിയ ആകാശവസ്തുക്കളെയും പ്രപഞ്ചത്തെയും കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : ജ്യോതിശാസ്ത്രം

*‘അസ്ട്രോൺ (Astron) എന്നും ‘നോട്ടിസ്' (Nautes) എന്നുമുളള രണ്ടു ഗ്രീക്ക് പദങ്ങൾ ചേർന്നാണ് ‘അസ്ട്രോണമി' എന്ന വാക്കിന് രൂപം നൽകിയിരിക്കുന്നത്. ‘അസ്ട്രോൺ' എന്നാൽ നക്ഷത്രം' എന്നും 'നോട്ടിസ്' എന്നാൽ'നാവികൻ' എന്നും അർത്ഥം 

*കടലിലൂടെ സഞ്ചരിക്കുന്ന നാവികൻ രാത്രികാലങ്ങളിൽ ദിക്ക് അറിയുവാൻ ഏത് ആകാശ വസ്തുവിനെയാണ് ആശ്രയിച്ചത്?

Ans : ധ്രുവനക്ഷത്രത്തെ (Pole star) 

*ധ്രുവനക്ഷത്രം ഏത് ദിക്കിനെ സൂചിപ്പിക്കുന്നു?

Ans : വടക്ക് 

*ജ്യോതിശാസ്ത്രത്തിന്റെ മുൻഗാമിയും എന്നാൽ ഇപ്പോഴും പ്രാബല്യത്തിലുള്ളതുമായ പഠനശാഖ?

Ans : ജ്യോതിഷം (Astrology)

*ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 70,000 കി.മീ. ഉയരത്തിലുള്ള ജി.പി.എസ്. സിഗ്നൽ രേഖപ്പെടുത്തി ഗിന്നസ് റെക്കോർഡ് നേടിയ നാസയുടെ ഉപഗ്രഹ മിഷൻ?

Ans : Magnetospheric Multiscale Mission (MMS)

ജ്യോതിശാസ്ത്രത്തിന്റെ വളർച്ച


*ഭൂമി ഉരുണ്ടതാണെന്നും ചലനാത്മകമാണെന്നും ആദ്യമായി അഭിപ്രായപ്പെട്ടത്?

Ans : പൈതഗോറസ് (ബി.സി. 6-ാം നൂറ്റാണ്ട്, ഗ്രീസ്) 

*ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നുവെന്നും സ്വയം ഭ്രമണം ചെയ്യുന്നുവെന്നും ആദ്യമായി സമർത്ഥിച്ചത്?

Ans : അരിസ്റ്റാർക്കസ് (320-250 ബി.സി) 

*സൂര്യരശ്മിയുടെ പതനകോണിനെ ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണ്ണയിച്ച പ്രതിഭാശാലി?

Ans : ഇറാത്തോസ്തനീസ് 

*സൗരയൂഥം കണ്ടെത്തിയത്?

Ans : കോപ്പർനിക്കസ് 

*സൗരയൂഥ സിദ്ധാന്തം ആവിഷ്കരിച്ചത്?

Ans : കോപ്പർനിക്കസ് 

*മറ്റ് ആകാശവസ്തുക്കൾ വൃത്താകൃത ഭ്രമണ പഥത്തിലൂടെ സൂര്യനെ ചുറ്റുന്നു എന്നാണ് കോപ്പർനിക്കസ് അഭിപ്രായപ്പെട്ടത്.

*നക്ഷത്രങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തുകയും ആദ്യമായി ‘നക്ഷത്ര കാറ്റലോഗ്’ തയ്യാറാക്കുകയും ചെയ്ത മഹാൻ?

Ans : ടൈക്കോ ബ്രാഹെ (Tycho Brahe: 1546-1601)

*ആദ്യ ഗ്രഹചലന നിയമം പ്രതിപാദിക്കുന്നത്?

Ans : ആകാശവസ്തുക്കൾ സൂര്യനെ ദീർഘ വൃത്താകൃത (elliptical) ഭ്രമണപഥത്തി ലൂടെ ചുറ്റുന്നു

*ടെലിസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയത്?

Ans : ഗലീലിയോ ഗലീലി (1564-1642) (ഇറ്റലി) 

*2009 നെ ഐക്യരാഷ്ട്ര സംഘടന ‘അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷമായി' (International year of Astronomy) വിശേഷിപ്പിക്കുവാൻ കാരണം?

Ans : കൃത്യം 400 വർഷങ്ങൾക്കു മുമ്പാണ് ഗലീലിയോ ടെലിസ്കോപ്പിലൂടെ ആദ്യ പ്രപഞ്ച നിരീക്ഷണം നടത്തിയത് (1609 - ൽ)

*ഗലീലിയോയുടെ പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങൾ?

Ans : സൂര്യനിലെ സൺസ്പോട്ടസ് (സൗര കളങ്കങ്ങൾ), വ്യാഴഗ്രഹത്തിന്റെ 4 ഉപഗ്രഹങ്ങൾ, ശനിയുടെ വലയം, ചന്ദ്രന്റെ ഉപരിതലം ഗർത്തങ്ങൾ നിറഞ്ഞതാണെന്നത്

*ഗലീലിയോയുടെ ടെലിസ്കോപ്പ് വസ്തതുക്കളെ എത്ര വലുതാക്കി കാണിക്കുന്നു?

Ans : 8 മടങ്ങ് 

*'എന്നിരുന്നാലും ഇത് ചലിക്കുന്നു' ('Neverthless it moves')എന്ന് അഭിപ്രായപ്പെട്ടത്?

Ans : ഗലീലിയോ (മത വിചാരണ കോടതിയിൽ തന്റെ സിദ്ധാന്തങ്ങളെയെല്ലാം തള്ളിപ്പറയുവാൻ അദ്ദേഹത്തെ അധികൃതർ പ്രേരിപ്പിച്ചു (1616)

*1684-ൽ “പ്രിൻസിപ്പിയ മാത്തമാറ്റിക്ക” എന്ന ഗ്രന്ഥം രചിക്കുവാൻ ന്യൂട്ടനെ പ്രേരിപ്പിച്ച സ്നേഹിതൻ?

Ans : സർ.എഡ്മണ്ട് ഹാലി

*സൗരകേന്ദ്രവാദം തള്ളിക്കളയുകയും സൂര്യൻ സൗരയൂഥത്തിന്റെ മാത്രം  കേന്ദ്രമാണെന്നും തെളിയിച്ച ജർമ്മനിയിൽ ജനിച്ച് ഇംഗ്ലണ്ട് കർമ്മമേഖലയാക്കി മാറ്റിയ ശാസ്ത്രജ്ഞൻ?

Ans : വില്യം ഹേർഷൽ (1738 - 1822)

*സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നുവെന്ന് പ്രാചീനകാലത്ത് തന്നെ കണ്ടെത്തിയ ഭാരതീയ ശാസ്ത്രജ്ഞൻ?

Ans : ആര്യഭടൻ

*“After the first three minutes” ആരുടെ  രചനയാണ് ?

Ans : താണു പത്മനാഭൻ

വ്യത്യസ്തമായ സിദ്ധാന്തങ്ങൾ


*പ്രപഞ്ച കേന്ദ്രം  ഭൂമിയാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം?

Ans : ജിയോസെൻട്രിക്ക്  (ഭൗമകേന്ദ്ര വാദം) സിദ്ധാന്തം

*ജിയോ സെൻട്രിക്ക്സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

Ans : ടോളമി (എ.ഡി. 90-168) 

*ടോളമിയുടെ സിദ്ധാന്തത്തെ ഖണ്ഡിച്ചുകൊണ്ട് പ്രപഞ്ച കേന്ദ്രം  സൂര്യനാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം?

Ans : ഹീലിയോസെൻട്രിക് (സൗരകേന്ദ്രവാദം) സിദ്ധാന്തം

*ഹീലിയാസെൻട്രിക്ക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

Ans : നിക്കോളസ് കോപ്പർ നിക്കസ് (എ.ഡി.1473-1543)

പ്രപഞ്ചത്തിന്റെ ഉൽപ്പത്തി സിദ്ധാന്തങ്ങൾ


*പ്രപഞ്ച രൂപീകരണത്തിന് നിദാനമായ മഹാവിസ്ഫോടനം എന്ന് നടന്നുവെന്നാണ് വിശ്വസിക്കുന്നത്?

Ans : ഏകദേശം 1370കോടി വർഷങ്ങൾക്കു മുൻപ്

*മഹാവിസ്ഫോടന (Big Bang) സിദ്ധാന്തത്തിന്റെ പ്രധാന ഉപജ്ഞാതാക്കൾ?

Ans : റോബർട്ട് ഹെർമൻ, ജോർജ്ജ് ഗാമോവ്, എഡ്വിൻ ഹബിൾ
10."മഹാവിസ്ഫോടനം” (Big Bang) എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

Ans : ഫ്രഡ് ഹോയൽ 

*മഹാവിസ്ഫോടന സിദ്ധാന്തം അവതരിപ്പിച്ച ആദ്യത്തെ പുസ്തകം?

Ans : The Origin of Chemical Elements

*പ്രപഞ്ചത്തിന് ഒരു പ്രത്യേക ഉൽപ്പത്തിയില്ലെന്നും അത് വികസിച്ചുകൊണ്ടേയിരിക്കുകയാണെന്നും വാദിക്കുന്ന സിദ്ധാന്തം?

Ans : സ്ഥിരാവസ്ഥാ സിദ്ധാന്തം(സ്ഥിരസ്ഥിത/സമനില/Steady State Theory) 

*നൂതന ദ്രവ്യങ്ങളുടെ അനുസൃതമായ നിർമ്മാണം, പുതിയ താരങ്ങളുടെ ജനനം എന്നിവയെപ്പെറ്റി പ്രതിപാദിക്കുന്ന പ്രപഞ്ച സിദ്ധാന്തം?

Ans : സമനില സിദ്ധാന്തം 

*സ്ഥിരാവസ്ഥാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കൾ?

Ans : തോമസ് ഗോൽഡ്, ഹെർമൻ ബോണ്ടി

ആകാശത്തിലെ നിയമജ്ഞൻ

 

*ടൈക്കോ ബ്രാഹെയുടെ പ്രശസ്ത ശിഷ്യൻ?

Ans : ജോഹന്നാസ് കെപ്ലർ 

*കോപ്പർനിക്കസിന്റെ സൗരകേന്ദ്രവാദം അംഗീകരിക്കുകയും, വൃത്താകൃത ഭ്രമണപഥവാദം തള്ളുകയും ചെയ്ത വ്യക്തി?

Ans : ജോഹന്നാസ് കെപ്ലർ

*കെപ്ലർ പ്രദാനം ചെയ്ത നിയമങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?

Ans : ഗ്രഹചലന നിയമങ്ങൾ (3 എണ്ണം ) (Laws of Planetary Motion)

*'ആകാശത്തിലെ നിയമജ്ഞൻ’ എന്നറിയപ്പെടുന്നത്?

Ans : ജോഹന്നാസ് കെപ്ലർ

*വാൽനക്ഷത്രത്തിലറങ്ങുന്ന ആദ്യ ബഹിരാകാശ പേടകം?

Ans : റോസെറ്റ

*റോസെറ്റ ഭ്രമണം ചെയ്തു തുടങ്ങിയ വാൽനക്ഷത്രം?

Ans : 67 പിചുരിയുമോ ഗരസിമങ്കേ

*പ്രപഞ്ചത്തിന്റെ ഭാവിയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം?

Ans : സ്പന്ദന സിദ്ധാന്തം (Oscillating/Pulsating Theroy)

*സ്പന്ദന സിദ്ധാന്തത്തിന്റെ മുഖ്യ പ്രായോജകൻ?

Ans : ഡോ. അലൻ സാൻഡേജ്‌

*എന്താണ് സ്പന്ദന സിദ്ധാന്തം?

Ans : പ്രപഞ്ചം  ഒരു മഹാ വിസ്ഫോടനത്തിലൂടെയാണ് രൂപം കൊണ്ടതെന്നും വികസനത്തിന്റെ പാരമൃതയിലെത്തിയശേഷം ക്രമേണ ചുരുങ്ങിവീണ്ടും ഒരു മഹാ വിസ്ഫോടനം നടക്കുമെന്നുമുള്ള വാദം

*സൂര്യൻ കേന്ദ്രമായ സൗരയൂഥം എന്നാണ് രൂപം കൊണ്ടത്?

Ans : ഏകദേശം
4.6 ബില്യൻ (460 കോടി വർഷങ്ങൾക്ക് മുമ്പ്)

*സൗരയൂഥത്തിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തം? 

Ans : നെബുലാർ സിദ്ധാന്തം

*നെബുലാർ അഥവാ നെബുല (Nebula) സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

Ans : പിയർ ഡി.ലാപ്ലാസെ (1796) 

*ഗ്യാലക്സികളിലെ നക്ഷത്രങ്ങൾക്കിടയിലെ വാതക ധൂളി മേഘപടലമാണ് നെബുല. പുതിയ നക്ഷത്രങ്ങൾ ഇവിടെയാണ് രൂപം കൊള്ളുന്നത്. 

*പ്രപഞ്ച രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ നിർമ്മിച്ച ബൃഹത്തായ ഉപകരണം?

Ans : ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC)

*LHC പ്രവർത്തിക്കുന്നത്?

Ans : സ്വിറ്റ്സർലാൻ്റിലെ ജനീവയ്ക്കടുത്ത്

*LHC പ്രവർത്തനമാരംഭിച്ച വർഷം?

Ans : 2007

*ഭ്രമണം -ഭൂമി അതിന്റെ സ്വന്തം അച്ചുതണ്ടിൽ തിരിക്കുന്ന ചലനം 

*പരിക്രമണം- സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളുടെ ചലനം

* അപ്ഹീലിയൻ-ഭൂമി നിന്നും ഏറ്റവും അകലെയായിരുന്ന അവസ്ഥ 

*പെരിഹീലിയൻ-ഭൂമി സൂര്യനോട് ഏറ്റവും അടുത്തുവരുന്ന അവസ്ഥ

ജ്യോതിശാസ്ത്രശാഖകൾ

 

* പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച പഠിക്കുന്ന ശാഖ?

Ans : കോസ്മോഗണി (Cosmogony)

*പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചുള്ള പഠനം?

Ans : കോസ്മോളജി (Cosmology)

*ബഹിരാകാശപേടകങ്ങളെ (Space craft)ക്കുറിച്ചുള്ള പഠനം?

Ans : അസ്ട്രോനോട്ടിക്സ് (Astronautics)

*ആകാശവസ്തുക്കളുടെ രാസഘടന, ഭൗതികഗുണങ്ങൾ ഇവയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ?

Ans : അസ്ട്രോഫിസിക്സ്

*ചന്ദ്രനെക്കുറിച്ചുള്ള പഠനം?

Ans : സെലിനോളജി (Selenology)

*സൂര്യനെക്കുറിച്ചുള്ള പഠനം?

Ans : ഹീലിയോളജി  (Heliology)

*ഭൗമാന്തരീക്ഷത്തിനും അപ്പുറത്തുള്ള ജീവനെക്കുറിച്ച് അന്വേഷണം നടത്തുന്ന ശാഖ?

Ans : എക്സോ ബയോളജി (Exo biology)

*തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത പറക്കാൻ കഴിവുള്ള വസ്തുക്കളെപ്പറ്റിയുള്ള പഠനം?

Ans : ഉഫോളജി (Ufology)

ജ്യോതിശാസ്ത്രത്തിലെ സാഹിത്യകാരന്മാർ

കൃതികൾ

                 

കർത്താക്കൾ


* മീൻസ്,ഹെർമിസ് - ഇറാത്തോസ്തനീസ്

* അൽമാജെസ്റ്റ്, ജ്യോഗ്രഫി - ടോളമി

* ഓൺ ദി റവല്യൂഷൻ ഓഫ് ദി സെലസ്ടിയൽ ബോഡീസ് - കോപ്പർനിക്കസ്

* റവല്യൂഷനിബസ് - കോപ്പർനിക്കസ്

* ഹാർമണീസ് ഓഫ് ദി വേൾഡ് - കെപ്ലർ

* സൈഡ്മറിയൽ മെസ്സഞ്ചർ -ഗലീലിയോ 

* പ്രിൻസിപ്പിയ മാത്തമാറ്റിക്ക-സർ.ഐസക്ന്യൂട്ടൺ

* ആര്യഭടീയം, സൂര്യസിദ്ധാന്തം - ആര്യഭടൻ


Manglish Transcribe ↓



*nakshathrangal, grahangal, ulkkakal, vaalnakshathrangal thudangiya aakaashavasthukkaleyum prapanchattheyum kuricchulla shaasthreeya padtanam?

ans : jyothishaasthram

*‘asdron (astron) ennum ‘nottisu' (nautes) ennumulala randu greekku padangal chernnaanu ‘asdronami' enna vaakkinu roopam nalkiyirikkunnathu. ‘asdron' ennaal nakshathram' ennum 'nottisu' ennaal'naavikan' ennum arththam 

*kadaliloode sancharikkunna naavikan raathrikaalangalil dikku ariyuvaan ethu aakaasha vasthuvineyaanu aashrayicchath?

ans : dhruvanakshathratthe (pole star) 

*dhruvanakshathram ethu dikkine soochippikkunnu?

ans : vadakku 

*jyothishaasthratthinte mungaamiyum ennaal ippozhum praabalyatthilullathumaaya padtanashaakha?

ans : jyothisham (astrology)

*bhoomiyude uparithalatthil ninnum 70,000 ki. Mee. Uyaratthilulla ji. Pi. Esu. Signal rekhappedutthi ginnasu rekkordu nediya naasayude upagraha mishan?

ans : magnetospheric multiscale mission (mms)

jyothishaasthratthinte valarccha


*bhoomi urundathaanennum chalanaathmakamaanennum aadyamaayi abhipraayappettath?

ans : pythagorasu (bi. Si. 6-aam noottaandu, greesu) 

*bhoomi sooryanu chuttum karangunnuvennum svayam bhramanam cheyyunnuvennum aadyamaayi samarththicchath?

ans : aristtaarkkasu (320-250 bi. Si) 

*sooryarashmiyude pathanakonine aaspadamaakki bhoomiyude chuttalavu nirnnayiccha prathibhaashaali?

ans : iraatthosthaneesu 

*saurayootham kandetthiyath?

ans : kopparnikkasu 

*saurayootha siddhaantham aavishkaricchath?

ans : kopparnikkasu 

*mattu aakaashavasthukkal vrutthaakrutha bhramana pathatthiloode sooryane chuttunnu ennaanu kopparnikkasu abhipraayappettathu.

*nakshathrangalekkuricchu vipulamaaya padtanam nadatthukayum aadyamaayi ‘nakshathra kaattalog’ thayyaaraakkukayum cheytha mahaan?

ans : dykko braahe (tycho brahe: 1546-1601)

*aadya grahachalana niyamam prathipaadikkunnath?

ans : aakaashavasthukkal sooryane deergha vrutthaakrutha (elliptical) bhramanapathatthi loode chuttunnu

*deliskoppu upayogicchu aadyamaayi prapancha nireekshanam nadatthiyath?

ans : galeeliyo galeeli (1564-1642) (ittali) 

*2009 ne aikyaraashdra samghadana ‘anthaaraashdra jyothishaasthra varshamaayi' (international year of astronomy) visheshippikkuvaan kaaranam?

ans : kruthyam 400 varshangalkku mumpaanu galeeliyo deliskoppiloode aadya prapancha nireekshanam nadatthiyathu (1609 - l)

*galeeliyoyude pradhaanappetta kandupiditthangal?

ans : sooryanile sanspottasu (saura kalankangal), vyaazhagrahatthinte 4 upagrahangal, shaniyude valayam, chandrante uparithalam gartthangal niranjathaanennathu

*galeeliyoyude deliskoppu vasthathukkale ethra valuthaakki kaanikkunnu?

ans : 8 madangu 

*'ennirunnaalum ithu chalikkunnu' ('neverthless it moves')ennu abhipraayappettath?

ans : galeeliyo (matha vichaarana kodathiyil thante siddhaanthangaleyellaam thallipparayuvaan addhehatthe adhikruthar prerippicchu (1616)

*1684-l “prinsippiya maatthamaattikka” enna grantham rachikkuvaan nyoottane prerippiccha snehithan?

ans : sar. Edmandu haali

*saurakendravaadam thallikkalayukayum sooryan saurayoothatthinte maathram  kendramaanennum theliyiccha jarmmaniyil janicchu imglandu karmmamekhalayaakki maattiya shaasthrajnjan?

ans : vilyam hershal (1738 - 1822)

*sooryanu chuttum bhoomi karangunnuvennu praacheenakaalatthu thanne kandetthiya bhaaratheeya shaasthrajnjan?

ans : aaryabhadan

*“after the first three minutes” aarude  rachanayaanu ?

ans : thaanu pathmanaabhan

vyathyasthamaaya siddhaanthangal


*prapancha kendram  bhoomiyaanennu prathipaadikkunna siddhaantham?

ans : jiyosendrikku  (bhaumakendra vaadam) siddhaantham

*jiyo sendrikksiddhaanthatthinte upajnjaathaav?

ans : dolami (e. Di. 90-168) 

*dolamiyude siddhaanthatthe khandicchukondu prapancha kendram  sooryanaanennu prathipaadikkunna siddhaantham?

ans : heeliyosendriku (saurakendravaadam) siddhaantham

*heeliyaasendrikku siddhaanthatthinte upajnjaathaav?

ans : nikkolasu koppar nikkasu (e. Di. 1473-1543)

prapanchatthinte ulppatthi siddhaanthangal


*prapancha roopeekaranatthinu nidaanamaaya mahaavisphodanam ennu nadannuvennaanu vishvasikkunnath?

ans : ekadesham 1370kodi varshangalkku munpu

*mahaavisphodana (big bang) siddhaanthatthinte pradhaana upajnjaathaakkal?

ans : robarttu herman, jorjju gaamovu, edvin habil
10."mahaavisphodanam” (big bang) enna padam aadyamaayi upayogicchath?

ans : phradu hoyal 

*mahaavisphodana siddhaantham avatharippiccha aadyatthe pusthakam?

ans : the origin of chemical elements

*prapanchatthinu oru prathyeka ulppatthiyillennum athu vikasicchukondeyirikkukayaanennum vaadikkunna siddhaantham?

ans : sthiraavasthaa siddhaantham(sthirasthitha/samanila/steady state theory) 

*noothana dravyangalude anusruthamaaya nirmmaanam, puthiya thaarangalude jananam ennivayeppetti prathipaadikkunna prapancha siddhaantham?

ans : samanila siddhaantham 

*sthiraavasthaa siddhaanthatthinte upajnjaathaakkal?

ans : thomasu goldu, herman bondi

aakaashatthile niyamajnjan

 

*dykko braaheyude prashastha shishyan?

ans : johannaasu keplar 

*kopparnikkasinte saurakendravaadam amgeekarikkukayum, vrutthaakrutha bhramanapathavaadam thallukayum cheytha vyakthi?

ans : johannaasu keplar

*keplar pradaanam cheytha niyamangal ethu peril ariyappedunnu?

ans : grahachalana niyamangal (3 ennam ) (laws of planetary motion)

*'aakaashatthile niyamajnjan’ ennariyappedunnath?

ans : johannaasu keplar

*vaalnakshathratthilarangunna aadya bahiraakaasha pedakam?

ans : rosetta

*rosetta bhramanam cheythu thudangiya vaalnakshathram?

ans : 67 pichuriyumo garasimanke

*prapanchatthinte bhaaviyekkuricchu prathipaadikkunna siddhaantham?

ans : spandana siddhaantham (oscillating/pulsating theroy)

*spandana siddhaanthatthinte mukhya praayojakan?

ans : do. Alan saandeju

*enthaanu spandana siddhaantham?

ans : prapancham  oru mahaa visphodanatthiloodeyaanu roopam kondathennum vikasanatthinte paaramruthayiletthiyashesham kramena churungiveendum oru mahaa visphodanam nadakkumennumulla vaadam

*sooryan kendramaaya saurayootham ennaanu roopam kondath?

ans : ekadesham
4. 6 bilyan (460 kodi varshangalkku mumpu)

*saurayoothatthinte ulppatthiyumaayi bandhappetta siddhaantham? 

ans : nebulaar siddhaantham

*nebulaar athavaa nebula (nebula) siddhaanthatthinte upajnjaathaav?

ans : piyar di. Laaplaase (1796) 

*gyaalaksikalile nakshathrangalkkidayile vaathaka dhooli meghapadalamaanu nebula. Puthiya nakshathrangal ivideyaanu roopam kollunnathu. 

*prapancha roopeekaranatthekkuricchu padtikkaan nirmmiccha bruhatthaaya upakaranam?

ans : laarju haadron kolydar (lhc)

*lhc pravartthikkunnath?

ans : svittsarlaan്rile janeevaykkadutthu

*lhc pravartthanamaarambhiccha varsham?

ans : 2007

*bhramanam -bhoomi athinte svantham acchuthandil thirikkunna chalanam 

*parikramanam- sooryanu chuttumulla grahangalude chalanam

* apheeliyan-bhoomi ninnum ettavum akaleyaayirunna avastha 

*periheeliyan-bhoomi sooryanodu ettavum adutthuvarunna avastha

jyothishaasthrashaakhakal

 

* prapanchatthinte ulppatthiyekkuriccha padtikkunna shaakha?

ans : kosmogani (cosmogony)

*prapanchatthinte ghadanayekkuricchulla padtanam?

ans : kosmolaji (cosmology)

*bahiraakaashapedakangale (space craft)kkuricchulla padtanam?

ans : asdronottiksu (astronautics)

*aakaashavasthukkalude raasaghadana, bhauthikagunangal ivayekkuricchu prathipaadikkunna shaasthrashaakha?

ans : asdrophisiksu

*chandranekkuricchulla padtanam?

ans : selinolaji (selenology)

*sooryanekkuricchulla padtanam?

ans : heeliyolaji  (heliology)

*bhaumaanthareekshatthinum appuratthulla jeevanekkuricchu anveshanam nadatthunna shaakha?

ans : ekso bayolaji (exo biology)

*thiricchariyappettittillaattha parakkaan kazhivulla vasthukkaleppattiyulla padtanam?

ans : upholaji (ufology)

jyothishaasthratthile saahithyakaaranmaar

kruthikal

                 

kartthaakkal


* meensu,hermisu - iraatthosthaneesu

* almaajesttu, jyographi - dolami

* on di ravalyooshan ophu di selasdiyal bodeesu - kopparnikkasu

* ravalyooshanibasu - kopparnikkasu

* haarmaneesu ophu di veldu - keplar

* sydmariyal mesanchar -galeeliyo 

* prinsippiya maatthamaattikka-sar. Aisaknyoottan

* aaryabhadeeyam, sooryasiddhaantham - aaryabhadan
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution