മലയാളം വ്യാകരണം 2

തത്പുരുഷൻ

 
ഉത്തരപദത്തിന്റെ അർത്ഥത്തിനാണ് പ്രാധാന്യം  ഉദാ :പുഷ്പബാണം,ഇവിടെ ഉത്തരപദമായ ബാണം എന്ന പദത്തിനാണ് പ്രാധാന്യം.പുഷ്പം കൊണ്ടുള്ള ബാണം എന്നതാണ് വാക്കിനർത്ഥം  ഉദാ : ആനക്കൊമ്പ്,ദിനംപ്രതി  കൂടുതൽ ഉദാഹരണങ്ങൾ
*പൂമണം - പൂവിന്റെ മണം

*നദിക്കര - നടിയുടെ കര 

*ആനവാൽ - ആനയുടെ വാൽ

*മീൻ പിടിച്ചു - മീനിനെ പിടിച്ചു 

*കൈമുട്ട് - കൈയിലെ മുട്ട്

*ദേശസ്നേഹം - ദേശത്തോട് ഉള്ള സ്നേഹം 

*കഥാസന്ദർഭം - കഥയിലെ സന്ദർഭം 

*ശിക്ഷാവിധി - ശിക്ഷയുടെ വിധി 

*മാങ്ങാക്കാറി - മാങ്ങയാൽ കറി

*മുഖഭാവം - മുഖത്തിലെ ഭാവം

ബഹു വ്രീഹി സമാസം

 
അന്യപദത്തിന്റെ അർത്ഥത്തിന് പ്രാധാന്യമുള്ളതാണ് ബഹുവ്രീഹി.  ഉദാ : താമരക്കണ്ണൻ : താമരയുടെ ഇതൾപോലെ കണ്ണുകളോടുകൂടിയവൻ ആരോ അവൻ ഉദാ : പദ്മനാഭൻ, അംബുജാക്ഷൻ, നളിനമുഖി

കൂടുതൽ ഉദാഹരണങ്ങൾ


*മഹാസിദ്ധൻ - മഹത്തായ സിദ്ധിയുള്ളവൻ

*സ്നേഹധനൻ -  സ്നേഹം ധനമായിട്ടുള്ളവൻ

*ചിരഞ്ജീവി - ചിരകാലം ജീവിക്കുന്നവൻ

*മനശാസ്ത്രജ്ഞൻ - മനശാസ്ത്രം അറിയുന്നവ

*വിദ്യാർത്ഥി - വിദ്യ അർത്ഥിക്കുന്നവൻ

*വിശ്വമോഹനം - വിശ്വത്തെ മോഹിപ്പിക്കുന്നത്

*തപോധനൻ - തപസ്സ് ധനമായിട്ടുള്ളവൻ 

*ചന്ദ്രമുഖി - ചന്ദ്രനെപ്പോലെ മുഖമുള്ളവൻ

*ഹതാശൻ - ഹിതമായ ആശയോടുകൂടിയവൻ

*തപോനിധി - തപസ്സ് നിധിയായിട്ടുള്ളവൻ

*മുഗ്ദ്ധശീല  - മുഗ്ദ്ധമായ ആശയോടു കൂടിയവൻ

*സംശയഗ്രസ്തം - സംശയത്താൽ ഗ്രസിക്കപ്പെട്ടത് 

*ഹൃദയഹാരി - ഹൃദയത്തെ ഹരിക്കുന്നത് 

*വിശ്വവിശ്രുതം - വിശ്വത്തിൽ വിശ്രുതമായിട്ടുള്ളത്

*സർവ്വംസഹ - സർവ്വവും സഹിക്കുന്നവൻ

*തനുഗാത്രി - തനുവായ ഗാത്രമുള്ളവൾ 

*ദേശീയം - ദേശത്തെ സംബന്ധിക്കുന്നത്

*ഭഗ്നാശൻ - ഭഗ്നമായ ആശയോടു കൂടിയവൻ

*മാമുൽ പ്രിയൻ - മാമൂലിൽ പ്രിയമുള്ളവൻ

സമസ്തപദം   വിഗ്രഹം


*നീലകണ്ഠൻ - നീലയായ കണ്ഠമുള്ളവനാരോ അവൻ (ശിവൻ) 

*ചന്ദ്ര മൗലി - ചന്ദ്രൻ മൗലിയിൽ ഉള്ളവനാരോ അവൻ (ശിവൻ) 

*ഗജാനനൻ - ഗജത്തിന്റെ ആനനമുള്ളവൻ  (ഗണപതി) 

*പീതാംബരൻ - പീതമായ അംബരത്തോടു കൂടിയവൻ (ശ്രീകൃഷ്ണൻ)

*പങ്കജാക്ഷൻ - പങ്കജത്തെപ്പോലെ മനോഹരമായ അക്ഷിയോടുകൂടിയവൻ (ശ്രീകൃഷ്ണൻ)

*ചക്രപാണി - ചക്രം പാണിയിൽ ഉള്ള ആൾ (വിഷ്‌ണു)

*മൂഷികവാഹനൻ - മൂഷികൻ വാഹനമായിട്ടുള്ളവൻ ആരോ അവൻ (ഗണപതി)

*മയൂരവാഹനൻ  - മയൂരം വാഹനമായിട്ടുള്ളവൻ ആരോ അവൻ (സുബ്രഹ്മണ്യൻ)

*നാഗകേതു - നാഗം ചിത്രമായുള്ള കൊടിയോടുകൂടിയവൻ (ദുര്യോധനൻ)

ദ്വന്ദ്വസമാസം

ഉഭയപദങ്ങളുടെ (പൂർവ്വോത്തര) അർത്ഥങ്ങൾക്ക് തുല്യ പ്രാധാന്യം  ഉദാ:കൈകാലുകൾ - കൈയും കാലും രാപകൽ, ഗംഗായമുനേ, കായ്ക്കകനികൾ
*വിഗ്രഹിക്കുമ്പോൾ പൂർവ്വോത്തര പദങ്ങളോടൊപ്പം 'ഉം’ അല്ലെങ്കിൽ 'ഓ' ചേർന്നുവരുന്നു. 
കൂടുതൽ ഉദാഹരണങ്ങൾ
*ചരാചരങ്ങൾ - ചരവും അചരവും

*മാതാപിതാക്കൾ - മാതാവും പിതാവും

*നാലഞ്ച് - നാലോ അഞ്ചോ 

*ജ്യേഷ്ഠാനുജന്മാർ - ജ്യേഷ്ഠനും അനുജനും

*സുഖദുഃഖം - സുഖവും ദുഃഖവും

*അഞ്ചാറ് - അഞ്ചോ ആറോ

*കോപവ്യസനങ്ങൾ - കോപവും വ്യസനവും

*ഭക്തിവിശ്വാസങ്ങൾ - ഭക്തിയും വിശ്വാസവും 

*വാദ്യമേളങ്ങൾ - വാദ്യവും മേളവും 

*താളലയങ്ങൾ - താളവും ലയവും 

*കാലദേശങ്ങൾ - കാലവും ദേശവും 

*ദിനരാത്രങ്ങൾ - ദിനവും രാത്രിയും 

*സൂര്യചന്ദ്രന്മാർ - സൂര്യനും ചന്ദ്രനും 

*അസ്ഥിമജ്ജകൾ - അസ്ഥിയും മജ്ജയും 

*ആചാരാനുഷ്ഠാനങ്ങൾ - ആചാരവും അനുഷ്ഠാനവും

*കൗതുകാദരങ്ങൾ - കൗതുകവും ആദരവും
പൂർവ്വപദത്തിനോടു ചേർന്നിരിക്കുന്ന വിഭക്തി പ്രത്യയങ്ങളനുസരിച്ച് തൽപുരുഷ സമാസത്തെ തരംതിരിക്കാം

1.നിർദ്ദേശിക തൽപുരുഷൻ
ഇതിന് പ്രത്യയമില്ലാത്തതിനാൽ വിഗ്രഹിക്കുമ്പോൾ പൂർവ്വപദത്തിനോട് 'എന്ന’ അവ്യയം ചേർന്നിരിക്കുന്നു.  ഉദാ:കേരളദേശം - കേരളമെന്നദേശം കാളിദാസകവി - കാളിദാസനെന്ന കവി

2.പ്രതിഗ്രാഹികാതൽപുരുഷൻ
പൂർവ്വപദത്തിന് 'എ' എന്ന പ്രത്യയം ചേർന്നുവരുന്നത് പ്രതിഗ്രാഹികാതൽപുരുഷൻ. ഉദാ:പാക്കുവെട്ടി - പാക്കിനെ വെട്ടുന്നത്

3.സംയോജികാതൽപുരുഷൻ
വിഗ്രഹിക്കുമ്പോൾ 'ഓട്’ എന്ന പ്രത്യയം പൂർവ്വപദത്തിൽ കാണുന്നത് സംയോജികാ തൽപുരുഷൻ ഉദാ: മദ്യാസക്തി - മദ്യത്തോട് ആസക്തി

4.ഉദ്ദേശികാ തൽപുരുഷൻ
ക്ക്, ന് എന്നീ പ്രത്യയങ്ങൾ ചേർത്ത് വിഗ്രഹിക്കുന്നു.  ഉദാ:പിതൃതർപ്പണം - പിതൃക്കൾക്ക് തർപ്പണം

5.പ്രയോജികാ തൽപുരുഷൻ
ആൽ,കൊണ്ട് എന്നീ പ്രത്യയങ്ങൾ ചേർത്തു വിഗ്രഹിക്കുന്നു. ഉദാ: പൂപ്പന്തൽ - പൂവാൽ പന്തൽ

6.സംബന്ധികാ തൽപുരുഷൻ
ഉടെ,ന്റെ എന്നീ പ്രത്യയങ്ങൾ ചേർത്ത് വിഗ്രഹിക്കുന്നു. ഉദാ:തടിക്കഷണം - തടിയുടെ കഷ്ണം രാമബാണം - രാമന്റെ ബാണം

7.ആധാരികാ തൽപുരുഷൻ 
ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർത്ത് വിഗ്രഹിക്കുന്നു.  ഉദാ:മലകയറ്റം - മലയിൽ കയറ്റം തത്പുരുഷസമാസത്തെ ആറായി  തിരിക്കുന്നു.

1.കർമ്മധാരയൻ
ഉത്തരപദത്തിന് പ്രാധാന്യമായിട്ടുള്ളതാണ് തത്പുരഷൻ, വിഗ്രഹിക്കുമ്പോൾ 'ആയ' എന്ന ഇടനില വരുന്നതാണ് കർമ്മധാരയൻ. പൂർവ്വോത്തര പദങ്ങളിൽ പൂർവ്വ പദം ഒരു നിറം വന്നാലും കർമ്മധാരയ സമാസമായിരിക്കും. ഉദാ: നീലാകാശം, നീല ആയ ആകാശം,മഞ്ഞപ്പട്ട്, സൗമ്യശീലം, വീരവനിത കൂടുതൽ ഉദാഹരണങ്ങൾ
*ലളിതഗാനം - ലളിതമായഗാനം

*വിശുദ്ധകർമ്മം - വിശുദ്ധമായ കർമ്മം

*മഹർഷി - മഹാനായ ഋഷി

*പീതാംബരം - പീതമായ അംബരം

*ദിവ്യശക്തി - ദിവ്യമായ ശക്തി 

*മുഖ്യഘടകം - മുഖ്യമായ ഘടകം 

*മൃദുലസ്വഭാവം - മൃദുലമായ സ്വഭാവം 

*വികൃതരൂപം - വികൃതമായ രൂപം 

*മധുരസ്വപ്നം - മധുരമായ സ്വപ്നം 

*ധീരപ്രവൃത്തി - ധീരമായ പ്രവൃത്തി 

*പുണ്യനദി - പുണ്യമായ നദി 

*മോഹനഗാനം - മോഹനമായ ഗാനം

*ഉത്തമവാക്യം - ഉത്തമമായ വാക്യം 

*തീഷ്ണ ഭാവങ്ങൾ തീഷ്ണമായ ഭാവങ്ങൾ

*വിശിഷ്ടവസ്തു - വിശിഷ്ടമായ വസ്തു 

*മഞ്ഞക്കിളി - മഞ്ഞയായകളി 

*ചലച്ചിത്രം ചലിക്കുന്നതായ ചിത്രം 

*മഞ്ഞപ്പട്ട് - മഞ്ഞയായ പട്ട് 

*കരിങ്കല്ല് - കറുത്ത കല്ല്

*വെണ്ണിലാവ് - വെളുത്ത നിലാവ്

*ചെഞ്ചുണ്ട് - ചെമന്നചുണ്ട്

ദ്വിഗുസമാസം 

സംഖ്യാവിശേഷണം ചെയ്തു കാണപ്പെടുന്ന ഉത്തരപദാർത്ഥപ്രധാനം.പൂർവ്വപദം ഒരു സംഖ്യയെ സൂചിപ്പിക്കുന്നതായിരിക്കും  ഉദാ:ദ്വിനാവൻ,മുപ്പര്,ആയിരമാണ്ട്,പഞ്ചലോഹം,ചതുർവേദം,മുക്കണ്ണൻ,ഷോഡശ സംസ്കാരങ്ങൾ  കൂടുതൽ ഉദാഹരണങ്ങൾ
*ഏകദിനം - ഒരു ദിനം 

*ദ്വിഭാഷ - രണ്ട് ഭാഷ

*ഇരുവശം - രണ്ട് വശം

*മുക്കണ്ണ് - മൂന്ന് കണ്ണ് 

*ത്രിദോഷങ്ങൾ - മൂന്ന് ദോഷങ്ങൾ

*ത്രിവർണ്ണം - മൂന്ന് വർണ്ണം

*ത്രിമൂർത്തി - മൂന്ന് മൂർത്തി

*ത്രികാലം - മൂന്ന് കാലം

*നാന്മുഖം - നാല് മുഖം 

*പഞ്ചശരം - അഞ്ച് ശരം

*ഷട്പദം - ആറ് കാല്

*സ്പതവർണങ്ങൾ - ഏഴുവർണങ്ങൾ

*സ്പതസ്വരം - ഏഴുസ്വരം

*അഷ്ടദിക്ക് - എട്ട് ദിക്ക്

*നവരസം - ഒൻപത് രസം

*ദശപുഷ്പം - പത്ത് പുഷ്പം

*ദശാവതാരം - പത്ത് അവതാരം 

ഇത്രരേതര ദ്വിഗുസമാസം

പൂർവ്വപദം സംഖ്യാവിശേഷണമായിട്ടുള്ളതും ബഹുവചനരൂപത്തിലുള്ളതുമായ ഉത്തര പദാർത്ഥ പ്രധാനമായ സമാസം. ഉദാ:നാന്മറകൾ, സപ്തർഷികൾ, നവരത്നങ്ങൾ

ഉപമിത തത്പുരുഷൻ(ഉചമിത സമാസം)

ഉപമാനവും ഉപമേയവും ചേർന്നുവരുന്നത്. അല്ലെങ്കിൽ പൂർവ്വോത്തരപദങ്ങൾ സാദൃശ്യം സൂചിപ്പിക്കുന്നവിധം സമാസിക്കുന്നത്. (പോലെ എന്ന ഇടനില) ഉദാ: പൂമേനി - പൂവ് പോലുള്ള മേനി പൂവുടൽ, തേന്മൊഴി, ശിലാഹ്യദയം, പദ്ലോചനം  കൂടുതൽ ഉദാഹരണങ്ങൾ 
*പാദപങ്കജം - പങ്കജം പോലെയുള്ള പാദം

*പൂമേനി - പൂവ് പോലെയുള്ള മേനി

*കുടപ്പന - കുടപോലുള്ള പന

*തേൻമൊഴി - തേൻ പോലുള്ള മൊഴി 

രൂപക തത്പുരുഷൻ(രൂപക സമാസം)

പൂർവ്വ ഉത്തരപദങ്ങൾ  അഭേദാർത്ഥത്തിൽ സമാസിക്കുന്നത്.ആകുന്നു എന്ന പദമാണ് രൂപക തത്പുരുഷനുള്ള ഇടനില  ഉദാ: മിഴിപ്പൂക്കൾ - മിഴികൾ  ആകുന്ന പൂക്കൾ  കാലാഹി, മുഖസരോജം, പാദപരമം (പൂർവ്വപദം വർണ്യവും, ഉത്തരപദം അവർണ്യവുമായിരിക്കും) കൂടുതൽ ഉദാഹരണങ്ങൾ
*മനോദർപ്പണം - മനസ്സാകുന്ന ദർപ്പണം

*കൈത്തളിർ - കൈയാകുന്ന തളിർ 

*വിദ്യാധനം - വിദ്യയാകുന്ന ധനം

*വിരൽമൊട്ട് - വിരലാകുന്ന മൊട്ട്

മധ്യമപാദ ലോപി

വിഗ്രഹിക്കുമ്പോൾ അർത്ഥംകൊണ്ട് ലഭിക്കുന്ന മധ്യമപദം ലോപിക്കുന്ന സമാസം.  ഉദാ: മുണ്ടുപെട്ടി - മുണ്ട് വയ്ക്കാനുള്ള പെട്ടി ആവിക്കപ്പൽ, ആവിവണ്ടി, തണൽമരം കൂടുതൽ ഉദാഹരണങ്ങൾ
*തീപ്പെട്ടി - തീ കത്തിക്കാനുള്ള പെട്ടി

*എലിവിഷം - എലിയെ കൊല്ലുന്നതിനുള്ള വിഷം

*മണ്ണെണ്ണ - മണ്ണിൽ നിന്നും ലഭിക്കുന്ന എണ്ണ

നിത്യസമാസം.

ഘടകപദങ്ങളായി വിഗ്രഹിക്കുവാൻ സാധിക്കാത്തത് നിത്യസമാസം.  ഉദാ: വൻതേൻ, അങ്ങനെ, വഴിപോലെ

ഭേദകം  (വിശേഷണം )

മറ്റു പദങ്ങളുടെ അർത്ഥത്തെ വിശേഷിപ്പിക്കുന്നതാണ് ഭേദകം/വിശേഷണം. അല്ലെങ്കിൽ ഒരു ശബ്ദത്തിന്റെ അർത്ഥത്തെ ഭേദിപ്പിക്കുന്നതാണ് ഭേദകം, ഏതു പദത്തെ വിശേഷിപ്പിക്കുന്നവോ അത് വിശേഷ്യം. 'നന്നായി പാടി' എന്നതിൽ 'നന്നായി' വിശേഷണവും 'പാടി' എന്നത് വിശേഷ്യവുമാണ്. ഭേദകം മൂന്നു വിധം നാമവിശേഷണം, ക്രിയാവിശേഷണം, വിശേഷണ/ഭേദക വിശേഷണം


1.നാമവിശേഷണം 

നാമത്തെ വിശേഷിപ്പിക്കുന്നത് നാമവിശേഷണം ഉദാ: സമർത്ഥനായ ബാലൻ, കറുത്ത കുതിര, വേഗത്തിലോടുന്നു. വെളുത്ത പശു


2.ക്രിയാ വിശേഷണം 

ക്രിയയെ വിശേഷിപ്പിക്കുന്നത് ക്രിയാവിശേഷണം, ഉദാ: കുട്ടി ഉറക്കെ കരയുന്നു. പതുക്കെ പറഞ്ഞു. അവൻ നന്നായി പാടി 

വിശേഷണ/ഭേദക വിശേഷണം 

ഭേദകത്തെ അല്ലെങ്കിൽ വിശേഷണത്തെ വിശേഷിപ്പിക്കുന്നത് ഭേദക വിശേഷണം ഉദാ: വളരെ നല്ല പാട്ട്, തീരെ മെലിഞ്ഞ കുട്ടി,നല്ല വീതിയുള്ള ആറ്, ഏറ്റവും മിടുക്കനായ ബാലൻ

വിശേഷണങ്ങൾ ഏഴു വിധം 


1.ശുദ്ധം :- നാമത്തോടു ചേർന്നു നിൽക്കുന്ന ഭേദകം ശുദ്ധഭേദകം. പ്രത്യയം ചേരാത്ത ഭേദകമാണിത്. നാൽ,ചെം, നറു, വെൺ, തു, കാർ, തിരു, ചെറു എന്നീ പ്രത്യയങ്ങൾ ഇവയിൽപ്പെടുന്നു. ഉദാ: നറുപുഞ്ചിരി, തൂവെള്ള, ചെറുപയർ, നറുമണം, ചെംമാനം, തിരുമുഖം,കാർകൊണ്ടൽ, തൂമണം, വെൺമേഘം
2.സാംഖ്യം:- ഒരു സംഖ്യ വിശേഷണമായി വരുന്ന ഭേദക രൂപമാണ് സാംഖ്യം. ഉദാ: നൂറുപശു,പത്തുമാങ്ങ, ആയിരം പുണ്യം, രണ്ടു കുട്ടികൾ
3.പാരിമാണികം:-പരിമാണം/അളവിനെ സൂചിപ്പിക്കുന്ന ഭേദകം ഉദാ: നാഴി അരി, 2 കിലോ പയർ, 1 ലിറ്റർ എണ്ണ, 2മീറ്റർ തുണി
4.വിഭാവകം:- ഒരു വസ്തുവിന്റെ സ്വഭാവത്തെ/പ്രത്യേകതയെ കാണിക്കുന്ന ഭേദകം. ഉദാ:- സുന്ദരമായ പൂവ്, പച്ചപ്പട്ട്, നീലാകാശം, പ്രസിദ്ധനായ കവി, മനോഹരരൂപം
5.നാമാംഗജം:-നാമത്തെ ആശ്രയിച്ചു നിൽക്കുന്ന ഭേദകം. ഉദാ: കറുത്ത പക്ഷി , വെളുത്ത വസ്ത്രം , പൊട്ടിയ കലം, തിളങ്ങുന്ന മാല 
6.ക്രിയാംഗജം:-ക്രിയയെ  ആശ്രയിച്ചു നിൽക്കുന്ന വിശേഷണം.  ഉദാ: ഓടി നടന്നു,വേഗം പോയി,ഉറക്കെ ചിരിച്ചു,പതുക്കെ പറഞ്ഞു, വിളമ്പി തിന്നു
7.സാർവനാമികം:-സർവ്വനാമരൂപത്തിൽ വരുന്ന വിശേഷണം സാർവനാമികം ഉദാ: അക്കാലം, ഇവിടം, നിന്റെ വീട്, ഇവ്വണ്ണം

പ്രയോഗം

ഒരു വാക്യത്തിൽ കർത്താവിനാണോ കർമ്മത്തിനാണോ പ്രാധാന്യം എന്നു  കാണിക്കുന്നതാണ് പ്രയോഗം പ്രയോഗം മൂന്നു വിധം 
*കർത്തര പ്രയോഗം/കർത്തൃകാരകം 
*കർമ്മണി പ്രയോഗം/കർമ്മകാരകം 
*നിഗീർണ്ണ കർത്തൃപ്രയോഗം/ഭാവെ പ്രയോഗം

1.കർത്തരി പ്രയോഗം
കർത്താവ്, കർമ്മം, ക്രിയ ഇതാണല്ലോ വാക്യഘടന. ഇതിൽ കർത്താവിന് പ്രാധാന്യമുള്ള ക്രിയയാണ് കർത്തരി പ്രയോഗം. കർത്താവ് നിർദ്ദേശിക വിഭക്തിയിലും കർമ്മം പ്രതിഗ്രാഹിക വിഭക്തിയിലുമായിരിക്കും. ഉദാ: അധ്യാപകൻ കുട്ടിയെ ശിക്ഷിച്ചു.  ഭീമൻ ബകനെ കൊന്നു  അവർ ജോലി ചെയ്യും, അവൻ പഠിക്കുന്നു

2.കർമ്മണി പ്രയോഗം
കർമ്മത്തിന് പ്രാധാന്യമുള്ള  ക്രിയ കർമ്മണി പ്രയോഗത്തിൽ കർത്താവിനോട് 'ആൽ' (പ്രയോജിക) വിഭക്തി പ്രത്യയം ചേരും. 'പെട്' എന്ന ധാതുവുമുണ്ട്. ഉദാ: അവനാൽ പഠിക്കപ്പെട്ടു.  അവരാൽ ജോലി ചെയ്യപ്പെടും  ധാന്യം അവരാൽ കൊയ്യപ്പെട്ടു  ബകൻ ഭീമനാൽ കൊല്ലപ്പെട്ടു

3.നിഗീരണ്ണ കാർത്തൃപ്രയോഗം അല്ലെങ്കിൽ ഭാവെ പ്രയോഗം 
കർത്താവിനോ കർമ്മത്തിനോ പ്രാധാന്യമില്ലാത്ത പ്രയോഗം.കർത്താവിനെ നിഗീരണം (ഉള്ളടക്കം) ചെയ്തിരിക്കുന്നു. ഇവിടെ ക്രിയ നടക്കുന്നില്ല.  ഉദാ:എനിക്കു വിശക്കുന്നു. അവന് ഉറങ്ങണം.

Manglish Transcribe ↓


thathpurushan

 
uttharapadatthinte arththatthinaanu praadhaanyam  udaa :pushpabaanam,ivide uttharapadamaaya baanam enna padatthinaanu praadhaanyam. Pushpam kondulla baanam ennathaanu vaakkinarththam  udaa : aanakkompu,dinamprathi  kooduthal udaaharanangal
*poomanam - poovinte manam

*nadikkara - nadiyude kara 

*aanavaal - aanayude vaal

*meen pidicchu - meenine pidicchu 

*kymuttu - kyyile muttu

*deshasneham - deshatthodu ulla sneham 

*kathaasandarbham - kathayile sandarbham 

*shikshaavidhi - shikshayude vidhi 

*maangaakkaari - maangayaal kari

*mukhabhaavam - mukhatthile bhaavam

bahu vreehi samaasam

 
anyapadatthinte arththatthinu praadhaanyamullathaanu bahuvreehi.  udaa : thaamarakkannan : thaamarayude ithalpole kannukalodukoodiyavan aaro avan udaa : padmanaabhan, ambujaakshan, nalinamukhi

kooduthal udaaharanangal


*mahaasiddhan - mahatthaaya siddhiyullavan

*snehadhanan -  sneham dhanamaayittullavan

*chiranjjeevi - chirakaalam jeevikkunnavan

*manashaasthrajnjan - manashaasthram ariyunnava

*vidyaarththi - vidya arththikkunnavan

*vishvamohanam - vishvatthe mohippikkunnathu

*thapodhanan - thapasu dhanamaayittullavan 

*chandramukhi - chandraneppole mukhamullavan

*hathaashan - hithamaaya aashayodukoodiyavan

*thaponidhi - thapasu nidhiyaayittullavan

*mugddhasheela  - mugddhamaaya aashayodu koodiyavan

*samshayagrastham - samshayatthaal grasikkappettathu 

*hrudayahaari - hrudayatthe harikkunnathu 

*vishvavishrutham - vishvatthil vishruthamaayittullathu

*sarvvamsaha - sarvvavum sahikkunnavan

*thanugaathri - thanuvaaya gaathramullaval 

*desheeyam - deshatthe sambandhikkunnathu

*bhagnaashan - bhagnamaaya aashayodu koodiyavan

*maamul priyan - maamoolil priyamullavan

samasthapadam   vigraham


*neelakandtan - neelayaaya kandtamullavanaaro avan (shivan) 

*chandra mauli - chandran mauliyil ullavanaaro avan (shivan) 

*gajaananan - gajatthinte aananamullavan  (ganapathi) 

*peethaambaran - peethamaaya ambaratthodu koodiyavan (shreekrushnan)

*pankajaakshan - pankajattheppole manoharamaaya akshiyodukoodiyavan (shreekrushnan)

*chakrapaani - chakram paaniyil ulla aal (vishnu)

*mooshikavaahanan - mooshikan vaahanamaayittullavan aaro avan (ganapathi)

*mayooravaahanan  - mayooram vaahanamaayittullavan aaro avan (subrahmanyan)

*naagakethu - naagam chithramaayulla kodiyodukoodiyavan (duryodhanan)

dvandvasamaasam

ubhayapadangalude (poorvvotthara) arththangalkku thulya praadhaanyam  udaa:kykaalukal - kyyum kaalum raapakal, gamgaayamune, kaaykkakanikal
*vigrahikkumpol poorvvotthara padangalodoppam 'um’ allenkil 'o' chernnuvarunnu. 
kooduthal udaaharanangal
*charaacharangal - charavum acharavum

*maathaapithaakkal - maathaavum pithaavum

*naalanchu - naalo ancho 

*jyeshdtaanujanmaar - jyeshdtanum anujanum

*sukhaduakham - sukhavum duakhavum

*anchaaru - ancho aaro

*kopavyasanangal - kopavum vyasanavum

*bhakthivishvaasangal - bhakthiyum vishvaasavum 

*vaadyamelangal - vaadyavum melavum 

*thaalalayangal - thaalavum layavum 

*kaaladeshangal - kaalavum deshavum 

*dinaraathrangal - dinavum raathriyum 

*sooryachandranmaar - sooryanum chandranum 

*asthimajjakal - asthiyum majjayum 

*aachaaraanushdtaanangal - aachaaravum anushdtaanavum

*kauthukaadarangal - kauthukavum aadaravum
poorvvapadatthinodu chernnirikkunna vibhakthi prathyayangalanusaricchu thalpurusha samaasatthe tharamthirikkaam

1. Nirddheshika thalpurushan
ithinu prathyayamillaatthathinaal vigrahikkumpol poorvvapadatthinodu 'enna’ avyayam chernnirikkunnu.  udaa:keraladesham - keralamennadesham kaalidaasakavi - kaalidaasanenna kavi

2. Prathigraahikaathalpurushan
poorvvapadatthinu 'e' enna prathyayam chernnuvarunnathu prathigraahikaathalpurushan. udaa:paakkuvetti - paakkine vettunnathu

3. Samyojikaathalpurushan
vigrahikkumpol 'od’ enna prathyayam poorvvapadatthil kaanunnathu samyojikaa thalpurushan udaa: madyaasakthi - madyatthodu aasakthi

4. Uddheshikaa thalpurushan
kku, nu ennee prathyayangal chertthu vigrahikkunnu.  udaa:pithrutharppanam - pithrukkalkku tharppanam

5. Prayojikaa thalpurushan
aal,kondu ennee prathyayangal chertthu vigrahikkunnu. udaa: pooppanthal - poovaal panthal

6. Sambandhikaa thalpurushan
ude,nte ennee prathyayangal chertthu vigrahikkunnu. udaa:thadikkashanam - thadiyude kashnam raamabaanam - raamante baanam

7. Aadhaarikaa thalpurushan 
il, kal ennee prathyayangal chertthu vigrahikkunnu.  udaa:malakayattam - malayil kayattam thathpurushasamaasatthe aaraayi  thirikkunnu.

1. Karmmadhaarayan
uttharapadatthinu praadhaanyamaayittullathaanu thathpurashan, vigrahikkumpol 'aaya' enna idanila varunnathaanu karmmadhaarayan. Poorvvotthara padangalil poorvva padam oru niram vannaalum karmmadhaaraya samaasamaayirikkum. udaa: neelaakaasham, neela aaya aakaasham,manjappattu, saumyasheelam, veeravanitha kooduthal udaaharanangal
*lalithagaanam - lalithamaayagaanam

*vishuddhakarmmam - vishuddhamaaya karmmam

*maharshi - mahaanaaya rushi

*peethaambaram - peethamaaya ambaram

*divyashakthi - divyamaaya shakthi 

*mukhyaghadakam - mukhyamaaya ghadakam 

*mrudulasvabhaavam - mrudulamaaya svabhaavam 

*vikrutharoopam - vikruthamaaya roopam 

*madhurasvapnam - madhuramaaya svapnam 

*dheerapravrutthi - dheeramaaya pravrutthi 

*punyanadi - punyamaaya nadi 

*mohanagaanam - mohanamaaya gaanam

*utthamavaakyam - utthamamaaya vaakyam 

*theeshna bhaavangal theeshnamaaya bhaavangal

*vishishdavasthu - vishishdamaaya vasthu 

*manjakkili - manjayaayakali 

*chalacchithram chalikkunnathaaya chithram 

*manjappattu - manjayaaya pattu 

*karinkallu - karuttha kallu

*vennilaavu - veluttha nilaavu

*chenchundu - chemannachundu

dvigusamaasam 

samkhyaavisheshanam cheythu kaanappedunna uttharapadaarththapradhaanam. Poorvvapadam oru samkhyaye soochippikkunnathaayirikkum  udaa:dvinaavan,mupparu,aayiramaandu,panchaloham,chathurvedam,mukkannan,shodasha samskaarangal  kooduthal udaaharanangal
*ekadinam - oru dinam 

*dvibhaasha - randu bhaasha

*iruvasham - randu vasham

*mukkannu - moonnu kannu 

*thridoshangal - moonnu doshangal

*thrivarnnam - moonnu varnnam

*thrimoortthi - moonnu moortthi

*thrikaalam - moonnu kaalam

*naanmukham - naalu mukham 

*panchasharam - anchu sharam

*shadpadam - aaru kaalu

*spathavarnangal - ezhuvarnangal

*spathasvaram - ezhusvaram

*ashdadikku - ettu dikku

*navarasam - onpathu rasam

*dashapushpam - patthu pushpam

*dashaavathaaram - patthu avathaaram 

ithrarethara dvigusamaasam

poorvvapadam samkhyaavisheshanamaayittullathum bahuvachanaroopatthilullathumaaya utthara padaarththa pradhaanamaaya samaasam. udaa:naanmarakal, saptharshikal, navarathnangal

upamitha thathpurushan(uchamitha samaasam)

upamaanavum upameyavum chernnuvarunnathu. Allenkil poorvvottharapadangal saadrushyam soochippikkunnavidham samaasikkunnathu. (pole enna idanila) udaa: poomeni - poovu polulla meni poovudal, thenmeaazhi, shilaahyadayam, padlochanam  kooduthal udaaharanangal 
*paadapankajam - pankajam poleyulla paadam

*poomeni - poovu poleyulla meni

*kudappana - kudapolulla pana

*thenmozhi - then polulla mozhi 

roopaka thathpurushan(roopaka samaasam)

poorvva uttharapadangal  abhedaarththatthil samaasikkunnathu. Aakunnu enna padamaanu roopaka thathpurushanulla idanila  udaa: mizhippookkal - mizhikal  aakunna pookkal  kaalaahi, mukhasarojam, paadaparamam (poorvvapadam varnyavum, uttharapadam avarnyavumaayirikkum) kooduthal udaaharanangal
*manodarppanam - manasaakunna darppanam

*kytthalir - kyyaakunna thalir 

*vidyaadhanam - vidyayaakunna dhanam

*viralmottu - viralaakunna mottu

madhyamapaada lopi

vigrahikkumpol arththamkondu labhikkunna madhyamapadam lopikkunna samaasam.  udaa: mundupetti - mundu vaykkaanulla petti aavikkappal, aavivandi, thanalmaram kooduthal udaaharanangal
*theeppetti - thee katthikkaanulla petti

*elivisham - eliye kollunnathinulla visham

*mannenna - mannil ninnum labhikkunna enna

nithyasamaasam.

ghadakapadangalaayi vigrahikkuvaan saadhikkaatthathu nithyasamaasam.  udaa: vanthen, angane, vazhipole

bhedakam  (visheshanam )

mattu padangalude arththatthe visheshippikkunnathaanu bhedakam/visheshanam. Allenkil oru shabdatthinte arththatthe bhedippikkunnathaanu bhedakam, ethu padatthe visheshippikkunnavo athu visheshyam. 'nannaayi paadi' ennathil 'nannaayi' visheshanavum 'paadi' ennathu visheshyavumaanu. bhedakam moonnu vidham naamavisheshanam, kriyaavisheshanam, visheshana/bhedaka visheshanam


1. Naamavisheshanam 

naamatthe visheshippikkunnathu naamavisheshanam udaa: samarththanaaya baalan, karuttha kuthira, vegatthilodunnu. Veluttha pashu


2. Kriyaa visheshanam 

kriyaye visheshippikkunnathu kriyaavisheshanam, udaa: kutti urakke karayunnu. Pathukke paranju. Avan nannaayi paadi 

visheshana/bhedaka visheshanam 

bhedakatthe allenkil visheshanatthe visheshippikkunnathu bhedaka visheshanam udaa: valare nalla paattu, theere melinja kutti,nalla veethiyulla aaru, ettavum midukkanaaya baalan

visheshanangal ezhu vidham 


1. Shuddham :- naamatthodu chernnu nilkkunna bhedakam shuddhabhedakam. Prathyayam cheraattha bhedakamaanithu. Naal,chem, naru, ven, thu, kaar, thiru, cheru ennee prathyayangal ivayilppedunnu. Udaa: narupunchiri, thoovella, cherupayar, narumanam, chemmaanam, thirumukham,kaarkondal, thoomanam, venmegham
2. Saamkhyam:- oru samkhya visheshanamaayi varunna bhedaka roopamaanu saamkhyam. Udaa: noorupashu,patthumaanga, aayiram punyam, randu kuttikal
3. Paarimaanikam:-parimaanam/alavine soochippikkunna bhedakam udaa: naazhi ari, 2 kilo payar, 1 littar enna, 2meettar thuni
4. Vibhaavakam:- oru vasthuvinte svabhaavatthe/prathyekathaye kaanikkunna bhedakam. Udaa:- sundaramaaya poovu, pacchappattu, neelaakaasham, prasiddhanaaya kavi, manohararoopam
5. Naamaamgajam:-naamatthe aashrayicchu nilkkunna bhedakam. Udaa: karuttha pakshi , veluttha vasthram , pottiya kalam, thilangunna maala 
6. Kriyaamgajam:-kriyaye  aashrayicchu nilkkunna visheshanam.  udaa: odi nadannu,vegam poyi,urakke chiricchu,pathukke paranju, vilampi thinnu
7. Saarvanaamikam:-sarvvanaamaroopatthil varunna visheshanam saarvanaamikam udaa: akkaalam, ividam, ninte veedu, ivvannam

prayogam

oru vaakyatthil kartthaavinaano karmmatthinaano praadhaanyam ennu  kaanikkunnathaanu prayogam prayogam moonnu vidham 
*kartthara prayogam/kartthrukaarakam 
*karmmani prayogam/karmmakaarakam 
*nigeernna kartthruprayogam/bhaave prayogam

1. Kartthari prayogam
kartthaavu, karmmam, kriya ithaanallo vaakyaghadana. Ithil kartthaavinu praadhaanyamulla kriyayaanu kartthari prayogam. Kartthaavu nirddheshika vibhakthiyilum karmmam prathigraahika vibhakthiyilumaayirikkum. Udaa: adhyaapakan kuttiye shikshicchu.  bheeman bakane konnu  avar joli cheyyum, avan padtikkunnu

2. Karmmani prayogam
karmmatthinu praadhaanyamulla  kriya karmmani prayogatthil kartthaavinodu 'aal' (prayojika) vibhakthi prathyayam cherum. 'pedu' enna dhaathuvumundu. Udaa: avanaal padtikkappettu.  avaraal joli cheyyappedum  dhaanyam avaraal koyyappettu  bakan bheemanaal kollappettu

3. Nigeeranna kaartthruprayogam allenkil bhaave prayogam 
kartthaavino karmmatthino praadhaanyamillaattha prayogam. Kartthaavine nigeeranam (ulladakkam) cheythirikkunnu. Ivide kriya nadakkunnilla.  udaa:enikku vishakkunnu. Avanu uranganam.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution