മലയാളം വ്യാകരണം

വാക്യശുദ്ധി

 
ഭാഷ പ്രയോഗിക്കുമ്പോൾ പലവിധ തെറ്റുകളും കടന്നു കൂടാം.വാക്യപ്രയോഗത്തെറ്റുകൾ അർത്ഥത്തെയും ആശയത്തെയും മാറ്റി മറിക്കും വാക്യപ്രയോഗത്തെറ്റുകൾ ഉണ്ടാകാനുള്ള കാരണങ്ങൾ

സമുച്ചയദോഷം


*സമുച്ചയദോഷം എന്നാൽ കൂട്ടിച്ചേർക്കൽ എന്നാണ് 

*‘ഉം’ എന്ന ഘടകമുപയോഗിച്ചാണ് മിക്കവാറും സമുച്ചയം നടത്തുക (സമുച്ചയനിപാതം)
ഉദാഹരണങ്ങൾ
*രാമു ആദ്യവും  പിന്നീട് രാജുവും വന്നു ചേർന്നു (X)
{ആദ്യം രാമുവും പിന്നീട് രാജുവും വന്നു ചേർന്നു(}
*അവൾ സ്ഥലത്ത് ഇല്ലാത്തതിനാലും നീ വരാത്തതു കൊണ്ടും കാര്യം നടന്നില്ല(X)
{അവൾ സ്ഥലത്ത് ഇല്ലാത്തതിനാലും നീ വരാത്തതിനാലും കാര്യം നടന്നില്ല (}
*കുട്ടികൾക്ക് പഠിക്കുന്നതിനും കളിക്കാനുമുള്ള അവസരങ്ങൾ നൽകേണ്ടതാണ് (X)
{കുട്ടികൾക്ക് പഠിക്കുന്നതിനും കളിക്കാനുമുള്ള അവസരങ്ങൾ നൽകേണ്ടതാണ്(} 
*ബന്ധുക്കളെ കാണുന്നതിനും കാര്യങ്ങൾ പറയാനും സൗകര്യമുണ്ട് (X)

*ബന്ധുക്കളെ കാണുന്നതിനും കാര്യങ്ങൾ പറയുന്നതിനും സൗകര്യമുണ്ട് (

ഗതിയുടെ പ്രയോഗം

 
1)കൂടി, ഒരു, തന്നെ, കൊണ്ട് തുടങ്ങിയ ശബ്ദങ്ങൾ വാക്യങ്ങളിൽ ആവശ്യമില്ലാതെ പ്രയോഗിക്കുന്ന രീതി.  ഉദാഹരണങ്ങൾ
*പാടുന്നത് അവൾക്കും കൂടി കേൾക്കാം (X) 
{പാടുന്നത് അവൾക്കും കേൾക്കാം (}
*സ്നേഹിതനാന്നെന്ന് പറഞ്ഞതുകൊണ്ട് തന്നെ ഫലമില്ല (X)
{സ്നേഹിതനാന്നെന്ന് പറഞ്ഞതുകൊണ്ട് ഫലമില്ല (✓ )} 2)എന്നാൽ, എന്നിട്ട്, പക്ഷെ,എന്തെന്നാൽ തുടങ്ങിയ പദങ്ങൾ ആവശ്യമില്ലാതെ വാക്യത്തിൽ പ്രയോഗിക്കുന്ന രീതി  ഉദാഹരണങ്ങൾ
*ഞങ്ങൾക്കെല്ലാം  സിനിമ ഇഷ്ടമായി എന്നാൽ കിഷോറിനു മാത്രം ഇഷ്ടമായില്ല ('എന്നാൽ' ആവശ്യമില്ല )

*ഞാൻ എല്ലാ ചോദ്യത്തിനും ഉത്തരം എഴുതി പക്ഷേ അവസാനത്തേതുമാത്രം പൂർത്തിയാക്കിയില്ല ('പക്ഷേ' വേണ്ട )

*മുഖ്യമന്ത്രിയുടെ പ്രസംഗം കാണികൾ ക്ഷമയോടെ കേട്ടിരുന്നു. എന്നിട്ട് അതിനുശേഷം ഓരോ  ചോദ്യങ്ങൾ ചോദിച്ചു(
എന്നിട്ട് ഒഴിവാക്കണം) 3)സംഖ്യാശബ്ദം വിശേഷണമായി വന്നാൽ ബഹു വചനം ആവശ്യമില്ല ഉദാഹരണങ്ങൾ 
*എനിക്ക് അഞ്ച് പുസ്തകങ്ങൾ വേണം (X)
{എനിക്ക് അഞ്ച് പുസ്തകം വേണം(✓)}
*എത്ര വേഗമാണ് പത്തു വർഷങ്ങൾ കടന്നുപോയത് (X)
{എത്ര വേഗമാണ് പത്തു വർഷം കടന്നുപോയത് (✓)} ഉദാ: >അവർ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് 
*അവർ തമ്മിൽ അജഗജാന്തരമുണ്ട്
>എല്ലാ വെള്ളിയാഴ്ച തോറും പ്രാർത്ഥനയുണ്ട്
*എല്ലാ വെള്ളിയാഴ്ചയും പ്രാർത്ഥനയുണ്ട്
>സെക്രട്ടറിയെ ഐക്യകണ്ഠേന തെരെഞ്ഞെടുത്തു. 
*സെക്രട്ടറിയെ ഐകകണ്ഠേന തെരെഞ്ഞെടുത്തു. 
>കൃഷിരീതികളെ ആധുനികവല്ക്കരിക്കേണ്ടതാണ്
*കൃഷിരീതികളെ ആധുനികീകരിക്കേണ്ടതാണ്. 
>വേറെ ഗത്യന്തരമില്ലാതെ അയാൾ മാപ്പു പറഞ്ഞു
*ഗത്യന്തരമില്ലാതെ അയാൾ മാപ്പു പറഞ്ഞു
>സുഖവും അതിനേക്കാൾ ഉപരി ദുഃഖവും ചേർന്നതാണ് ജീവിതം
*സുഖവും അതിനേക്കാൾ ദുഃഖവും ചേർന്നതാണ് ജീവിതം
>മറ്റു ഗത്യന്തരമില്ലാതെ അയാൾ ആത്മഹത്യയ്ക്കു ശ്രമിച്ചു
*ഗത്യന്തരമില്ലാതെ അയാൾ ആത്മഹത്യയ്ക്കു ശ്രമിച്ചു
> ഓരോ പഞ്ചായത്ത് തോറും ഓരോ ആശുപ്രതി ആവശ്യമാണ് 
*പഞ്ചായത്ത് തോറും ഓരോ ആശുപ്രതി ആവശ്യമാണ്

*പരീക്ഷ കഠിനമായതു കൊണ്ടാണ് കൂട്ടികൾ തോൽക്കാൻ കാരണം
>പരീക്ഷ കഠിനമായതാണ് കുട്ടികൾ തോൽക്കാൻ കാരണം
*ബസ്സിൽ പുകവലിക്കുകയോ കൈയോ തലയോ പുറത്തിടുകയും ചെയ്യരുത്
>ബസ്സിൽ പുകവലിക്കുകയും കൈയും തലയും പുറത്തിടുകയും ചെയ്യരുത്
*നല്ലയിനം ഇറച്ചിക്കോഴികൾ വിൽക്കപ്പെടും
>നല്ലയിനം ഇറച്ചിക്കോഴികളെ വിൽക്കും
*അദ്ദേഹത്തെ ഹാർദ്ദവമായി സ്വഗതം ചെയ്തതു
>അദ്ദേഹത്തെ ഹാർദമായി സ്വാഗതം ചെയ്തതു.
*പാഠ്യപദ്ധതി ആധുനികവത്ക്കരിക്കേണ്ടതാണ്. 
>പാഠ്യപദ്ധതി ആധുനികീകരിക്കേണ്ടതാണ്
4)ആവർത്തനം 
ഒരേ അർത്ഥത്തിലുള്ള വാക്കുകൾ ഒരു വാക്യത്തിൽ വീണ്ടും ഉപയോഗിക്കുന്നത് തെറ്റാണ് ഉദാ: ഏതാണ്ട് മുന്നൂറോളം ആളുകൾ എത്തിയിരുന്നു.ഇതിൽ ഏതാണ്ട്,ഓളം എന്നിവ ഒരുമിച്ച് ഒരു വാക്യത്തിൽ ആവശ്യമില്ല 
അനുപ്രയോഗം 
പ്രധാന ക്രിയയുടെ അർത്ഥം പരിഷ്ക്കരിക്കുന്നതിനു വേണ്ടി അതിന്റെ പിന്നാലെ ചേർക്കുന്ന ക്രിയയ്ക്കു അനുപ്രയോഗം എന്നു പറയുന്നു  അനുപ്രയോഗം ഏതിനോടു ചേർന്നു നിൽക്കുന്നുവോ അതിന് പ്രാക്പ്രയോഗം എന്നു പറയുന്നു. പ്രാക് പ്രയോഗം എന്നു പറയുന്നു.പ്രാക് പ്രയോഗം ഭൂതകാലരൂപത്തിലായിരിക്കും.പ്രാക് പ്രയോഗവും അനുപ്രയോഗവും തമ്മിൽ കൂടിച്ചേരുന്നതിനെ സംയുക്ത ക്രിയ (കൂട്ടുക്രിയ) എന്നും പറയുന്നു. പ്രാക്പ്രയോഗം      അനുപ്രയോഗം        സംയുക്ത ക്രിയ >അറിയിച്ചു               കൊള്ളുന്നു                അറിയിച്ചുകൊള്ളുന്നു >തിന്നു                           പോയി                        തിന്നുപോയി >കണ്ടു                           കൊള്ളാം                    കണ്ടുകൊള്ളാം അനുപ്രയോഗം 4 വിധമാണ് 
*ഭേദകാനുപ്രയോഗം

*കാലാനുപയോഗം

*പൂരണാനുപ്രയോഗം

*നിഷേധാനുപയോഗം.
ഭേദകാനുപ്രയോഗം
ക്രിയയ്ക്കു വിശേഷാർത്ഥം നല്കുന്ന അനുപയോഗമാണിത്.ഭക്തി, ബഹുമാനം, വിനയം, ലാഘവം, പതിവ് ഇവ പ്രകടമാക്കാൻ ഉപയോഗിക്കുന്നു. ഉദാ:അരുൾ എന്ന ധാതു വരം തന്ന് അരുളിയാലും വര് - പഠിച്ചു വരുന്നു (പതിവ്) കൊള്ള് - പറഞ്ഞു കൊള്ളുന്നു (വിനയം) കള- തോല്പിച്ചു കളഞ്ഞ (ലാഘവം)  നില്-വന്ദിച്ചു നിൽക്കുന്നു (ബഹുമാനം )
കാലാനുപയോഗം
ക്രിയ നടക്കുന്ന കാലത്തെ സൂക്ഷ്മതയോടെ കുറിക്കാൻ പ്രയോഗിക്കുന്ന സഹായകക്രിയകളാണ് കാലാനുപയോഗം.  വന്ന്ഇട്ട്ഉണ്ട് ആയി ഇരിക്കആം  വന്നിട്ടുണ്ടായിരിക്കാം, വന്നിരിക്കുന്നും വന്നിട്ടുണ്ടായിരുന്നു,വന്നുകൊണ്ടിരിക്കുന്നു വരുമായിരുന്നു. ഉദാ:അവൾ പറഞ്ഞുകൊണ്ടിരിക്കുന്നു
പൂരണാനുപ്രയോഗം
ഖില ധാതുക്കളോട് ചേർന്നു നിന്നു അവയുടെ അർത്ഥത്തെ പൂർത്തീകരിക്കുന്ന പ്രയോഗം. ഉദാ: ഉൾ എന്ന ധാതു, ഉണ്ട്, ഉള്ള, ഉള്ളൂ എന്നീ രൂപങ്ങൾ, 'ആവുക എന്ന അനുപ്രയോഗം കൊണ്ടുള്ള മറ്റു രൂപങ്ങൾ ഉദാ:ഉണ്ടായി, ഉണ്ടാകുന്നു. ഉണ്ടാകും,ഉണ്ടാകുവാൻ, ഉണ്ടാകട്ടെ ‘വേൺ‘ എന്ന ധാതുവിനോട് 'വര്' എന്ന അനുപ്രയോഗം ചേർക്കുമ്പോൾ വേണ്ടി വന്നു വേണ്ടി വരുന്നു ,വരും,വന്നാൽ എന്നിങ്ങനെയുള്ള രൂപങ്ങൾ കിട്ടുന്നു.
നിഷേധാനുപ്രയോഗം
ധാതുവിന്റെ അർത്ഥം നിഷേധിക്കുന്നത് നിഷേധാനുപയോഗം. അല്ലെങ്കിൽ നിഷേധമായ അർത്ഥത്തെ കുറിക്കുന്നത് എന്നു സാരം. ഉദാ: അല്ല, ഇല്ല, ഒലാ, അരുത്, വഹിയാ,നിന്നിടാ, പോകവയ്യ, വന്നുകൂടാ അങ്ങനെ പറയരുത്, പയ്യിനെ കൊന്നിടൊല്ല

അലങ്കാരം


*കാവ്യങ്ങൾ ശബ്ദത്തിനോ അർത്ഥത്തിനോ വരുത്തുന്ന ചമത്കാരത്തെ അലങ്കാരം എന്നു പറയുന്നു.
അലങ്കാരത്തെ  രണ്ടായി തരം തിരിക്കാം  >ശബ്ദാലങ്കാരം >അർത്ഥാലങ്കാരം

ശബ്ദാലങ്കാരം

അക്ഷരക്കൂട്ടങ്ങളും കൂട്ടക്ഷരങ്ങളും ആവർത്തിച്ചു ശബ്ദഭംഗിയുളവാക്കുന്നത് ശബ്ദാലങ്കാരം
അനുപ്രാസം
‘അനുപ്രാസം വ്യഞ്ജനത്തെ ആവർത്തിക്കിലിടയ്ക്കിടെ ഒരേ വ്യഞ്ജനാക്ഷരങ്ങൾ ഇടയ്ക്കിടക്ക് ആവർത്തിക്കുന്നതാണ് അനുപ്രാസം.  ദാ: ചഞ്ചൽപ്പുരി കുഴഴൽതഞ്ചും നളന്നുടെ  കൊഞ്ചൽപ്പുതുമയൊടഞ്ചിതമാകിന പുഞ്ചിരികണ്ടുടനഞ്ചിമയങ്ങിന ചഞ്ചലമിഴികടെ നെഞ്ചിൽ പരിചൊടു………….
ആദ്യാക്ഷരപ്രാസം
ശ്ലോകമായാലും രണ്ടു വരികളുള്ള ഭാഷാവൃത്തമായാലും  ആദ്യാക്ഷരങ്ങൾ ഒരേ വർണം കൊണ്ടു തുടങ്ങുന്നതാണ് ആദിപ്രാസം.  ആംഗലപ്രാസമെന്നും ഇതിന് പേരുണ്ട്.  ഉദാ: വിത്തമെന്തിനുമർത്ത്യർക്കു വിദ്യകൈവശമാക്കുകിൽ
ദ്വിതീയാക്ഷരപ്രാസം (കേരളപ്രാസം)
പാദങ്ങളിലെ രണ്ടാമത്തെ അക്ഷരം ഒന്നു തന്നെ വരുന്നതാണ് ദ്വിതീയാക്ഷരപ്രാസം.ഇതിന് കേരളപ്രാസമെന്നും പേരുണ്ട് ഉദാ: "നമിക്കിലുയരാം നടുകിൽതിന്നാം നല്കുകിൽ നേടീടാം” നമുക്കുനാമേ പണിവതുനാകം നരകവുമതുപോലെ 
ഛേകാനുപ്രാസം
കൂട്ടക്ഷരങ്ങൾ ഈരണ്ടായി ആവർത്തിക്കുന്നത് ഛേകാനുപ്രാസം ഉദാ:ക്ഷേമം നടിച്ചു നിജഗേഹ ഗതിക്കുറിച്ചു  നാമം വിളിച്ചു മഹിളാജനമൊത്തുറച്ചു 
അന്ത്യാക്ഷരപ്രാസം
പദ്യത്തിലെ അവസാനത്തെ അക്ഷരങ്ങൾ ഒന്നു തന്നെയാണെങ്കിൽ  അതിനെ അന്ത്യാക്ഷരപ്രാസം എന്നു വിളിക്കുന്നു. ഇതിന് അന്ത്യപാസമെന്നും പേരുണ്ട്.
യമകം
‘അക്ഷരക്കൂട്ടമൊന്നായിട്ടർത്ഥം  ഭേദിച്ചിടും പടി  ആവർത്തിച്ചു കഥിച്ചീടിൽ  യമകം പലമാതിരി’ രണ്ടോ അതിൽ കൂടുതലോ അക്ഷരങ്ങൾ ക്രമമായി ഒന്നായിട്ടും അർത്ഥഭേദത്തോടും കൂടി ആവർത്തിക്കുന്നത് യമകം ഉദാ:വരണം വരൻമാത്രമാസന്നമായിപ്പോയി വരണം സനാതനനിയമം ലംഘിക്കാമോ  ഇവിടെ ആദ്യത്തെ വരണം വന്നുചേരാനുള്ളത് എന്ന അർത്ഥവും രണ്ടാമത്തെ വരണം മരണം എന്ന അർത്ഥത്തിലുമാണ് കവി വ്യക്തമാക്കുന്നത്
അർത്ഥാലങ്കരം 
അർത്ഥത്തിന് ഭംഗി വർദ്ധിപ്പിച്ച് ചമൽക്കാരം ചമയ്ക്കുന്നതിനെ അർത്ഥാലങ്കാരം എന്നു പറയുന്നു. 
*പ്രധാനപ്പെട്ട അർത്ഥാലങ്കാരങ്ങൾ
ഉപമ ലക്ഷണം  “ഒന്നിനോടൊന്നു സാദൃശ്യം  ചെന്നാലതുപമയായത്”
*ഒരു വസ്തുവിന് മറ്റൊരു വസ്തുവിനോട് സാദൃശ്യം പറയുന്നതാണ് ഉപമ.
ഉദാ:”മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം' ഉപമയിൽ പ്രധാനപ്പെട്ട നാലു ഘടകങ്ങൾ ഉണ്ടായിരിക്കും >ഉപമേയം (വർണ്യം) =ഏതു വസ്തുവിനെയാണോ ഉപമിക്കുന്നത് അത് ഉപമേയം >ഉപമാനം (അവർണ്യം)  =ഉപമേയത്തെ ഏതിനോട് തുല്യപ്പെടുത്തുന്നുവോ അത് ഉപമാനം >സാധരണ ധർമ്മം =ഉപമാനോപമേയങ്ങളിൽ പൊതുവെയുള്ള ധർമ്മമാണ് സാധരണ ധർമ്മം >ഉപമാ വാചകം =സാദൃശ്യത്തെ കുറിക്കുന്ന ശബ്ദമാണ് ഉപമാവാചകം. ഉദാഹരണത്തിൽ ഉപമേയം - മന്നവേന്ദ്രൻ ഉപമാനം - ചന്ദ്രൻ സാധരണ ധർമ്മം - വിളങ്ങുന്നു ഉപമാവാചകം - പോലെ 

2.രൂപകം
ലക്ഷണം  "അവർണ്യത്തോടു വർണ്യത്തി  ന്നഭേദം ചൊല്ക രൂപകം”
*ഉപമാനവും ഉപമേയവും ഒന്നു തന്നെ എന്ന് അഭേദം കല്പിക്കുന്നതാണ് രൂപകം. 
ഉദാ:“സംസരമാംസാഗരത്തി  ലംസാന്തം മുങ്ങൊലാ സഖേ”

3.ഉൽപ്രേക്ഷ 
ലക്ഷണം "മറ്റൊന്നിൻ ധർമ്മയോഗത്താ ലതു താനല്ലയോ ഇത്  എന്നു വർണ്യത്തിലാശങ്ക  ഉൽപ്രേക്ഷാഖ്യായലംകൃതി” 
*വർണ്യത്തിൽ അവർണ്യത്തിന്റെ ധർമ്മത്തിന് ചേർച്ച കാണുകയാൽ അതു തന്നെ ആയിരിക്കാം ഇതെന്ന് ബലമായി ശങ്കിച്ചാൽ ഉൽപ്രേക്ഷാലങ്കാരം. 
ഉദാ:"മേയുന്ന പുല്ലും മറിമാൻ മറന്നു  ചെയ്യുന്ന നൃത്തം മയിലും നിറുത്തി  പായുന്ന കണ്ണീർക്കണമെന്നപോലെ പെയ്യുന്നിതേ വെള്ളില വള്ളിതോറും”

4.ദൃഷ്ടാന്തം
 
ലക്ഷണം "ദൃഷ്ടാന്തമൊന്നിനെതന്നെ  ബിംബപ്രതിബിംബങ്ങളാക്കുകിൽ”
*വർണ്യത്തെയും അവർണ്യത്തെയും ബിംബവും പ്രതിബിംബവുമാക്കി പറയുന്നു.
ഉദാ:”കീർത്തിശാലി ഭവാൻ തന്നെ  കാന്തിശാലി സുധാംശു തൻ”
5.സ്മൃതിമാൻ

6.ഭ്രാന്തിമാൻ 

7.സസന്ദേഹം
ലക്ഷണം "സാദൃശ്യത്താൽ സമൃതി ഭ്രാന്തി- സന്ദേഹങ്ങൾ കഥിക്കുകിൽ സ്മൃതിമാൻ ഭ്രാന്തിമാൻ പിന്നെ സസന്ദേഹവുമായിടും” 
*രണ്ടു സദൃശ്യ വസ്തുക്കളിൽ ഒന്നിനെ കണ്ടിട്ട് മറ്റേതിനെ സ്മരിക്കുന്നത് സ്മൃതിമാൻ എന്ന അലങ്കാരം.ഒന്നിനെ മറ്റേതെന്ന് ഭ്രമിക്കുന്നത് ഭ്രാന്തിമാൻ, അതോ ഇതോ എന്ന് സംശയിക്കുന്നത് സസന്ദേഹം.
ഉദാ:"ഇക്കോമളാംബുജം പാർത്തി- ട്ടോർക്കുന്നേനെൻ പ്രിയാമുഖം പദ്മമെന്നു പതിക്കുന്നു' നിൻ മുഖത്തിങ്കൽ വണ്ടിതാ ചന്ദ്രനോ പദമമോ എന്നു” സന്ദേഹിക്കുന്നു ലോകരും

8.അർത്ഥാപത്തി
ലക്ഷണം “അർത്ഥാപത്തിയിതോ പിന്നെ ചൊല്ലാനില്ലെന്ന യുക്തിയാം”
*ഒരു അപ്രധാന കാര്യത്തിന്റെ ഗൗരവത്തെ ചൂണ്ടികാണിച്ചിട്ട് പിന്നെ അതിനെക്കാൾ ഗൗരവമേറിയതിന്റെ കാര്യ പറയേണ്ടതില്ലല്ലോ എന്നു പറഞ്ഞാൽ അർത്ഥാപത്തിയലങ്കാരം
ഉദാ: "നിന്മുഖം ചന്ദ്രനേവെന്നു  പത്മത്തിൽ കഥയെന്തുവാൻ”

9.വിരോധാഭാസം 
ലക്ഷണം "വിരോധം തോന്നുമാറുക്തി  വിരോധാഭാസമായിടും” 
*വാസ്തവത്തിൽ വിരോധമില്ലെങ്കിലും പ്രഥമശ്രവണ മാത്രയിൽ വിരോധം തോന്നുന്ന വിധത്തിൽ പറയുന്നത് വിരോധാഭാസം 
ഉദാ:”ഹന്ത! ചന്ദ്രമുഖിക്കിന്ന്  ചെന്തിയായിതു ചന്ദനം”

10. കാവ്യലിംഗം 
ലക്ഷണം "ഹേതു വാക്യ പദാർത്ഥങ്ങ- ളാവുകിൽ കാവ്യലിംഗമാം”
*ഹേതുവിനെ (കാരണത്തെ) പ്രയോജികാ വിഭക്തി പ്രത്യയമായ 'ആൽ’ ‘കൊണ്ട്' തുടങ്ങിയവ കൂടാതെ വാക്യത്തിന്റെയോ പദത്തിന്റെയോ അർത്ഥമാക്കിപ്പറയുന്നതാണ് കാവ്യലിംഗം.
ഉദാ:”കന്ദർപ്പാ നീ കളിക്കേണ്ട മന്ദ! ഞാൻ ശിവഭക്തനാം”

11. ഉല്ലേഖം
 
ഉല്ലേഖമൊന്നിനെത്തന്നെ  പലതായി നിനയ്ക്കുകിൽ”  പല ഗുണങ്ങളുള്ള ഒരു വസ്തുവിലെ ഓരോ ഗുണത്തെയും പലരും പലതായി കല്പിക്കുന്നതാണ് ഉല്ലേഖാലങ്കാരം.

വൃത്തം

 

1.പദ്യം നിർമ്മിക്കാനുപയോഗിക്കുന്ന അളവിനെ വൃത്തം എന്നു പറയുന്നു 

2.അക്ഷരം ഉച്ചരിക്കുന്നതിനു വേണ്ട സമയ അളവിന് മാത്ര എന്നു പറയുന്നു 

3.ഹ്രസാക്ഷരം ഉച്ചരിക്കുന്നതിന് ഒരു മാത്രയും ദീർഘാക്ഷരം  ഉച്ചരിക്കുന്നതിന് രണ്ടു മാത്രയും സമയം വേണം

4.ഒരു മാത്രയുള്ള അക്ഷരം ലഘുവും രണ്ട് മാത്രയുള്ള അക്ഷരം ഗുരുവാണ്

5.ലഘുവിനെ (എന്ന ചിഹ്നം കൊണ്ടും ഗുരുവിനെ (‘-’) എന്ന ചിഹ്നം കൊണ്ടും സൂചിപ്പിക്കുന്നു  
ലഘുവിന് ഉദാഹരണം - അ,ത,ച,പ ഗുരുവിന് ഉദാഹരണം - ആ താ, പീ,കൂ ഗുരുവും ലഘുവും വേർതിരിക്കുന്ന രീതി 2          1               2            2 -                       -              - വേണുഗാനം = 7 മാത്ര
*ലഘു ചില അവസരങ്ങളിൽ ഗുരുവായി മാറും. 

*ഹ്രസാക്ഷരത്തിനു പിന്നിൽ അനുസ്വാരമോ, വിസർഗ്ഗമോ ബലപ്പിച്ച് ഉച്ചരിക്കുന്ന ചില്ലോ, കൂട്ടക്ഷരമോ വന്നാൽ ഹ്രസ്വവും ഗുരുവായി മാറും. 
                               -         -            -            -        ഉദാ:            ക       ലം     അർ     ക്കൻ   ത     ത്ത

ഭാഷാവൃത്തങ്ങളും സംസ്ക്യത വൃത്തങ്ങളും 


*ഈരടികളാണ് ഭാഷാവൃത്തങ്ങളിലുള്ളത്. എന്നാൽ നാലു വരിയടങ്ങിയ ശ്ലോകങ്ങളാണ് സംസ്കൃത വൃത്തങ്ങളിലുള്ളത്. 

*ഭാഷാവൃത്തങ്ങളിൽ അക്ഷരങ്ങൾക്കും മാത്രകൾക്കുമാണ് പ്രാധാന്യം. എന്നാൽ സംസ്കൃത വ്യത്തങ്ങളിൽ മൂന്നക്ഷരം വീതമുള്ള ഗണങ്ങൾക്കാണ് പ്രാധാന്യം.

പ്രധാന ഭാഷാവൃത്തങ്ങൾ


1.കാകളി  (കിളിപ്പാട്ടു വൃത്തം)
ലക്ഷണം  "മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നോരു ഗണങ്ങളെ എട്ടുചേർത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നു പേർ”
*മൂന്നക്ഷരങ്ങളിൽ 5 മാത്ര വീതം വരുന്ന 8 ഗണങ്ങളോടുകൂടിയ ഇരടിക്കാണ്  കാകളിയെന്നു പറയുന്നത് 

*കിളിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത്-കാകളി


2.മഞ്ജരി (ഗാഥാ വൃത്തം)

ലക്ഷണം
*“ശ്ലഥകാകളി വൃത്തത്തിൽ രണ്ടാം പാദത്തിലന്ത്യമാം രണ്ടക്ഷരം കുറച്ചീടിലതു മഞ്ജരിയായിടും”

*ശ്ലഥ കാകളി വൃത്തത്തിന്റെ രണ്ടാമത്തെ വരിയിൽ അവസാനത്തെ രണ്ടക്ഷരം കുറച്ചാൽ അത് മഞ്ജരി. 


3.കേക(മാമ്പഴ വൃത്തം)

ലക്ഷണം “മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോൽ  ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും നടുക്കു യതി പാദാദി പൊരുത്തമിതു കേകയാം.”
*3,2,2 എന്ന അക്ഷരക്രമത്തിൽ 14 ഗണങ്ങളോടു കൂടിയ ഈരടിയുടെ ഓരോ ഗണത്തിലും ഒരു ഗുരുവെങ്കിലും വേണം. 7-ാം അക്ഷരത്തിൽ യതി (നിർത്ത്) 
വേണം. ആദ്യത്തെ വരി ഗുരുവിൽ തുടങ്ങിയാൽ രണ്ടാമത്തെ വരിയും ഗുരുവിൽ തുടങ്ങണം. അതുപോലെ തന്നെയാണ് ലഘു വന്നാലും. ഇതിനെ പാദാദിപ്പൊരുത്തമെന്നു പറയുന്നു. 

നതോന്നത (വഞ്ചിപ്പാട്ടു വൃത്തം) 

ലക്ഷണം “ഗണം ദ്വക്ഷരമെട്ടെണ്ണം ഒന്നാം പാദത്തിൽ, മറ്റതിൽ ഗണമാറര; നിൽക്കേണം രണ്ടുമെട്ടാമതക്ഷരേ ഗുരുതന്നെയെഴുത്തെല്ലാ മിശ്ശീലിനു പേർ നതോന്നത.” 
*ഒന്നാം വരിയിൽ 8 ഗണം (2 അക്ഷരം) 

*രണ്ടാമത്തെ വരിയിൽ 6 1/2, ഗണം നിൽക്കണം.

*രണ്ടു വരിയിലും 8-ാം അക്ഷരത്തിൽ യതി വരണം എല്ലാ അക്ഷരങ്ങളെയും ഗുരുവായി പാടി നീട്ടണം


5.തരംഗിണി (തുള്ളൽ വൃത്തം)

ലക്ഷണം “ദ്വിമാത്രാഗണമെട്ടെണ്ണം യതി മധ്യം തരംഗിണി”
*രണ്ടു മാത്രകളോടു കൂടിയ 8 ഗണം ഒരു വരിയിൽ ഉണ്ടാകും. നടുക്ക് യതിയും വരണം.

പ്രധാന സംസ്കൃത വൃത്തങ്ങൾ


1.ഇന്ദ്രവജ്ര 
ലക്ഷണം "കേളീന്ദ്രവജ്രയ്ക്ക് തതം ജഗംഗം”

2.ഉപേന്ദ്രവ(ജ
ലക്ഷണം “ഉപേന്ദ്രവജ്രയ്ക്ക് ജതം ജഗംഗം”

3.വസന്തതിലകം
ലക്ഷണം “ചൊല്ലാം വസന്തതിലകം തഭജം ജഗംഗം”

4.മാലിനി 
ലക്ഷണം "നനമയയുഗമെട്ടിൽ തട്ടണം മാലിനിക്ക്”

5.ശാർദ്ദൂല വിക്രീഡിതം
ലക്ഷണം “പന്ത്രണ്ടാൽ മസജം സതംത ഗുരുവും ശാർദൂല വിക്രീഡിതം”

6.മന്ദാക്രാന്ത (സന്ദേശ വൃത്തം) 
ലക്ഷണം “മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം”

7.സ്രഗ്ദ്ധര
ലക്ഷണം “ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാ വൃത്തമാകും”

8.കുസുമ മഞ്ജരി
ലക്ഷണം "രം നരം, നരനരം നിരന്നു വരുമെങ്കിലോ കുസുമ മഞ്ജരി

9.പുഷ്പിതാഗ്ര 
ലക്ഷണം "നനരയ വിഷമത്തിലും സമത്തിൽ പുനരിഹനം ജ്ജരംഗ പുഷ്പിതാഗ്ര”

മറ്റു വൃത്തവിശേഷണങ്ങൾ


*ജ്ഞാനപ്പാന വൃത്തം- സർപ്പിണി

*രാമായണ വൃത്തം -അനുഷ്ടുപ്പ്  

*പാനാ വൃത്തം-ദ്രുത കാകളി 

*വിലാപവൃത്തം -വിയോഗിനി 

*നിരണം കൃതികൾ-ദീർഘതരംഗിണി 

അന്യഭാഷാപദങ്ങൾ മലയാളത്തിൽ 

അറബി പദങ്ങൾ സർബത്ത്, അമീൻ, കടലാസ്, കുപ്പി, കരാർ, കാലി, ബാക്കി. ജില്ല, താലൂക്ക്, തഹസീൽദാർ, മുൻസിപ്പ്, ഹാജർ, ഹർജി, ഹജൂർ, തസ്തിക, ബദൽ, മുൻഷി, റാത്തൽ, നികുതി, ജാമ്യം, ജപ്തി, മരാമത്ത്, കരാർ, ഇൻക്വിലാബ്, ഖജനാവ്, നക്കൽ, അലുവ, ഉലുവ, വക്കാലത്ത്, വക്കീൽ, റദ്ദ്, തവണ, കീശ, കത്ത്, കച്ചേരി, ഉഷാർ, തർജ്ജമ, സലാം, സുന്നത്ത്, താക്കീത്, ജിന്ന്, ഇബിലീസ്, ഫതീർ, മുഖതാവിൽ, കന്നാസ്, തമാശ, മസാല, മാമൂൽ, മാപ്പ്, ബേജാർ, ഹവാല

പേർഷ്യൻ പദങ്ങൾ

കാക്കി, ബിരിയാണി, ഗുസ്തി, ഇസ്തിരി, ബാർ, സിന്ദാബാദ്, ഓഹരി, അച്ചാർ, ഗുമസ്തൻ, ശിപായി, രാജി, ദിവാൻ, ബസാർ, മൈതാനം, സവാരി, സർക്കാർ, ശിപാർശ. ലഗാൻ, അബ്കാരി, കാനേഷുമാരി, പീരങ്കി, രസീത്, കൂജ, ബിനാമി. ജംക്കാളം, മഹസ്സർ, ഗോലി, മേനാവ്, മത്താപ്പ്, ദർഘാസ്, സുമാർ, കുശാൽ, ശിക്കാർ, ശരാശരി, സിൽബന്തി,പൈജാമ, ലുങ്കി, സബാഷ്, തയ്യാർ

പോർച്ചുഗീസ് പദങ്ങൾ

വിജാഗിരി, തൂവാല, തുറുങ്ക്, പപ്പായ, റോന്ത്, ലേലം, കുരിശ്, കുമ്പസാരം, വെഞ്ചരിക്കുക, കുശിനി, ചാപ്പ, കൂദാശ,ളോഹ, പാതിരി, വീഞ്ഞ്, വികാരി, മേശ, കസേര, അലമാര. മേസ്തിരി, ചാവി, ജനൽ, റാന്തൽ, വരാന്ത, ഫാക്ടറി,ഗോഡൗൺ, കപ്പിത്താൻ

ഹിന്ദി പദങ്ങൾ

പന്തൽ, കിസാൻ, മിഠായി, ബംഗ്ലാവ്, ജോടി, പഞ്ചായത്ത്, പടക്കം, ചട്ണി, ലാത്തി, ബന്ദ്, ബീഡി, പൈസ, ഖദർ,ചെലാൻ, ചിട്ടി, ലഡു, പാറാവ്, ചപ്പാത്തി, പപ്പടം, ദീവാളി, പോക്കിരി, സാരി, ചാവടി

സംസ്‌കൃത പദങ്ങൾ

പാത്രം, അഗ്നി, വസ്ത്രം, പ്രതം, ദോശം, മന്ത്രി, വാദി, പ്രതി,നഖം, മുഖം സുഖം, ദുഃഖം, സന്തോഷം, ഹിതം, പക്ഷം,ശ്രാദ്ധം,ഘനം, ഉദ്യോഗം, വിശ്രമം, ജീവനക്കാരൻ,നമസ്ക്കാരം,പലഹാരം,തത്ത്വം,ആഘോഷം,സഖാവ്,ചാരായം,വാഹനം,നഷ്ടം,അവധി,വാടക,വായു,ആകാശം,അത്താണി,ആയില്യം,ലക്ക്,മുത്ത്,ചൂത്,ചെട്ടി,പക്കം,പന്തയം,ശൃംഖല,യുഗം,വിരഹം,കേന്ദ്രം,ജീവൻ,പ്രജ,ബത,നൂനം,ഏവം,പ്രയാസം,ആകാശം,ഭൂമി,ശരീരം 

മറാത്തി പദങ്ങൾ 

തപാൽ,കത്തി,കിച്ചടി,വട,സാമ്പാർ,സേമിയ,ജിലേബി,പൈ,ദവള,പാണി,ഡംഭ്,പൂരി 

പ്രാകൃത് പദങ്ങൾ

 
കൊട്ടാരം,കോട്ട,കച്ചവടം,സഞ്ചി,നാണയം,മോതിരം,പണയം,ചുങ്കം,ചന്ത,പല്ലക്ക്,കട്ടിൽ,ചരക്ക്,പള്ളിക്കൂടം 

ഇംഗ്ലീഷ് ഭാഷയിലേക്ക് ചേക്കേറിയ മലയാള വാക്കുകൾ 

മാങ്ങ(Mango),ചക്ക(Jack Fruit),തേക്ക്(Teak),കറി (Curry) ,ചുരുട്ട്(Cheroot),കയർ(Coir),കൊപ്ര(Copra),ശർക്കര(Jaggery),വെറ്റില(Betal),അടയ്ക്ക (Arecanut)

പോർച്ചുഗീസ് ഭാഷയിലേക്ക് കടന്ന മലയാള വാക്കുകൾ 

ചുണ്ണാമ്പ്(Chunamb),കഞ്ഞി(Conjee),ഓല (Ola),പിണ്ണാക്ക്( Pinica),അകിൽ(Aguile),മണ്ണാത്തി (Mainate) അന്ന,അല്ലേലൂയ, ഏബ്രഹാം, ആമേൻ - ഹീബ്രു,കത്തീഡ്രൽ-ഗ്രീക്ക് 

പ്രസിദ്ധകൃതികൾ- നവന്തരങ്ങൾ 


*അഞ്ചാംവേദം - മഹാഭാരതം 

*പ്രകൃതി കാവ്യം - മലയാംകൊല്ലം

*മുണ്ടയ്ക്കൽ സന്ദേശം - ഉണ്ണുനീലി സന്ദേശം

*വ്യവഹാരമാല - ശാരദ

*ലൗകിക നിഘണ്ടു - അമരകോശം 

*ആദികാവ്യം - രാമായണം 

*ക്രൈസ്തവമഹാഭാരതം - വേദവിഹാരം 

*കേരള ശാകുന്തളം - നളചരിതം ആട്ടക്കഥ 

*സീതായനം - ചിന്താവിഷ്ടയായ സീത 

*താരാവ ലീചന്ദ്രസേനം - ചിത്രയോഗം 

*പ്രേമോപനിഷത്ത് മണിപ്രവാള കാവ്യം - പ്രേമ സംഗീതം 

*പെണ്ണുങ്ങളുടെ ബുദ്ധി - പാത്തുമ്മയുടെ ആട് 

*നായർമഹാകാവ്യം - ധർമ്മരാജ 

*കർമ്മദീപിക (ചാത്തന്റെ സദ്ഗതി ) - ഭക്തിദീപിക 

*ഗീത പ്രബന്ധം - ഗിരിജാ കല്യാണം 

*ദ്രാവിഡ വേദം - തിരുവായ്മൊഴി 

*അഞ്ചടിക്കവിത - ദുരവസ്ഥ 

*ഒരു സ്നേഹം - നളിനി 

*പശ്ചാത്താപം പ്രായശ്ചിത്തം - മഗ്ദലന മറിയം 

*സമുദായ പ്രതികാരം - പറങ്കിപ്പടയാളി 

*മധുര കാവ്യം - മലയ വിലാസം 

*റോമയാത്ര - വർത്തമാനപ്പുസ്തകം

*കേരളാരാമം - ഹോർത്തൂസ് മലബാറിക്കസ് 

*വേശ്യോപനിഷത്ത് - വൈശിക തന്ത്രം

ഒറ്റപ്പദം


*അച്ഛന്റെ അച്ഛൻ-പിതാമഹൻ

*അച്ഛന്റെ അമ്മ-പിതാമഹി

*അമ്മയുടെ അച്ഛൻ-മാതാമഹൻ

*മകളുടെ ഭർത്താവ്-ജാമാതാവ്

*അറിയാനുള്ള ആഗ്രഹം -ജിജ്ഞാസ

*ഭാര്യയുടെ പിതാവ് - ശ്വശൂരൻ

*ഭർത്താവിന്റെയോ, ഭാര്യയുടെയോ അമ്മ - ശ്വശു

*സഹോദരീപുത്രൻ - ഭാഗിനേയൻ

*സഹോദരിയുടെ ഭർത്താവ്-സ്യാലൻ 

*പുത്രന്റെ പുത്രൻ-പൗത്രൻ

*പുത്രന്റെ പുത്രി-പൗത്രി

*മകളുടെ മകൾ-ദൗഹിത്രി

*മകളുടെ മകൻ -ദൗഹിത്രൻ

*സഹോദരിയുടെ മകൾ -ഭാഗിനേയി 

*പുത്രന്റെ ഭാര്യ- സ്നുഷ 

*പാദം കൊണ്ടു പാനം ചെയ്യുന്നത് -പാദപം

*വേദത്തെ സംബന്ധിച്ചത് -വൈദികം

*വേദജ്ഞാനമുള്ളവൻ - വൈദികൻ

*ബ്രഹ്മത്തെക്കുറിച്ചു ജ്ഞാനമുള്ളവൻ-ബ്രാഹ്മണൻ

*ഭൂമിയിൽ രൂഹമായത് -ഭൂരുഹം

*നിമ്നത്തിലേക്കു ഗമിക്കുന്നവൾ-നിമ്ഗന

*അറിയാൻ ആഗ്രഹിക്കുന്നയാൾ-ജിജ്ഞാസു

*അറിയാനുള്ള ആഗ്രഹം-ജിജ്ഞാസ

*പഠിക്കാനുള്ള ആഗ്രഹം-പിപഠിസ

*പഠിക്കാനാഗ്രഹിക്കുന്നയാൾ-പിപഠിഷു

*കുടിക്കാനുള്ള ആഗ്രഹം-പിപാസ

*കുടിക്കാൻ ആഗ്രഹിക്കുന്നയാൾ -പിപാസു

*ഭക്ഷിക്കാനാഗ്രഹിക്കുന്നയാൾ -ബുഭൂക്ഷു

*മോക്ഷം ആഗ്രഹിക്കുന്നയാൾ -മുമുക്ഷു

*പ്രയോഗിക്കുന്നയാൾ - പ്രയോക്താവ്

*കടക്കാൻ ആഗ്രഹിക്കുന്നയാൾ -തിതീർഷു

*ജയിക്കാൻ ആഗ്രഹിക്കുന്നയാൾ -ജിഗീഷു

*അഭിജാതന്റെ ഭാവം-ആഭിജാത്യം

*ശൂരസേനന്റെ വംശത്തിൽ ജനിച്ചവൻ -ശൗരി  

*ദ്വീപിൽ ജനിച്ചവൻ-ദ്വൈപായനൻ

*ഗുരുവിന്റെ ഭാവം-ഗൗരവം 

*കാണാൻ ആഗ്രഹിക്കുന്നയാൾ-ദിദൃക്ഷു

*നാടകം എഴുതുന്ന ആൾ - നാടക കൃത്ത്

*നയനത്തിന് അഭിരാമമായിട്ടുള്ളത് -നയനാഭിരാമം

*ആകാശത്തെ ഭേദിക്കുന്നത്-ആകാശ ഭേദി 

*രഘുവംശത്തിൽ ജനിച്ചവൻ -രാഘവൻ

*യദുവംശത്തിൽ ജനിച്ചവൻ -യാദവൻ

*ഗുരുവിന്റെ ഘാതകൻ -ഗുരുഘാതി 

*ആശനശിച്ചവൻ -ഹതാശൻ

*നിരാശയുടെ ഭാവം -നൈരാശ്യം

*അമ്മ വഴിയുള്ള കുടുംബശാഖ -തായ്വഴി 

*ദൂതന്റെ പ്രവൃത്തി-ദൗത്യം

*മിതമായി സംസാരിക്കുന്നവൻ-മിതഭാഷി (വാഗ്മി) 

*എല്ലാവർക്കും ഹിതകരമായ-സാർവജനീനം

*അധികം സംസാരിക്കുന്നവൻ -വാചാലൻ

*പാവനമായ ചരിതത്തോടുകൂടിയവൾ - പാവനചരിത

*വസന്തത്തിന്റെ ശ്രീ -വാസന്തശ്രീ

*വികാരം കൊണ്ടുള്ള വിക്ഷോഭം - വികാരവിക്ഷോഭം

*പ്രകൃതിക്ക് അനുകൂലം -പ്രകൃത്യനുകൂലം

*ഭാഗ്യത്തെ ദാനം ചെയ്യുന്നത് -ഭാഗ്യപ്രദാനം

*ആവരണം ചെയ്യപ്പെട്ടത് - ആവൃതം

*കൂടെ പ്രവർത്തിക്കുന്നവർ-സഹപ്രവർത്തകർ 

*ഉള്ളിൽ അലിഞ്ഞുചേർന്നിരിക്കുന്നത് - അന്തർലീനം

*വാതിൽ കാവൽക്കാരി - വേത്രവതി

*കർമ്മങ്ങളിൽ മുഴുകിയവൻ -കർമ്മനിരതൻ

*അർത്ഥത്തോടുകൂടി-സാർത്ഥകം 

*ജനമില്ലാത്തിടം-വിജനം 

*ശ്രദ്ധയുള്ളവൻ-ശ്രദ്ധാലു

*വിഷാദമുള്ളവൻ-വിഷണ്ണൻ

*ചേതനയുടെ ഭാവം-ചൈതന്യം

*ആദ്യം തൊട്ട് അവസാനം വരെ - ആദ്യന്തം

*ഋജുവായ ഭാവം - ആർജ്ജവം

*മറ്റൊന്നുമായി ലയിച്ചു ചേരൽ - തൻമയീഭാവം

*സ്വന്തം ഇച്ഛ - സ്വേച്ഛ

*ബാലൻമാർ മുതൽ വൃദ്ധൻമാർ വരെ - ആബാലവൃദ്ധം

*രാഗമുള്ളവൻ - അനുരാഗി 

*നാമമില്ലാത്തവൾ - അനാമിക

*സമുദ്രം മുതൽ ഹിമാലയം വരെ - ആസേതുഹിമാലയം

*ഹൃദയത്തെ സ്പർശിക്കുന്നത് - ഹ്യദയസ്പർശി

*നല്ല ഹൃദയമുള്ളവൻ - സഹൃദയൻ

*നിമിഷത്തെ സംബന്ധിച്ചത് - സൈമിഷികം

*സാരം ഗ്രഹിച്ചവൻ - സാരഗ്രാഹി

*ഉയരാൻ (ഉയർച്ച) ആഗ്രഹിക്കുന്നവൻ - ഉൽപതിഷ്ണു

*മാമൂലുകളെ,മുറുകെ പിടിക്കുന്നവൻ - യാഥാസ്ഥിതികൻ 

*കാര്യങ്ങളെ വിശേഷണബുദ്ധിയോടെ തിരിച്ചറിയാനുള്ള കഴിവ് - പ്രത്യുൽപ്പന്നമതിത്വം

*പ്രപഞ്ചത്തെ സംബന്ധിക്കുന്നത് - പ്രാപഞ്ചികം

*സംസ്കാരത്തെ സംബന്ധിച്ചത്- സാംസ്കാരികം

*സന്തോഷത്തോടുകൂടി - സസന്തോഷം

*ശിശുവായിരിക്കുന്ന അവസ്ഥ - ശൈശവം 

*എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന അവസ്ഥ - ഇതികർത്തവ്യ

*ഞാനെന്നുള്ള ഭാവം - അഹംഭാവം 

*ഭാരതത്തെ സംബന്ധിച്ചത്- ഭാരതീയം

*രാഷ്ട്രത്തെ സംബന്ധിക്കുന്നത് - രാഷ്ട്രീയം

*അന്യരെ ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന അവസ്ഥ - പരപീഡനരതി

*ലാഭത്തോടുള്ള ആഗ്രഹം - ലാഭേച്ഛ

*ലോഭമില്ലാതെ - നിർലോഭം 

*ഉദ്യോഗത്തെ സംബന്ധിച്ചത്- ഔദ്യോഗികം

*വ്യക്തിയെ സംബന്ധിച്ചത് - വൈയക്തികം

*സർവ്വവും ന്യസിച്ചവൻ - സന്ന്യാസി

*മനസ്സിനെ ഏക കാര്യത്തിൽ മാത്രം കേന്ദ്രീകരിക്കുന്നത്- ഏകാഗ്രത

*ലോകത്തിൽ വിശുതമായിത്തീർന്ന് - വിശ്വവിശ്രുതം

*ഒഴിച്ചുകൂടാനാവാത്ത്- അത്യന്താപേക്ഷികം 

*തനിക്ക് താൻ തന്നെ പോന്നവനെന്ന അവസ്ഥ - താൻപോരിമ

*വിദ്യ അർത്ഥിക്കുന്നവൻ - വിദ്യാർത്ഥി 

*തുടക്കം മുതൽ ഒടുക്കം വരെ - ഉടനീളം

*വിവാഹത്തെ സംബന്ധിച്ചത് - വൈവാഹികം

*ഇഹ ലോകത്തെ സംബന്ധിച്ചത് - ഐഹികം

*പരലോകത്തെ സംബന്ധിച്ചത് - പാരത്രികം

*അവയവങ്ങൾ കൊണ്ടുള്ള അഭിനയം - ആംഗികാഭിനയം

*സഹകരിച്ച് ജീവിക്കുന്ന അവസ്ഥ - സഹവർത്തിത്വം

*പിശാചിനെ സംബന്ധിച്ചത് - പൈശാചികം

*ജനങ്ങളെ സംബന്ധിച്ചത് - ജനകീയം

*വരാൻ പോകുന്നത് മുൻകൂട്ടി കാണുന്നവൻ - ദീർഘദർശനി 

*വരാൻ പോകുന്നത് മുൻകൂട്ടി കാണുവാനുള്ള കഴിവ് - ദീർഘദർശിത്വം

*എന്തും സഹിക്കാനുള്ള ശക്തി - സഹനശക്തി

*നിയന്ത്രിക്കാൻ കഴിയാത്തത് - അനിയന്ത്രിതം

*മറ്റാർക്കും ജയിക്കാൻ സാധിക്കാത്തവൻ - അജയ്യൻ

*കാലത്തിന് യോജിച്ചത് - കാലോചിതം

*പ്രയോഗത്തിൽ വരുത്താൻ സാധിക്കുന്നത് - പ്രായോഗികം

*ഞായർ പടിയുന്ന ദിക്ക് - പടിഞ്ഞാറ്

*ക്രോധത്തോടു കൂടിയവൻ - ക്രുദ്ധൻ

*സമരസത്തിന്റെ ഭാവം - സാമരസ്യം

*ഈശ്വരൻ ഇല്ലെന്ന് വാദിക്കുന്നവൻ - നിരീശ്വരവാദി

*അപേക്ഷിക്കുന്ന ആൾ - അപേക്ഷകൻ/അപേക്ഷക

*പറയുന്ന ആൾ - വക്താവ് 

*കാണുന്ന ആൾ - പ്രേക്ഷകൻ

*കേൾക്കുന്ന ആൾ - ശ്രോതാവ്

*ഉപേക്ഷിക്കാൻ കഴിയാത്തത് - അനുപേക്ഷണീയം

*തർക്കശാസ്ത്രം പഠിച്ചിട്ടുള്ളവൻ - താർക്കിയൻ

*ദേശ്യത്തിലുള്ളത് - ദേശ്യം

*അതിരില്ലാത്തത് - നിസ്സീമം

*ഭർത്താവിൽ നിഷ്ഠയുള്ളവൾ - പതിവ്രത 

*പലതായിരിക്കുന്ന അവസ്ഥ - നാനാത്വം

*കാലമാകുന്ന അഹി - കാലാഹി

*ദർശിക്കാൻ കഴിയാത്തത് - അദൃശ്യം

*സുമിതയുടെ മകൻ - സൗമിത്രി

*ദ്രാണരുടെ പുത്രൻ - ദ്രൗണി 

*ദ്രുപദന്റെ പുത്രി - ദ്രൗപദി 

*കുലത്തെ ത്രാണം ചെയ്യുന്നവൾ - കളത്രം

*മുമ്പ് സംഭവിക്കാത്തത് - ഇദംപ്രഥമം,അഭൂതപൂർവ്വം

*തിഥി നോക്കാതെ വരുന്നവൻ - അതിഥി

*അതിഥിയെ സൽക്കരിക്കൽ - അതിഥ്യം

*അതിഥിയെ സ്വീകരിക്കുന്നവൻ - ആതിഥേയൻ

*വാരിയെ ദാനം ചെയ്യുന്നത് - വാരിദം

*ഭാര്യമരിച്ചവൻ - വിഭാര്യൻ, വിധുരൻ

*സ്മരണയെ നിലനിർത്തുന്നത് - സമാരകം

*സരസ്സിൽ രോഹണം ചെയ്തത് - സരോരുഹം

*വിഹായസ്സിൽ ഗമിക്കുന്നത് - വിഹഗം

*സന്ദേശം അയക്കുന്നവൻ  - പ്രേഷകൻ

*ഭൂമിയെ സംബന്ധിച്ചത് - ഭൗമം

*ലഭിക്കാൻ പ്രയാസമുള്ളത് - ദുർലഭം

*ദർശനത്തിന് പ്രിയമുള്ളവൻ - സുദർശനൻ

*പുരാണത്തെ സംബന്ധിച്ചത് - പൗരാണികം 

*ശോകത്താൽ ആർദ്രമായത് - ശോകാർദ്രം

*പാദം മുതൽ ശിരസ്സുവരെ - ആപാദചൂഡം

*വേരു മുതൽ തലപ്പുവരെ - ആമൂലാഗ്രം

*ദിവസവും ചെയ്യേണ്ടുന്ന കർമ്മം - ദൈനംദിനകർമ്മം

*ഗ്രഹിക്കുന്നവൻ - ഗ്രാഹകൻ 

*വചിക്കുന്നവൻ - വക്താവ് 

*കൊല്ലുന്നവൻ - ഹന്താവ്

*ഉറങ്ങാത്തവൻ - നിദ്രാവിഹീനൻ

*വഴി കാണിച്ചു തരുന്നവൻ - മാർഗദർശി

*വധിക്കാൻ സാധിക്കാത്തവൻ - അവധ്യൻ

*തന്നത്താൻ പറയുന്നത് - സ്വഗതം 

*ആഹാര സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലം - കലവറ 

*ഒറ്റയ്ക്കുള്ള താമസം - ഏകാന്തവാസം 

*സഹായിക്കാനാകാത്ത അവസ്ഥ - നിസ്സഹായത 

*ഒരു കക്ഷിയോട് താൽപര്യമുള്ളയാൾ - പക്ഷപാതി 

*ഒന്നാമൻ - പ്രഥമഗണനീയൻ 

*പന്ത്രണ്ടുവർഷക്കാലം - വ്യാഴവട്ടം 

*എളുപ്പത്തിൽ ചെയ്യാവുന്നത് - സുകരം 

*അനുജനോടൊപ്പമുള്ളവൻ - സാനുജൻ 

*എത്തിച്ചേരാൻ സാധിക്കാത്തത് - അപ്രാപ്യം 

*വർണ്ണിക്കാൻ സാധിക്കാത്തത് - അവർണ്ണനീയം 

*വിനയത്തോടുകൂടിയവൻ - വിനീതൻ 

*ക്ഷോഭിച്ചവൻ - ക്ഷുഭിതൻ 

*ജനിച്ച സ്ഥലം - ജന്മഭൂമി 

*മൂന്നു കവികൾ - കവിത്രയം 

*യുദ്ധം ചെയ്യുന്നവൻ - യോദ്ധാവ് 

*ദൂരെ സ്ഥിതിചെയ്യുന്നത് - ദൂരസ്ഥം 

*വ്യാകരണം അറിയുന്നവൻ - വൈയാകരണൻ 

*മുനിയുടെ ഭാവം - മൗനം  

*ഇന്ദ്രജാലത്തിന്റെ ഭാവം - ഐന്ദ്രജാലികം 

*ഭവിച്ചത് - ഭാവം 

*കടന്നു കാണുന്നവൻ - ക്രാന്തദർശി 

*എന്നെന്നും ജീവിക്കുന്നവൻ  - ചിരഞ്ജീവി 

*ഒന്നായിരിക്കുന്ന അവസ്ഥ - ഏകത്വം  

*കാമമില്ലാത്തത് - നിഷ്കാമം 

*പക്ഷഭേദമില്ലാത്തവൻ - നിഷ്പക്ഷൻ  

*ന്യായശാസ്ത്രം പഠിച്ചവൻ — നൈയാമികൻ  

*അന്യന്റെ ഭാര്യ - പരദാരം(പരകളത്രം) 

*അന്യന്റെ ശരീരം - പരകയം 

*ഇന്ദ്രിയങ്ങൾക്കു വിഷയമാകാത്ത അറിവ് - പരോക്ഷജ്ഞാനം  

*അന്യനു ചെയ്തു കൊടുക്കുന്ന ഉപകാരം - പരോപകാരം 

*പ്രധാനനദിയിൽ വന്നു ചേരുന്ന ചെറിയ നദി - പോഷകനദി

*സ്വദേശംവിട്ട് അകലെ പോയി താമസിക്കുന്നവൻ - പ്രവാസി


Manglish Transcribe ↓


vaakyashuddhi

 
bhaasha prayogikkumpol palavidha thettukalum kadannu koodaam. Vaakyaprayogatthettukal arththattheyum aashayattheyum maatti marikkum vaakyaprayogatthettukal undaakaanulla kaaranangal

samucchayadosham


*samucchayadosham ennaal kootticcherkkal ennaanu 

*‘um’ enna ghadakamupayogicchaanu mikkavaarum samucchayam nadatthuka (samucchayanipaatham)
udaaharanangal
*raamu aadyavum  pinneedu raajuvum vannu chernnu (x)
{aadyam raamuvum pinneedu raajuvum vannu chernnu(}
*aval sthalatthu illaatthathinaalum nee varaatthathu kondum kaaryam nadannilla(x)
{aval sthalatthu illaatthathinaalum nee varaatthathinaalum kaaryam nadannilla (}
*kuttikalkku padtikkunnathinum kalikkaanumulla avasarangal nalkendathaanu (x)
{kuttikalkku padtikkunnathinum kalikkaanumulla avasarangal nalkendathaanu(} 
*bandhukkale kaanunnathinum kaaryangal parayaanum saukaryamundu (x)

*bandhukkale kaanunnathinum kaaryangal parayunnathinum saukaryamundu (

gathiyude prayogam

 
1)koodi, oru, thanne, kondu thudangiya shabdangal vaakyangalil aavashyamillaathe prayogikkunna reethi.  udaaharanangal
*paadunnathu avalkkum koodi kelkkaam (x) 
{paadunnathu avalkkum kelkkaam (}
*snehithanaannennu paranjathukondu thanne phalamilla (x)
{snehithanaannennu paranjathukondu phalamilla (✓ )} 2)ennaal, ennittu, pakshe,enthennaal thudangiya padangal aavashyamillaathe vaakyatthil prayogikkunna reethi  udaaharanangal
*njangalkkellaam  sinima ishdamaayi ennaal kishorinu maathram ishdamaayilla ('ennaal' aavashyamilla )

*njaan ellaa chodyatthinum uttharam ezhuthi pakshe avasaanatthethumaathram poortthiyaakkiyilla ('pakshe' venda )

*mukhyamanthriyude prasamgam kaanikal kshamayode kettirunnu. Ennittu athinushesham oro  chodyangal chodicchu(
ennittu ozhivaakkanam) 3)samkhyaashabdam visheshanamaayi vannaal bahu vachanam aavashyamilla udaaharanangal 
*enikku anchu pusthakangal venam (x)
{enikku anchu pusthakam venam(✓)}
*ethra vegamaanu patthu varshangal kadannupoyathu (x)
{ethra vegamaanu patthu varsham kadannupoyathu (✓)} udaa: >avar thammil ajagajaanthara vyathyaasamundu 
*avar thammil ajagajaantharamundu
>ellaa velliyaazhcha thorum praarththanayundu
*ellaa velliyaazhchayum praarththanayundu
>sekrattariye aikyakandtena therenjedutthu. 
*sekrattariye aikakandtena therenjedutthu. 
>krushireethikale aadhunikavalkkarikkendathaanu
*krushireethikale aadhunikeekarikkendathaanu. 
>vere gathyantharamillaathe ayaal maappu paranju
*gathyantharamillaathe ayaal maappu paranju
>sukhavum athinekkaal upari duakhavum chernnathaanu jeevitham
*sukhavum athinekkaal duakhavum chernnathaanu jeevitham
>mattu gathyantharamillaathe ayaal aathmahathyaykku shramicchu
*gathyantharamillaathe ayaal aathmahathyaykku shramicchu
> oro panchaayatthu thorum oro aashuprathi aavashyamaanu 
*panchaayatthu thorum oro aashuprathi aavashyamaanu

*pareeksha kadtinamaayathu kondaanu koottikal tholkkaan kaaranam
>pareeksha kadtinamaayathaanu kuttikal tholkkaan kaaranam
*basil pukavalikkukayo kyyo thalayo puratthidukayum cheyyaruthu
>basil pukavalikkukayum kyyum thalayum puratthidukayum cheyyaruthu
*nallayinam iracchikkozhikal vilkkappedum
>nallayinam iracchikkozhikale vilkkum
*addhehatthe haarddhavamaayi svagatham cheythathu
>addhehatthe haardamaayi svaagatham cheythathu.
*paadtyapaddhathi aadhunikavathkkarikkendathaanu. 
>paadtyapaddhathi aadhunikeekarikkendathaanu
4)aavartthanam 
ore arththatthilulla vaakkukal oru vaakyatthil veendum upayogikkunnathu thettaanu udaa: ethaandu munnoorolam aalukal etthiyirunnu. Ithil ethaandu,olam enniva orumicchu oru vaakyatthil aavashyamilla 
anuprayogam 
pradhaana kriyayude arththam parishkkarikkunnathinu vendi athinte pinnaale cherkkunna kriyaykku anuprayogam ennu parayunnu  anuprayogam ethinodu chernnu nilkkunnuvo athinu praakprayogam ennu parayunnu. Praaku prayogam ennu parayunnu. Praaku prayogam bhoothakaalaroopatthilaayirikkum. Praaku prayogavum anuprayogavum thammil koodiccherunnathine samyuktha kriya (koottukriya) ennum parayunnu. praakprayogam      anuprayogam        samyuktha kriya >ariyicchu               kollunnu                ariyicchukollunnu >thinnu                           poyi                        thinnupoyi >kandu                           kollaam                    kandukollaam anuprayogam 4 vidhamaanu 
*bhedakaanuprayogam

*kaalaanupayogam

*pooranaanuprayogam

*nishedhaanupayogam.
bhedakaanuprayogam
kriyaykku visheshaarththam nalkunna anupayogamaanithu. Bhakthi, bahumaanam, vinayam, laaghavam, pathivu iva prakadamaakkaan upayogikkunnu. udaa:arul enna dhaathu varam thannu aruliyaalum varu - padticchu varunnu (pathivu) kollu - paranju kollunnu (vinayam) kala- tholpicchu kalanja (laaghavam)  nil-vandicchu nilkkunnu (bahumaanam )
kaalaanupayogam
kriya nadakkunna kaalatthe sookshmathayode kurikkaan prayogikkunna sahaayakakriyakalaanu kaalaanupayogam.  vannittundu aayi irikkaaam  vannittundaayirikkaam, vannirikkunnum vannittundaayirunnu,vannukondirikkunnu varumaayirunnu. udaa:aval paranjukondirikkunnu
pooranaanuprayogam
khila dhaathukkalodu chernnu ninnu avayude arththatthe poorttheekarikkunna prayogam. udaa: ul enna dhaathu, undu, ulla, ulloo ennee roopangal, 'aavuka enna anuprayogam kondulla mattu roopangal udaa:undaayi, undaakunnu. Undaakum,undaakuvaan, undaakatte ‘ven‘ enna dhaathuvinodu 'varu' enna anuprayogam cherkkumpol vendi vannu vendi varunnu ,varum,vannaal enninganeyulla roopangal kittunnu.
nishedhaanuprayogam
dhaathuvinte arththam nishedhikkunnathu nishedhaanupayogam. Allenkil nishedhamaaya arththatthe kurikkunnathu ennu saaram. udaa: alla, illa, olaa, aruthu, vahiyaa,ninnidaa, pokavayya, vannukoodaa angane parayaruthu, payyine konnidolla

alankaaram


*kaavyangal shabdatthino arththatthino varutthunna chamathkaaratthe alankaaram ennu parayunnu.
alankaaratthe  randaayi tharam thirikkaam  >shabdaalankaaram >arththaalankaaram

shabdaalankaaram

aksharakkoottangalum koottaksharangalum aavartthicchu shabdabhamgiyulavaakkunnathu shabdaalankaaram
anupraasam
‘anupraasam vyanjjanatthe aavartthikkilidaykkide ore vyanjjanaaksharangal idaykkidakku aavartthikkunnathaanu anupraasam.  daa: chanchalppuri kuzhazhalthanchum nalannude  konchalpputhumayodanchithamaakina punchirikandudananchimayangina chanchalamizhikade nenchil parichodu………….
aadyaaksharapraasam
shlokamaayaalum randu varikalulla bhaashaavrutthamaayaalum  aadyaaksharangal ore varnam kondu thudangunnathaanu aadipraasam.  aamgalapraasamennum ithinu perundu.  udaa: vitthamenthinumartthyarkku vidyakyvashamaakkukil
dvitheeyaaksharapraasam (keralapraasam)
paadangalile randaamatthe aksharam onnu thanne varunnathaanu dvitheeyaaksharapraasam. Ithinu keralapraasamennum perundu udaa: "namikkiluyaraam nadukilthinnaam nalkukil nedeedaam” namukkunaame panivathunaakam narakavumathupole 
chhekaanupraasam
koottaksharangal eerandaayi aavartthikkunnathu chhekaanupraasam udaa:kshemam nadicchu nijageha gathikkuricchu  naamam vilicchu mahilaajanameaatthuracchu 
anthyaaksharapraasam
padyatthile avasaanatthe aksharangal onnu thanneyaanenkil  athine anthyaaksharapraasam ennu vilikkunnu. Ithinu anthyapaasamennum perundu.
yamakam
‘aksharakkoottamonnaayittarththam  bhedicchidum padi  aavartthicchu kathiccheedil  yamakam palamaathiri’ rando athil kooduthalo aksharangal kramamaayi onnaayittum arththabhedatthodum koodi aavartthikkunnathu yamakam udaa:varanam varanmaathramaasannamaayippoyi varanam sanaathananiyamam lamghikkaamo  ivide aadyatthe varanam vannucheraanullathu enna arththavum randaamatthe varanam maranam enna arththatthilumaanu kavi vyakthamaakkunnathu
arththaalankaram 
arththatthinu bhamgi varddhippicchu chamalkkaaram chamaykkunnathine arththaalankaaram ennu parayunnu. 
*pradhaanappetta arththaalankaarangal
upama lakshanam  “onninodeaannu saadrushyam  chennaalathupamayaayath”
*oru vasthuvinu mattoru vasthuvinodu saadrushyam parayunnathaanu upama.
udaa:”mannavendraa vilangunnu chandraneppole nin mukham' upamayil pradhaanappetta naalu ghadakangal undaayirikkum >upameyam (varnyam) =ethu vasthuvineyaano upamikkunnathu athu upameyam >upamaanam (avarnyam)  =upameyatthe ethinodu thulyappedutthunnuvo athu upamaanam >saadharana dharmmam =upamaanopameyangalil pothuveyulla dharmmamaanu saadharana dharmmam >upamaa vaachakam =saadrushyatthe kurikkunna shabdamaanu upamaavaachakam. udaaharanatthil upameyam - mannavendran upamaanam - chandran saadharana dharmmam - vilangunnu upamaavaachakam - pole 

2. Roopakam
lakshanam  "avarnyatthodu varnyatthi  nnabhedam cholka roopakam”
*upamaanavum upameyavum onnu thanne ennu abhedam kalpikkunnathaanu roopakam. 
udaa:“samsaramaamsaagaratthi  lamsaantham mungeaalaa sakhe”

3. Ulpreksha 
lakshanam "mattonnin dharmmayogatthaa lathu thaanallayo ithu  ennu varnyatthilaashanka  ulprekshaakhyaayalamkruthi” 
*varnyatthil avarnyatthinte dharmmatthinu cherccha kaanukayaal athu thanne aayirikkaam ithennu balamaayi shankicchaal ulprekshaalankaaram. 
udaa:"meyunna pullum marimaan marannu  cheyyunna nruttham mayilum nirutthi  paayunna kanneerkkanamennapole peyyunnithe vellila vallithorum”

4. Drushdaantham
 
lakshanam "drushdaanthamonninethanne  bimbaprathibimbangalaakkukil”
*varnyattheyum avarnyattheyum bimbavum prathibimbavumaakki parayunnu.
udaa:”keertthishaali bhavaan thanne  kaanthishaali sudhaamshu than”
5. Smruthimaan

6. Bhraanthimaan 

7. Sasandeham
lakshanam "saadrushyatthaal samruthi bhraanthi- sandehangal kathikkukil smruthimaan bhraanthimaan pinne sasandehavumaayidum” 
*randu sadrushya vasthukkalil onnine kandittu mattethine smarikkunnathu smruthimaan enna alankaaram. Onnine mattethennu bhramikkunnathu bhraanthimaan, atho itho ennu samshayikkunnathu sasandeham.
udaa:"ikkomalaambujam paartthi- ttorkkunnenen priyaamukham padmamennu pathikkunnu' nin mukhatthinkal vandithaa chandrano padamamo ennu” sandehikkunnu lokarum

8. Arththaapatthi
lakshanam “arththaapatthiyitho pinne chollaanillenna yukthiyaam”
*oru apradhaana kaaryatthinte gauravatthe choondikaanicchittu pinne athinekkaal gauravameriyathinte kaarya parayendathillallo ennu paranjaal arththaapatthiyalankaaram
udaa: "ninmukham chandranevennu  pathmatthil kathayenthuvaan”

9. Virodhaabhaasam 
lakshanam "virodham thonnumaarukthi  virodhaabhaasamaayidum” 
*vaasthavatthil virodhamillenkilum prathamashravana maathrayil virodham thonnunna vidhatthil parayunnathu virodhaabhaasam 
udaa:”hantha! Chandramukhikkinnu  chenthiyaayithu chandanam”

10. Kaavyalimgam 
lakshanam "hethu vaakya padaarththanga- laavukil kaavyalimgamaam”
*hethuvine (kaaranatthe) prayojikaa vibhakthi prathyayamaaya 'aal’ ‘kondu' thudangiyava koodaathe vaakyatthinteyo padatthinteyo arththamaakkipparayunnathaanu kaavyalimgam.
udaa:”kandarppaa nee kalikkenda manda! Njaan shivabhakthanaam”

11. Ullekham
 
ullekhamonninetthanne  palathaayi ninaykkukil”  pala gunangalulla oru vasthuvile oro gunattheyum palarum palathaayi kalpikkunnathaanu ullekhaalankaaram.

vruttham

 

1. Padyam nirmmikkaanupayogikkunna alavine vruttham ennu parayunnu 

2. Aksharam uccharikkunnathinu venda samaya alavinu maathra ennu parayunnu 

3. Hrasaaksharam uccharikkunnathinu oru maathrayum deerghaaksharam  uccharikkunnathinu randu maathrayum samayam venam

4. Oru maathrayulla aksharam laghuvum randu maathrayulla aksharam guruvaanu

5. Laghuvine (enna chihnam kondum guruvine (‘-’) enna chihnam kondum soochippikkunnu  
laghuvinu udaaharanam - a,tha,cha,pa guruvinu udaaharanam - aa thaa, pee,koo guruvum laghuvum verthirikkunna reethi 2          1               2            2 -                       -              - venugaanam = 7 maathra
*laghu chila avasarangalil guruvaayi maarum. 

*hrasaaksharatthinu pinnil anusvaaramo, visarggamo balappicchu uccharikkunna chillo, koottaksharamo vannaal hrasvavum guruvaayi maarum. 
                               -         -            -            -        udaa:            ka       lam     ar     kkan   tha     ttha

bhaashaavrutthangalum samskyatha vrutthangalum 


*eeradikalaanu bhaashaavrutthangalilullathu. Ennaal naalu variyadangiya shlokangalaanu samskrutha vrutthangalilullathu. 

*bhaashaavrutthangalil aksharangalkkum maathrakalkkumaanu praadhaanyam. Ennaal samskrutha vyatthangalil moonnaksharam veethamulla ganangalkkaanu praadhaanyam.

pradhaana bhaashaavrutthangal


1. Kaakali  (kilippaattu vruttham)
lakshanam  "maathrayanchaksharam moonnil varunnoru ganangale ettuchertthulleeradikku chollaam kaakaliyennu per”
*moonnaksharangalil 5 maathra veetham varunna 8 ganangalodukoodiya iradikkaanu  kaakaliyennu parayunnathu 

*kilippaattu vruttham ennariyappedunnath-kaakali


2. Manjjari (gaathaa vruttham)

lakshanam
*“shlathakaakali vrutthatthil randaam paadatthilanthyamaam randaksharam kuraccheedilathu manjjariyaayidum”

*shlatha kaakali vrutthatthinte randaamatthe variyil avasaanatthe randaksharam kuracchaal athu manjjari. 


3. Keka(maampazha vruttham)

lakshanam “moonnum randum randum moonnum randum randennezhutthukal pathinnaalinnaaruganam paadam randilumonnupol  guruvonnenkilum venam maaraathoro ganatthilum nadukku yathi paadaadi porutthamithu kekayaam.”
*3,2,2 enna aksharakramatthil 14 ganangalodu koodiya eeradiyude oro ganatthilum oru guruvenkilum venam. 7-aam aksharatthil yathi (nirtthu) 
venam. Aadyatthe vari guruvil thudangiyaal randaamatthe variyum guruvil thudanganam. Athupole thanneyaanu laghu vannaalum. Ithine paadaadipporutthamennu parayunnu. 

nathonnatha (vanchippaattu vruttham) 

lakshanam “ganam dvaksharamettennam onnaam paadatthil, mattathil ganamaarara; nilkkenam randumettaamathakshare guruthanneyezhutthellaa misheelinu per nathonnatha.” 
*onnaam variyil 8 ganam (2 aksharam) 

*randaamatthe variyil 6 1/2, ganam nilkkanam.

*randu variyilum 8-aam aksharatthil yathi varanam ellaa aksharangaleyum guruvaayi paadi neettanam


5. Tharamgini (thullal vruttham)

lakshanam “dvimaathraaganamettennam yathi madhyam tharamgini”
*randu maathrakalodu koodiya 8 ganam oru variyil undaakum. Nadukku yathiyum varanam.

pradhaana samskrutha vrutthangal


1. Indravajra 
lakshanam "keleendravajraykku thatham jagamgam”

2. Upendrava(ja
lakshanam “upendravajraykku jatham jagamgam”

3. Vasanthathilakam
lakshanam “chollaam vasanthathilakam thabhajam jagamgam”

4. Maalini 
lakshanam "nanamayayugamettil thattanam maalinikku”

5. Shaarddhoola vikreeditham
lakshanam “panthrandaal masajam sathamtha guruvum shaardoola vikreeditham”

6. Mandaakraantha (sandesha vruttham) 
lakshanam “mandaakraanthaa mabhanathathagam naalumaarezhumaayu gam”

7. Sragddhara
lakshanam “ezhezhaayu moonnu khandam marabhanayayayam sragddharaa vrutthamaakum”

8. Kusuma manjjari
lakshanam "ram naram, naranaram nirannu varumenkilo kusuma manjjari

9. Pushpithaagra 
lakshanam "nanaraya vishamatthilum samatthil punarihanam jjaramga pushpithaagra”

mattu vrutthavisheshanangal


*jnjaanappaana vruttham- sarppini

*raamaayana vruttham -anushduppu  

*paanaa vruttham-drutha kaakali 

*vilaapavruttham -viyogini 

*niranam kruthikal-deerghatharamgini 

anyabhaashaapadangal malayaalatthil 

arabi padangal sarbatthu, ameen, kadalaasu, kuppi, karaar, kaali, baakki. Jilla, thaalookku, thahaseeldaar, munsippu, haajar, harji, hajoor, thasthika, badal, munshi, raatthal, nikuthi, jaamyam, japthi, maraamatthu, karaar, inkvilaabu, khajanaavu, nakkal, aluva, uluva, vakkaalatthu, vakkeel, raddhu, thavana, keesha, katthu, kaccheri, ushaar, tharjjama, salaam, sunnatthu, thaakkeethu, jinnu, ibileesu, phatheer, mukhathaavil, kannaasu, thamaasha, masaala, maamool, maappu, bejaar, havaala

pershyan padangal

kaakki, biriyaani, gusthi, isthiri, baar, sindaabaadu, ohari, acchaar, gumasthan, shipaayi, raaji, divaan, basaar, mythaanam, savaari, sarkkaar, shipaarsha. Lagaan, abkaari, kaaneshumaari, peeranki, raseethu, kooja, binaami. Jamkkaalam, mahasar, goli, menaavu, matthaappu, darghaasu, sumaar, kushaal, shikkaar, sharaashari, silbanthi,pyjaama, lunki, sabaashu, thayyaar

porcchugeesu padangal

vijaagiri, thoovaala, thurunku, pappaaya, ronthu, lelam, kurishu, kumpasaaram, vencharikkuka, kushini, chaappa, koodaasha,loha, paathiri, veenju, vikaari, mesha, kasera, alamaara. Mesthiri, chaavi, janal, raanthal, varaantha, phaakdari,godaun, kappitthaan

hindi padangal

panthal, kisaan, midtaayi, bamglaavu, jodi, panchaayatthu, padakkam, chadni, laatthi, bandu, beedi, pysa, khadar,chelaan, chitti, ladu, paaraavu, chappaatthi, pappadam, deevaali, pokkiri, saari, chaavadi

samskrutha padangal

paathram, agni, vasthram, pratham, dosham, manthri, vaadi, prathi,nakham, mukham sukham, duakham, santhosham, hitham, paksham,shraaddham,ghanam, udyogam, vishramam, jeevanakkaaran,namaskkaaram,palahaaram,thatthvam,aaghosham,sakhaavu,chaaraayam,vaahanam,nashdam,avadhi,vaadaka,vaayu,aakaasham,atthaani,aayilyam,lakku,mutthu,choothu,chetti,pakkam,panthayam,shrumkhala,yugam,viraham,kendram,jeevan,praja,batha,noonam,evam,prayaasam,aakaasham,bhoomi,shareeram 

maraatthi padangal 

thapaal,katthi,kicchadi,vada,saampaar,semiya,jilebi,py,davala,paani,dambhu,poori 

praakruthu padangal

 
kottaaram,kotta,kacchavadam,sanchi,naanayam,mothiram,panayam,chunkam,chantha,pallakku,kattil,charakku,pallikkoodam 

imgleeshu bhaashayilekku chekkeriya malayaala vaakkukal 

maanga(mango),chakka(jack fruit),thekku(teak),kari (curry) ,churuttu(cheroot),kayar(coir),kopra(copra),sharkkara(jaggery),vettila(betal),adaykka (arecanut)

porcchugeesu bhaashayilekku kadanna malayaala vaakkukal 

chunnaampu(chunamb),kanji(conjee),ola (ola),pinnaakku( pinica),akil(aguile),mannaatthi (mainate) anna,allelooya, ebrahaam, aamen - heebru,kattheedral-greekku 

prasiddhakruthikal- navantharangal 


*anchaamvedam - mahaabhaaratham 

*prakruthi kaavyam - malayaamkollam

*mundaykkal sandesham - unnuneeli sandesham

*vyavahaaramaala - shaarada

*laukika nighandu - amarakosham 

*aadikaavyam - raamaayanam 

*krysthavamahaabhaaratham - vedavihaaram 

*kerala shaakunthalam - nalacharitham aattakkatha 

*seethaayanam - chinthaavishdayaaya seetha 

*thaaraava leechandrasenam - chithrayogam 

*premopanishatthu manipravaala kaavyam - prema samgeetham 

*pennungalude buddhi - paatthummayude aadu 

*naayarmahaakaavyam - dharmmaraaja 

*karmmadeepika (chaatthante sadgathi ) - bhakthideepika 

*geetha prabandham - girijaa kalyaanam 

*draavida vedam - thiruvaaymozhi 

*anchadikkavitha - duravastha 

*oru sneham - nalini 

*pashchaatthaapam praayashchittham - magdalana mariyam 

*samudaaya prathikaaram - parankippadayaali 

*madhura kaavyam - malaya vilaasam 

*romayaathra - vartthamaanappusthakam

*keralaaraamam - hortthoosu malabaarikkasu 

*veshyopanishatthu - vyshika thanthram

ottappadam


*achchhante achchhan-pithaamahan

*achchhante amma-pithaamahi

*ammayude achchhan-maathaamahan

*makalude bhartthaav-jaamaathaavu

*ariyaanulla aagraham -jijnjaasa

*bhaaryayude pithaavu - shvashooran

*bhartthaavinteyo, bhaaryayudeyo amma - shvashu

*sahodareeputhran - bhaagineyan

*sahodariyude bhartthaav-syaalan 

*puthrante puthran-pauthran

*puthrante puthri-pauthri

*makalude makal-dauhithri

*makalude makan -dauhithran

*sahodariyude makal -bhaagineyi 

*puthrante bhaarya- snusha 

*paadam kondu paanam cheyyunnathu -paadapam

*vedatthe sambandhicchathu -vydikam

*vedajnjaanamullavan - vydikan

*brahmatthekkuricchu jnjaanamullavan-braahmanan

*bhoomiyil roohamaayathu -bhooruham

*nimnatthilekku gamikkunnaval-nimgana

*ariyaan aagrahikkunnayaal-jijnjaasu

*ariyaanulla aagraham-jijnjaasa

*padtikkaanulla aagraham-pipadtisa

*padtikkaanaagrahikkunnayaal-pipadtishu

*kudikkaanulla aagraham-pipaasa

*kudikkaan aagrahikkunnayaal -pipaasu

*bhakshikkaanaagrahikkunnayaal -bubhookshu

*moksham aagrahikkunnayaal -mumukshu

*prayogikkunnayaal - prayokthaavu

*kadakkaan aagrahikkunnayaal -thitheershu

*jayikkaan aagrahikkunnayaal -jigeeshu

*abhijaathante bhaavam-aabhijaathyam

*shoorasenante vamshatthil janicchavan -shauri  

*dveepil janicchavan-dvypaayanan

*guruvinte bhaavam-gauravam 

*kaanaan aagrahikkunnayaal-didrukshu

*naadakam ezhuthunna aal - naadaka krutthu

*nayanatthinu abhiraamamaayittullathu -nayanaabhiraamam

*aakaashatthe bhedikkunnath-aakaasha bhedi 

*raghuvamshatthil janicchavan -raaghavan

*yaduvamshatthil janicchavan -yaadavan

*guruvinte ghaathakan -gurughaathi 

*aashanashicchavan -hathaashan

*niraashayude bhaavam -nyraashyam

*amma vazhiyulla kudumbashaakha -thaayvazhi 

*doothante pravrutthi-dauthyam

*mithamaayi samsaarikkunnavan-mithabhaashi (vaagmi) 

*ellaavarkkum hithakaramaaya-saarvajaneenam

*adhikam samsaarikkunnavan -vaachaalan

*paavanamaaya charithatthodukoodiyaval - paavanacharitha

*vasanthatthinte shree -vaasanthashree

*vikaaram kondulla vikshobham - vikaaravikshobham

*prakruthikku anukoolam -prakruthyanukoolam

*bhaagyatthe daanam cheyyunnathu -bhaagyapradaanam

*aavaranam cheyyappettathu - aavrutham

*koode pravartthikkunnavar-sahapravartthakar 

*ullil alinjuchernnirikkunnathu - antharleenam

*vaathil kaavalkkaari - vethravathi

*karmmangalil muzhukiyavan -karmmanirathan

*arththatthodukoodi-saarththakam 

*janamillaatthidam-vijanam 

*shraddhayullavan-shraddhaalu

*vishaadamullavan-vishannan

*chethanayude bhaavam-chythanyam

*aadyam thottu avasaanam vare - aadyantham

*rujuvaaya bhaavam - aarjjavam

*mattonnumaayi layicchu cheral - thanmayeebhaavam

*svantham ichchha - svechchha

*baalanmaar muthal vruddhanmaar vare - aabaalavruddham

*raagamullavan - anuraagi 

*naamamillaatthaval - anaamika

*samudram muthal himaalayam vare - aasethuhimaalayam

*hrudayatthe sparshikkunnathu - hyadayasparshi

*nalla hrudayamullavan - sahrudayan

*nimishatthe sambandhicchathu - symishikam

*saaram grahicchavan - saaragraahi

*uyaraan (uyarccha) aagrahikkunnavan - ulpathishnu

*maamoolukale,muruke pidikkunnavan - yaathaasthithikan 

*kaaryangale visheshanabuddhiyode thiricchariyaanulla kazhivu - prathyulppannamathithvam

*prapanchatthe sambandhikkunnathu - praapanchikam

*samskaaratthe sambandhicchath- saamskaarikam

*santhoshatthodukoodi - sasanthosham

*shishuvaayirikkunna avastha - shyshavam 

*enthu cheyyanamennariyaathe kuzhangunna avastha - ithikartthavya

*njaanennulla bhaavam - ahambhaavam 

*bhaarathatthe sambandhicchath- bhaaratheeyam

*raashdratthe sambandhikkunnathu - raashdreeyam

*anyare drohikkunnathil aanandam kandetthunna avastha - parapeedanarathi

*laabhatthodulla aagraham - laabhechchha

*lobhamillaathe - nirlobham 

*udyogatthe sambandhicchath- audyogikam

*vyakthiye sambandhicchathu - vyyakthikam

*sarvvavum nyasicchavan - sannyaasi

*manasine eka kaaryatthil maathram kendreekarikkunnath- ekaagratha

*lokatthil vishuthamaayittheernnu - vishvavishrutham

*ozhicchukoodaanaavaatthu- athyanthaapekshikam 

*thanikku thaan thanne ponnavanenna avastha - thaanporima

*vidya arththikkunnavan - vidyaarththi 

*thudakkam muthal odukkam vare - udaneelam

*vivaahatthe sambandhicchathu - vyvaahikam

*iha lokatthe sambandhicchathu - aihikam

*paralokatthe sambandhicchathu - paarathrikam

*avayavangal kondulla abhinayam - aamgikaabhinayam

*sahakaricchu jeevikkunna avastha - sahavartthithvam

*pishaachine sambandhicchathu - pyshaachikam

*janangale sambandhicchathu - janakeeyam

*varaan pokunnathu munkootti kaanunnavan - deerghadarshani 

*varaan pokunnathu munkootti kaanuvaanulla kazhivu - deerghadarshithvam

*enthum sahikkaanulla shakthi - sahanashakthi

*niyanthrikkaan kazhiyaatthathu - aniyanthritham

*mattaarkkum jayikkaan saadhikkaatthavan - ajayyan

*kaalatthinu yojicchathu - kaalochitham

*prayogatthil varutthaan saadhikkunnathu - praayogikam

*njaayar padiyunna dikku - padinjaaru

*krodhatthodu koodiyavan - kruddhan

*samarasatthinte bhaavam - saamarasyam

*eeshvaran illennu vaadikkunnavan - nireeshvaravaadi

*apekshikkunna aal - apekshakan/apekshaka

*parayunna aal - vakthaavu 

*kaanunna aal - prekshakan

*kelkkunna aal - shrothaavu

*upekshikkaan kazhiyaatthathu - anupekshaneeyam

*tharkkashaasthram padticchittullavan - thaarkkiyan

*deshyatthilullathu - deshyam

*athirillaatthathu - niseemam

*bhartthaavil nishdtayullaval - pathivratha 

*palathaayirikkunna avastha - naanaathvam

*kaalamaakunna ahi - kaalaahi

*darshikkaan kazhiyaatthathu - adrushyam

*sumithayude makan - saumithri

*draanarude puthran - drauni 

*drupadante puthri - draupadi 

*kulatthe thraanam cheyyunnaval - kalathram

*mumpu sambhavikkaatthathu - idamprathamam,abhoothapoorvvam

*thithi nokkaathe varunnavan - athithi

*athithiye salkkarikkal - athithyam

*athithiye sveekarikkunnavan - aathitheyan

*vaariye daanam cheyyunnathu - vaaridam

*bhaaryamaricchavan - vibhaaryan, vidhuran

*smaranaye nilanirtthunnathu - samaarakam

*sarasil rohanam cheythathu - saroruham

*vihaayasil gamikkunnathu - vihagam

*sandesham ayakkunnavan  - preshakan

*bhoomiye sambandhicchathu - bhaumam

*labhikkaan prayaasamullathu - durlabham

*darshanatthinu priyamullavan - sudarshanan

*puraanatthe sambandhicchathu - pauraanikam 

*shokatthaal aardramaayathu - shokaardram

*paadam muthal shirasuvare - aapaadachoodam

*veru muthal thalappuvare - aamoolaagram

*divasavum cheyyendunna karmmam - dynamdinakarmmam

*grahikkunnavan - graahakan 

*vachikkunnavan - vakthaavu 

*kollunnavan - hanthaavu

*urangaatthavan - nidraaviheenan

*vazhi kaanicchu tharunnavan - maargadarshi

*vadhikkaan saadhikkaatthavan - avadhyan

*thannatthaan parayunnathu - svagatham 

*aahaara saadhanangal sookshikkunna sthalam - kalavara 

*ottaykkulla thaamasam - ekaanthavaasam 

*sahaayikkaanaakaattha avastha - nisahaayatha 

*oru kakshiyodu thaalparyamullayaal - pakshapaathi 

*onnaaman - prathamagananeeyan 

*panthranduvarshakkaalam - vyaazhavattam 

*eluppatthil cheyyaavunnathu - sukaram 

*anujanodoppamullavan - saanujan 

*etthiccheraan saadhikkaatthathu - apraapyam 

*varnnikkaan saadhikkaatthathu - avarnnaneeyam 

*vinayatthodukoodiyavan - vineethan 

*kshobhicchavan - kshubhithan 

*janiccha sthalam - janmabhoomi 

*moonnu kavikal - kavithrayam 

*yuddham cheyyunnavan - yoddhaavu 

*doore sthithicheyyunnathu - doorastham 

*vyaakaranam ariyunnavan - vyyaakaranan 

*muniyude bhaavam - maunam  

*indrajaalatthinte bhaavam - aindrajaalikam 

*bhavicchathu - bhaavam 

*kadannu kaanunnavan - kraanthadarshi 

*ennennum jeevikkunnavan  - chiranjjeevi 

*onnaayirikkunna avastha - ekathvam  

*kaamamillaatthathu - nishkaamam 

*pakshabhedamillaatthavan - nishpakshan  

*nyaayashaasthram padticchavan — nyyaamikan  

*anyante bhaarya - paradaaram(parakalathram) 

*anyante shareeram - parakayam 

*indriyangalkku vishayamaakaattha arivu - parokshajnjaanam  

*anyanu cheythu kodukkunna upakaaram - paropakaaram 

*pradhaananadiyil vannu cherunna cheriya nadi - poshakanadi

*svadeshamvittu akale poyi thaamasikkunnavan - pravaasi
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution