1. ഗണിതക്രിയകൾ, വിശകലനങ്ങൾ എന്നീ പ്രക്രിയകൾ നടത്തുന്ന കമ്പ്യൂട്ടറിലെ ഭാഗം?
Ans: ALU (Arithmetic and Logic Unit)
2. കമ്പ്യൂട്ടറിന്റെ 'റീഡ് & റൈറ്റ് മെമ്മറി' എന്നറിയപ്പെടുന്നത്?
ans:RAM (Random Access Memory)
3. കമ്പ്യൂട്ടർ മൗസിന്റെ വേഗം അളക്കാനുള്ള യൂണിറ്റ്?
ans:മിക്കി (Mickey)
4. ‘മെയിൻ മെമ്മറി' എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ മെമ്മറി?
ans:പ്രൈമറി മെമ്മറി
5. കമ്പ്യൂട്ടർ സയൻസിന്റെ പിതാവ്?
ans:അലൻ ട്യൂറിങ്
6. ലോകകമ്പ്യൂട്ടർ സാക്ഷരതാദിനം?
ans:ഡിസംബർ 2
7. "ബ്ലാക്ക് ആൻഡ് വൈറ്റ്മോണിറ്റർ' എന്നറിയപ്പെടുന്നത്
ans:മോണോക്രോം മോണിറ്റർ
8. സ്കാനർ ഒരു….... ഉപകരണമാണ്?
ans:ഇൻപുട്ട്
9.ഹൈടെക് വ്യവസായത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത്?
ans:സിലിക്കൺവാലി
10. കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം?
ans:12
11. ഒരു നിബിൾ എന്നത് എത്ര ബീറ്റ് ആണ്?
ans:4
12. പ്രിൻറ് ചെയ്യപ്പെട്ട ഡോക്യുമെൻറുകൾ അറിയപ്പെടുന്നത്?
ans:ഹാർഡ് കോപ്പി 13, ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിച്ചിരുന്നസാങ്കേതിക വിദ്യ?
ans:വാക്വംട്യൂബ്
14. ഹാർഡ് ഡിസ്കിന്റെ വേഗം അളക്കുന്ന ഏകകം?
ans:റെവല്യൂഷൻ പെർ മിനിറ്റ് (RPM)
15. ഒരു കീ സ്ട്രോക്കിനെ അതിനു സമാനമായ ബിറ്റിലേക്ക് മാറ്റുവാൻ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ്?
ans:ASCII (American Standard Code for Information Intercharge)
16. സ്വതന്ത്ര്യ സോഫ്റ്റ്വെയറിന്റെ പിതാവ്?
Ans:റിച്ചാർഡ്സ്റ്റാൾമാൻ
17. ഡിലീറ്റ് ചെയ്ത ഫയലുകളെ താൽക്കാലികമായി സൂക്ഷിക്കുന്ന സ്ഥലം?
ans:റിസൈക്കിം ബിൻ
18. കമ്പ്യൂട്ടർ ഹാർഡ്വെയറുകളെ നിയന്ത്രിക്കുകയും ഏകോപിക്കുകയും ചെയ്യുന്ന നിർദേശങ്ങളാണ് ?
ans:സോഫ്റ്റ്‌വെയർ
19.കംപ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ് ?
ans:ബിറ്റ്
20. കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ ആദ്യം പ്രവർത്തന ക്ഷമമാകുന്ന സോഫ്റ്റ്വെയർ?
ans:ഓപ്പറേറ്റിങ്സിസ്റ്റം
21. മൈക്രോസോഫ്റ്റിന്റെ ആസ്ഥാനം എവിടെയാണ്?
ans:വാഷിംഗ്‌ടൺ
22. ലിനക്സ് ഉപയോഗിച്ച് ഇന്ത്യ സ്വന്തമായി വികസി പ്പിച്ചെടുത്ത ഓപ്പറേറ്റിങ്സിസ്റ്റം?
ans:ഭാരത് ഓപ്പറേറ്റിങ്സിസ്റ്റം സൊല്യൂഷൻ(BOSS)
23.ലിനക്സിന്റെ ലോഗോയിലുള്ള പക്ഷി?
ans:ടക്സ് എന്ന പെൻഗ്വിൻ
24. Mac OS (Macintosh Operating System)ഏതു കമ്പനിയുടേതാണ്?
ans:ആപ്പിൾ
25. ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഉപയോഗിക്കാനും മാറ്റം വരുത്താനും വിതരണം ചെയ്യാനും സാധിക്കുന്ന സോഫ്റ്റ്വെയർ?
ans:സ്വതന്ത്ര സോഫ്റ്റ്വെയർ
26. ആദ്യ കമ്പ്യൂട്ടർ പ്രോഗ്രാമർ?
ans:അഡാ ലൗ ലെഡ്
27. കമ്പ്യൂട്ടർ ഡെസ്ക്ടോപ്പിൽ സമയവും തീയതിയും രേഖപ്പെടുത്തിയിരിക്കുന്നത്?
ans:ടാസ്ക്ബാർ
28. ബിറ്റ് എന്നത് എന്തിന്റെ ചുരുക്കെഴുത്താണ്?
ans:ബൈനറി ഡിജിറ്റ്
29. Refreshing-ന് ഉപയോഗിക്കുന്ന കീബോർഡ് ഷോർട്ട്കട്ട് ഏതാണ്?
ans:f5
30. വാണിജ്യവ്യവസായ ആവശ്യങ്ങൾക്കായി ഉവയോ ഗിക്കുന്ന കമ്പ്യൂട്ടർ ഭാഷ?
ans:കോബോൾ (COBOL)
31. 'ഓക്ക് എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന പ്രോഗ്രാമിങ് ലാംഗ്വേജ് ഏത്?
ans:ജാവ
32. കമ്പ്യൂട്ടർ പ്രോഗ്രാമിങ് ലാംഗ്വേജായ 'C’ യുടെ ഉപജ്ഞാതാവ്?
ans:ഡെന്നീസ് റിച്ചി
33. സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ans:സിമോർ ക്രേ
34. ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ ഏത്?
ans:പരം 8000
35. കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ ഉണ്ടാകുന്ന തെറ്റുകളെനീക്കം ചെയ്യുന്ന പ്രക്രിയ ഏത്?
ans:ഡീബഗ്ഗിങ്
36. ഇന്ത്യയിലാദ്യമായി ഇൻറർനെറ്റ് കണക്ഷൻ ലഭ്യ മാക്കിയ സ്ഥാപനം?
ans:VSNL (Videsh Sanchar Nigam Limited)
37.ഇൻറർനെറ്റിന്റെ ആദ്യകാല രൂപം?
ans:ARPANET (Advanced Research Project Agency Network)
38.ഒരു ഗൂഗോൾ എന്നത്. ആണ്?
ans:10^100
39.ഇന്ത്യയുടെ ആദ്യത്തെ വെബ്ബ്രൗസർ?
ans:എപിക്
40.ഏതു കമ്പനിയാണ് സോഷ്യൽ നെറ്റ്വർക്കിങ്സൈറ്റ് ആയ ലിങ്ക്ഡ്ഇൻ വാങ്ങിയത്?
ans:മൈക്രോസോഫ്റ്റ്
41. ഇൻറർനെറ്റിലെ ഒാസ്കർ എന്നറിയപ്പെടുന്ന അവാർഡ് ?
ans:വെബി അവാർഡ്
42. e-mail ലെ ‘e' എന്നത് എന്തിനെ സൂചിപ്പിക്കുന്നു?
ans:Electronic
43.കമ്പ്യൂട്ടർ ഓൺ ചെയ്യുമ്പോൾ ഓപ്പറേറ്റിങ് സിസ്റ്റവും മറ്റ് പ്രോഗ്രാമുകളും എല്ലാം മെമ്മറിയിലേക്ക് ലോഡ് ആകുന്നതിനെ അറിയപ്പെടുന്നത്?
ans:ബുട്ടിങ്
44.1mb എന്നത് എത്ര kb യാണ്?
ans:1024
45. എൽ.സി.ഡി. എന്നതിന്റെ പൂർണരൂപം?
ans:ലിക്വിഡ്ക്രിസ്റ്റൽ ഡിസ്പ്ലേ
46. കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്നത്?
ans:സി.പി.യു.
47. സമാനസ്വഭാവമുള്ള ഒരു കൂട്ടം വിവരങ്ങളെ അറിയപ്പെടുന്ന പേര്?
ans:ഫയൽ
48. 'ട്രോജൻ" എന്നത് എന്താണ്?
ans:വിനാശകാരികളായ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ
49. ഇൻറർനെറ്റിലെ എസ്.എം.എസ്. എന്നറിയപ്പെടു നത്?
ans:ട്വിറ്റെർ
50. ഒരു കമ്പ്യൂട്ടർ നെറ്റ്വർക്കിലെ പ്രധാനപ്പെട്ട കമ്പ്യൂട്ടർ ഏത് പേരിലറിയപ്പെടുന്നു?
ans:സെർവർ
51.കമ്പ്യൂട്ടർ കീബോർഡിലെ ഏറ്റവും നീളം കൂടിയ കീ ഏത്?
ans:സ്പേസ് ബാർ
52.World Wide Web-ന്റെ ഉപജ്ഞാതാവ് ആര്?
ans:ടീം ബെർണേഴ്‌സ് ലീ
53.കൂടുതൽ കമ്പ്യൂട്ടറുകൾ ഒന്നിച്ച് ബന്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണം?
ans:ഹബ്(Hub)
54. മോഡത്തിന്റെ പൂർണരൂപം എന്ത്?
ans:Modulator Demodulator
55.റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് കമ്പ്യൂട്ടർ നെറ്റ്വർക്ക് വഴി ഡാറ്റാ വിനിമയം ചെയ്യുവാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ?
ans: Wi-Fi (Wireless Fidelity)
56. ഫയലുകൾ ഒരു സ്ഥലത്തുനിന്നും മറ്റുസ്ഥലത്തേക്കു മാറ്റുന്നതിനായി നെറ്റ്വർക്കിൽ ഉപയോഗിക്കുന്ന പ്രോട്ടോകോൾ?
ans:FTP (File:Transfer Protocol)
57. കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ താറുമാറാക്കുവാൻ കഴിവുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകൾ?
ans:കമ്പ്യൂട്ടർ വൈറസ്
58. വൈറസ് പ്രോഗ്രാം നിർമിക്കുന്ന വ്യക്തികൾ അറിയപ്പെടുന്നത്?
Ans: വിക്സർ
59.ഒരു കീബോർഡിന്റെ ഏറ്റവും മുകളിൽ ഇടത്തേ മൂലയ്ക്ക് ഏത് കീയാണുള്ളത്?
Ans: Escape Key (EscKey)
60. CRT എന്നതിന്റെ പൂർണരൂപം?
Ans:Cathode RayTube
61. Excel 2007 ന്റെ വർക്ക്ഷീറ്റിൽ എത്ര columns ഉണ്ടാകും?
Ans: 16384
62. CTRL+V എന്നത് എന്തിനുപയോഗിക്കുന്ന കീബോർഡ് ഷോർട്ട്കട്ടാണ്?
Ans:Paste
63. Millennium Bug എന്നറിയപ്പെടുന്നത് ?
Ans:Y2K bug
64. ‘രേവതി’ എന്ന മലയാളം ലിപി പുറത്തിറക്കിയ ഇന്ത്യയിലെ കമ്പ്യൂട്ടർ കമ്പനി?
Ans:ഡി.ഡാക്
65. മൈക്രോസോഫ്റ്റ് എക്സൽ ഒരു.... ആണ്?
Ans:സേപ്രെഡ്ഷീറ്റ്
66.USB എന്നതിന്റെ പൂർണരൂപം?
Ans:യൂണിവേഴ്സൽ സീരിയൽ ബസ്.
67. കമ്പ്യൂട്ടറിൽ നിന്നും വിവരങ്ങൾ പുറത്തേക്ക് പോകാനുള്ള കവാടം എന്നറിയപ്പെടുന്നത്?
Ans: പോർട്ട്
68. ഒരു സ്ഥാപനത്തിൽ മാത്രം പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ നെറ്റ് വർക്കിനെ വിളിക്കുന്ന പേര്?
Ans:ലോക്കൽ ഏരിയ നെറ്റ്വർക്ക്(LAN)
69.കമ്പ്യൂട്ടറിൽ ഇൻറർനെറ്റ് സൗകര്യം ലഭ്യമാക്കാൻ നാം ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ഏത് വിഭാഗത്തിൽ പെടും ?
Ans:ആപ്പിക്കേഷൻ സോഫ്റ്റ് വെയർ
70. അഡോബ് ഫോട്ടോഷോപ്പ് എന്ത് തരം സോഫ്റ്റ് വെയർ ആണ്?
Ans:ആപ്പിക്കേഷൻ സോഫ്റ്റ് വെയർ
71.ഒരു Tera Byte (TB)എന്നത് ......... GB യാണ്?
Ans:1024
72. ഇൻപുട്ട് ആയും ഔട്ട്പുട്ട് ആയും പ്രവർത്തിക്കുന്ന ഉപകരണം'
Ans:മോഡം
73.5th- ജനറേഷൻ കമ്പ്യൂട്ടറിലുപയോഗിക്കുന്ന സാങ്കേതിക വിദ്യ?
Ans:ULSI(UltraLarge Scale Integrated System)
74. കമ്പ്യൂട്ടർ ലിബറേഷൻ ആൻഡ് ഡ്രീം മെഷീൻ' എന്ന പുസ്തകം രചിച്ചത്?
Ans:ടെഡ് നെൽസൺ
75. കമ്പ്യൂട്ടറിന്റെ ഭാഗമാകാതെ വിവരങ്ങൾ സ്ഥിരമായി ശേഖരിച്ചുവെയ്ക്കുന്ന കമ്പ്യൂട്ടർ മെമ്മറിയാണ്?
Ans: സെക്കൻഡറി മെമ്മറി
76.ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ പിതാവ്?
Ans:ജോൺ മക്കാർത്തി
77. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത് ?
Ans:ബെംഗളൂരു
78.OMR (Optical Mark Recognition) എന്നത് എന്ത് തരം ഉപകരണത്തിന് ഉദാഹരണമാണ്?
Ans:ഇൻപുട്ട്
79.ലാപ്ടോപ് കമ്പ്യൂട്ടറുകളിൽ മൗസിന് പകരമായി ഉപയോഗിക്കുന്ന പോയിൻറിങ് ഉപകരണം?
Ans:ടച്ച്പാഡ്
80.ഒരു ഡാറ്റയെ ഉപയോഗപ്രദമായ ഇൻഫർമേഷനാക്കിമാറ്റുന്ന പ്രക്രിയ ?
Ans: ഡാറ്റ പ്രോസസിങ്
81.വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്(VDU)എന്നറിയപ്പെടുന്ന കമ്പ്യൂട്ടറിന്റെ ഭാഗമാണ്
Ans:മോണിറ്റർ
82.പ്രിൻററുകൾ ആദ്യകാലത്ത് ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത് ?
Ans:പഞ്ച്കാർഡ്
83.കമ്പ്യൂട്ടറിലെ പ്രധാന സർക്യൂട്ടുകൾ ക്രമീകരിച്ചിരിക്കുന്ന ബോർഡ് ഏത്?
Ans:മദർ ബോർഡ്
84.കമ്പ്യൂട്ടറിലേക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണം?
Ans:യു.പി.എസ്
85. ഒരു file ന്റെ size നെ കുറയ്ക്കുവാൻ ഉപയോഗിക്കുന്ന രീതി ?
Ans: Compression
86. സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിനായുള്ള Data base ആയി ഉപയോഗിക്കുന്ന എം.എസ്. ഓഫീസ് ആപ്പിക്കേഷൻ ?
Ans:മൈക്രോസോഫ്റ്റ് ആക്സസസ്
87.കമ്പ്യൂട്ടറിനേയും വ്യക്തിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന മാധ്യമം?
Ans:ഓപ്പറേറ്റിങ്സിസ്റ്റം
88. മൊബൈൽ ഫോണുകൾക്ക് വേണ്ടി ആൻഡ്രോയിഡ് ഓപ്പറേറ്റിങ്സിസ്റ്റം വികസിപ്പിച്ചെടുത്തത്?
Ans:ഗൂഗിൾ
89.ലിനക്സ് എന്നത് ഒരു…….. ആണ്?
Ans:സ്വതന്ത്ര ഓപ്പറേറ്റിങ്സിസ്റ്റം
90.ഹൈ ലെവൽ ലാംഗ്വേജിനെ പ്രോസസ്സിങിന് മുമ്പ് മെഷീൻ ലെവൽ ലാംഗ്വേജിലേക്ക് മാറ്റുന്ന പ്രോഗ്രാമുകളാണ്?
Ans:ട്രാൻസിലേറ്റർ
91.ജാവ വികസിപ്പിച്ചെടുത്ത സ്ഥാപനം?
Ans:സൺ മൈക്രോ സിസ്റ്റം
92.Arithmetic Logic പ്രവർത്തനങ്ങൾക്കായുള്ള കംപ്യൂട്ടറിലെ Local Storage Area ഏത്?
Ans:Register
93. കമ്പ്യൂട്ടർ മൗസ് കണ്ടെത്തിയത് ആര്?
Ans:ഡഗ്ലസ് എംഗൽബർട്ട്
94. കേബിൾ ടി.വി. നെറ്റ് വർക്കിനായി ഉപയോഗിക്കുന്ന നെറ്റ് വർക്ക് സംവിധാനമാണ് ?
Ans:MAN (Metropolitan Area Network)
95.ബ്രോഡ്ബാൻഡ് കണക്ഷനുവേണ്ടി ഉപയോഗി ക്കുന്ന വിനിമയ മാധ്യമം?
Ans: ഒപ്റ്റിക്കൽ ഫൈബർ
96.ഇൻറർനെറ്റ് പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം?
Ans:1982
97. ഇൻറർനെറ്റിന്റെ ഉപജ്ഞാതാവ്?
Ans:വിന്റ് സെർഫ്
98. ഇലക്ട്രോണിക്സ് രീതിയിൽ ഇൻറർനെറ്റ് വഴി ബിസിനസ്സ് നടത്താൻ സഹായിക്കുന്ന സംവിധാനം?
Ans:ഇ-കൊമേഴ്സ്
99.കമ്പ്യൂട്ടറിന്റെ കൃത്യമായ ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന അഡ്രസ്സ്?
Ans:ഐ.പി.അഡ്രസ്സ് (ഇൻറർനെറ്റ് പ്രോട്ടോകോൾഅഡ്രസ്റ്റ്)
100.വേൾഡ് വൈഡ് വെബ് (WWw) ന്റെ ആസ്ഥാനം എവിടെയാണ് ?
Ans:ജനീവ