അടിവരയിട്ട പദത്തിന്റെ ശരിയായ ആശയം താഴെ കൊടുത്തവയിൽ നിന്നും എടുത്തെഴുതുക.
*സ്വർണവും വർണവുമുള്ള അരയന്നം
*സ്വർണത്തിന്റെ വർണമുള്ള അരയന്നം
*സ്വർണത്തേക്കാൾ വർണമുള്ള അരയന്നം
*സ്വർണം കൊണ്ടുള്ള അരയന്നം
2.അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കി മാറ്റിയെഴുതുക.
'അവിടുത്തെ സംസ്കാരത്തെ സ്വാധീനിച്ച ഒന്നാണ് കനോലി കനാൽ. പൊന്നാനിയിൽക്കൂടി ഇത് പോകുന്നു, വടകര വരെ'.
3."അടുത്തുൺപറ്റി സ്വന്തം ഗ്രാമത്തിലൊരുമാസം
മടുപ്പൻ വൈചിത്ര്യരാഹിത്യത്തിലുയിർത്തോനെ,
ഇച്ചാരുകസേലയിൽ ഭൂതകാലാഹ്ലാദത്തി-
ന്നുച്ഛിഷ്ടം നുണച്ചുകൊണ്ടിരിക്കും പാവത്താനേ' മുകളിൽക്കൊടുത്ത വരികൾക്ക് ഭംഗി കൂട്ടുന്ന ഭാഷാപരമായ ഏതെങ്കിലും രണ്ടു പ്രത്യേകതകൾ എടുത്തെഴുതുക.
4.ഭീമന്റെ മകൾ എന്നതിന് 'ഭൈമി' എന്നും രഘുവിന്റെ വംശത്തിൽ പിറന്നവൻ എന്നതിന് 'രാഘവൻ' എന്നും
ഒറ്റപ്പദമായി പ്രയോഗിക്കാമെങ്കിൽ താഴെ കൊടുത്തവയെ ഒറ്റപ്പദമാക്കുക.
• ജനകന്റെ മകൾ
• ഗാന്ധാരവംശത്തിൽ പിറന്നവൾ
5 - 6 ചോദ്യങ്ങൾക്ക് 2 സ്കോർ വീതം (2X2 = 4)
5. അടിവരയിട്ട പദങ്ങളുടെ അർത്ഥവ്യത്യാസമെഴുതുക.
അയാളാണെങ്കിൽ പേടിച്ചിട്ടൊന്നും പറയുന്നില്ല താനും.
കൊട്ടാരത്തിലേക്ക് താനും കൂടിപ്പോകുന്നതാണ് നല്ലത്.
6.'കിണറ് അടി വരെ താഴ്ന്നതോടെ ഉതുപ്പാന്റെ മടിശ്ശീലയുടെ നെല്ലിപ്പലകയും കണ്ടു',
'മടിശ്ശീലയുടെ നെല്ലിപ്പലകയും കണ്ടു' എന്ന പ്രയോഗം കഥാസന്ദർഭത്തിനു നൽകുന്ന ആശയഭംഗി വ്യക്തമാക്കുക.
7 - 12 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ ഉത്തരമെഴുതുക.
ഓരോന്നിനും 4 സ്കോർ വീതം. (5 x 4 = 20)
7.“ചോറിന്റെ നേരെയാണ് ആക്രമണം. കയ്യേറ്റക്കാർക്കാണല്ലോ ഇന്ന് സ്ഥാനം. കയ്യേറിക്കയ്യേറി എന്തായീന്നല്ലേ, ചോറിന്റെ സ്ഥാനം മുഴുവൻ മുരിഞ്ഞപ്പേരി പിടിച്ചെടുത്തു”. മുകളിൽ കൊടുത്ത പാഠഭാഗത്തെ അടിസ്ഥാനമാക്കി താഴെ കൊടുത്ത പ്രസ്താവനയുടെ സാധുത പരിശോധിക്കുക. 'ചാക്യാരുടെ ഫലിതം ചിരിക്കാൻ മാത്രമുള്ളതല്ല, ചിന്തിക്കാൻ കൂടിയുള്ളതാണ്'.
8."പട്ടിന്റെ സോക്സിൽപ്പാദം പൊതിഞ്ഞെന്നാലും നൃത്ത
പ്പാട്ടിനൊപ്പം ഷൂസും വൃഷ്ടവും ചലിപ്പിച്ചാലും
താഴോട്ടും മേലോട്ടുമായുയർന്നും താഴ്സം സദാ
പായുമീലിഫ്റ്റിന്നോട്ടം പെട്ടെന്നു നിലച്ചാലും
ചെരിപ്പില്ലാത്തോരാണെൻ സന്തത സഹചരർ,
ചരണത്തിലെച്ചർമ്മം വീണ്ടവരെൻ തോഴന്മാർ
നഗ്നപാദത്തിൽക്കാണും പാടുകളെൻ നേട്ടങ്ങൾ;
ശാശ്വതാരോഗ്യം തരുമുപ്പുനീരുറവകൾ".
•പുതുതലമുറയ്ക്കുള്ള മുന്നറിയിപ്പാണ് ഈ വരികളിലൂടെ കവി നൽകുന്നത്”. ഈ പ്രസ്താവന ശരിയോ?
വിശകലനക്കുറിപ്പെഴുതുക.
9.“ഉരുളികുന്നം എനിക്ക് വിവരിക്കാനാവാത്ത വിധമുള്ള ഒരടുപ്പം പ്രകൃതിയോടു തന്നു. ഓരോ ഇലയുടെയും, മേഘത്തിന്റെയും, കല്ലിന്റെയും, ചിലന്തിയുടെയും, ഇരുമ്പിന്റെയും, മഴത്തുള്ളിയുടെയും മട്ടുമാറ്റങ്ങൾ എനിക്ക് പരിശീലിപ്പിച്ചു തന്നു”. സക്കറിയ എന്ന എഴുത്തുകാരന്റെ സ്വന്തം ഗ്രാമജീവിതത്തെക്കുറിച്ചുള്ള തിരിച്ചറിവാണിത്. 'അടുത്തുൺ' എന്ന കവിതയിൽ ഗ്രാമവാസിയായ കവി നഗരത്തിനു നൽകുന്ന ഉത്തരം ഇങ്ങനെയാണ്. "മുക്തകണ്ഠം ഞാനിന്നു ഘോഷിപ്പു നിസ്സന്ദേഹം
മുറ്റത്തെ നിലപ്പനപ്പുവിനാറിതളത്രേ!
• രണ്ടുപേരും പങ്കുവെയ്ക്കുന്ന ഗ്രാമജീവിതാനുഭവങ്ങൾ വ്യത്യസ്തങ്ങളാണോ? സ്വന്തം അഭിപ്രായം സമർത്ഥിക്കുക.
10.അയാൾ നടന്നു കഴിഞ്ഞപ്പോൾ അറുമുഖൻ എഴുന്നേറ്റിരുന്നു കൊണ്ട് ചോദിച്ചു. "നമ്മുടെ ആകെയുള്ള ഒരു സ്വത്തായിരുന്നു ആ പുതപ്പ്. മഴക്കാലം വന്നാൽ ഇനി നമുക്കെവിടെയാണ് ഒരു രക്ഷ? അത് നീ എന്തിനവന് കൊടുത്തു”?
"അയാൾ എന്നോട് സംഗീതത്തെപ്പറ്റി സംസാരിച്ചു". ആ സ്ത്രീ പുഞ്ചിരിയോടെ പറഞ്ഞു.
•'കടലിന്റെ വക്കത്ത് ഒരു വീട് എന്ന കഥയിലെ അറുമുഖന്റെയും, ഭാര്യയുടെയും സംഭാഷണമാണിത്. ഇതിൽ
ആരുടെ അഭിപ്രായത്തോടാണ് നിങ്ങൾ യോജിക്കുന്നത്? പാഠഭാഗത്തെ അടിസ്ഥാനമാക്കി സമർത്ഥിക്കുക.
11.'നളചരിത്രത്തിലെ ഹംസം വെറും ഹംസമല്ല. അതിനു മനുഷ്യന്റെ മനസ്സ് വായിക്കാനറിയാം" ഈ അഭിപ്രായം ശരിയോ?
*'ചെറുതായില്ല ചെറുപ്പം' എന്ന പാഠഭാഗത്തെ ആസ്പദമാക്കി കുറിപ്പ് തയ്യാറാക്കുക.
12.'അർഹിക്കാത്ത കഷ്ടപ്പാടിനൊക്കെത്തന്നെയും ഉത്തരവാദികൾ തങ്ങളാണെന്നുള്ള വസ്തുതയെ മറച്ചുവെച്ച് പുരുഷന്മാർ അവരെ 'ത്യാഗിനികൾ', 'ത്യാഗിനികൾ' എന്നു കൊട്ടിയറിക്കുകയാണ്. പുരുഷന്റെ യാതൊരു
കൈച്ചെലവുമില്ലാത്ത സർട്ടിഫിക്കറ്റിൽ സ്ത്രീകൾ മയങ്ങിപ്പോകുന്നു'.
*മുണ്ടശ്ശേരിയുടെ ഈ അഭിപ്രായത്തിന് ഇന്നും പ്രസക്തിയുണ്ടോ? സ്വന്തം നിഗമനങ്ങൾ അവതരിപ്പിക്കുക.
13 -14 ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഒരു പുറത്തിൽ ഉത്തരം എഴുതുക. 6 സ്കോർ (1X 6 = 6)
13."അച്ഛനെന്താ ഫോറിനിൽ പോകാത്തത്?" ആരതി പല തവണ ചോദിച്ചു. "നരേഷ് അങ്കിൾ എത്ര പ്രാവശ്യമാണ് ലണ്ടനിലും, ന്യൂയോർക്കിലുമൊക്കെ പോകുന്നത് ...... നരേഷ് മൽഹോത്ര ഭാരതീയ ടൈംസിന്റെ ആർട്ട് ക്രിറ്റിക്കാണ്.
"നിന്റെ അച്ഛനൊരു പഴഞ്ചനാ മോളെ”
*ആർട്ട് അറ്റാക്ക് എന്ന കഥയിലെ ഒരു ഭാഗമാണിത്. ഇവിടെ ശിവരാമൻ തന്നെ സ്വയം പഴഞ്ചനെന്നു വിശേഷിപ്പിക്കുന്നതെന്തുകൊണ്ടാവും? 'പഴഞ്ചൻ', 'പരിഷ്കൃതൻ' എന്നീ സങ്കൽപ്പങ്ങൾക്ക് പുതിയ കാലം
നൽകുന്ന അർത്ഥവ്യാപ്തി കൂടി പരിഗണിച്ച് ലഘു ഉപന്യാസം തയ്യാറാക്കുക.
14."വെറും ത്യാഗിനിയുടെ പാരമ്പര്യത്തിൽ നിന്ന് സീതയെ അഭിമാനമുള്ള സ്ത്രീത്വത്തിന്റെ
പാരമ്പര്യത്തിലേക്കുയർത്തിയപ്പോൾ പഴമയുടെ വക്കാലത്ത് പിടിച്ചുകൊണ്ടിരിക്കുന്നവർ ആശാനെ കോടതി കയറ്റി
വിസ്തരിക്കണം എന്നായി. അതിന്റെ അർത്ഥം മറ്റൊന്നുമല്ല; സ്ത്രീയെ ഇനിയും പുരുഷന്റെ നിക്ഷിപ്തധനമായി വച്ചുകൊണ്ടിരിക്കണമെന്നുള്ള അഭിപ്രായക്കാരാണവർ”. മുണ്ടശ്ശേരിയുടെ ഈ നിരീക്ഷണം ശരിവയ്ക്കുന്ന തരത്തിലാണോ കുമാരനാശാൻ സീതയെ അവതരിപ്പിച്ചിരിക്കുന്നത്? 'യാത്രാമൊഴി' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി ലഘു ഉപന്യാസം തയ്യാറാക്കുക.
15.ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക. 6 സ്കോർ (1 X 6 = 6)