*ആന്ധ്രാപ്രദേശിലെ തിരുപ്പതി (വേങ്കടം) മുതൽ കന്യാകുമാരി (കുമരി) വരെയുള്ള പ്രദേശമായിരുന്നു പ്രാചീനകാലത്തെ തമിഴകം.
*പഴന്തമിഴ് പാട്ടുകളുടെ സമാഹാരങ്ങൾ സംഘസാഹിത്യം എന്നറിയപ്പെടുന്നു.
*തൊൽക്കാപ്പിയം, നറ്റിണെെ, കുറുന്തൊകെ, ഐങ്കറുനൂറ് ,പതിറ്റുപ്പത്ത്, അകനാനൂറ് ,പുറനാനൂറ്, പരിപാടൽ, കലിത്തൊകൈ, തിരുക്കുറൽ, ചിലപ്പതികാരം, മണിമേഖല തുടങ്ങിയവയാണ് സംഘകാല കൃതികൾ.
*പ്രേമസംബന്ധമായ ഇതിവൃത്തമുള്ള പാട്ടുകളെ 'അകം’ കൃതികൾ എന്ന് പറയുന്നു.
*അകനാനൂറ്, നറ്റിണെെ,ഐങ്കറുനൂറ് തുടങ്ങിയവ ഈ വിഭാഗത്തിൽപ്പെടുന്നു.
*രാജ്യതന്ത്രം, യുദ്ധം, സൈന്യം, ദാനം, കീർത്തി തുടങ്ങിയവയാണ് പുറംപാട്ടുകളുടെ വിഷയം.
*പുറനാനൂറ് ,പതിറ്റുപ്പത്ത് തുടങ്ങിയവ ഉദാഹരണം.
*തൊണ്ടെെമണ്ഡലം, ചോളം, പാണ്ഡ്യം, ചേരം, കൊങ്ങുനാട് എന്നിവയായിരുന്നു സംഘകാല തമിഴകത്തെ അഞ്ച്മണ്ഡലങ്ങൾ.
*ഇന്നത്തെ കേരളത്തിന്റെ ഭാഗമായ നാടുകൾ അന്ന് 'ചേര' മണ്ഡലത്തിലായിരുന്നു.
*തമിഴകത്തെ ഐന്തിണെെകൾ, മൂല്ലെെ, കുറിഞ്ഞി, പാലെെ, മരുതം, നെയ്തൽ എന്നിവയായിരുന്നു.
*ഭൂപ്രകൃതിക്കനുസരിച്ചായിരുന്നു ഈ വിഭജനം.
*മൂല്ലെെയിൽ കന്നുകാലികളെ വളർത്തി ജനങ്ങൾ ജീവിച്ചു.
*'കുറിഞ്ഞി'യിൽ വേട്ടയാടി ജനങ്ങൾ ജീവിച്ചു.
*'പാലൈ'യിൽ കവർച്ച നടത്തി ജനങ്ങൾ ജീവിച്ചു.
*'മരുത'ത്തിൽ കൃഷിചെയ്തു ജനങ്ങൾ ജീവിച്ചു.
* 'നെയ്തൽ’ നിലങ്ങളിൽ മീൻപിടിച്ചും ,ഉപ്പുണ്ടാക്കിയും ജനങ്ങൾ ജീവിച്ചു.
*സാധനങ്ങൾക്ക് പകരം സാധനങ്ങൾ കൈമാറ്റം ചെയ്യുന്ന സംഘകാല രീതിയാണ് നൊടുത്തൽ.
*ചേരർ, പാണ്ഡ്യർ, ചോളർ എന്നീ സംഘകാല രാജവംശങ്ങൾ 'മൂവേന്തന്മാർ' എന്ന് അറിയപ്പെട്ടു.
*ചേരന്മാരുടെ തലസ്ഥാനം മുചിരിയും.
*പാണ്ഡ്യരുടേത് മധുരെയും.
*ചോളന്മാരുടേത് ഉറൈയൂരുമായിരുന്നു.
*സംഘകാല തമിഴകത്തെ ഐന്തിണെെകൾ - മുല്ലെ, കുറിഞ്ഞി, പാലൈ, മരുതം, നെയ്തൽ.
*പുൽമേടുകളും കുറ്റിക്കാടുകളും നിറഞ്ഞവ "മുല്ലെ' ,മലകൾ നിറഞ്ഞകാട്ടുപ്രദേശങ്ങൾ 'കുറിഞ്ഞി', ഫലപുഷ്ടിയില്ലാത്ത ഊഷരഭൂമി പാലൈ ,സമുദ്രതീര പ്രദേശം 'നെയ്തൽ’.
*മരിച്ച വ്യക്തിയുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ കലത്തിന് (മൺഭരണി) നന്നങ്ങാടികൾ എന്ന് പറയുന്നു.
*സംഘകാലത്തെ പ്രധാന സാമൂഹിക സ്ഥാപനമായിരുന്നു 'മൻറം' (ഗോത്രസഭ)
*സംഘകാലത്ത് ഇന്നത്തെ കേരളഭാഗങ്ങൾ മൂന്ന് രാജവംശങ്ങളുടെ കീഴിലായിരുന്നു.
*തെക്ക് ആയ് രാജ്യം, അതിന് വടക്ക് ചേരസാമ്രാജ്യം, വടക്കേയറ്റത്ത് ഏഴിമല രാജവംശം.
*ബുദ്ധമത പ്രഭാവകാലത്ത് കേരളത്തിൽ അക്ഷര വിദ്യ ആരംഭിക്കുമ്പോൾ ചെയ്തിരുന്ന മംഗളാചരണമായിരുന്നു 'നാനംമോനം',
*ബുദ്ധവിഹാരങ്ങളായ പള്ളികളോടനുബന്ധിച്ച് വിദ്യാലയങ്ങൾ നടത്തിവന്നിരുന്നു.
*അങ്ങനെയാണ് 'പള്ളിക്കൂട'മെന്നും 'എഴുത്തുപള്ളി'യെന്നുമുള്ള പേര് ഉണ്ടായത്.
*കേരളത്തിന്റെ പ്രാചീനചരിത്രം വ്യക്തമാക്കുന്ന സംസ്കൃത ഗ്രന്ഥമാണ് കേരള മാഹാത്മ്യം.
*പരശുരാമകഥ, കേരളസൃഷ്ടി എന്നിവ ഇതിൽ വർണിച്ചിട്ടുണ്ട്. '
*യവനപ്രിയ' (യവനന്മാർക്ക് പ്രിയപ്പെട്ടത്) എന്നറിയപ്പെട്ടത് കുരുമുളകാണ്.
*തമിഴ് സംസ്കൃതസാഹിത്യത്തിൽ ഗ്രീക്കുകാർ, റോമക്കാർ, പേർഷ്യക്കാർ, അറബികൾ എന്നിവരെ പൊതുവെ യവനർ എന്നാണ് പരാമർശിച്ചിട്ടുള്ളത്.
*തിണ്ടിസ്, ബറക്കേ (പുറക്കാട്), നെൽക്കിണ്ട എന്നിവയും പ്രധാന തുറമുഖങ്ങളായിരുന്നു.
* ചേരന്മാരെപ്പറ്റി വർണിക്കുന്ന സംഘകൃതിയാണ് ‘പതിറ്റുപ്പത്ത്’.
* 'കടൽ പിറകൊട്ടിയ' എന്ന ബിരുദമുള്ള ചേരരാജാവാണ് വേൽ കൊഴുകുട്ടുവൻ,
*പോർനിലത്തിലെ വിജയാഘോഷങ്ങളിൽ കൈയിൽ വാളുമേന്തി നൃത്തമാടിയ യുവരാജാവാണ് ആടുകോട് പാട്ടുച്ചേരലാതൻ.
*വഞ്ചിമുതൂർ ആയിരുന്നു ഒന്നാം ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനം.
*രണ്ടാം ചേരസാമ്രാജ്യം എന്നു വിളിച്ചത് എ.ഡി. 800 മുതൽ1102 വരെ മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ച കുലശേഖരന്മാരെയാണ്
*കുലശേഖര ഭരണകാലത്താണ് പെരിയാർ തീരത്ത് ശ്രീശങ്കരൻ ജനിച്ചത്. (ജീവിതകാലം എ.ഡി. 788-820) എന്ന് കണക്കാക്കപ്പെടുന്നു.
*തെക്ക് ശൃംഗേരിയിൽ ശാരദാമഠം, കിഴക്ക് പുരിയിൽ ഗോവർധനപീഠം, വടക്ക് ബദരീനാഥിൽ ജ്യോതിർപീഠം, പടിഞ്ഞാറ് ദ്വാരകയിൽ കാളീപീഠം എന്നിവ ശങ്കരാചാര്യർ സ്ഥാപിച്ചവയാണ്.
*കേരളത്തിൽ ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങളാണ് തൃശ്ശൂരിലെ വടക്കേമഠം, നടുവിലെ മഠം, എടയിലെമഠം, തെക്കേമഠം എന്നിവ.
*തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽവെച്ച് ശങ്കരാചാര്യർ സമാധിയായി.
*വിവേകചുഢാമണി,സൗന്ദര്യലഹരി, ശിവാനന്ദലഹരി എന്നിവ ശങ്കരാചാര്യരുടെ കൃതികളാണ്.
*പ്രച്ഛന്നബുദ്ധൻ' എന്ന് വിളിക്കുന്നത് ശങ്കരാചാര്യരെയാണ്
*പഴയകാല കേരളത്തിലെ ഏറ്റവും പ്രധാന തുറമുഖം മുസിരിസ്(കൊടുങ്ങല്ലൂർ) ആയിരുന്നു.
*വാല്മീകിരാമാണയത്തിൽ 'മുരചീപത്തന'മെന്നും തമിഴ്കൃതികളിൽ 'മുചിറി' എന്നും ഇത് പരാമർശിച്ചിട്ടുണ്ട്,
*മകോതൈ, മഹോദയപുരം, മഹോദയപട്ടണം എന്നീ പേരുകളിലും പിൽക്കാലത്ത് മുസിരിസ് അറിയപ്പെട്ടു.
പതിനെട്ടരക്കവികൾ
*പതിനെട്ടരക്കവികൾ എന്നറിയപ്പെട്ട 18 കവികൾ സാമൂതിരി മാനവിക്രമന്റെ സദസ്യരായിരുന്നു.
*18 കവികളിൽ പുനം നമ്പൂതിരി മാത്രമായിരുന്നു മലയാളകവി
*അഞ്ചുവണ്ണം, മണിഗ്രാമം, വളഞ്ചിയർ, നാനാദേശികൾ എന്നിവ കുലശേഖര ഭരണകാലത്തെ വണിക്സംഘങ്ങളാണ്.
* 'കുന്നലക്കോനാതിരി', 'ശെെലാബ്ദീശ്വരൻ' എന്നീ ബിരുദങ്ങൾ സ്വീകരിച്ച ഭരണാധികാരികളായിരുന്നു കോഴിക്കോട് സാമൂതിരിമാർ.
*'പൂന്തുറക്കോൻ', 'ഏർളാതിരി', 'നെടിയിരുപ്പുമൂപ്പൻ' എന്നും സാമൂതിരി അറിയപ്പെട്ടു.
*സാമൂതിരിമാരുടെ സ്ഥാനാരോഹണച്ചടങ്ങ് ‘അരിയിട്ടുവാഴ്ച' എന്നറിയപ്പെട്ടു.
*മരിച്ച സാമൂതിരിയുടെ അടിയന്തിരത്തിന് 'തിരുവന്തളി' എന്നാണ് പറഞ്ഞിരുന്നത്.
*കോഴിക്കോട് സാമൂതിരിയുട മന്ത്രിമുഖ്യൻ 'മങ്ങാട്ടച്ചൻ' എന്നറിയപ്പെട്ടിരുന്നു.
*കേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശമായിരുന്നു അറയ്ക്കൽ.
*ഭരണാധികാരി പുരുഷനെങ്കിൽ ആലിരാജാവ് എന്നും സ്ത്രീയെങ്കിൽ അറയ്കൽ ബീവി എന്നുമാണ് സ്ഥാനപ്പേര്.
നൂറ്റാണ്ടുയുദ്ധം
*പതിനൊന്നാം നൂറ്റാണ്ടു മുഴുവൻ തുടർന്ന ചേരചോള യുദ്ധമാണ് നൂറ്റാണ്ടുയുദ്ധം.
*ചേരന്മാർ യുദ്ധത്തിൽ വിജയിച്ചെങ്കിലും ചേരസാമ്രാജ്യം ഇതോടെ ശിഥിലമായി.
അടിമത്തനിരോധനം
*1792-ൽ മലബാർ കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ബ്രിട്ടീഷ് മലബാറിൽ അടിമകളെ വിൽക്കുന്നതും വാങ്ങുന്നതും കുറ്റകരമാക്കി.
*തിരുവിതാംകൂറിൽ അടിമവ്യാപാരം നിർത്തലാക്കിക്കൊണ്ടുള്ള ആദ്യ ഉത്തരവ് പുറപ്പെടുവിച്ചത് 1812 ഡിസംബർ 5-ന് റാണി ഗൗരി ലക്ഷ്മീബായിയാണ്
*കൊച്ചിയിൽ ദിവാൻ മൺട്രോയാണ് അടിമത്തനിരോധന നടപടികൾക്ക് തുടക്കം കുറിച്ചത്.
മൂഴിക്കുളം കച്ചം
*കുലശേഖര ഭരണകാലത്ത് ക്ഷേത്രകാര്യങ്ങളുടെ നിർവഹണത്തെയും ക്ഷേത്രംവക സ്വത്തിന്റെ ഭരണത്തെയും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും 'കച്ചങ്ങൾ' എന്നറിയപ്പെട്ടു.
*ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് മൂഴിക്കുളം ‘കച്ചം' ആയിരുന്നു.
ആഴ്വാഞ്ചേരി തമ്പ്രാക്കൾ
*കേരളീയ ബ്രാഹ്മണരിൽ അഗ്രഗണ്യരായ ആഴ്വാഞ്ചേരി തബ്രാക്കളുടെ ആസ്ഥാനം തിരുനാവായയ്ക്കുടുത്ത് ആതവനാട് ആയിരുന്നു.
പോർച്ചുഗീസുകാർ.
*1498 മെയ് 20-നാണ് വാസ്കോഡഗാമയുടെ നേതൃത്വത്തിൽ പോർച്ചുഗീസ് വ്യാപാരികളുടെസംഘം കാപ്പാട് എത്തിയത്.
*പോർച്ചുഗീസ് രാജാവായ ഡോം മാനുവൽ ഒന്നാമന്റെ പ്രോത്സാഹനത്തോടെയാണ് ഗാമ കപ്പലിൽഎത്തിച്ചേർന്നത്.
*1498 നവംബറിൽ കണ്ണൂരിൽനിന്ന് പുറപ്പെട്ട ഗാമ 1499-ൽ ലിസ്ബണിൽ തിരിച്ചെത്തി.
*ഗാമയുടെ പിൻഗാമിയായി പെഡ്രോ അൽവാരിസ് കബ്രാൾ 1500-ൽ കൊച്ചിയിലെത്തി.
*1502-ൽ പോർച്ചുഗീസ് രാജാവ് ഗാമയെ വീണ്ടും ഇന്ത്യയിലേക്കയച്ചു.
*1503-ൽ ഫ്രാൻസിസ്കോ ആൽബുക്വെക്കിന്റെ കീഴിൽ മറ്റൊരു പോർച്ചുഗീസ് നാവികസംഘം കൊച്ചിയിലെത്തി.
*കിഴക്കൻ ദേശത്തെ പോർച്ചുഗീസ് പ്രദേശങ്ങളുടെ ആദ്യത്തെ രാജ പ്രതിനിധിയായി (വൈസ്രോയി)
*1505-ൽ ഫ്രാൻസിസ്കോ അൽമേഡ നിയമിക്കപ്പെട്ടു.
*കണ്ണൂരിൽ സെൻ്റ് ആൻജലേ കോട്ട നിർമിച്ചത് അദ്ദേഹമാണ്.
*1524-ൽ മൂന്നാമതും ഇന്ത്യയിലെത്തിയ വാസ്കോ ഡഗാമ അതേവർഷം ഡിസംബർ 24-ന് കൊച്ചിയിൽ അന്തരിച്ചു.
*ഫോർട്ട് കൊച്ചിയിലെ സെൻ്റ് ഫ്രാൻസിസ് പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു.
*1539-ൽ ഭൗതികാവയശിഷ്ടംപോർച്ചുഗലിലെ ജെറോന്നിമസ് കത്തീഡ്രലിലേക്ക് മാറ്റി സംസ്കരിച്ചു.
*കൊച്ചി രാജാവിന്റെ അനുമതിയോടെ വൈപ്പിൻ ദ്വീപിൽ 1503 ഡിസംബർ 1-ന് നിർമാണം പൂർത്തിയായ മാനുവൽ കോട്ടയാണ് ഇന്ത്യയിൽ യൂറോപ്യന്മാർ നിർമിച്ച ആദ്യ കോട്ട.
*പോർച്ചുഗൽ രാജാവി ന്റെ ബഹുമാനാർഥമാണ് ഈ കോട്ടയ്ക്ക് ‘മാനുവൽ കോട്ട’ (fort manuel) എന്നു പേരിട്ടത്.
ചാലിയം കോട്ട
*1531-ൽ പോർച്ചുഗീസുകാർ താനൂർ രാജാവിന്റെ അധീനതയിലുള്ള ചാലിയത്ത് നിർമിച്ച കോട്ടയാണ് ‘സാമൂതിരിയുടെ കണ്ംത്തിലേക്ക് നീട്ടിയ പീരങ്കി ‘ എന്ന് വിശേഷിപ്പിക്കപ്പെട്ടത്.
കുഞ്ഞാലിമാർ
*1595-ൽ കുഞ്ഞാലി നാലാമൻ മരയ്ക്കാർമാരുടെ തലവനായി.
* അദ്ദേഹം കോട്ടയ്ക്കൽ കോട്ട ബലപ്പെടുത്തുകയും 'മുസ്ലിങ്ങളുടെ (മൂറുകളുടെ) രാജാവ് 'ഇന്ത്യൻ സമുദ്രങ്ങളുടെ അധിനായകൻ' എന്നീ ബിരുദങ്ങൾ സ്വീകരിക്കുകയും ചെയ്തു.
പോർച്ചുഗീസ് ബന്ധത്തിന്റെ ഫലങ്ങൾ
*കശുവണ്ടി, പുകയില, പപ്പായ, ആത്തിക്ക, മുളക് തുടങ്ങിയവ ഇന്ത്യയിൽ പ്രചരിച്ചു.
*കേരളത്തിൽ അച്ചടി നടപ്പാക്കി.
* കഥകളിയുടെ ക്രിസ്തീയാനുകരണമായ ചവിട്ടുനാടകം ആവിർഭവിച്ചു.
*കുശിനികൾ, പുതിയ രീതിയിലുള്ള പോർട്ടിക്കോ, വരാന്ത, വിജാഗിരി പിടിപ്പിച്ച വാതിലുകൾ ഉൾപ്പെടെയുള്ള ഗൃഹനിർമാണം അവതരിപ്പിക്കപ്പെട്ടു.
*ഇസ്തിരി, റാന്തൽ, റേന്ത, പാതിരി, വികാരി, കൊന്ത, , വെന്തിങ്ങ, ചിന്തേര് തുടങ്ങിയ പദങ്ങൾ പോർച്ചു ഗീസ് സംഭാവനയാണ്.
ഡച്ചുകാർ.
*നെതർലൻഡ്സ് അഥവാ ഹോളണ്ട് എന്നറിയപ്പെടുന്ന രാജ്യത്തെ ജനങ്ങളാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത്.
*1602-ൽ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായി.
*1678 മുതൽ 1728 വരെയായിരുന്നു കേരളത്തിൽ ഡച്ച് ശക്തിയുടെ പ്രതാപകാലം.
*1741 ആഗസ്ത് 10-ന് നടന്ന കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ ഡച്ചുകാരെ പരാജയപ്പെടുത്തി.
ഹോർത്തുസ് മലബാറിക്കുസ്.
*ഡച്ച് തലസ്ഥാനമായ ആംസ്റ്റർഡാമിൽനിന്ന് 12വാല്യങ്ങളിലായി 1678-നും 1703-നും ഇടയ്ക്ക് പ്രസിദ്ധപ്പെടുത്തിയ സസ്യശാസ്ത്രഗ്രന്ഥം.
*മലയാള ലിപി അച്ചടിച്ച ആദ്യഗ്രന്ഥമാണിത്.
*794ചിത്രങ്ങളടങ്ങിയ ഗ്രന്ഥം'കേരളാരാമം" എന്നു അറിയപ്പെടുന്നു.
*ഡച്ച് ഗവർണറായിരുന്ന അഡ്മിറൽ വാൻറീഡി ന്റെ നേതൃത്വത്തിൽ മാത്യുസ് എന്ന കാർമലൈറ്റ് സന്യാസിയും രംഗഭട്ട്, അപ്പുഭട്ട്, വിനായകഭട്ട് എന്നീ ഗ്രൗഢസാരസ്വത ബ്രാഹ്മണരും ഇട്ടി അച്ചുതൻ എന്ന് ചേർത്തല സ്വദേശിയായ ഈഴവ വൈദ്യനും ഗ്രന്ഥരചനയിൽ പങ്കുവഹിച്ചു.
എട്ടര യോഗവും എട്ടു വീട്ടിൽ പിള്ളമാരും
*തിരുവന്തപുരത്തെ ശ്രീ പന്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഭരണകാര്യങ്ങൾക്കു ചുമതലപ്പെട്ടിരുന്ന സമിതിയായിരുന്നു ‘എട്ടരയോഗം’
*യോഗക്കാർ ക്ഷേത്രവക സ്വത്തുക്കൾ എട്ടായി ഭാ ഗിച്ച് കരം പിരിക്കുന്നതിനും മറ്റുമായി ഒാരോ ഭാഗ വും ഓരോ നായർ മാടമ്പിമാരെ ഏല്പിച്ചു. ഇവർ "എട്ടുവീട്ടിൽപിള്ളമാർ' എന്ന പേരിൽ പ്രസിദ്ധരായി.
തൃപ്പടിദാനം
*മാർത്താണ്ഡവർമ 1729-ൽതിരുവിതാംകൂറിന്റെ (വേണാട്) ഭരണാധികാരിയായി.
*അയൽരാജ്യങ്ങൾ വെട്ടിപ്പിടിച്ചു വിസ്തൃതമാക്കിയ രാജ്യം 1750 ജനുവരി 8-ന് ശ്രീപത്മനാഭസ്വാമിക്കു സമർപ്പിച്ചു.
*ഇത് തൃപ്പടിദാനം' എന്നറിയപ്പെടുന്നു.
*മാർത്താണ്ഡവർമയാണ് തിരുവിതാംകൂറിൽ'പതിവുകണക്ക് (ബജറ്റ്) നടപ്പാക്കിയത്.
*മാർത്താണ്ഡവർമയുടെ വിശ്വസ്തനായ മന്ത്രിയായിരുന്നു രാമയ്യൻദളവ.
*ഉണ്ണായിവാര്യർ, കുഞ്ചൻനമ്പ്യാർ, രാമപുരത്തുവാരിയർ എന്നിവർ മാർത്താണ്ഡവർമയുടെ പണ്ഡിത സദസ്സിൽ അംഗങ്ങളായിരുന്നു.
*പുരാണത്തിലെ കാർത്തവീര്യാർജുനന്മാരുമായി ബന്ധപ്പെട്ട പൂജാവിധികളെ മാതൃകയാക്കി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ഭദ്രദീപവും മുറജപവും ആരംഭിച്ചത് മാർത്താണ്ഡവർമയാണ്.
*ആധുനിക തിരുവിതാംകൂറിന്റെ ശില്പി' എന്നു വിശേഷിപ്പിക്കപ്പെടുന്നത് മാർത്താണ്ഡവർമയാണ്
*ആധുനിക കൊച്ചിയുടെ നിർമാതാവ് കൊച്ചിയിലെ മാർത്താണ്ഡവർമ' എന്നിങ്ങനെ വിശേഷിപ്പി ക്കപ്പെടുന്നത് ശക്തൻ തമ്പുരാനാണ്.
*കേരളത്തിൽ ആദ്യം എത്തിയ ഇംഗ്ലീഷുകാരൻ മാസ്റ്റർ റാൽഫ് ഫിച്ച്(1583) ആണ്.
*ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ പ്രതിനിധിയായി 1615-ൽ കേരളത്തിലെത്തിയ ക്യാപ്റ്റൻ വില്യം കീലിങ് സാമൂതിരിയെ സന്ദർശിച്ച് വ്യാപാര ഉടമ്പടിയിൽ ഒപ്പുവെച്ചു.
*വിഴിഞ്ഞത്തും (1644), തലശ്ശേരിയിലും (1682), അഞ്ചുതെങ്ങിലും (1684) പാണ്ടികശാലകൾ സ്ഥാപിക്കാൻ കമ്പനിക്കു അനുവാദം ലഭിച്ചു.
*പിന്നീട് അഞ്ചുതെങ്ങിൽ ഒരു കോട്ട നിർമിക്കാനുള്ള അനുവാദം 1690-ൽ നേടി.
*1721 ഏപ്രിൽ 15-ന് ആറ്റിങ്ങൽ റാണിക്കു സമ്മാനങ്ങളുമായി പോകുകയായിരുന്ന 140-ഓളം പേരുള്ള ഇംഗ്ലീഷ് സംഘത്തെ നാട്ടുകാർ വധിച്ചു.
*ഇത് ആറ്റിങ്ങൽ കലാപം എന്നറിയപ്പെടുന്നു.
*ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപമായാണ് ആറ്റിങ്ങൽ കലാപം പരിഗണിക്കപ്പെടുന്നത്.
പറങ്കികൾ, ലന്തക്കാർ
*കേരള ചരിത്രരേഖകളിൽ പോർച്ചുഗീസുകാരെ ‘പറങ്കികൾ' എന്നും ഡച്ചുകാരെ 'ലന്തക്കാർ എന്നും ഫ്രഞ്ചുകാരെ 'പരന്ത്രീസുകാർ" എന്നും പരാമർശിച്ചിട്ടുണ്ട്.
സ്വാതിതിരുനാൾ
*ആധുനിക തിരുവിതാംകൂറിന്റെ സുവർണകാലം.
*ജനിച്ചപ്പോൾ തന്നെ ഹംസനാവകാശിയായതിനാൽ 'ഗർഭശ്രീമാൻ' എന്നറിയപ്പെട്ടു
*സ്വാതിതിരുനാൾ കുഞ്ഞായിരിക്കുമ്പോൾ കൊട്ടാരം,കവി ഇരയിമ്മൻ തമ്പി ഇദ്ദേഹത്തെ നോക്കി "ഓമനത്തിങ്കൾക്കിടാവോ" എന്ന താരാട്ടു രചിച്ചത്
ശ്രീചിത്തിരതിരുനാൾ ബലരാമവർമ
*തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ബലരാമവർമ
*തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാൾ ബാലരാമവർമയാണ് (1933-1949).
* തിരുവിതാംകൂർ നിയമനിർമാണസഭയെ ശ്രീ മൂലം അസംബ്ലി, ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിൽ എന്നീ രണ്ടുമണ്ഡലങ്ങളായി പരിഷ്കരിച്ചത് ബാലരാമവർമയാണ്.
*പള്ളിവാസൽ ജലവൈദ്യുതി, സ്റ്റേറ്റ് ട്രാൻസ്‌പോർട് സർവീസ്, തിരുവിതാംകൂർ സർവകലാശാല തുടങ്ങിയവ ഇക്കാലത്തു ആരംഭിച്ചു.
*ക്ഷേത്രപ്രവേശനവിളംബരം (1936) ഉത്തരവാദപ്രക്ഷോഭം തുടങ്ങിയവയും ശ്രീചിത്തിരതിരുനാളിന്റെ ഭരണകാലത്തായിരുന്നു
*ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ഭരണ കാര്യങ്ങളിൽ സഹായിച്ചു.
*തിരു-കൊച്ചി സംസ്ഥാന രൂപവത്കരണത്തോടെ രാജപ്രമുഖനായി.
*കേരള സംസ്ഥാന രൂപവത്കരണത്തോടെ ഔദ്യോഗിക പദവി അവസാനിച്ചു.
നിവർത്തനപ്രക്ഷോഭം:
*സർക്കാറുദ്യോഗങ്ങളിലും നിയമസഭയിലും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂറിലെ മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങൾ നടത്തിയ പ്രക്ഷോഭമാണ് നിവർത്തനപ്രക്ഷോഭം
*സി കേശവൻ ,പി.കെ.കുഞ്ഞ്, എൻ.സി. ജോസഫ് എന്നിവർ ആയിരുന്ന് നേതാക്കന്മാർ
*പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1935 മെയ11 നു കോഴഞ്ചേരിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തി സി കേശവൻ അറസ്റ് ചെയ്യപ്പെട്ടു
പണ്ടാരപ്പാട്ട വിളംബരം
*സർക്കാർ വക (പണ്ടാരം വക) ഭൂമിയിലെ കുടിയാന്മാർക്ക് അവർ കൃഷിചെയ്യുന്ന ഭൂമി സ്വന്തമായി നൽകിക്കൊണ്ട്.
*ആയില്യം തിരുനാൾ മഹാരാജാവ് 1865-ൽ പുറപ്പെടുവിച്ച വിളംബരമാണ് പണ്ടാരപ്പാട്ട വിളംബരം.
തിരു-കൊച്ചി സംയോജനം
1949 ജൂലായ് 1-ന് തിരുവിതാംകൂറും കൊച്ചിയും സംയോജിക്കപ്പെട്ട് തിരു-കൊച്ചി സംസ്ഥാനം രൂപംകൊണ്ടു.
*തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖനായി.
*കൊച്ചി മഹാരാജാവ് രാമവർമ പരീക്ഷിത്തമ്പുരാൻ 'സമസ്താവകാശങ്ങളും ത്യജിക്കാൻ' സ്വയം സന്നദ്ധനായി.
*തിരുവിതാംകൂർ മുഖ്യ മന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ള ആദ്യ മുഖ്യമന്ത്രിയായി
*സ്പീക്കറായത് ടി.എം. വർഗീസ്
*സംസ്ഥാനത്തിന്റെ ആസ്ഥാനം തിരുവനന്തപുരത്തും ഹൈക്കോടതി എറണാകുളത്തുമായി നിശ്ചയിക്കപ്പെട്ടു.
ഐക്യകേരളം
*1956 നവംബർ 1-ന് മറ്റ് 13 ഭാഷാ സംസ്ഥാനങ്ങൾക്കും 6 കേന്ദ്രഭരണ പ്രദേശങ്ങൾക്കുമൊപ്പം കേരള സംസ്ഥാനം നിലവിൽ വന്നു.
*രാജപ്രമുഖനുപകരം ഗവർണർ നിയമിതനായി.
*ഡോ.ബി.രാമകൃഷ്ണറാവു ആദ്യഗവർണറായി.
*1957-ലെ പൊതു തിരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തി.
*1957 ഏപ്രിൽ 5-ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി കേരളത്തിലെ പ്രഥമ ജനകീയ മന്ത്രി സഭ അധികാരമേറ്റു.