Kerala PSC Last Grade Servants (Model Answer Keys - V)
Kerala PSC Last Grade Servants (Model Answer Keys - V)
Kerala PSC Last Grade Servants
Model Answer Keys - V
1.
Ans : B
കേരള ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ മലയാള ഗ്രന്ഥം ഗുണ്ടർട്ടിന്റെ കേരളപ്പഴമയാണ് (1868). കേരളവ്യാസൻ എന്നറിയപ്പെടുന്നത് - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. കേരളകാളിദാസൻ എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്നത് - കേരളവർമ്മ വലിയ കോയിത്തമ്പുരാൻ.
2.
Ans: A
എൽപാസ്സോ പവർ പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല - കണ്ണൂർ
ഏറ്റവും സമുദ്ര തീരമുള്ള കേരളത്തിലെ ജില്ല - കണ്ണൂർ കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള താലൂക്ക് - കോഴിക്കോട്
3.
Ans : C
കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി ആയ കല്ലട പദ്ധതിയുടെ പ്രധാന അണക്കെട്ടാണ്
പരപ്പാർ ഡാം, ഒറ്റക്കൽ തടയണ എന്നിവ.കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - പീച്ചി കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി - മലമ്പുഴ
4.
Ans : A
കേരള സംസ്ഥാനത്തിലെ 12 ആം ജില്ലയാണ് വയനാട് സൈലെന്റ്വാലി സ്ഥിതിചെയ്യുന്ന ജില്ല - പാലക്കാട്
മുല്ലപ്പെരിയാർ സ്ഥിതിചെയ്യുന്ന ജില്ല - ഇടുക്കി
5.
Ans: B
വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ദ്വീപ് - പാതിരാമണൽ ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യദ്വീപ് - മാജുലി
6.
Ans: A
'പുലയരുടെ രാജാവ് ' എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.
ശ്രീനാരായണഗുരു ജനിച്ച സ്ഥലം - ചെമ്പഴന്തി
ചട്ടമ്പിസ്വാമികൾ ജനിച്ച സ്ഥലം - കണ്ണമൂല
7.
Ans : D
കേരളത്തിന്റെ ചിറാപുഞ്ചി എന്ന പേരിലും നേര്യമംഗലം അറിയപ്പെടുന്നു.
8.
Ans : A
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് മണ്ണുത്തി. ഇന്തോ സ്വിസ്(കാറ്റിൽ ആന്റ് ഫോഡർ ഡവലപ്പ്മെന്റ്) പ്രോജക്ട് എവിടെയാണ് - മാട്ടുപ്പെട്ടി.കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര
വാഗാൺ മെമ്മോറിയൽ ടൌൺ ഹാൾ എവിടെയാണ് - തിരൂർ
9.
Ans : B
1924-25 കാലഘട്ടത്തിലാണ് വൈക്കം സത്യാഗ്രഹം നടന്നത്. വൈക്കം ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം .
10.
Ans : C
കബനി, ഭവാനി, പാമ്പാർ എന്നിവയാണ് കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്നു നദികൾ
11.
Ans : C
തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ദിവാനായിരുന്നു സർ ചേത്തുപ്പട്ടു പട്ടാഭിരാമ രാമസ്വാമി അയ്യർ. മാർത്താണ്ഡവർമ്മയുടെ മുഖ്യമന്ത്രിയാരായിരുന്നു രാമയ്യൻ ദളവ.
വേലുത്തമ്പി ദളവ കണ്ടറ വിളമ്പരം നടത്തിയ വർഷം 1809 ജനുവരി 11
4.
ആലപ്പുഴ തുറമുഖം നിർമ്മിച്ചത് - രാജാ കേശവദാസൻ
12.
Ans : C
മാർത്താണ്ഡവർമ്മ, രാമരാജബഹദൂർ, ധർമ്മരാജാ എന്നീ ചചരിത്രഖ്യായികകളുടെ രചയിതാവുകൂടിയാണ് സി.വി.രാമൻപിള്ള.
ഇന്ദുലേഖ രചിച്ചത് - ഒ.ചന്തുമേനോൻ
13.
Ans: D
'മലയാള സിനിമയുടെ പിതാവ് ' എന്നും അദ്ദേഹത്തെ യപ്പെട്ടിരുന്നു
14.
Ans: A
ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയത് 1967-ൽ കേരളത്തിലാണ്.
1968-ജനുവരി 26 നായിരുന്നു ആദ്യ നറുക്കെടുപ്പ്
ഒന്നാം സമ്മാനം 50,000 രൂപയായിരുന്നു.
15.
Ans: B
1904-ഓക്ടോബർ -2 ഉത്തർപ്രദേശിലെ മുഗൾ സാരായിലാണ് ലാൽ ബഹാദൂർശാസ്ത്രി ജനിച്ചത് (ഗാന്ധിജി ജനിച്ചത് 1869 ഒക്ടോബർ 2-ന് ഗുജറാത്തിലെ പോർബന്ദർ എന്ന സ്ഥലത്ത്). 1964-66 കാലഘട്ടത്തിലാണ് ലാൽ ബഹാദൂർശാസ്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നത്.
16.
Ans: B
വേപ്പിന്റെ ജന്മദേശമായി പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത് ഇന്ത്യയും, ബർമ്മയുമാണ്.
17.
Ans: B
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും, വലുതുമായ സസ്യശാസ്ത്ര ഉദ്യാനമാണ് പശ്ചിമബംഗാളിലെ ഹൗറയിലുള്ള ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡൻ (കൽക്കട്ട ബൊട്ടാണിക്കൽ ഗാർഡൻ).
18.
Ans: B
ഫത്തേപ്പൂർ സിക്രി നിലവിൽ ഉത്തർപ്രദേശിലാണ്.
19.
Ans: B
സരസ്വതി സമ്മാനം ലഭിച്ച ആദ്യ മലയാളി വനിത - ശ്രീമതി ബാലാമണിയമ്മ
2012 ലെ എഴുത്തച്ഛൻ അവാർഡിന് അർഹനായത് - ആറ്റൂർ രവിവർമ്മ
2010 ലെ എഴുത്തച്ചൻ പുരസ്കാരം നേടിയത് ആര് - എം . ലീലാവതി
20.
Ans: D
1829 ഡിസംബർ 4 നാണ് സതി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. വില്യം ബെൻറിക്കിന്റെ ഭരണകാലത്താണ് പേർഷ്യനു പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയത്.
21.
Ans: B
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറലും മൗണ്ട് ബാറ്റൺ ആയിരുന്നു
22.
Ans: B
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു നർഗീസ് ദത്ത്
1935-ൽ 6 വയസ്സുള്ളപ്പോഴാണ് നർഗീസ് ആദ്യമായി അഭിനയിക്കുന്നത്
23.
Ans: B
24.
Ans: C
വിന്ധ്യാനിരകളുടെ കിഴക്ക് ഭാഗമാണ് ഖൈമൂർ കുന്നുകൾ എന്നറിയപ്പെടുന്നത്.ചമ്പൽ, ബേട്ടുവ എന്നീ നദികളും നർമ്മദാ നദിയുടെ പോഷകനദികളും ഈ നിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്.
25.
Ans: D
26.
Ans: A
1766-ൽ റോബർട്ട് ക്ലൈവിന്റെ ഭരണകാലത്താണ് ഇന്ത്യയിൽ തപാൽ സംവിധാനം വിലവിൽ വന്നത്.
27.
Ans: C
28.
Ans: B
1999-ലാണ് ഗാന്ധി സമാധാന പുരസ്കാരം ബാബാ ആംതെയ്ക്കു ലഭിച്ചത്. ബാബാ ആംതെയുടെ പൂർണനാമം - മുരളീധർ ദേവീദാസ് ആംതെ. 1995-ൽ ആദ്യമായി ഗാന്ധി സമാധാന പുരസ്കാരം നൽകിയത് ടാൻസാനിയയുടെ രാഷ്ട്രപിതാവായ ജൂലിയസ് നരേരയ്ക്കാണ്.
29.
Ans: C
രാമോജി ഫിലിം സിറ്റി (ഹൈദരാബാദ്) ലോകത്തിലെ ഏറ്റവും വലിയ ഏകീകൃത ഫിലിം സ്റ്റുഡിയോ 1996ലാണ് തുറന്നത്.
30.
Ans: C
1941-ലാണ് ഇന്ത്യയിലെ പ്രധാന ഫുട്ബോൾ ടൂർണമെന്റുകളിലൊന്നായ സന്തോഷ് ട്രോഫി ആരംഭിച്ചത്.
31.
Ans: A
കാമെല്ലിയ സിനെൻസിസ് എന്നതാണ് തേയിലയുടെ ശാസ്ത്രീയ നാമം. തേയിലയുടെ ജൻമദേഷമായി കരുതുന്നത് ചൈനയിലെ യുന്നാൻ പ്രാവശ്യയാണ്
32.
Ans: C
അഞ്ച് വളയങ്ങൾ 5 ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു.
നിറങ്ങൾ - ഭൂഖണ്ഡങ്ങൾ
മഞ്ഞ - ഏഷ്യ
കറുപ്പ് - ആഫ്രിക്ക
നീല - യൂറോപ്പ്
പച്ച - ഓസ്ട്രേലിയ
ചുവപ്പ് - അമേരിക്ക
33.
Ans: A
17-ആം നൂറ്റാണ്ടിലാണ് മയൂരസിംഹാസനം ഷാജഹാൻ ചക്രവർത്തിക്കായി നിർമ്മിച്ചത്. ഇതിൽ കോഹിനൂർ രത്നവും പതിച്ചിരുന്നതായി പറയപ്പെടുന്നു. 1739-ൽ ഇന്ത്യയെ ആക്രമിച്ച പേർഷ്യൻ ഭരണാധികാരിയായ നാദിർഷയാണ് സിംഹാസനം ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടു പോയത്.
34.
Ans: C
ഇംഗ്ലണ്ടിന്റെ രാഷ്ട്രകവിയെന്ന പേരിലും അറിയപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ച ദുരന്തനാടകങ്ങളായ കിങ് ലിയർ, ഹാംലെറ്റ്, മാക്ബെത്ത് തുടങ്ങിയവ അദ്ദേഹത്തിന്റേതാണ്.
35.
Ans: A
ഗണിതജ്ഞരിലെ രാജകുമാരൻ എമ്മറിയപ്പെടുന്ന കാൾ ഫ്രഡറിക്ക് ഗൗസാണ് ഗണിതത്തെ ഇപ്രകാരം വിശേഷിപ്പിച്ചത്.
36.
Ans: D
കുങ്കുമച്ചെടിയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കുങ്കമം (Saffron). കുങ്കുമത്തിന്റെ സ്വദേശം തെക്കുപടിഞ്ഞാറൻ ഏഷ്യ ഔഷധസസ്യമായും കുങ്കുമം ഉപയോഗിച്ചു വരുന്നു.
37.
Ans: B
38.
Ans: A
പുളിപ്പുള്ള പഴങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യത്തെ ജീവകമാണിത്.
39.
Ans: B
കെ.ആർ. നാരായണൻ ഇന്ത്യയുടെ 12- മത്തെ രാഷ്ട്രപതിയായിരുന്നു.
40.
Ans: C
പാലുൽപ്പാദന ശേഷിയുള്ള പക്ഷി - പ്രാവ്
41.
Ans: C
അടുത്തുള്ള വസ്തുക്കൾ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും, ദൂരെയുള്ള വസ്തുക്കൾ ശരിയായി
കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്.
42.
Ans:C
സോഡിയം സിട്രേറ്റ് എന്ന രാസവസ്തുവാണ് രക്ത ബാങ്കുകളിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ
ഉപയോഗിക്കുന്നത്. നാലു ഡിഗ്രി സെൽഷ്യസിൽ പ്രത്യേക സംവിധാനമുള്ള ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത്.
43.
Ans: A
ഭൂപടത്തിന്റെ നിർമ്മാണത്തെ കുറിക്കുന്ന ശാസ്ത്രശാഖയാണ് കാർട്ടോഗ്രാഫി.
സ്റ്റീരിയോഗ്രാഫി - ത്രിമാന ചിത്രങ്ങളെക്കുറിച്ചുള്ള പഠനം കാർഡിയോഗ്രാഫി - ഹൃദയത്തെക്കുറിച്ചുള്ള പഠനം
അനിമോഗ്രാഫി -കാറ്റിനെക്കുറിച്ചുള്ള പഠനം
44.
Ans: C
1452 ഏപ്രിൽ 15 ന് ഇറ്റലിയിലെ ഫ്ലോറൻസ് പ്രവിശ്യയിലെ അഗിയാനോ എന്ന ഗ്രാമത്തിലാണ് ലിയനാഡോ ഡാവിഞ്ചി ജനിച്ചത്. നിഗൂഡതയിൽ വരഞ്ഞു തീരാത്ത സുന്ദരി എന്നും മൊണാലിസ അറിയപ്പെടുന്നു. മാലാഖമാരുടെ ചിത്രങ്ങൾ വിരസമായി അവതരിപ്പിക്കുന്ന മധ്യകാലത്തെലിയിൽ നിന്നും ഭിന്നമായി ഒരു
മനുഷ്യസ്ത്രീയുടെ ഭാവദീപ്തമായ മുഖമാണ് മൊണാലിസയിൽ കാണുന്നത്.
45.
Ans: C
ഫ്രഞ്ച് പ്രസിഡന്റ്-എലീസി കൊട്ടാരം
ഇന്ത്യൻ പ്രസിഡന്റ് - രാഷ്ട്രപതി ഭവൻ
അമേരിക്കൻ പ്രസിഡന്റ് - വൈറ്റ് ഹൌസ്
46.
Ans : B
47.
Ans: D
48.
Ans: B
കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി -പള്ളിവാസൽ കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - ഇടുക്കി
49.
Ans: C
പുലയരുടെരാജാവ് എന്നറിയപ്പെട്ടുന്നത് - അയ്യങ്കാളി
50.
Ans: C
എന്റെ ജീവിതസ്മരണകൾ മന്നത്ത് പത്മനാഭന്റെ ആത്മകഥയാണ്.ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത വ്യക്തി-കെ. കേളപ്പൻ
51.
Ans: B
പ്രാചീനകാലത്ത് ബാരീസ് എന്നറിയപ്പെട്ടിരുന്ന നദി - പമ്പ മാരാമൺ കൺവെന്ഷൻ നടകുന്നത് ഏത് നദി തീരത്താണ് - പമ്പ. നിള എന്നറിയപ്പെടുന്ന നദി - ഭാരതപ്പുഴ.ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി -പെരിയാർ
52.
Ans: D
ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഏതു സംഭത്തെയാണ് മഹാത്മാഗാന്ധി വിശേഷിപ്പിച്ചത് - ക്ഷേത്രപ്രവേശന വിളംബരം
53.
Ans: C
ഉപ്പു സത്യഗ്രഹത്തിന് പ്രധാന വേദിയായ കേരളത്തിലെ സ്ഥലം - പയ്യന്നുർ
54.
Ans: A
കുറിച്യ കലാപം നടന്ന വർഷം 1812
55.
Ans: C
ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്നു ഡോ.പലപു
56.
Ans: B
'തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക്’ എന്ന പ്രക്ഷോഭം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു - മലയാളി മെമ്മോറിയൽ തിരുവിതാംകൂറിൽ 1948-ൽ ആദ്യത്തെ ജനകീയ മന്ത്രിസഭയ്ക്ക് നേതൃത്വം നല്കിയത് - പട്ടം താണുപിള്ള.തിരുവിതാംകൂർ ചരിത്രത്തിൽ പ്രസിദ്ധമായ 1938-ലെ രാജധാനി മാർച്ച് നയിച്ച വനിത - അക്കാമ്മാ ചെറിയാൻ
57.
Ans: D
പുന്നപ്ര-വയലാർ സമരം നടന്ന വർഷം - 1946
വിമോചന സമരം ഏത് വർഷം - 1959
വാഗൺ ട്രാജഡി നടന്ന വർഷം-1921
58.
Ans: D
റവന്യൂവകുപ്പിലെ ഏറെ ഉത്തരവാദിത്വവും, അധികാരവും ചുമതലയുമുള്ള ഗസറ്റഡ് റാങ്കിലു ഉദ്യോഗസ്ഥനാണ് തഹസീൽദാർ.
59.
Ans : B
എറണാകുളം ജില്ലയിൽ ഏഴ് താലൂക്കുകൾ ഉണ്ട്. (കൊച്ചി ,ആലുവ, കണയന്നൂർ, കോതമംഗലം,കുന്നത്തുനാട്, മൂവാറ്റുപുഴ, പറവൂർ).
60.
Ans: B
തിരുവിതാംകൂർ ഭരിച്ചിരുന്ന ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്താണ് ഇന്നത്തെ സെക്രട്ടറിയേറ്റ് മന്ദിരം നിലവിൽ വന്നത് (1869-ൽ)
61.
Ans: C
62.
Ans: D
മരച്ചീനിയുടെ ജന്മദേശം ബ്രസീൽ ആണ്.
മരച്ചീനി ഇന്ത്യയിൽ എത്തിച്ചത് പോർച്ചുഗീസുകാരാണ്.
63.
Ans: D
ലോകത്തിലെ ഏറ്റവും പഴക്കമുള്ള തോക്കിൻ തോട്ടം കേരളത്തിലെ നിലമ്പൂരിലാണ്.
64.
Ans: C
ശാസ്ത്രീയനാമം - ലൈക്കോപെർസിക്കോൺ എസ്കലന്റം. സ്വർഗീയ ഫലം എന്നറിയപ്പെടുന്ന കാർഷിക വിള - കൈതച്ചക്ക
65.
Ans: D
1905-ൽ അഞ്ചുതെങ്ങിൽ നിന്ന് വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച പത്രമായിരുന്നു സ്വദേശാഭിമാനി. കേരള കൗമുദിയുടെ സ്ഥാപകൻ - സി.വി.കുഞ്ഞിരാമൻ. തിരുവിതാംകൂറിലെ ആദ്യത്തെ പത്രം - ജ്ഞാനനിക്ഷേപം
66.
Ans: C
കരിപ്പൂർ വിമാനത്താവളം ഏത് ജില്ലയിലാണ് - മലപ്പുറം നെടുമ്പാശ്ശേരി വിമാനത്താവളം ഏത് ജില്ലയിലാണ് എറണാകുളം
67.
Ans: B
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വന്ന വർഷം - 1965
68.
Ans: B
എൻ.എച്ച്. 47 കേരളത്തിൽ പ്രവേശിക്കുന്ന സ്ഥലം - കളിയിക്കാവിള
69.
Ans: D
അടൂർ ഗോപാലകൃഷ്ണന് ദേശീയ അവാർഡ് ഏഴു തവണ ലഭിച്ചു.
1972 - സ്വയംവരം
1982 - എലിപ്പത്തായം
1987 -അനാന്തരം
1990 - മതിലുകൾ
1996 - കഥാപുരുഷൻ
2002 - നിഴൽക്കുത്ത്
2007 - നാല് പെണ്ണങ്ങൾ
70.
Ans: A
മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമാണ് ന്യൂസ് പേപ്പർബോയ് ഈ ചലച്ചിത്രത്തിന്റെ സംവിധായകൻ പി.രാംദാസ് ആണ്. 1955-ൽ ആണ് ഈ ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്.
71.
Ans: C
മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നുതവണ നേടി. 'ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ഡി-ലിറ്റ് ബിരുദം 2010-ൽ ലഭിച്ചു."
ദേശീയ ചലച്ചിത്ര പുരസ്കാരം
1990 (മതിലുകൾ ഒരു വടക്കൻ വീരഗാഥ)
1994 (വിധേയൻ പൊന്തൻമാട)
1999 (അംബേദ്കർ - ഇംഗ്ലീഷ്)
72.
Ans: B
73.
Ans: C
7B C G -Bacillus Calmette Guerin
തൊലിക്കടിയിലാണ് നൽകുന്നത്.
74.
Ans : D
ഈസ്റ്റ് ഇന്ത്യ കമാപ്നി രൂപം കൊണ്ടത് -1600,പ്രധാന ഭരണ അധികാരി--അക്ബർ ഇന്ത്യയിൽ ആദ്യം എത്തിയ ഇംഗ്ലീഷ് സഞ്ചാരി --റാൽഫ് ഫിച്ച (1591 അക്ബറുടെ സദസ്സിൽ മാർഗദർശിയായ ഇംഗ്ലീഷ്കാരൻ എന്നദ്ദേഹം അറിയപെട്ടു.
75.
Ans: A
ലഡാക്ക് ജില്ലയിലാണ് കാർഗിൽ .
ജമ്മു കാശ്മീർ സംസ്ഥാനത്തിലൂടെ ഒഴുകുന്ന നദിയാണ് സുരു
സിന്ധു നദിയുടെ പോഷക നദിയാണ് . കാർഗിലിൽ പാക് നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കാൻ ഇന്ത്യ നടത്തിയ സൈനിക നീക്കമാണ് "operation vijay"
76.
Ans : A
1985 സെപ്റ്റംബർ 7 നു ആണ് ഉദ്ഗാടനം ചെയ്തത്. പാലക്കാട് ജില്ലയിലാണ് സൈലെന്റ് വാലി . പ്രാദേശികമായി സൈരന്ധ്രി വനം എന്നും അറിയപെടുന്നു. ഇതുവഴി ഒഴുകുന്ന പുഴയാണ് കുന്തിപുഴ,
77.
Ans: C
ലോകപൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ مرحہ کےسی കേരളത്തിൽ ഉത്ഭവിച്ച നൃത്തരൂപം- മോഹിനിയാട്ടം
78.
AnS: C പൂർണ്ണസ്വരാജ് പ്രഖ്യാപനം ഏത് കോൺഗ്രസ് സമ്മേളനത്തിലാണുണ്ടായത് - ലാഹോർ സമ്മേളനം ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം - 1946 ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാക്കിസ്താനെന്നും വിഭജിച്ചത് ജൂൺ തേഡ് പ്ലാൻ അഥവാ മൗണ്ട്ബാറ്റൺ പദ്ധതി അനുസരിച്ചാണ്. 1947 ജൂൺ 3 ന് ഒരു പത്രസമ്മേളനത്തിൽ വെച്ച് മൗണ്ട്ബാറ്റൺ പ്രഭുവാണ് ഇത് പ്രഖ്യാപിച്ചത്.
79.
Ans: B
80.
Ans: C
2004 ൽ നിലവിൽ വന്ന മംഗളവനം
പക്ഷിസങ്കേതം
സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ
സംരക്ഷിത പ്രദേശമാണ്. കണ്ടൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവുമാണിത്.
81.
Ans: A
ചുവന്ന രത്നം - മാണിക്യം
മരതകം രാസപരമായി എന്താണ് -ബെറിലിയം അലുമിനിയം സിലിക്കേറ്റ്
82.
Ans: D
മലയാള ഭാഷയുടെ പിതാവ് - എഴുത്തച്ഛൻ
83.
Ans: A
84.Ans. A
85.
Ans: A
ഓമനത്തിങ്കൾ കിടാവോ എന്ന പ്രസിദ്ധ താരാട്ടിന്റെ കർത്താവ് - ഇരയിമ്മൻ തമ്പി കേരള വ്യാസൻ എന്നറിയപ്പെട്ടിരുന്നത് - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
86.
Ans: A
87.
Ans: B
അന്തഃസ്രാവി ഗ്രന്ഥിയായും ദഹനഗ്രന്ഥിയായും പ്രവർത്തിക്കുന്ന അവയവമാണ് ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസ്
88.
Ans: C
89.
Ans: D
90.
Ans:C
91.
Ans: C
12 കുട്ടികളുടെ ആകെ വയസ് = 12 x 20 = 240
16 കുട്ടികളുടെ ആകെ വയസ് = 21 X 16 = 336
പുതിയ കുട്ടികളുടെ ശരാശരി വയസ്x ആയാൽ,
അവരുടെ ആകെ വയസ് = 4X അതായത് ,
240 4x = 336 -> x = 24
92.
Ans: C
P
* 3x4/100 = P
*2
*r/100 100
12 =2r
r= 6
93.
Ans: A
ഒരു മുട്ട പുഴുങ്ങിയെടുക്കാൻ5 മിനുട്ട് വേണമെങ്കിൽ 10 മുട്ട പുഴുങ്ങാൻ വേണ്ട സമയവും 5 മിനുട്ട് മതി.
94.
Ans: D
മീനയുടെ റാങ്കിനു താഴെ 30 കുട്ടികൾ ആ ക്ലാസ്സിലുണ്ട്. അതിനാൽ ഒടുവിൽ നിന്ന് കണക്കാക്കുമ്പോൾ മീനയുടെ റാങ്ക് 31-ാമതു വരും.
95.
Ans: C
ആദ്യ സംഖ്യ = (50
* 2) = 100
മറ്റേ സംഖ്യ=50
* 250/100=125
96.
Ans: D
100/10 =10 കി. ഗ്രാം
97.
Ans: B
98.
Ans : D
ഒറ്റയുടെ സ്ഥാനത്ത് 2 വരികയാണെങ്കിൽ അത് പൂർണ വർഗം ആയിരിക്കില്ല
99.
Ans: C
2 ഡസൻ ഓറഞ്ചിന്റെ വാങ്ങിയ വില = 5 4 = 9 രൂപ
2 ഡസൻ ഒറഞ്ചിന്റെ വിറ്റ്വില = 1 രൂപ
2 രൂപ ലാഭത്തിൽ വാങ്ങിയ ഓറഞ്ച് = 2 ഡസൻ
50 രൂപ ലാഭത്തിൽ വാങ്ങിയ ഓറഞ്ച് = 2/2
* 50 = 50 ഡസൻ