പത്തനംതിട്ട

പത്തനംതിട്ട


*അതിരുകൾ: വടക്ക്- കോട്ടയം ,തെക്ക്- കൊല്ലം ,കിഴക്ക് - ഇടുക്കി, തമിഴ്നാട് ,പടിഞ്ഞാറ് - ആലപ്പുഴ 

*പ്രധാന നദികൾ: അച്ചൻകോവി ലാർ, പമ്പ, മണിമലയാർ, കക്കാട്ടർ

*അണക്കെട്ടുകൾ: കക്കി, മൂഴിയാർ, മണിയാർ 

*പ്രധാന ജലവൈദ്യുത പദ്ധതി കൾ: ശബരിഗിരി, കക്കാട്, മണിയാർ
*പത്തനംതിട്ട ഒരു മലയോര ജില്ലയാണ് ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിയാണ്. 

*കേരളത്തിൽ ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള മൂന്നാമത്തെ ജില്ലയാണ് പത്തനംതിട്ട, ഇടുക്കി ഒന്നാമതും തൊട്ടുപിന്നിൽ വയനാടുമാണ്. 

*റിസർവ് വനവിസ്തൃതി ഏറ്റവും കൂടുതലുള്ള വന ഡിവിഷൻ റാന്നി ആണ്. പാണ്ഡ്യരാജവംശവുമായി ബന്ധമുണ്ടായിരുന്ന പന്തളം രാജവംശത്തിനു കീഴിലായിരുന്നു പത്തനംതിട്ട. 

*1982 നവംബർ 1-ന് ആണ് കൊല്ലം ജില്ല വിഭജിച്ച് പത്തനംതിട്ട ജില്ല രൂപവത്കരിച്ചത്. കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലയുടെ ഭാഗങ്ങളെടുത്താണ് പത്തനംതിട്ട ജില്ല രൂപവത്കരിച്ചത്. പത്തനംതിട്ട, അടൂർ, റാന്നി, കോന്നി, കോഴഞ്ചേരി എന്നീ സ്ഥലങ്ങൾ കൊല്ലം ജില്ലയിൽ നി ന്നും തിരുവല്ല, മല്ലപ്പള്ളി എന്നിവ ആലപ്പുഴ ജില്ലയിൽ നിന്നും കൂട്ടിച്ചേർത്തതാണ്. കേരളത്തിൽ സാക്ഷരത ഏറ്റവും കൂടിയ രണ്ടാമത്തെ ജില്ല, ജനസംഖ്യാവളർച്ച നിരക്ക് നെഗറ്റീവായ ഇന്ത്യയിലെ ആദ്യ ജില്ല, ഇന്ത്യയിലെ ആദ്യ പോളിയോവിമുക്ത ജില്ല, കേരളത്തിന്റെ തീർഥാടന തലസ്ഥാനം, കടൽത്തീരമില്ലാത്ത ജില്ല. 

*പത്തനംതിട്ട നഗരം അച്ചൻകോവിലാറിന്റെ കരയിലാണ് സ്ഥിതിചെയ്യുന്നത്. പീരുമേട്ടിലെ പുളിച്ചമലയിൽ നിന്നും ഉദ്ഭവിക്കുന്ന പമ്പാനദി റാന്നി, പത്തനംതിട്ട, കോഴഞ്ചേരി, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കുട്ടനാട്, അമ്പലപ്പുഴ എന്നീ താലുക്കുകളിലൂടെ ഒഴുകി അവസാനം വേമ്പനാട്ട് കായലിൽ പതിക്കുന്നു. പൗരാണികകാലത്ത് ബാരി സ് എന്ന പേരിലാണ് പമ്പാനദി അറിയപ്പെട്ടിരുന്നത്. 

*പമ്പയാർ, കക്കിയാർ, അഴുതയാർ, കക്കാടാർ, കല്ലാർ എന്നിവ പ്രധാന പോഷകനദികൾ. 

*കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ പമ്പാനദിക്ക് ഒട്ടേറേ പ്രാധാന്യമുണ്ട്. മാരാമൺ കൺവെൻഷൻ, ചെറുകോൽ പുഴ ഹിന്ദുമത കൺവെൻഷൻ, ആറന്മുള്ള വള്ളംകളി ഇതെല്ലാം പമ്പാനദിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പരുമലപ്പള്ളി, എടത്വാപള്ളി, നിരണം പള്ളി, ആറന്മുളക്ഷേത്രം ഇതെല്ലാം പമ്പാതീരത്താണ്

*ജില്ലയിലെ കാർഷികമേഖലയിൽ പ്രധാന പങ്കുവഹിക്കുന്ന നദിയാണ്  മണിയാർ

*കക്കാട് പവർ ഹൗസ് കക്കാട്ടാറിൽ ആണ്. 

*കേരളത്തിലെ ആദ്യ സ്വകാര്യ ജലവൈദ്യുത പദ്ധതി- മണിയാർ 

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ സീസണൽ വരുമാനം ലഭിക്കുന്ന ശബരിമല ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്ന ശബരിമല പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ പെരുനാട് പഞ്ചായത്തിലാണ്

*ശബരിമലയിലെ മകരവിളക്ക് ദക്ഷിണ കുംഭമേള എന്നും വിശേഷിപ്പിക്കാറുണ്ട്

*ശബരിമലയുടെ താഴ്വരത്തിലൂടെ ഒഴുകുന്ന നദിയാണ് പമ്പ. 

*ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത കൺവെൻഷനായ മാരാമൺ കൺവെൻഷൻ നടക്കുന്നത് പമ്പാനദീതീരത്താണ്. 1895-ലാണ് ആദ്യ കൺ വെൻഷൻ നടന്നത്. 

*കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നത് പമ്പാനദീതീരത്ത് ചെറുകോൽപ്പുഴയിലാണ്. 

*യേശുക്രിസ്തുവിന്റെ ശിഷ്യനായ സെൻറ് തോമസിനാൽ ക്രിസ്തു 
വർഷം 54-ൽ സ്ഥാപിതമായത് എന്നുകരുതുന്ന പള്ളിയാണ് നിരണം പള്ളി. 
*മഞ്ഞനിക്കരപള്ളി,ഓർമപ്പെരുന്നാളിന് പ്രസിദ്ധമായ പരുമലപള്ളി എന്നിവയും പത്തനംതിട്ടയിലെ പ്രധാന തീർഥാടനകേന്ദ്രങ്ങളാണ്. .
*പത്തനംതിട്ട ജില്ലയിലേക്ക് വിദേശികളടക്കം ധാരാളം സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ് പമ്പാനദിയിലെ ആറന്മുള  വള്ളംകളി. ലോകപ്രസിദ്ധമായ ഈ വള്ളംകളി ജലത്തിലെ പൂരം എന്നറിയപ്പെടുന്നു. കേരളത്തിലെ വള്ളംകളി മത്സരങ്ങൾക്ക് തിരശ്ശീലവീഴുന്നത് ആറന്മുള ഉതൃട്ടാതി വള്ളംകളിയോടെയാണ്

*ആറന്മുളയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് പാർഥസാരഥി ക്ഷേത്രം. പത്തനംതിട്ടയുടെ സാംസ്‌കാരിക തലസ്ഥാനമെന്നറിയപ്പെടുന്നത് ആറന്മുള. 

*പമ്പാനദിയിലാണ് പെരുന്തേനരുവി വെള്ളച്ചാട്ടം. മൂഴിയാർ പദ്ധതി പമ്പാനദിയിലാണ് 

*ശക്തിഭദ്രരാജാവിന്റെ കാലത്ത് നിർമിച്ചതെന്നു കരുതുന്ന ചിലന്തിയമ്പലം കൊടുമണ്ണിലാണ്. ക്ഷേത്രമുറ്റത്തെ ചിലന്തിക്കിണർ ചിലന്തിവിഷങ്ങളുടെ ചികിത്സയ്ക്ക് വിശ്വാസികൾ ഉപയോഗിക്കുന്നു. 

*തൃക്കവിയൂർ മഹാദേവക്ഷേത്രം, ഹനുമാൻ ക്ഷേത്രം, ശ്രീവല്ലഭമ ഹാക്ഷേത്രം, വലിയകോയിക്കൽ ക്ഷേത്രം, മലയാലപ്പുഴ ഭദ്രകാളീ ക്ഷേത്രം എന്നിവയും പ്രസിദ്ധമാണ്. വർഷത്തിൽ മിക്കദിവസവും കഥകളി നടക്കുന്ന അപൂർവക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭമഹാ ക്ഷേത്രം. 

*മൂന്നുവശവും അച്ചൻകോവിലാറിനാൽ ചുറ്റപ്പെട്ട വലംചുഴി ദേവീക്ഷേത്രം ചുമർചിത്രങ്ങൾക്ക് പ്രസിദ്ധമാണ്. 

*വയൽവാണിഭത്തിന് പ്രസിദ്ധമായ സ്ഥലമാണ് ഓമല്ലൂർ. രക്തകണ്ഠസ്വാമി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന വാണിഭത്തിന് ആയിരങ്ങളാണ് പങ്കെടുക്കുന്നത്. 

*വായ്പൂർ മുസ്ലിം പഴയ പള്ളി, ചെറുകോലിലെ കാട്ടൂർ പള്ളി,അടൂരിലെ കളമല പള്ളി,ഇവ പ്രമുഖ മുസ്ലിം ആരാധനാലയങ്ങളാണ്

*1809 

*1809 മാർച്ച് 23-ന് വേലുത്തമ്പി ദവള ആത്മഹത്യ ചെയ്തത് മണ്ണടിയിൽ വെച്ചാണ്

*പത്തനംതിട്ട ജില്ലയിലെ റാന്നി റിസർവ് വനത്തിനുള്ളിലായി 
സ്ഥിതിചെയ്യുന്ന വിനോദ സഞ്ചാരകേന്ദ്രമാണ് ഗവി വനമ്യൂസിയം ഗവിയിൽ ഉണ്ട്.
*ചരൽകുന്ന് മലയോര വിനോദസഞ്ചാരകേന്ദ്രമായ ഗവി എന്നിവ ഒട്ടെറെ വിനോദസ ഞ്ചാരികളെ ആകർഷിക്കുന്നു. സംസ്ഥാനത്തെ ആനക്കൂടുകളി ലൊന്ന് കോന്നിയിൽ സ്ഥിതിചെയ്യുന്നു. 

*അനുഷ്ഠനകലയായ പടയണിക്ക് പ്രസിദ്ധമാണ് കടമ്മനിട്ട 

*ആനയുടെ മുഴുവൻ അസ്ഥിയും (288 എണ്ണം) പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയമാണ്-ഗവി

*ജില്ലയിലെ ആനവളർത്തൽ കേന്ദ്രമാണ് കോന്നി.

*ടച്ച് സ്ക്രീൻ കിയോസ്ക് സംവിധാനം നിലവിൽവന്ന കേരളത്തിലെ ആദ്യത്തെ ജില്ലാ കോടതി പത്തനംതിട്ട ജില്ലാ കോടതി 

*കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് തിരുവല്ലയിലാണ്. പത്തനംതിട്ട ജില്ലയിലെ ഒരേയൊരു റെയിൽവേ സ്റ്റേഷനാണ് തിരുവല്ല. 

*ശ്രീനാരായണഗുരു പ്രതിഷ്ഠ  ആനന്ദഭൂതേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത് 

*പത്തനംതിട്ടയിലെ മെഴുവേലിയിലാണ് 

*നിരണം,കവികൾ അഥവാ കണ്ണശ കവികളുടെ സ്മാരകം നിരണത്താണ്.

*ലക്ഷംവീട് പദ്ധതിയുടെ പിതാവായ എം.എൻ. ഗോവിന്ദൻ നായർ, കവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, പന്തളം കേരളവർമ (ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന കവിതയുടെ രചയിതാവ്), കടമ്മനിട്ട രാമകൃഷ്ണൻ, ബെന്യാമിൻ, ഗുരു നിത്യചൈതന്യയതി, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കെ.ജി. ജോർജ്, ബ്ലെസി, നടൻ തിലകൻ, മോഹൻലാൽ, ചിത്രകാരന്മാരായ സി.കെ. രാജ, വി.എസ്. വല്യത്താൻ എന്നിവരുടെ ജന്മദേശം പത്തനംതിട്ട ജില്ലയാണ്.

ആറന്മുളക്കണ്ണാടി 


*ലോഹനിർമിതമായ ആറന്മുള ക്കണ്ണാടി ലോകപ്രശസ്തമാണ് രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽനിന്ന് വ്യത്യസ്തമായി പ്രത്യേക ലോഹക്കൂട്ടിലാണ് ആറന്മുള കണ്ണാടി നിർമിക്കുന്നത്. കേരളത്തിൽനിന്ന് ഭൂപ്രദേശ സൂചികാപദവി ലഭിച്ച ആദ്യ വസ്തുവാണ് ആറന്മുളക്കണ്ണാടി. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ  ആറന്മുളക്കണ്ണാടി പ്രദർശിപ്പിച്ചിട്ടുണ്ട്.

Correction Corner 


*കഴിഞ്ഞ ലക്കം (26) തൊഴിൽ 1 വാർത്തയിൽ പേജ് 16-ൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നൽകിയ രണ്ട് വർഷങ്ങളിൽ പിശകുണ്ട്. നിയമലംഘന സമരം (Civil Disobedience Movement) 1930ലും 
നിസ്സഹരണ സമരം  (Non-Cooperation Movement) 1920 മുതൽ 1922 വരെയുമാണ് നടന്നത്. പേജ് 17-ൽ മലയാള വിഭാഗത്തിൽ വിശേഷണങ്ങൾ എന്ന തലക്കെട്ടിനുതാഴെ ഭക്തകവി - പി. കുഞ്ഞിരാമൻ നായർ എന്ന നൽകിയിരുന്നു. ഭക്തകവി എന്ന് പൊതുവെ അറിയപ്പെടുന്നത് പൂന്താനമാണ്.

അടിസ്ഥാന വിവരങ്ങൾ 


*വിസ്തീർണം -2637 ച.കി.മീ.

*ജനസംഖ്യ -11,92,412 

*ജന സാന്ദ്രത -454/ച.കി.മീ.

*സ്ത്രീപുരുഷ ശതമാനം  - 1132/1000

*സാക്ഷരതാ ശതമാനം -
96.55

*റവന്യൂ ഡിവിഷനുകൾ -  രണ്ട്. തിരുവല്ല, അടൂർ

*മുനിസിപ്പാലിറ്റികൾ - അടൂർ, പത്തനംതിട്ട, പന്തളം, തിരുവല്ല,

*താലൂക്കുകൾ -റാന്നി ,അടൂർ, തിരുവല്ല. മല്ലപ്പള്ളി, കോന്നി

സരസകവി മൂലൂർ പത്മനാഭപ്പണിക്കർ


*1869-ൽ തിരുവല്ലയ്ക്കടുത്തുള്ള പനയന്നാർകാവിലാണ് സരസ
കവി മൂലൂർ പത്മനാഭപണിക്കരുടെ ജനനം .അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതിയാണ് കവിരാമായണം. കരള വർമ വലിയകോ യിത്തമ്പുരാനാണ് മൂലൂരിനെ സരസകവി എന്നു വിളിച്ചത്. 1931-ൽ അന്തരിച്ചു. പ്രധാന കൃതികൾ നളചരിത്രം ആസന്നമരണചിന്താശതകം, കോകിലസന്ദേശം, കിരാതം, കൃഷണാർജുന വിജയം, അവസരോക്തിമാല. തീണ്ടൽഗാഥ, സന്മാർഗചന്ദ്രിക ,ബാലബോധനം, നീതിസാരസമുച്ചയം, പൂപ്പടപ്പാട്ട്, കളഹംസം ,ധർമപാഠം, മൂലൂരിന്റെ ഭവനത്തെ 1989-ൽ മൂലൂർ  സ്മാരകമായി കേരള സർക്കാർ പ്രഖ്യാപിച്ചു.

Manglish Transcribe ↓


patthanamthitta


*athirukal: vadakku- kottayam ,thekku- kollam ,kizhakku - idukki, thamizhnaadu ,padinjaaru - aalappuzha 

*pradhaana nadikal: acchankovi laar, pampa, manimalayaar, kakkaattar

*anakkettukal: kakki, moozhiyaar, maniyaar 

*pradhaana jalavydyutha paddhathi kal: shabarigiri, kakkaadu, maniyaar
*patthanamthitta oru malayora jillayaanu jillayude pakuthiyil adhikavum vanabhoomiyaanu. 

*keralatthil ettavum kooduthal vanavisthruthiyulla moonnaamatthe jillayaanu patthanamthitta, idukki onnaamathum thottupinnil vayanaadumaanu. 

*risarvu vanavisthruthi ettavum kooduthalulla vana divishan raanni aanu. Paandyaraajavamshavumaayi bandhamundaayirunna panthalam raajavamshatthinu keezhilaayirunnu patthanamthitta. 

*1982 navambar 1-nu aanu kollam jilla vibhajicchu patthanamthitta jilla roopavathkaricchathu. Kollam, aalappuzha, idukki jillayude bhaagangaledutthaanu patthanamthitta jilla roopavathkaricchathu. Patthanamthitta, adoor, raanni, konni, kozhancheri ennee sthalangal kollam jillayil ni nnum thiruvalla, mallappalli enniva aalappuzha jillayil ninnum kootticchertthathaanu. Keralatthil saaksharatha ettavum koodiya randaamatthe jilla, janasamkhyaavalarccha nirakku negatteevaaya inthyayile aadya jilla, inthyayile aadya poliyovimuktha jilla, keralatthinte theerthaadana thalasthaanam, kadalttheeramillaattha jilla. 

*patthanamthitta nagaram acchankovilaarinte karayilaanu sthithicheyyunnathu. Peerumettile pulicchamalayil ninnum udbhavikkunna pampaanadi raanni, patthanamthitta, kozhancheri, chengannoor, thiruvalla, changanaasheri, kuttanaadu, ampalappuzha ennee thaalukkukaliloode ozhuki avasaanam vempanaattu kaayalil pathikkunnu. Pauraanikakaalatthu baari su enna perilaanu pampaanadi ariyappettirunnathu. 

*pampayaar, kakkiyaar, azhuthayaar, kakkaadaar, kallaar enniva pradhaana poshakanadikal. 

*keralatthinte saamskaarika charithratthil pampaanadikku ottere praadhaanyamundu. Maaraaman kanvenshan, cherukol puzha hindumatha kanvenshan, aaranmulla vallamkali ithellaam pampaanadiyumaayi bandhappettirikkunnu. Parumalappalli, edathvaapalli, niranam palli, aaranmulakshethram ithellaam pampaatheeratthaanu

*jillayile kaarshikamekhalayil pradhaana pankuvahikkunna nadiyaanu  maniyaar

*kakkaadu pavar hausu kakkaattaaril aanu. 

*keralatthile aadya svakaarya jalavydyutha paddhathi- maniyaar 

*inthyayil ettavum kooduthal seesanal varumaanam labhikkunna shabarimala shaasthaakshethram sthithicheyyunna shabarimala patthanamthitta jillayile raanni thaalookkile perunaadu panchaayatthilaanu

*shabarimalayile makaravilakku dakshina kumbhamela ennum visheshippikkaarundu

*shabarimalayude thaazhvaratthiloode ozhukunna nadiyaanu pampa. 

*eshyayile ettavum valiya kristhumatha kanvenshanaaya maaraaman kanvenshan nadakkunnathu pampaanadeetheeratthaanu. 1895-laanu aadya kan venshan nadannathu. 

*keralatthile ettavum valiya hindumatha sammelanam nadakkunnathu pampaanadeetheeratthu cherukolppuzhayilaanu. 

*yeshukristhuvinte shishyanaaya senru thomasinaal kristhu 
varsham 54-l sthaapithamaayathu ennukaruthunna palliyaanu niranam palli. 
*manjanikkarapalli,ormapperunnaalinu prasiddhamaaya parumalapalli ennivayum patthanamthittayile pradhaana theerthaadanakendrangalaanu. .
*patthanamthitta jillayilekku videshikaladakkam dhaaraalam sanchaarikale aakarshikkunna onnaanu pampaanadiyile aaranmula  vallamkali. Lokaprasiddhamaaya ee vallamkali jalatthile pooram ennariyappedunnu. Keralatthile vallamkali mathsarangalkku thirasheelaveezhunnathu aaranmula uthruttaathi vallamkaliyodeyaanu

*aaranmulayil sthithicheyyunna prasiddha kshethramaanu paarthasaarathi kshethram. Patthanamthittayude saamskaarika thalasthaanamennariyappedunnathu aaranmula. 

*pampaanadiyilaanu perunthenaruvi vellacchaattam. Moozhiyaar paddhathi pampaanadiyilaanu 

*shakthibhadraraajaavinte kaalatthu nirmicchathennu karuthunna chilanthiyampalam kodumannilaanu. Kshethramuttatthe chilanthikkinar chilanthivishangalude chikithsaykku vishvaasikal upayogikkunnu. 

*thrukkaviyoor mahaadevakshethram, hanumaan kshethram, shreevallabhama haakshethram, valiyakoyikkal kshethram, malayaalappuzha bhadrakaalee kshethram ennivayum prasiddhamaanu. Varshatthil mikkadivasavum kathakali nadakkunna apoorvakshethramaanu thiruvalla shreevallabhamahaa kshethram. 

*moonnuvashavum acchankovilaarinaal chuttappetta valamchuzhi deveekshethram chumarchithrangalkku prasiddhamaanu. 

*vayalvaanibhatthinu prasiddhamaaya sthalamaanu omalloor. Rakthakandtasvaami kshethrothsavavumaayi bandhappettu nadakkunna vaanibhatthinu aayirangalaanu pankedukkunnathu. 

*vaaypoor muslim pazhaya palli, cherukolile kaattoor palli,adoorile kalamala palli,iva pramukha muslim aaraadhanaalayangalaanu

*1809 

*1809 maarcchu 23-nu velutthampi davala aathmahathya cheythathu mannadiyil vecchaanu

*patthanamthitta jillayile raanni risarvu vanatthinullilaayi 
sthithicheyyunna vinoda sanchaarakendramaanu gavi vanamyoosiyam gaviyil undu.
*charalkunnu malayora vinodasanchaarakendramaaya gavi enniva ottere vinodasa nchaarikale aakarshikkunnu. Samsthaanatthe aanakkoodukali lonnu konniyil sthithicheyyunnu. 

*anushdtanakalayaaya padayanikku prasiddhamaanu kadammanitta 

*aanayude muzhuvan asthiyum (288 ennam) pradarshippicchirikkunna keralatthile eka myoosiyamaan-gavi

*jillayile aanavalartthal kendramaanu konni.

*dacchu skreen kiyosku samvidhaanam nilavilvanna keralatthile aadyatthe jillaa kodathi patthanamthitta jillaa kodathi 

*karimpu gaveshana kendram sthithicheyyunnathu thiruvallayilaanu. Patthanamthitta jillayile oreyoru reyilve stteshanaanu thiruvalla. 

*shreenaaraayanaguru prathishdta  aanandabhootheshvara kshethram sthithicheyyunnathu 

*patthanamthittayile mezhuveliyilaanu 

*niranam,kavikal athavaa kannasha kavikalude smaarakam niranatthaanu.

*lakshamveedu paddhathiyude pithaavaaya em. En. Govindan naayar, kavi vennikkulam gopaalakkuruppu, panthalam keralavarma (dyvame kythozhaam kelkkumaaraakanam enna kavithayude rachayithaavu), kadammanitta raamakrushnan, benyaamin, guru nithyachythanyayathi, samvidhaayakan adoor gopaalakrushnan, ke. Ji. Jorju, blesi, nadan thilakan, mohanlaal, chithrakaaranmaaraaya si. Ke. Raaja, vi. Esu. Valyatthaan ennivarude janmadesham patthanamthitta jillayaanu.

aaranmulakkannaadi 


*lohanirmithamaaya aaranmula kkannaadi lokaprashasthamaanu rasam upayogicchundaakkunna darppanangalilninnu vyathyasthamaayi prathyeka lohakkoottilaanu aaranmula kannaadi nirmikkunnathu. Keralatthilninnu bhoopradesha soochikaapadavi labhiccha aadya vasthuvaanu aaranmulakkannaadi. Landanile britteeshu myoosiyatthil  aaranmulakkannaadi pradarshippicchittundu.

correction corner 


*kazhinja lakkam (26) thozhil 1 vaartthayil peju 16-l inthyan svaathanthrya samaravumaayi bandhappettu nalkiya randu varshangalil pishakundu. Niyamalamghana samaram (civil disobedience movement) 1930lum 
nisaharana samaram  (non-cooperation movement) 1920 muthal 1922 vareyumaanu nadannathu. Peju 17-l malayaala vibhaagatthil visheshanangal enna thalakkettinuthaazhe bhakthakavi - pi. Kunjiraaman naayar enna nalkiyirunnu. Bhakthakavi ennu pothuve ariyappedunnathu poonthaanamaanu.

adisthaana vivarangal 


*vistheernam -2637 cha. Ki. Mee.

*janasamkhya -11,92,412 

*jana saandratha -454/cha. Ki. Mee.

*sthreepurusha shathamaanam  - 1132/1000

*saaksharathaa shathamaanam -
96. 55

*ravanyoo divishanukal -  randu. Thiruvalla, adoor

*munisippaalittikal - adoor, patthanamthitta, panthalam, thiruvalla,

*thaalookkukal -raanni ,adoor, thiruvalla. Mallappalli, konni

sarasakavi mooloor pathmanaabhappanikkar


*1869-l thiruvallaykkadutthulla panayannaarkaavilaanu sarasa
kavi mooloor pathmanaabhapanikkarude jananam . Addhehatthinte prasiddha kruthiyaanu kaviraamaayanam. Karala varma valiyako yitthampuraanaanu mooloorine sarasakavi ennu vilicchathu. 1931-l antharicchu. Pradhaana kruthikal nalacharithram aasannamaranachinthaashathakam, kokilasandesham, kiraatham, krushanaarjuna vijayam, avasarokthimaala. Theendalgaatha, sanmaargachandrika ,baalabodhanam, neethisaarasamucchayam, pooppadappaattu, kalahamsam ,dharmapaadtam, mooloorinte bhavanatthe 1989-l mooloor  smaarakamaayi kerala sarkkaar prakhyaapicchu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution