1.കോപ്പറിന്റെ ഏത് ഗുണമാണ് വെദ്യുതകമ്പികളിൽ പ്രയോജ നപ്പെടുത്തുന്നത്?
*വൈദ്യുതചാലകത
2.അലുമിനിയത്തിന്റെ ഏത് ഗുണമാണ് പാചകപാത്രങ്ങളുണ്ടാ ക്കുമ്പോൾ ഉപയോഗപ്പെടുത്തുന്നത്?
*താപചാലകത
3.പ്രകൃതിദത്തമായതും ഖനനം ചെയ്തെടുക്കുന്നതുമായ മൂലക ങ്ങൾക്കും അവയുടെ സംയുക്തങ്ങൾക്കും പറയുന്ന പേരെന്ത്?
*ധാതുക്കൾ (Minerals)
4.എളുപ്പത്തിലും ലാഭകരമായും ലോഹം വേർതിരിച്ചെടുക്കാൻ സാധിക്കുന്ന ധാതുവിന് പറയുന്ന പേരെന്ത്?
*അയിര് (0re)
5.അലുമിനിയത്തിന്റെ അയിര്?
*ബോക്സൈറ്റ്
6.കുപ്രൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ്?
*കോപ്പർ
7.സിങ്കിന്റെ അയിരുകളേവ?
*സിങ്ക് ബ്ലെൻഡ്, കലാമിൻ
8.ഹേമറ്റെറ്റ്, മാഗ്നറ്റെറ്റ് എന്നിവയിൽനിന്ന് വേർതിരിച്ചെടുക്കുന്ന ലോഹം ഏത്?
*ഇരുമ്പ്
9.ആയിരിൽനിന്ന് ലോഹം വേർതിരിക്കുന്ന പ്രക്രിയയ്ക്ക് മൊത്തത്തിൽ പറയുന്ന പേര്?
*ലോഹനിഷ്കർഷണം അഥവാ മെറ്റലർജി
10.
ലോഹ നിർമാണവേളയിൽ
ഉപയോഗിക്കുന്ന ഏറ്റവും ശക്തിയേറിയ നിരോക്സീകാരിയേത്?
*വൈദ്യുതി
11.ഭൂമിയിൽനിന്ന് ലഭിക്കുന്ന അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾക്ക് പറയുന്ന പേരെന്ത്?
*ഗാങ്
12.താരതമ്യേന ശുദ്ധമായ പച്ചിരുമ്പിന് പറയുന്ന പേരെന്ത്?
*റോട്ട് അയൺ (Wrought Iron)
13.സ്റ്റെയിൻലസ് സ്റ്റീൽ, നിക്രോം എന്നിവയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?
*അയൺ, നിക്കൽ, ക്രോമിയം,കാർബൺ
14.ഹീറ്റിങ് കോയിലുകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹസങ്കരം ഏത്?
*നിക്രോം
15.സ്ഥിരകാന്തങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹസങ്കരമേത്?
*അൽനിക്കോ
16.അഞ്ച് കാർബൺ ആറ്റങ്ങളുള്ള ഹൈഡ്രോകാർബൺ ഏത്?
*പെൻറെയ്ൻ
17.IUPACയുടെ പൂർണരൂപം എന്ത്?
*
International Union for Pure and Applied Chemistry
18.
ഓർഗാനിക് സംയുക്തങ്ങൾക്ക് പ്രത്യേക രാസസ്വഭാവങ്ങൾ നൽകുന്ന ആറ്റങ്ങൾക്കും ഗ്രൂപ്പുകൾക്കും പറയുന്ന പെരെന്ത് ?
*ഫങ്ഷണൽ ഗ്രൂപ്പ്
19.കാർബൺ ചെയിനിൽ 0H ഫങ്ഷണൽ ഗ്രൂപ്പായി വരുന്ന
സംയുക്തങ്ങൾക്ക് പൊതുവേ പറയുന്ന പേരെന്ത്?
*ആൽക്കഹോളുകൾ
20.ഒരേ തന്മാത്രാവാക്യമുണ്ടെങ്കിലും രാസഭൗതിക ഗുണങ്ങളിൽ വ്യത്യസ്തത പുലർത്തുന്ന സംയുക്തങ്ങൾക്ക് പറയുന്ന പേരെന്ത്?
*ഐസോമെറുകൾ
കേരളത്തിന്റെ ധാതുസമ്പത്ത്
*കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഇൽമനൈറ്റ്,മോണസൈറ്റ്, സിർകോൺ, സില്ലമെനൈറ്റ് തുടങ്ങിയ ധാതുക്കൾ സുലഭമായി കാണപ്പെടുന്നു.ഇത്തരം ധാതുക്കളിൽനിന്ന് ടൈറ്റാനിയം സ്പോഞ്ച് മുതലായ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനമാണ് കൊല്ലം ചവറയിലുള്ള കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ)
IUPAC
*രസതന്ത്രരംഗത്തെ വികസനവും മുന്നേറ്റവും ലക്ഷ്യമിട്ട് 1919-ൽ
രൂപം കൊണ്ട് സംഘടനയാണിത്. അക്കാദമിക-വ്യാവസായിക രംഗങ്ങളിൽ അന്താരാഷ്ട്ര നിലവാരമുള്ള പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുന്നവിധം രസതന്ത്രജ്ഞരെ പ്രാപ്തമാക്കുന്നതിൽ IUPAC സദാ ശ്രദ്ധചെലുത്തുന്നു.
സ്വിറ്റ്സർലൻഡിലെ സൂറിച്ചും അമേരിക്കയിലെ ചിക്കാഗോയുമാണ് ആസ്ഥാനകേന്ദ്രങ്ങൾ.എന്നാൽ ‘IUPAC സെക്രട്ടേറിയേറ്റ്’ എന്നറിയപ്പെടുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് നോർത്ത് കരോലിനയിലാണ്.രസതന്ത്രരംഗത്തെ
നാമകരണം,ശാസ്ത്രമേഖലകളിലെ നിലവാരമുയർത്തൽ, ശാസ്ത്രപുസ്തകങ്ങളുടെ പ്രസിദ്ധീകരണം തുടങ്ങിയവ ഐ.യു.പി.എ.സി. ചെയ്തുവരുന്നു