മലയാളം വ്യാകരണം 2


*"ഉം" എന്ന പദം ഉപയോഗിച്ച് കൂടിച്ചേർക്കപ്പെടുമ്പോൾ 
ഉദാ: കുട്ടൂസൻ ആദ്യവും പിന്നീട് ലുട്ടാപ്പിയും താഴെ വീണു [തെറ്റ്] ആദ്യം കുട്ടൂസനും പിന്നീട് ലുട്ടാപ്പിയും താഴെ വീണു [ശരി] വിക്രമൻ ഇല്ലാത്തതിനാലും പൂട്ട് തുറക്കാൻ പറ്റാത്തത് കൊണ്ടും മുത്തു നിരാശനായി [തെറ്റ്] വിക്രമൻ ഇല്ലാത്തതിനാലും പൂട്ട് തുറക്കാൻ പറ്റാത്തതിന്നാലും മുത്തു നിരാശനായി [ശരി] കൂടി, ഒരു, തന്നെ, കൊണ്ട്, എന്നാൽ, എന്നിട്ട്, പക്ഷെ തുടങ്ങിയവ ആവശ്യമില്ലാതെ ഉപയോഗിക്കുന്ന കൊണ്ടുള്ള തെറ്റുകൾ  ഉദാ : ചെയ്യുന്നത് അവർക്കും കൂടി അറിയാം [തെറ്റ്] ചെയ്യുന്നത് അവർക്കും അറിയാം [ശരി] ഞങ്ങൾക്കെല്ലാം നല്ല സെൽ കിട്ടി എന്നാൽ ദിലീപിന് മാത്രം നല്ല സെൽ കിട്ടിയില്ല [തെറ്റ്] ഞങ്ങൾക്കെല്ലാം നല്ല സെൽ കിട്ടി ദിലീപിന് മാത്രം നല്ല സെൽ കിട്ടിയില്ല [ശരി] ഞാൻ എല്ലാ രാജ്യത്തും പോയിട്ടുണ്ട് പക്ഷെ പാക്കിസ്ഥാനിൽ മാത്രം കയറ്റിയില്ല [തെറ്റ്] ഞാൻ എല്ലാ രാജ്യത്തും പോയിട്ടുണ്ട് പാക്കിസ്ഥാനിൽ മാത്രം കയറ്റിയില്ല [ശരി]
*സംഖ്യ ശബ്ദം വിശേഷണമായി വന്നാൽ ബഹുവചനം ആവശ്യമില്ല 
ഉദാ: ബാഹുബലിക്ക് അഞ്ച് പനകൾ വേണം [തെറ്റ്] ബാഹുബലിക്ക് അഞ്ച് പന വേണം [ശരി] സാധാരണ കണ്ടുവരാറുള്ള മറ്റ് തെറ്റുകൾ  അവർ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് [തെറ്റ്] അവർ തമ്മിൽ അജഗജാന്തരമുണ്ട് [ശരി] കൃഷിരീതികളെ ആധുനീവല്ക്കരിക്കേണ്ടതാണ് [തെറ്റ്] കൃഷിരീതികളെ ആധുനികീകരിക്കേണ്ടതാണ് [ശരി] വേറെ\മറ്റു ഗത്യന്തരമില്ലാതെ അയാൾ കടലിൽ ചാടി [തെറ്റ്] ഗത്യന്തരമില്ലാതെ അയാൾ കടലിൽ ചാടി [ശരി] സുഖവും അതിനേക്കാൾ ഉപരി ദുഃഖവും ചേർന്നതാണ് ജീവിതം [തെറ്റ്] സുഖവും അതിനേക്കാൾ ദുഃഖവും ചേർന്നതാണ് ജീവിതം [ശരി] നല്ലയിനം ഇറച്ചിക്കോഴികൾ വിൽക്കപ്പെടും [തെറ്റ്] നല്ലയിനം ഇറച്ചിക്കോഴികളെ വിൽക്കും [ശരി] അദ്ദേഹത്തെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു [തെറ്റ്] അദ്ദേഹത്തെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു [ശരി] ഏതാണ്ട് ആയിരത്തോളം പേർ ഒത്തുകൂടി [തെറ്റ്] ആയിരത്തോളം പേർ ഒത്തുകൂടി [ശരി]
*മലയാള ശൈലികൾ 
മലയാളത്തിൽ നിലവിലിരിക്കുന്ന\നില നിന്നിരുന്ന ശൈലിയുടെ അർത്ഥങ്ങൾ പരീക്ഷകളിൽ സ്ഥിരമുള്ള സാന്നിധ്യമാണ്. നാം നിത്യം പ്രയോഗിക്കുന്നവ ആണെങ്കിൽ കൂടെ, അതിൻറെ യഥാർത്ഥത്തിൽ ഉള്ള അർത്ഥത്തെ കുറിച്ച് പരീക്ഷയുടെ സമയത്ത് വരെ നമ്മൾ ചിന്തിച്ചിട്ടുണ്ടാകില്ല എന്നുള്ളതാണ് വസ്തുത. ആ പ്രയോഗങ്ങളിലേക്ക് 
*മുട്ടുശാന്തി        - താൽക്കാലിക പരിഹാരം 

*ഊഴിയം നടത്തുക    - ആത്മാർത്ഥതയില്ലാതെ പ്രവർത്തിക്കുക 

*ആലത്തൂർ കാക്ക    - ആശിച്ചു കാലം കഴിക്കുന്നവൻ 

*മൊന്തൻപഴം       - കൊള്ളാത്തവൻ 

*ആനവായിലമ്പഴങ്ങ - ചെറിയ നേട്ടം 

*വെട്ടൊന്ന് മുറി രണ്ട്  - ഉറച്ചുള്ള മറുപടി 

*മഞ്ഞളിക്കുക   - ലജ്ജിക്കുക 

*പകിട പന്ത്രണ്ട്              - നന്മ വരുക 

*ഉറിയിൽ കയറ്റുക       - അബദ്ധത്തിൽ ചാടിക്കുക 

*ആറാട്ട് കൊമ്പൻ  - പ്രതാപി 

*കോവിൽ കാള   - തിന്നുമുടിച്ചു നടക്കുന്നവൻ 

*തൊലിയുരിച്ച ഓന്ത്  - വല്ലാത്ത സ്ഥിതിയിൽ അകപ്പെട്ടവൻ 

*നാരകത്തിൽ കയറ്റുക - പുകഴ്ത്തി ചതിക്കുക 

*അമ്പലം വിഴുങ്ങുക  - കൊള്ളയടിക്കുക 

*കാക്കപ്പൊന്ന്    - വിലയില്ലാത്ത വസ്തു 

*പള്ളിയിൽ പറയുക - വിലപ്പോവാതിരിക്കുക 

*ഇല്ലത്തെ പൂച്ച   - എവിടെയും പ്രവേശനം ഉള്ളവൻ 

*മാർക്കടമുഷ്ടി  - ശാഠ്യം 

*ശവത്തിൽ കുത്തൽ  - അവശനെ ഉപദ്രവിക്കൽ 

*മുതലക്കണ്ണീർ  - ദുഃഖം അഭിനയിക്കൽ 

*ഇരുതല കൊളുത്തി  - ഏഷണിക്കാരൻ 

*കടന്നൽ കൂട്ടിൽ കല്ലെറിയുക - സ്വയം അപകടത്തിൽപ്പെടുക 

*കൂപമണ്ഡൂകം  - അല്പജ്ഞൻ 

*ചക്രം ചവിട്ടുക  - കഷ്ടപ്പെടുക 

*ചർവ്വിതചർവ്വണം  - പറഞ്ഞതുതന്നെ പറയുക 

*ത്രിശങ്കു സ്വർഗ്ഗം  - അങ്ങുമിങ്ങുമില്ലാത്ത അവസ്ഥ 

*വനരോദനം   - ആരും കേൾക്കാനില്ലാത്ത വിലാപം 

*വിഹഗവീക്ഷണം - ആകപ്പാടെയുള്ള നോട്ടം 

*ചൂണ്ടിക്കൊണ്ട് പോവുക  - അപഹരിക്കുക

*കാർക്കോടകനയം - രക്ഷിച്ചവനെ ഉപദ്രവിക്കൽ

*എടുകെട്ടുക  - പഠിത്തം അവസാനിപ്പിക്കുക

*ആകാശക്കോട്ട  - മനോരാജ്യം

*കാടുകയറുക  - വേണ്ടാത്തത് കാണിക്കുക\പറയുക

*കുംഭകോണം   - അഴിമതി

*കുറുപ്പില്ലാക്കളരി   - നാഥനില്ലായ്‌മ

*ആനച്ചന്തം  - ആകെയുള്ള അഴക്

*കുതിരക്കച്ചവടം - ലാഭേച്ഛ

*ഗോപിതോടുക  - വിഫലമാവുക

*കരിങ്കാലി  - വർഗ്ഗവഞ്ചകൻ

*ജലരേഖ  - പാഴിലാവുക

*അഴകിയ രാവണൻ - ശൃംഗരിക്കാൻ ഒരുങ്ങി വന്നവൻ

*കോടാലിയാവുക  - ഉപദ്രവമാകൽ

*അഷ്ടമത്തിലെ ശനി  - വലിയ കഷ്ടകാലം

*അടിക്കല്ല് മാന്തുക - ഉൽമൂലനാശം വരുത്തുക

*അമരക്കാരൻ  - മാർഗ്ഗദർശകൻ

*കടന്നകൈ  - അതിരുവിട്ട പ്രവൃത്തി

*അക്കരപ്പച്ച  - അകലെയുള്ളതിനെ പറ്റി ഭ്രമം

*അട്ടിപ്പേറ്    - സ്വന്തവും ശാശ്വതവുമായി ലഭിച്ചത്

*ആളുവില കല്ലുവില  - ആളിൻറെ പദവിക്ക് സ്ഥാനം

*ഇടിത്തീ   - കഠിനഭയം

*കാക്ക പിടുത്തം  - സേവകൂടൽ

*ചെമ്പ് തെളിയിക്കുക  - പരമാർത്ഥം വെളിപ്പെടുക

*സാധൂകരിക്കുക  - ന്യായീകരിക്കുക

*കിടിലം കൊള്ളിക്കുക - ഭയപ്പെടുത്തുക

*പുസ്തകപ്പുഴു  - എപ്പോഴും വായിച്ചുകൊണ്ടിരിക്കുന്നവൻ

*ആട്ടിൻകുട്ടി ചമയുക  - നിഷ്കളങ്കത ഭാവിക്കുക

*ഉപ്പ് കൂട്ടി തിന്നുക  - നന്ദി കാണിക്കുക

*കുടത്തിലെ വിളക്ക്  - അപ്രകാശിതമായ യോഗ്യത

*കണ്ഠക്ഷോഭം - നിഷ്ഫലമായ സംസാരം

*ഊറ്റം പറയുക - ആത്മപ്രശംസ ചെയ്യുക

*ഒന്നും രണ്ടും പറയുക - വാഗ്വാദം ചെയ്യുക

*കാറ്റുള്ളപ്പോൾ തൂറ്റുക  - അവസരം നോക്കി പ്രവർത്തിക്കുക

*കഞ്ഞിയിൽ പാറ്റ വീഴുക - ഉപജീവനമാർഗ്ഗം മുട്ടുക

*ഇലയിട്ട് ചവിട്ടുക   - അറിഞ്ഞുകൊണ്ട് ഉപദ്രവിക്കുക

*അറുത്ത് മുറിച്ച് പറയുക  - തീർത്ത് പറയുക

*ഇരുട്ടടി   - അപ്രതീക്ഷിതമായ ഉപദ്രവം

*ഉമ്മാക്കി കാട്ടുക - വെറുതെ പേടിപ്പിക്കുക

*വെളിച്ചപ്പാട് തുള്ളുക   - വിറളി പിടിക്കുക

*വിത്തെടുത്ത് കുത്തുക  - കരുതൽ ധനം ചിലവ് ചെയ്യുക

*മുടന്തൻ ന്യായം  - ദുർബലമായ സമാധാനം

*പൂച്ചയ്ക്ക് മണികെട്ടുക  - അവിവേകമായ ഉദ്യമം

*തോളിൽ കയറ്റുക  - അമിതമായ ലാളിക്കൽ

*അഗ്നിപരീക്ഷ    - കഠിനമായ പരീക്ഷണം

*അത്താണി    - ആശ്വാസകേന്ദ്രം

*അഞ്ചാംപത്തി  - അവസരവാദി

*അധരവ്യായാമം   - വ്യർത്ഥഭാഷണം

*അസുരവിത്ത്   - ദുഷ്ട സന്തതി

*ആ ചന്ദ്രതാരം  - എക്കാലവും

*ഏട്ടിലെ പശു    - പ്രയോജനമില്ലാത്ത വസ്തു

*ഇരട്ടത്താപ്പ്  - പക്ഷപാതം

*ഏകാദശി നോക്കുക  - പട്ടിണി കിടക്കുക

*തിരയെണ്ണുക     - നിഷ്ഫലമായ പ്രവൃത്തി

*ഓണം കേറാമൂല   - അപരിഷ്കൃത മേഖല

*ഏഴാംകൂലി    - ഏറ്റവും നിസാരം

*കടലാസുപുലി   - പേരിൽ മാത്രം ശക്തൻ

*കല്ലുകടിക്കുക  - അസുഖകരമായി പരിണമിക്കുക

*കാവ് തീണ്ടുക   - അഴിഞ്ഞാടുക

*ഉരുക്കഴിക്കുക    - ആവർത്തിക്കുക

*ധൃതരാഷ്ട്രാലിംഗനം  - ഉള്ളിൽ പകവെച്ചുള്ള സ്നേഹപ്രകടനം

*ധൂമകേതു   - നാശകാരി

*നാരദൻ    - ഏഷണിക്കാരൻ

*ഗുളികകാലം - അശുഭവേള

*ധനാശി പാടുക - അവസാനിപ്പിക്കുക

*ഉണ്ടചോറിൽ കല്ലിടുക   - നന്ദികേട് കാണിക്കുക

*ഇരുട്ടുകൊണ്ട് ഓട്ടയടക്കുക - താൽക്കാലിക പരിഹാരം

*പൊയ്‌മുഖം  - കപടഭാവം

*സുഗ്രീവാജ്ഞ   - നീക്കുപോക്കില്ലാത്തത്

*ഭഗീരഥ പ്രയത്നം  - സോദ്ദേശ്യപരമായ കഠിനപ്രയത്നം

*നെല്ലിപ്പടി കാണുക- അടിസ്ഥാനം വരെ ചെല്ലുക

*ഭീഷ്മപ്രതിജ്ഞ   - കഠിനശബ്ദം

*വ്യാഴദശ  - ഭാഗ്യകാലം

*അക്ഷയപാത്രം  - വിഭവങ്ങൾ ഒടുങ്ങാത്തത്

*ഉർവ്വശീശാപം ഉപകാരം  - ദോഷം ഗുണമായി ഭവിക്കുക

*ദീപാളി കുളിക്കുക  - നിർധനനാകുക

*ഭൈമീകാമുകന്മാർ - സ്ഥാനമോഹികൾ

*ഭരതവാക്ക്യം  - അവസാനം

*ചിറ്റമ്മനയം   - പക്ഷപാതം

*വൈതരണി  - ദുർഘടം

*കേളികൊട്ട്   - ആരംഭം

*ഉദരപൂരണം  - ഉപജീവനം

*തലയണമന്ത്രം   - രഹസ്യഉപദേശം

*തീട്ടൂരം   - അനുമതി

*ദന്തഗോപുരം  - സാങ്കൽപ്പിക സ്വർഗ്ഗം

*ചിത്രവധം  - ക്രൂരശിക്ഷ

*കായംകുളം വാൾ - രണ്ടുവശത്തും ചേരുന്നയാൾ

*ശ്ലോകത്തിൽ കഴിക്കുക  - സംഗ്രഹിക്കുക

*ചുവപ്പുനാട  - അനാവശ്യമായ കാലതാമസം

*നാന്ദികുറിക്കുക   - ആരംഭിക്കുക

*നൂലാമാല   - കുഴപ്പം

*ഇഞ്ചികടിക്കുക    - ദേഷ്യപ്പെടുക

*അലകും പിടിയും മാറ്റുക   - മുഴുവൻ മാറ്റി പണിയുക

*കടലിൽ കായം കലക്കുക  - നിഷ്ഫലമായ പ്രവൃത്തി

*അളമുട്ടുക  - ഗതിയില്ലാതാവുക

*മൂക്കിൽ കയറിടുക   - നിയന്ത്രിക്കുക

*പതം വരുത്തുക  - ബുദ്ധിമുട്ടുക

*അന്യം വരുക  - അവകാശികൾ ഇല്ലാതാവുക

*പടലപിണങ്ങുക - അടിയോടെ തെറ്റുക

*മുയൽ കൊമ്പ്  - ഇല്ലാത്തവസ്തു

*കതിരിൽ വളം വെയ്ക്കുക - കാലം തെറ്റി പ്രവർത്തിക്കുക

*കുളിക്കാതെ ഈറനുടുക്കുക - കുറ്റം ചെയ്യാതെ പഴിയേൽക്കുക

*കുടം കമഴ്ത്തി വെള്ളം ഒഴിക്കുക - ഫലമില്ലാത്ത പ്രവൃത്തി

*കടുവയെ കിടുവ പിടിക്കുക - ബലവാനെ ദുർബലൻ തോൽപ്പിക്കുക

*അരമനരഹസ്യം അങ്ങാടിപ്പാട്ട്  - ഒരിടത്ത് രഹസ്യം മറ്റൊരിടത്ത് പരസ്യം

*ഉച്ചിവെച്ച കൈ കൊണ്ട് ഉദകക്രിയ ചെയ്യുക - സംരക്ഷിക്കുന്നവൻ തന്നെ സംഹരിക്കുക


Manglish Transcribe ↓



*"um" enna padam upayogicchu koodiccherkkappedumpol 
udaa: kuttoosan aadyavum pinneedu luttaappiyum thaazhe veenu [thettu] aadyam kuttoosanum pinneedu luttaappiyum thaazhe veenu [shari] vikraman illaatthathinaalum poottu thurakkaan pattaatthathu kondum mutthu niraashanaayi [thettu] vikraman illaatthathinaalum poottu thurakkaan pattaatthathinnaalum mutthu niraashanaayi [shari] koodi, oru, thanne, kondu, ennaal, ennittu, pakshe thudangiyava aavashyamillaathe upayogikkunna kondulla thettukal  udaa : cheyyunnathu avarkkum koodi ariyaam [thettu] cheyyunnathu avarkkum ariyaam [shari] njangalkkellaam nalla sel kitti ennaal dileepinu maathram nalla sel kittiyilla [thettu] njangalkkellaam nalla sel kitti dileepinu maathram nalla sel kittiyilla [shari] njaan ellaa raajyatthum poyittundu pakshe paakkisthaanil maathram kayattiyilla [thettu] njaan ellaa raajyatthum poyittundu paakkisthaanil maathram kayattiyilla [shari]
*samkhya shabdam visheshanamaayi vannaal bahuvachanam aavashyamilla 
udaa: baahubalikku anchu panakal venam [thettu] baahubalikku anchu pana venam [shari] saadhaarana kanduvaraarulla mattu thettukal  avar thammil ajagajaanthara vyathyaasamundu [thettu] avar thammil ajagajaantharamundu [shari] krushireethikale aadhuneevalkkarikkendathaanu [thettu] krushireethikale aadhunikeekarikkendathaanu [shari] vere\mattu gathyantharamillaathe ayaal kadalil chaadi [thettu] gathyantharamillaathe ayaal kadalil chaadi [shari] sukhavum athinekkaal upari duakhavum chernnathaanu jeevitham [thettu] sukhavum athinekkaal duakhavum chernnathaanu jeevitham [shari] nallayinam iracchikkozhikal vilkkappedum [thettu] nallayinam iracchikkozhikale vilkkum [shari] addhehatthe haarddhavamaayi svaagatham cheyyunnu [thettu] addhehatthe haarddhamaayi svaagatham cheyyunnu [shari] ethaandu aayirattholam per otthukoodi [thettu] aayirattholam per otthukoodi [shari]
*malayaala shylikal 
malayaalatthil nilavilirikkunna\nila ninnirunna shyliyude arththangal pareekshakalil sthiramulla saannidhyamaanu. Naam nithyam prayogikkunnava aanenkil koode, athinre yathaarththatthil ulla arththatthe kuricchu pareekshayude samayatthu vare nammal chinthicchittundaakilla ennullathaanu vasthutha. Aa prayogangalilekku 
*muttushaanthi        - thaalkkaalika parihaaram 

*oozhiyam nadatthuka    - aathmaarththathayillaathe pravartthikkuka 

*aalatthoor kaakka    - aashicchu kaalam kazhikkunnavan 

*monthanpazham       - kollaatthavan 

*aanavaayilampazhanga - cheriya nettam 

*vettonnu muri randu  - uracchulla marupadi 

*manjalikkuka   - lajjikkuka 

*pakida panthrandu              - nanma varuka 

*uriyil kayattuka       - abaddhatthil chaadikkuka 

*aaraattu kompan  - prathaapi 

*kovil kaala   - thinnumudicchu nadakkunnavan 

*tholiyuriccha onthu  - vallaattha sthithiyil akappettavan 

*naarakatthil kayattuka - pukazhtthi chathikkuka 

*ampalam vizhunguka  - kollayadikkuka 

*kaakkapponnu    - vilayillaattha vasthu 

*palliyil parayuka - vilappovaathirikkuka 

*illatthe pooccha   - evideyum praveshanam ullavan 

*maarkkadamushdi  - shaadtyam 

*shavatthil kutthal  - avashane upadravikkal 

*muthalakkanneer  - duakham abhinayikkal 

*iruthala kolutthi  - eshanikkaaran 

*kadannal koottil kalleriyuka - svayam apakadatthilppeduka 

*koopamandookam  - alpajnjan 

*chakram chavittuka  - kashdappeduka 

*charvvithacharvvanam  - paranjathuthanne parayuka 

*thrishanku svarggam  - angumingumillaattha avastha 

*vanarodanam   - aarum kelkkaanillaattha vilaapam 

*vihagaveekshanam - aakappaadeyulla nottam 

*choondikkondu povuka  - apaharikkuka

*kaarkkodakanayam - rakshicchavane upadravikkal

*edukettuka  - padtittham avasaanippikkuka

*aakaashakkotta  - manoraajyam

*kaadukayaruka  - vendaatthathu kaanikkuka\parayuka

*kumbhakonam   - azhimathi

*kuruppillaakkalari   - naathanillaayma

*aanacchantham  - aakeyulla azhaku

*kuthirakkacchavadam - laabhechchha

*gopithoduka  - viphalamaavuka

*karinkaali  - varggavanchakan

*jalarekha  - paazhilaavuka

*azhakiya raavanan - shrumgarikkaan orungi vannavan

*kodaaliyaavuka  - upadravamaakal

*ashdamatthile shani  - valiya kashdakaalam

*adikkallu maanthuka - ulmoolanaasham varutthuka

*amarakkaaran  - maarggadarshakan

*kadannaky  - athiruvitta pravrutthi

*akkarappaccha  - akaleyullathine patti bhramam

*attipperu    - svanthavum shaashvathavumaayi labhicchathu

*aaluvila kalluvila  - aalinre padavikku sthaanam

*iditthee   - kadtinabhayam

*kaakka piduttham  - sevakoodal

*chempu theliyikkuka  - paramaarththam velippeduka

*saadhookarikkuka  - nyaayeekarikkuka

*kidilam kollikkuka - bhayappedutthuka

*pusthakappuzhu  - eppozhum vaayicchukondirikkunnavan

*aattinkutti chamayuka  - nishkalankatha bhaavikkuka

*uppu kootti thinnuka  - nandi kaanikkuka

*kudatthile vilakku  - aprakaashithamaaya yogyatha

*kandtakshobham - nishphalamaaya samsaaram

*oottam parayuka - aathmaprashamsa cheyyuka

*onnum randum parayuka - vaagvaadam cheyyuka

*kaattullappol thoottuka  - avasaram nokki pravartthikkuka

*kanjiyil paatta veezhuka - upajeevanamaarggam muttuka

*ilayittu chavittuka   - arinjukondu upadravikkuka

*arutthu muricchu parayuka  - theertthu parayuka

*iruttadi   - apratheekshithamaaya upadravam

*ummaakki kaattuka - veruthe pedippikkuka

*velicchappaadu thulluka   - virali pidikkuka

*vitthedutthu kutthuka  - karuthal dhanam chilavu cheyyuka

*mudanthan nyaayam  - durbalamaaya samaadhaanam

*poocchaykku manikettuka  - avivekamaaya udyamam

*tholil kayattuka  - amithamaaya laalikkal

*agnipareeksha    - kadtinamaaya pareekshanam

*atthaani    - aashvaasakendram

*anchaampatthi  - avasaravaadi

*adharavyaayaamam   - vyarththabhaashanam

*asuravitthu   - dushda santhathi

*aa chandrathaaram  - ekkaalavum

*ettile pashu    - prayojanamillaattha vasthu

*irattatthaappu  - pakshapaatham

*ekaadashi nokkuka  - pattini kidakkuka

*thirayennuka     - nishphalamaaya pravrutthi

*onam keraamoola   - aparishkrutha mekhala

*ezhaamkooli    - ettavum nisaaram

*kadalaasupuli   - peril maathram shakthan

*kallukadikkuka  - asukhakaramaayi parinamikkuka

*kaavu theenduka   - azhinjaaduka

*urukkazhikkuka    - aavartthikkuka

*dhrutharaashdraalimganam  - ullil pakavecchulla snehaprakadanam

*dhoomakethu   - naashakaari

*naaradan    - eshanikkaaran

*gulikakaalam - ashubhavela

*dhanaashi paaduka - avasaanippikkuka

*undachoril kalliduka   - nandikedu kaanikkuka

*iruttukondu ottayadakkuka - thaalkkaalika parihaaram

*poymukham  - kapadabhaavam

*sugreevaajnja   - neekkupokkillaatthathu

*bhageeratha prayathnam  - soddheshyaparamaaya kadtinaprayathnam

*nellippadi kaanuka- adisthaanam vare chelluka

*bheeshmaprathijnja   - kadtinashabdam

*vyaazhadasha  - bhaagyakaalam

*akshayapaathram  - vibhavangal odungaatthathu

*urvvasheeshaapam upakaaram  - dosham gunamaayi bhavikkuka

*deepaali kulikkuka  - nirdhananaakuka

*bhymeekaamukanmaar - sthaanamohikal

*bharathavaakkyam  - avasaanam

*chittammanayam   - pakshapaatham

*vytharani  - durghadam

*kelikottu   - aarambham

*udarapooranam  - upajeevanam

*thalayanamanthram   - rahasyaupadesham

*theettooram   - anumathi

*danthagopuram  - saankalppika svarggam

*chithravadham  - kroorashiksha

*kaayamkulam vaal - randuvashatthum cherunnayaal

*shlokatthil kazhikkuka  - samgrahikkuka

*chuvappunaada  - anaavashyamaaya kaalathaamasam

*naandikurikkuka   - aarambhikkuka

*noolaamaala   - kuzhappam

*inchikadikkuka    - deshyappeduka

*alakum pidiyum maattuka   - muzhuvan maatti paniyuka

*kadalil kaayam kalakkuka  - nishphalamaaya pravrutthi

*alamuttuka  - gathiyillaathaavuka

*mookkil kayariduka   - niyanthrikkuka

*patham varutthuka  - buddhimuttuka

*anyam varuka  - avakaashikal illaathaavuka

*padalapinanguka - adiyode thettuka

*muyal kompu  - illaatthavasthu

*kathiril valam veykkuka - kaalam thetti pravartthikkuka

*kulikkaathe eeranudukkuka - kuttam cheyyaathe pazhiyelkkuka

*kudam kamazhtthi vellam ozhikkuka - phalamillaattha pravrutthi

*kaduvaye kiduva pidikkuka - balavaane durbalan tholppikkuka

*aramanarahasyam angaadippaattu  - oridatthu rahasyam mattoridatthu parasyam

*ucchiveccha ky kondu udakakriya cheyyuka - samrakshikkunnavan thanne samharikkuka
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution