പാലക്കാട് ജില്ല

പാലക്കാട് 


*കേരളത്തിലെ ഏറ്റവും വലിയ ജില്ല. 

*ഏറ്റവും കൂടുതൽ പട്ടികജാതിക്കാരുള്ള ജില്ല. 

*കേരളത്തിൽ കർഷകത്തൊഴിലാളികൾ കൂടുതലുള്ള ജില്ല. 

*നെല്ലുത്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ള ജില്ല. 

*ഓറഞ്ച്, മധുരക്കിഴങ്ങ്, കരിമ്പ്, നിലക്കടല, പയറു വർഗങ്ങൾ, ഉത്പാദനത്തിൽ ഒന്നാംസ്ഥാനം. 

*പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല. 

*ഏറ്റവും കൂടുതൽ ചുണ്ണാമ്പുനിക്ഷേപമുള്ള ജില്ല.

*കേരളത്തിലെ ഏക IIT (ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ്ടെക്നോളജി) സ്ഥാപിതമായ  ജില്ല. 

*കേരളത്തിലെ ആദ്യ വിവരസാങ്കേതികവിദ്യാ ജില്ല.

* കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർവത്കൃത കളക്ടറേറ്റ്.

* കേരളത്തിൽ ഏറ്റവും കൂടുതൽ വില്ലേജുകളുള്ള ജില്ല.

*കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്നു.

*കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിനായി ഉപയോഗിക്കുന്ന ജില്ല.

*രാജ്യത്തെ ആദ്യHIV/AIDSസാക്ഷരതാ ജില്ല. 

*കേന്ദ്ര സർക്കാരിന്റെ 'അമൃത്' പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ആദ്യനഗരം.
വേറിട്ട വസ്തുതകൾ

*സംഘകാലത്ത് പാലക്കാടൻ പ്രദേശങ്ങൾ 'പൊറൈനാട് എന്നാണ് അറിയപ്പെട്ടിരുന്നത്.

* തരൂർ സ്വരൂപം എന്നറിയപ്പെട്ടത് പാലക്കാട് രാജ വംശമാണ്.

*പാലക്കാട്ടെ അട്ടപ്പാടിയിൽനിന്നാണ്  സംഘകാല പാരമ്പര്യ തെളിവായി 'വീരക്കല്ല് ലഭിച്ചത്. 

*പ്രാചീനകാലത്ത്നാവുദേശം എന്നറിയപ്പെട്ടത്.ചി റ്റൂർ.

*1921 -ൽ  ടി. പ്രകാശം അധ്യക്ഷനായ കെ.പി.സി.സി. യുടെ ആദ്യസമ്മേളനം നടന്നത് ഒറ്റപ്പാലത്തായിരുന്നു. 

*കേരളത്തിലെ ആദ്യറോപ് വേ, റോക്ക് ഗാർഡൻ എന്നിവ മലമ്പുഴയിലാണ്.

* ജനങ്ങളുടെ സഹകരണത്തോടെ നിർമിച്ച കേരളത്തിലെ ആദ്യ മിനി ജലവൈദ്യുത പദ്ധതിയാണ് മീൻവല്ലം.

* തമിഴ്നാട്ടിലൂടെ മാത്രം പ്രവേശിക്കാൻ കഴിയുന്ന കേരളത്തിലെ വന്യജീവിസങ്കേതമാണ് പറമ്പിക്കു ളo.

* 2010-ൽ പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ കടുവസങ്കേതമാണ് പറമ്പിക്കുളം.

* ഇന്ത്യയിലെ ആദ്യ മയിൽ സംരക്ഷണ കേന്ദ്രമാണ് കെ.കെ. നീലകണ്ഠന്റെ പേരിൽ അറിയപ്പെടുന്ന ചൂലന്നൂർ. 

*കേരളത്തിൽ ഓറഞ്ചു തോട്ടങ്ങൾക്ക് പ്രശസ്തമായ സ്ഥലമാണ് പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതി. 

*പശ്ചിമഘട്ടത്തിലെയും കേരളത്തിലെയും ഏറ്റവും വലിയ ചുരമാണ് പാലക്കാട്ചുരം. 

*പാലക്കാട് ചുരം പാലക്കാട് ജില്ലയെ കോയമ്പത്തുരുമായി ബന്ധിപ്പിക്കുന്നു. 

*കേരളത്തിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത പഞ്ചായത്ത് കണ്ണാടി.
 
*കേരളത്തിലെ ആദ്യ ലേബർ ബാങ്ക് സ്ഥാപിതമായത് അകത്തേത്തറ. 

*കേരളത്തിൽ പരുത്തി കൃഷിക്ക് അനുയോജ്യമായ കറുത്ത മണ്ണ് കണ്ടുവരുന്നത്.ചിറ്റൂരിലാണ്.

* പ്രസിദ്ധമായ ധോണി വെള്ളച്ചാട്ടം പാലക്കാട് ജില്ലയിലാണ് .

* കേരളത്തിലെ ആദ്യ വിൻഡ് ഫാം പാലക്കാട്ടെ കഞ്ചിക്കോട്ടാണ്. 

*'പാലക്കാടൻ മലനിരകളുടെ റാണി' എന്നു വിളിക്കുന്നത് നെല്ലിയാമ്പതി. 

*സിംഹവാലൻ കുരങ്ങുകൾക്ക് പ്രശസ്തമായ ദേശീയോദ്യാനമാണ് സൈലൻറ്  വാലി. 

*സൈലൻറ് വാലിയിലൂടെ ഒഴുകുന്ന മലിനീകരണം ഏറ്റവും കുറഞ്ഞ നദിയാണ് കുന്തിപ്പുഴ,.

*കുന്തിപ്പുഴയിലെ വിവാദ പദ്ധതിയായിരുന്നു പാത്രക്കടവ് പദ്ധതി. 

*സൈലൻറ് വാലിയിൽ നിന്ന് ഉദ്ഭവിക്കുന്ന പുഴയാണ് തൂതപ്പുഴ.

*പ്രാചീനകാലത്ത് 'സൈരന്ധ്രീവനം' എന്നറിയ പ്പെട്ട ഈ പ്രദേശം നിശ്ശബ്ദതയുടെ താഴ്വര എന്നറിയപ്പെടുന്നു.

* വെടിപ്ലാവുകളുടെ സാന്നിധ്യമാണ് സൈലൻറ്  വാലിയുടെ മറ്റൊരു പ്രത്യേകത.

* ചുണ്ണാമ്പു നിക്ഷേപത്തിൽ പ്രശസ്തമായ വാളയാറിലാണ് മലബാർ സിമൻറ്സിന്റെ ആസ്ഥാനം. 

*ശിരുവാണി അണക്കെട്ട് വഴിയാണ് കോയമ്പത്തൂർ നഗരത്തിന് ജലവിതരണം നടത്തുന്നത്.

*അട്ടപ്പാടി മേഖലയിലൂടെ ഒഴുകുന്ന നദിയാണ് ശി രുവാണി. 

*അട്ടപ്പാടിയുടെ വികസനത്തിനായി സർക്കാർ രൂപം നല്ലിയ പദ്ധതിയാണ് അഹാഡ്സ്.

*പെരുമാട്ടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്ലാച്ചിമടയിൽ കൊക്ക കോള കമ്പനിക്കെതിരെ സമരം നയിച്ച വനിതയാണ് മയിലമ്മ. 

*കല്ലുവഴി ചിട്ടയ്ക്ക് ജന്മം നല്കി 'കഥകളി ഗ്രാമം' എന്ന വിശേഷണം സ്വന്തമാക്കിയത് വെള്ളിനേഴി ഗ്രാമം. 

*സംഗീതോപകരണങ്ങളുടെ നിർമാണത്തിന് പ്രശസ്തമാണ് പെരുവേമ്പ്.

*പാലക്കാട് ജില്ലയിലെ ജൈനിമേട് എന്ന സ്ഥലത്തുവെച്ചാണ് കുമാരനാശാൻ വീണപൂവ് രചിച്ചത്.

*കേരളത്തിൽ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം തിരുവനന്തപുരം.

*കേരളത്തിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ല 
- പാലക്കാട്.
* കേരളത്തിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത പഞ്ചായത്ത് കണ്ണാടി(പാലക്കാട്) 

*സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത ആദ്യ പഞ്ചായത്ത് മാങ്കുളം (ഇടുക്കി).

* ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം" എന്ന നോവലിലെ പ്രതിപാദ്യ പ്രദേശമാണ് തസ്രാക്ക് ഗ്രാമം. 

*പാലക്കാട്മണി അയ്യർ മൃദംഗവിദ്യാനാണ്.

*രഥോത്സവത്തിന് പ്രശസ്തമാണ് കൽപ്പാത്തി വിശ്വനാഥ ക്ഷേത്രം. 

*ജയപ്രകാശ് നാരായൺ മാൻപാർക്ക് വാളയാറിൽ സ്ഥിതിചെയ്യുന്നു.

*നവോത്ഥാന നായകനായ ബ്രഹ്മാനന്ദ ശിവയോഗിയുടെ ‘ആനന്ദമഠം.' ആലത്തുരിൽ സ്ഥിതിചെയ്യുന്നു. 

*ഹൈദരലി 1766-ൽ നിർമിച്ച കോട്ട പാലക്കാട്ട് കോട്ട ടിപ്പുവിന്റെ കോട്ട എന്നറിയപ്പെടുന്നു.

*കേരളവും തമിഴ്നാടും തമ്മിൽ തർക്കം നിലനിൽക്കുന്ന വിവാദ പദ്ധതിയാണ് പറമ്പിക്കുളം ആളിയാർ പദ്ധതി.

*മലമ്പുഴ, വാളയാർ എന്നിവ കൽപാത്തി പുഴയുടെ പോഷകനദികളാണ്. 

*തുള്ളൽ കലയുടെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാരുടെ ജന്മദേശമാണ് ലക്കിടിക്കടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലം കലക്കത്തു ഭവനം.

*കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളിലൊന്നായ ഭവാനി പുഴ കടന്നുപോകുന്നത് പാലക്കാട് ജില്ലയിലൂടെയാണ്. 

*പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യഗ്രാമപ്പഞ്ചായത്ത് ഓഫീസ് പെരുമാട്ടി 

*എൽ.ഇ.ഡി. (LED) ഗ്രാമം പദ്ധതിക്കായി തിരഞ്ഞടുത്ത ഗ്രാമപ്പഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി.

*കേരളത്തിലെ ആദ്യ ഇലക്ട്രിക്കൽ ട്രെയിൻ സർവീസ് നടത്തിയത് ഷൊർണറ്റൂരിനും എറണാകുളത്തിനുമിടയിലാണ്.

*ഇന്ത്യയിലെ ആദ്യത്തെ ഡിഫൻസ് ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങുന്നത് ഒറ്റപ്പാലത്ത്

*പട്ടികജാതി, പട്ടികവർഗ വകുപ്പിന് കീഴിലെ രാജ്യ
ത്തെ ആദ്യമെഡിക്കൽ കോളേജ് 2014ൽ പാലക്കാട്ട് പ്രവർത്തനമാരംഭിച്ചു.
*കേരളചരിത്രത്തിൽ ബ്രിട്ടീഷുകാർസർ പദവി നൽ കി ആദരിച്ച ഏക രാജവംശമാണ് കൊല്ലങ്കോട് രാജവംശം.
നദികൾ

*ഭാരതപ്പുഴ, 

*കൽപ്പാത്തിപ്പുഴ, 

*കണ്ണാടിപ്പുഴ,

*ശിരുവാണിപ്പുഴ,

*ഗായത്രിപ്പുഴ, 

*തൂതപ്പുഴ, 

*കുന്തിപ്പുഴ.
ടൂറിസ്റ്റ്കേന്ദ്രങ്ങൾ

*പാലക്കാട് കോട്ട

*കോട്ട മൈയ്താനം

*ഭാരതപ്പുഴ

*മലമ്പുഴ

*ഫ്രാൻറസി പാർക്ക്
 
*സൈലെന്റെ്വാലി നാഷണൽ പാർക്ക്

*പറമ്പിക്കുളം വന്യജീവിസങ്കേതം

* നെല്ലിയാമ്പതി

*ധോണി, മീൻവല്ലം, സീതാർകുണ്ഡ്
 
*പോത്തുണ്ടി ഡാം
 
*കാഞ്ഞിരപ്പുഴ ഡാം
അണക്കെട്ടുകൾ

*പോത്തുണ്ടി, 

*മീങ്കര, 

*കാഞ്ഞിരപ്പുഴ,

* മംഗലം
പ്രധാന സ്ഥാപനങ്ങൾ
 

*കാവേരിയുടെ പോഷകനദിയാണ്  നദിയാണ് ഭവാനി.

*നെല്ല് ഗവേഷണ കേന്ദ്രം
- പട്ടാമ്പി.
*കരിമ്പ് ഗവേഷണ കേന്ദ്രം
- മേനോൻ പാറ    
*കുഞ്ചൻ നമ്പ്യാർ സ്മാരകം 
- ലക്കടി
*ചെമ്പൈ സ്മാരകം
- കോട്ടായി  
*മവഹാകവി പി. സ്മാരകം 
- കൊല്ലങ്കോട്

Manglish Transcribe ↓


paalakkaadu 


*keralatthile ettavum valiya jilla. 

*ettavum kooduthal pattikajaathikkaarulla jilla. 

*keralatthil karshakatthozhilaalikal kooduthalulla jilla. 

*nelluthpaadanatthil onnaamsthaanatthulla jilla. 

*oranchu, madhurakkizhangu, karimpu, nilakkadala, payaru vargangal, uthpaadanatthil onnaamsthaanam. 

*parutthi uthpaadippikkunna eka jilla. 

*ettavum kooduthal chunnaampunikshepamulla jilla.

*keralatthile eka iit (inthyan isttittyoottu ophdeknolaji) sthaapithamaaya  jilla. 

*keralatthile aadya vivarasaankethikavidyaa jilla.

* keralatthile aadyatthe kampyoottarvathkrutha kalakdarettu.

* keralatthil ettavum kooduthal villejukalulla jilla.

*karimpanakalude naadu ennariyappedunnu.

*keralatthil ettavum kooduthal bhoomi kaarshikaavashyatthinaayi upayogikkunna jilla.

*raajyatthe aadyahiv/aidssaaksharathaa jilla. 

*kendra sarkkaarinte 'amruthu' paddhathiyil ulppetta keralatthile aadyanagaram.
veritta vasthuthakal

*samghakaalatthu paalakkaadan pradeshangal 'porynaadu ennaanu ariyappettirunnathu.

* tharoor svaroopam ennariyappettathu paalakkaadu raaja vamshamaanu.

*paalakkaatte attappaadiyilninnaanu  samghakaala paaramparya thelivaayi 'veerakkallu labhicchathu. 

*praacheenakaalatthnaavudesham ennariyappettathu. Chi ttoor.

*1921 -l  di. Prakaasham adhyakshanaaya ke. Pi. Si. Si. Yude aadyasammelanam nadannathu ottappaalatthaayirunnu. 

*keralatthile aadyaropu ve, rokku gaardan enniva malampuzhayilaanu.

* janangalude sahakaranatthode nirmiccha keralatthile aadya mini jalavydyutha paddhathiyaanu meenvallam.

* thamizhnaattiloode maathram praveshikkaan kazhiyunna keralatthile vanyajeevisankethamaanu parampikku lao.

* 2010-l prakhyaapikkappetta keralatthile randaamatthe kaduvasankethamaanu parampikkulam.

* inthyayile aadya mayil samrakshana kendramaanu ke. Ke. Neelakandtante peril ariyappedunna choolannoor. 

*keralatthil oranchu thottangalkku prashasthamaaya sthalamaanu paavangalude ootti ennariyappedunna nelliyaampathi. 

*pashchimaghattatthileyum keralatthileyum ettavum valiya churamaanu paalakkaadchuram. 

*paalakkaadu churam paalakkaadu jillaye koyampatthurumaayi bandhippikkunnu. 

*keralatthile aadya sampoorna vydyutheekrutha panchaayatthu kannaadi.
 
*keralatthile aadya lebar baanku sthaapithamaayathu akatthetthara. 

*keralatthil parutthi krushikku anuyojyamaaya karuttha mannu kanduvarunnathu. Chittoorilaanu.

* prasiddhamaaya dhoni vellacchaattam paalakkaadu jillayilaanu .

* keralatthile aadya vindu phaam paalakkaatte kanchikkottaanu. 

*'paalakkaadan malanirakalude raani' ennu vilikkunnathu nelliyaampathi. 

*simhavaalan kurangukalkku prashasthamaaya desheeyodyaanamaanu sylanru  vaali. 

*sylanru vaaliyiloode ozhukunna malineekaranam ettavum kuranja nadiyaanu kunthippuzha,.

*kunthippuzhayile vivaada paddhathiyaayirunnu paathrakkadavu paddhathi. 

*sylanru vaaliyil ninnu udbhavikkunna puzhayaanu thoothappuzha.

*praacheenakaalatthu 'syrandhreevanam' ennariya ppetta ee pradesham nishabdathayude thaazhvara ennariyappedunnu.

* vediplaavukalude saannidhyamaanu sylanru  vaaliyude mattoru prathyekatha.

* chunnaampu nikshepatthil prashasthamaaya vaalayaarilaanu malabaar simanrsinte aasthaanam. 

*shiruvaani anakkettu vazhiyaanu koyampatthoor nagaratthinu jalavitharanam nadatthunnathu.

*attappaadi mekhalayiloode ozhukunna nadiyaanu shi ruvaani. 

*attappaadiyude vikasanatthinaayi sarkkaar roopam nalliya paddhathiyaanu ahaadsu.

*perumaatti panchaayatthil sthithicheyyunna plaacchimadayil kokka kola kampanikkethire samaram nayiccha vanithayaanu mayilamma. 

*kalluvazhi chittaykku janmam nalki 'kathakali graamam' enna visheshanam svanthamaakkiyathu vellinezhi graamam. 

*samgeethopakaranangalude nirmaanatthinu prashasthamaanu peruvempu.

*paalakkaadu jillayile jynimedu enna sthalatthuvecchaanu kumaaranaashaan veenapoovu rachicchathu.

*keralatthil sampoornamaayi vydyutheekariccha aadya nagaram thiruvananthapuram.

*keralatthile aadya sampoorna vydyutheekrutha jilla 
- paalakkaadu.
* keralatthile aadya sampoorna vydyutheekrutha panchaayatthu kannaadi(paalakkaadu) 

*svanthamaayi vydyuthi uthpaadippicchu vitharanam cheytha aadya panchaayatthu maankulam (idukki).

* o. Vi. Vijayante 'khasaakkinte ithihaasam" enna novalile prathipaadya pradeshamaanu thasraakku graamam. 

*paalakkaadmani ayyar mrudamgavidyaanaanu.

*rathothsavatthinu prashasthamaanu kalppaatthi vishvanaatha kshethram. 

*jayaprakaashu naaraayan maanpaarkku vaalayaaril sthithicheyyunnu.

*navoththaana naayakanaaya brahmaananda shivayogiyude ‘aanandamadtam.' aalatthuril sthithicheyyunnu. 

*hydarali 1766-l nirmiccha kotta paalakkaattu kotta dippuvinte kotta ennariyappedunnu.

*keralavum thamizhnaadum thammil tharkkam nilanilkkunna vivaada paddhathiyaanu parampikkulam aaliyaar paddhathi.

*malampuzha, vaalayaar enniva kalpaatthi puzhayude poshakanadikalaanu. 

*thullal kalayude upajnjaathaavaaya kunchan nampyaarude janmadeshamaanu lakkidikkadutthulla killikkurishimamgalam kalakkatthu bhavanam.

*kizhakkottozhukunna moonnu nadikalilonnaaya bhavaani puzha kadannupokunnathu paalakkaadu jillayiloodeyaanu. 

*poornamaayum saurorjatthil pravartthikkunna keralatthile aadyagraamappanchaayatthu opheesu perumaatti 

*el. I. Di. (led) graamam paddhathikkaayi thiranjaduttha graamappanchaayatthaanu peringottukurishi.

*keralatthile aadya ilakdrikkal dreyin sarveesu nadatthiyathu shornattoorinum eranaakulatthinumidayilaanu.

*inthyayile aadyatthe diphansu indasdriyal paarkku thudangunnathu ottappaalatthu

*pattikajaathi, pattikavarga vakuppinu keezhile raajya
tthe aadyamedikkal koleju 2014l paalakkaattu pravartthanamaarambhicchu.
*keralacharithratthil britteeshukaarsar padavi nal ki aadariccha eka raajavamshamaanu kollankodu raajavamsham.
nadikal

*bhaarathappuzha, 

*kalppaatthippuzha, 

*kannaadippuzha,

*shiruvaanippuzha,

*gaayathrippuzha, 

*thoothappuzha, 

*kunthippuzha.
dooristtkendrangal

*paalakkaadu kotta

*kotta myythaanam

*bhaarathappuzha

*malampuzha

*phraanrasi paarkku
 
*sylente്vaali naashanal paarkku

*parampikkulam vanyajeevisanketham

* nelliyaampathi

*dhoni, meenvallam, seethaarkundu
 
*potthundi daam
 
*kaanjirappuzha daam
anakkettukal

*potthundi, 

*meenkara, 

*kaanjirappuzha,

* mamgalam
pradhaana sthaapanangal
 

*kaaveriyude poshakanadiyaanu  nadiyaanu bhavaani.

*nellu gaveshana kendram
- pattaampi.
*karimpu gaveshana kendram
- menon paara    
*kunchan nampyaar smaarakam 
- lakkadi
*chempy smaarakam
- kottaayi  
*mavahaakavi pi. Smaarakam 
- kollankodu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution