*ജില്ല ആസ്ഥാനം-കാക്കനാട്ട്.
*ഇന്ത്യയിൽ സമ്പുർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല.(1990)
*കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയപാത കടന്നുപോകുന്ന ജില്ല.
*കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിശീർഷവരുമാനമുള്ള ജില്ല.
*കേരള ഹൈകോടതിയുടെ ആസ്ഥാനം.
*പ്രചീനകാലത്ത് ഋഷിനാഗകുളം എന്നറിയപ്പെട്ടു.
*ജാതിക്ക,പൈനാപ്പിൾ ഉല്പാദനത്തിൽ ഒന്നാം സ്ഥാനം.
നദികൾ
*പെരിയാർ,
*മുവാറ്റുപുഴയാർ
ടൂറിസ്റ്റ്കേന്ദ്രങ്ങൾ
*ഭൂതത്താൻകെട്ട്,
*ബോൾഗാട്ടി ദ്വീപ്,
*ഗുണ്ടു ദ്വീപ് പാണിയേലിപ്പോര്,
*മട്ടാഞ്ചേരി ജൂതപള്ളി
*മലയാറ്റൂർ കുരിശുമുടി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
*ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി
*ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) കൊച്ചി.
*ഫിഷറീസ് യൂനിവേഴ്സിറ്റി-പനങ്ങാട്.
*നാഷണൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS)-കലൂർ
വ്യവസായസ്ഥാപനങ്ങൾ
*ഫെർട്ടിലൈസർ അൻഡ് കൊമിക്കൽസ് ഒാഫ് ട്രാവൻകൂർ(FACT) -ആലുവ
* ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് ആലുവ.
*ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (HMT)- കളമശ്ശേരി.
*സ്മാർട്ട്സിറ്റി- കാക്കനാട്
*കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ - അത്താണി
സ്മാരകങ്ങൾ/ മ്യൂസിയങ്ങൾ
*കേരളചരിത്ര മ്യൂസിയം- ഇടപ്പള്ളി
*പരീക്ഷിത്തുതമ്പുരാൻ മ്യൂസിയം- എറണാകുളം
*കേരള ഫോക്ലോർ മ്യൂസിയം-തേവര
*ചങ്ങമ്പുഴ സ്മാരകം-ഇടപ്പള്ളി
*സഹോദരൻ അയ്യപ്പൻ സ്മാരകം-ചെറായി.
ഗവേഷണ കേന്ദ്രങ്ങൾ
*പുൽത്തെല ഗവേഷണകേന്ദ്രം- ഓടക്കാലി
*നെല്ല് ഗവേഷണകേന്ദ്രം- വൈറ്റില
* സെൻട്രൽ മൈറൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്-കൊച്ചി
*പൈനാപ്പിൾ ഗവേഷണ കേന്ദ്രം- വാഴക്കുളം
ആസ്ഥാനമന്ദിരങ്ങൾ
*കേരള പ്രസ്അക്കാദമി- കാക്കനാട്
*സ്പൈസസ് ബോർഡ്-കൊച്ചി
*നാളികേര വികസന ബോർഡ്-കൊച്ചി
*കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ്കോർപ്പറേഷൻ-കാക്കനാട്
*കേരള സ്റ്റേറ്റ് ബാംബൂ സ്കോർപ്പറേഷൻ- അങ്കമാലി.
*CBI യുടെ കേരളത്തിലെ ആസ്ഥാനം- കൊച്ചി
*ദക്ഷിണ നാവിക കമാൻഡ്- കൊച്ചി
*കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപ്പറേഷൻ-എറണാകുളം
വേറിട്ട വസ്തുതകൾ
* പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടത് കൊച്ചി രാജവംശമാണ്.
*കൊച്ചിയുടെ സുവർണകാലഘട്ടം എന്നറിയപ്പെട്ടത് ശക്തൻ തമ്പുരാന്റെ കാലഘട്ടമാണ്.
*ഇന്ത്യയിൽ യൂറോപ്യൻമാർ നിർമിച്ച ആദ്യകോട്ടയായ മാനുവൽ കോട്ട- പള്ളിപ്പുറം, വൈപ്പിൻ, ആയക്കോട്ട എന്നിങ്ങനെ അറിയപ്പെടുന്നു.
*പണ്ഡിറ്റ് കറുപ്പൻ വാലസമുദായ പരിഷ്ണുാരസഭയ്ക്ക് തുടക്കമിട്ടത്-തേവര (കൊച്ചി) യിലാണ്.
*സഹോദരൻ അയ്യപ്പൻ സഹോദരസംഘത്തിന് തുടക്കമിട്ടത് ചെറായിലാണ്.
*കൊച്ചിരാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന, പാലിയത്തച്ഛന്മാരുടെ ആസ്ഥാനമായിരുന്നു ചേന്ദമംഗലം.
*അയിത്ത നിർമാർജനവുമായി ബന്ധപ്പെട്ട് 1948ൽ നടന്ന സത്യാഗ്രഹമാണ് പാലിയം സത്യാഗ്രഹം.
*ഉദയംപേരൂർ സുന്നഹദോസ് 1599ലും കൂനൻകുരിശ് പ്രതിജ്ഞ (മട്ടാഞ്ചേരി) 1655ലുമാണ് നടന്നത്.
*1941ൽ കൊച്ചിപ്രജാമണ്ഡലം സ്ഥാപിച്ചത്.വി.ആർ.കൃഷ്ണനെഴുത്തച്ഛൻ.
*പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യ തലസ്ഥാന മായിരുന്നു കൊച്ചി.
*യൂറോപ്യൻ രേഖകളിൽ ‘ റപ്പോളിൻ' എന്നറിയപ്പെട്ടിരുന്നത് ഇടപ്പള്ളി.
*ഇളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത് ഇടപ്പപ്പള്ളി രാജവംശമാണ്.
*കൊച്ചിരാജാക്കൻമാരുടെ കിരീട ധാരണം നടന്ന സ്ഥലമാണ് ചിത്രകൂടം.
*കേരളത്തിലെ ആദ്യ ബാലസൗഹൃദജില്ല - എറണാകുളം.
* കേരളത്തിലെ ആദ്യ ശിശുസൗഹൃദജില്ല - ഇടുക്കി.
* കേരളത്തിലെ ആദ്യശിശുസൗഹൃദ പഞ്ചായത്ത്- വെങ്ങാനൂർ (തിരുവനന്തപുരം)
*കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് - നെടുമ്പാശ്ശേരി (എറണാകുളം)
*ഇന്ത്യയിലെ ആദ്യ ശിശുസൗഹൃദ സംസ്ഥാനം- കേരളം.
*അറബികടലിന്റെ റാണി എന്ന് കൊച്ചിയെ വിശേഷിപ്പിച്ചത് ആർ.കെ. ഷൺമുഖം ചെട്ടിയാണ്
*കേരളത്തിലെ ഏക ക്രിസ്ത്യൻ രാജവംശമാണ് വി ല്ല്യാർവട്ടം
*കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നത്.കാക്കനാട(എറണാകുളം)
*കൊച്ചി തുറമുഖത്തിന്റെ ആഴം വർധിപ്പിക്കുന്നതിന്റെ ഫലമായി രൂപപ്പെട്ട വെല്ലിങ്ടൺ ദ്വീപാണ് കേരളത്തിലെ ഏക കൃത്രിമ ദ്വീപ് .
*കേരളത്തിലെ ഏറ്റവ് ചെറിയ ദേശീയപാത ഏത്?(കുണ്ടന്നൂർ-വെല്ലിങ്ടൺ).
*കേരളത്തിലെ ഏക ജൂതത്തെരുവ് മട്ടാഞ്ചേരിയിലാണ്.
*കേരളത്തിലെ നിലവിലുള്ള എക ജൂതദേവാലയം സ്ഥിതിചെയ്യുന്നത് മട്ടാഞ്ചേരിയിലാണ്.
*മംഗളവനം ' പക്ഷിസങ്കേതമാണ് കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതം.
*കേരളത്തിലെ ആദ്യ പക്ഷിസങ്കേതമായ തട്ടേക്കാട് സാലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്നു.
*സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമിച്ച ആദ്യ വിമാനത്താവളമാണ് നെടുമ്പാശ്ശേരി അന്തരാഷ്ട്ര വിമാനത്താവളം.
*കേരളത്തിലെ ആദ്യഡീസൽ വൈദ്യുത നിലയം ബ്രഹ്മപുരത്താണ്.
*കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം തൃപ്പൂണിത്തുറ ഹിൽപാലസ് മ്യൂസിയമാണ്.
*ഇന്ത്യയിലെ ആദ്യ റബ്ബർപാർക്ക് ഐരാപുരത്താണ്.
*കേരളത്തിലെ ആദ്യ സ്വാശ്രയ സർവകലാശാലയാ ണ് കൊച്ചി നിയമസർവകലാശാല (NUALS).
*ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയത് വടക്കൻ പറവൂർ (1982).
*കേരളത്തിലെ ഏറ്റവും വലിയ പൈനാപ്പിൾ വിപണനകേന്ദ്രം വാഴക്കുളം.
*കേരളത്തിലെ ആദ്യമാതൃകാ മത്സ്യബന്ധനഗ്രാമം, ടൂറിസ്റ്റ് ഗ്രാമം എന്നറിയപ്പെടുന്നത് കുമ്പളങ്ങി.
*കേരള പഞ്ചായത്ത് രാജ് സംവിധാനം 1960-ൽ നെഹ്റു ഉദ്ഘാടനം ചെയ്തത് എറണാകുളത്താണ്.
*കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് നേര്യമംഗലത്താണ്.
*കേരളത്തിലെ ആദ്യ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കൊച്ചി ).
*കേരളത്തിലെ ആദ്യത്തിലെ മിനറൽ വാട്ടർ പ്ലാന്റെ് സ്ഥാപിക്കപ്പെട്ടത് കുമ്പളങ്ങലയിലാണ്.
*കേരളത്തിൽ സ്പീഡ് പോസ്റ്റ് സംവിധാനത്തിന് തുടക്കമിട്ടത് കൊച്ചിയിലാണ്.
*ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എം .ടി .എം .കൊച്ചി വൈപ്പിൻ ദ്വീപിലാണ് സ്ഥാപിച്ചത്.
*1744-ൽ ഡച്ചുകാരാണ് കൊച്ചിയിലെ ബോൾഗാട്ടി പാലസ് പണിതത്.
*1568-ൽ പോർച്ചുഗീസുകാർ നിർമിച്ച കൊട്ടാരമാ ണ് ഇപ്പോൾ ഡച്ച്കൊട്ടാരം എന്നറിയപ്പെടുന്നത്(മട്ടഞ്ചാരി).
*ആന പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്നത് കോടനാട്.
* അദ്വൈതാചാര്യനായ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി പെരിയാറിന്റെ തീരത്താണ്.
*ഏഷ്യയിലെ ഏക ക്രിസ്തീയ അന്താരാഷ്ട തീർത്ഥാടനകേന്ദ്രമാണ് മലയാറ്റൂർ പള്ളി.
*കോതമംഗലമാണ് ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്നത്.
*ജില്ലയിലെ പ്രസിദ്ധമായ വൈദ്യുതപദ്ധതികളാണ് ബ്രഹ്മപുരം, ഇടമലയാർ, നേര്യമംഗലം.
*കേരളത്തിലെ ആദ്യ ടൂറിസ്റ്റ് പോലീസ് സ്റ്റേഷൻ ഫോർട്ട് കൊച്ചിയിലാണ്.
*കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ, മട്ടാഞ്ചേരിയിലാണ് സ്ഥാപിതമായത്.
*വാസ്കോ ഡ ഗാമയുടെ ഭൗതികശരീരം അടക്കം ചെയ്തിരുന്നത് കൊച്ചിയിലെ സെൻറ് ഫ്രാൻസിസ് പള്ളിയിലായിരുന്നു.
*ഇന്ത്യയിൽ ആദ്യത്തെ ടെലികോം സ്റ്റാർട്ട് അപ്പ് വില്ലേജ് കളമശ്ശേരിയിൽ ആരംഭിച്ചു.
*ആലുവാ അദ്വൈതാശ്രമം സ്ഥാപിച്ചത് ശ്രീനാരായണഗുരു. ഇവിടെ വെച്ചാണ്'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന സന്ദേശം ആദ്ദേഹം നൽകിയത് .
*ആലുവയിൽ വെച്ചാണ് പെരിയാർ മംഗലപ്പുഴയെന്നും മാർത്താണ്ഡപുഴയെന്നും രണ്ടായി പിരിയുന്നത് .