- Related Question Answers
1. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ?
' ന്യൂസ്പേപ്പര്‍ ബോയ്' (കഥാരചനയും സംവിധാനവും : പി.രാംദാസ്)
2. അന്യഭാഷാ ചിത്രത്തിലുള്ള അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാള നടൻ?
മമ്മൂട്ടി (ചിത്രം : ബാബാ സാഹിബ് അംബേദ്കർ; വർഷം : 1998 )
3. ചെമ്മീനിലെ മാനസമൈനേ വരൂ എന്ന പ്രസിദ്ധ ഗാനം എഴുതിയത്?
വയലാർ രാമവർമ്മ
4. ആദ്യത്തെ ജെ.സി. ഡാനിയേൽ പുരസ്ക്കാരം നേടിയത്?
ടി.ഇ വാസുദേവൻ -1992
5. ആദ്യത്തെ സ്റ്റീരിയോ ഫോണിക് ചിത്രം?
മില്ലേനിയം സ്റ്റാര്‍സ്
6. 'അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത്?
ജോണ്‍ എബ്രഹാം
7. മലയാളത്തിലെ രണ്ടാമത്തെ ചിത്രം?
മാര്‍ത്താണ്ഡവര്‍മ്മ
8. ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തിരക്കഥ?
മുറപ്പെണ്ണ് - എം.ടി - 1966 )
9. ദേശീയതലത്തില്‍ ശ്രെദ്ധിക്കപ്പെട്ട 'ഭവം' എന്ന സിനിമയുടെ സംവിധായകന്?
സതീഷ് മേനോന്
10. കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ?
മേരിലാൻഡ് - ( 1952ൽ തിരുവനന്തപുരത്തെ വെള്ളായണിയിൽ പി.സുബ്രമണ്യം സ്ഥാപിച്ചു )
11. കേരള സർക്കാറിനു വേണ്ടി ഡോക്യുമെന്റ്റിയും വീഡിയോ പരിപാടികളും നിർമ്മിക്കുന്ന സ്ഥാപനം?
KSFDC - കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ
12. പ്രേംനസീറിന്റെ യഥാർത്ഥ നാമം?
അബ്ദുൾ ഖാദർ
13. ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം?
നിഴല്‍ക്കുത്ത്
14. 1980 ൽ സ്ഥാപിതമായ കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഫിലിം സ്റ്റുഡിയോ?
ചിത്രാജ്ഞലി (സ്ഥിതി ചെയ്യുന്നത്: തിരുവല്ലം; തിരുവനന്തപുരം )
15. ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
മണിച്ചിത്രതാഴ്
16. മികച്ച കഥാകൃത്തിനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
തോപ്പിൽ ഭാസി
17. ഷേക്സ്പിയറിന്റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കളിയാട്ടം സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?
സുരേഷ് ഗോപി
18. ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിന്റെ സംവിധായകന്?
ഭരത്ഗോപി
19. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി?
എസ് എൽ പുരം സദാനന്ദൻ ( ചിത്രം: അഗ്നിപുത്രി )
20. ഭാനു പ്രകാശ് രചിച്ച ദി ഹോളി ആക്ടർ എന്ന ഗ്രന്ഥം ഏത് നടനെ കുറിച്ച് വിവരിക്കുന്നു?
മുരളി
21. ആദ്യത്തെ സ്പോണ്‍സേര്‍ഡ് സിനിമ ?
മകള്‍ക്ക്
22. ആദ്യമായി ജെ.സി.ഡാനിയേല്‍ ബഹുമതി നേടിയത്?
ടി.ഇ വാസുദേവന്‍
23. സത്യന് ആദ്യമായി അഭിനയിച്ച ചിത്രം?
ആത്മസഖി
24. 1948 ല്‍ റിലീസായ ' നിര്‍മ്മല' എന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ച പ്രസിദ്ധ മഹാകവി?
ജി.ശങ്കരക്കുറുപ്പ്
25. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാളം സിനിമ?
ഗോഡ്ഫാദർ
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution