- Related Question Answers

351. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വിദേശി?

ജോർജ്ജ് യൂൾ (1888; അലഹബാദ് സമ്മേളനം)

352. മൂന്നാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം?

ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണം

353. ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ഡോട്ടർ എന്ന കൃതി മലയാളത്തിലേയ്ക്ക് തർജ്ജിമ ചെയ്തത്?

അമ്പാടി ഇക്കാവമ്മ

354. ലോർഡ് കിച്ച്നറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവച്ച വൈസ്രോയി?

കഴ്സൺ പ്രഭു

355. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം?

1961

356. കൊൽക്കത്ത സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റീസ്?

ഏലിജാ ഇംപെ

357. വർദ്ധമാന മഹാവീരൻ ഉപയോഗിച്ചിരുന്ന ഭാഷ?

അർത്ഥ മഗധ

358. പതജലിയുടെ മഹാ ഭാഷ്യത്തിൽ പ്രതിപാദിക്കുന്ന സുംഗ രാജാവ്?

പുഷ്യ മിത്ര സുംഗൻ

359. ആറാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന മഹാജനപഥങ്ങളുടെ എണ്ണം?

16

360. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?

ഡബ്ല്യൂ. സി. ബാനർജി

361. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച സ്ഥലങ്ങൾ?

സെറാംപൂർ & ട്രാൻക്യൂബാർ (തമിഴ്നാട്)

362. ജീസസിന്റെ കല്പനകൾ (Percepts of Jesus) എന്ന കൃതി രചിച്ചത്?

രാജാറാം മോഹൻ റോയ്

363. വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

364. മുസ്ലിം വിഭാഗങ്ങൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിച്ച ഭരണപരിഷ്കാരം?

മിന്റോ മോർലി ഭരണപരിഷ്കാരം

365. ദേവരാജൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

ചന്ദ്രഗുപ്തൻ Il

366. മോത്തി മസ്ജിദ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

367. ഷേർഷാ സൂരിയുടെ യഥാർത്ഥ പേര്?

ഫരീദ്

368. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത്?

രജുപാലിക നദി

369. സിഖുകാരെ ഒരു സൈനിക ശക്തിയാക്കി മാറ്റിയ സിഖ് ഗുരു?

ഗുരു ഹർ ഗോവിന്ദ്

370. ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത?

എമിലി ഷെങ്കൽ

371. ശ്രീരാമകൃഷ്ണ പരമഹംസറോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം?

ശ്രീരാമകൃഷ്ണ മിഷൻ (1897; ആസ്ഥാനം: ബേലൂർ)

372. കോവലന്റെയും കണ്ണകിയുടേയും കഥ പറയുന്ന സംഘ കാല കൃതി?

ചിലപ്പതികാരം

373. കലിംഗ യുദ്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശിലാശാസനം?

പതിമൂന്നാം ശിലാശാസനം

374. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?

സച്ചിദാനന്ദ സിൻഹ

375. രബീന്ദ്രനാഥ ടാഗോർ അന്തരിച്ച വർഷം?

1941
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution