- Related Question Answers

901. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം എന്ന കൃതി രചിച്ചത്?

പട്ടാഭി സീതാരാമയ്യ

902. മഹാത്മാഗാന്ധിയുടെ ഭാര്യ?

കസ്തൂർബാ ഗാന്ധി

903. ആര്യ സമാജത്തിന്റെ ആസ്ഥാനം?

ബോംബെ (സ്ഥാപിച്ചത്: 1875 ൽ സ്വാമി ദയാനന്ദ സരസ്വതി)

904. ഗാന്ധിജിയുടെ മരണവാർത്തയറിഞ്ഞ് "കൂടുതൽ നല്ലതാവുന്നത് നല്ലതല്ല " എന്ന് അനുശോചന സന്ദേശമയച്ച വ്യക്തി?

ബർണാർഡ് ഷാ

905. പല്ലവവംശത്തിന്റെ തലസ്ഥാനം?

കാഞ്ചീപുരം

906. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

മഹാദേവ് ദേശായി

907. മഹാരാഷ്ട്രയിൽ നികുതി നിസ്സഹകരണ സമരം ആരംഭിച്ചത്?

ബാലഗംഗാധര തിലകൻ

908. ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

909. സാരേ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനം രചിച്ചത്?

മുഹമ്മദ് ഇക്ബാൽ

910. കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവൺമെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്ത നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

911. ഡോ.ബി.ആർ.അംബേദ്ക്കറുടെ ആദ്യകാല പേര്?

ഭീമറാവു അംബ വഡേദ്ക്കർ

912. "എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല" എന്ന് പരാമർശിക്കുന്നത് ഏത് ഗ്രന്ഥത്തേക്കുറിച്ചാണ്?

മഹാഭാരതം

913. ദ്രാവിഡർ കഴകം പാർട്ടി സ്ഥാപിച്ചത്?

ഇ.വി രാമസ്വാമി നായ്ക്കർ

914. കൃഷ്ണദേവരായരുടെ ഭരണകാലത്ത് വിജയനഗര സാമ്രാജ്യം സന്ദർശിച്ച പോർച്ചുഗീസ് സഞ്ചാരി?

ഡോമിങ്കോസ്

915. ബാലഗംഗാധര തിലകൻ ആരംഭിച്ച മറാത്താ പത്രം?

കേസരി

916. 1857ലെ വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ?

കോളിൻ കാംബൽ

917. ആർട്ടിക് ഹോം ഇൻ ദി വേദാസ് എന്ന കൃതിയുടെ കർത്താവ്?

ബാലഗംഗാധര തിലകൻ

918. പാണ്ഡുരംഗ മാഹാത്മ്യം രചിച്ചത്?

തെന്നാലി രാമൻ

919. ചോളൻമാരുടെ രാജകീയ മുദ്ര?

കടുവ

920. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധൂനദിതട കേന്ദ്രങ്ങൾ കണ്ടെത്തിയ സംസ്ഥാനം?

ഗുജറാത്ത്

921. ഉറുദുവിൽ അൽ ഹിലാൽ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

അബ്ദുൾ കലാം ആസാദ്

922. നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ച സമ്മേളനം?

1920 ലെ കൽക്കട്ട പ്രത്യേക സമ്മേളനം

923. കൗടില്യന്റെ പ്രധാന കൃതി?

അർത്ഥശാസ്ത്രം

924. വിജയനഗര സാമ്രാജ്യം സ്ഥിതി ചെയ്ത നദീതീരം?

തുംഗഭദ്ര

925. മന്ത്രങ്ങൾ പ്രതിപാദിക്കുന്ന വേദം?

അഥർവ്വവേദം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution