Related Question Answers

1501. ഹൃദയത്തിന്‍റെ ഏത് അറകളിലാണ് ശുദ്ധ രക്തമുള്ളത്?

ഇടത്തെ അറകളിൽ

1502. ഇടത് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് വലത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്?

സിസ്റ്റമിക് പര്യയനം -(Sistamic Circulaltions)

1503. ആദ്യത്തെ കൃത്രിമ ഹൃദയം?

ജാർവിക് 7

1504. ഏറ്റവും വലിയ ലിംഫ് ഗ്രന്ഥി?

പ്ലീഹ

1505. മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതക രോഗം?

ഹീമോഫീലിയ ( ക്രിസ്തുമസ് രോഗം)

1506. ആദ്യത്തെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത്?

ഡോ.ആർ.എച്ച്. ലാലർ -1950

1507. മാര്‍സുപിയൻസ് എന്നറിയപ്പെടുന്ന ജന്തുവിഭാഗം?

സഞ്ചി മൃഗങ്ങൾ

1508. നീല ഹരിതആൽഗയിൽ കാണുന്ന വർണ്ണകണം?

ഫൈകോസയാനിൻ

1509. TAILAND ല്‍ ഉത്പാദിപ്പിച്ച സുഗന്ധ നെല്ലിനം?

ജാസ്മീൻ

1510. ഹരിതവിപ്ലവത്തിന്‍റെ പിതാവ്?

നോർമൻ ബോർലോഗ്

1511. മിൽമ സ്ഥാപിതമായ വർഷം?

1980

1512. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്‍റെ പിതാവ്?

പ്രൊഫ.ആർ.മിശ്ര

1513. റുഡ്യാർഡ് കിപ്ലിംഗ് ന്‍റെ ജംഗിൾ ബുക്കിലെ ഷേർഖാൻ എന്ന കഥാപാത്രം?

കടുവ

1514. പ്രായപൂർത്തിയായ ഒരാളിന് ഒരു ദിവസം ആവശ്യമുള്ള ധാന്യകം?

500 ഗ്രാം

1515. ഹോർമോണുകളെക്കുറിച്ചും അന്തഃസ്രാവി ഗ്രന്ഥികളെ കുറിച്ചുമുള്ള പഠന ശാഖ?

എൻഡോക്രൈനോളജി

1516. പീയുഷ ഗ്രന്ഥി (Pituitary gland) ഉൽപ്പാദിപ്പിക്കുന്ന വളർച്ചയ്ക്ക് സഹായകമായ ഹോർമോൺ?

സൊമാറ്റോ ട്രോപിൻ

1517. മനുഷ്യനിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ഥി?

തൈറോയ്ഡ് ഗ്രന്ഥി

1518. മനുഷ്യനിലെ ഏറ്റവും ചെറിയ അന്ത:സ്രാവി ഗ്രന്ഥി?

പീയൂഷ ഗ്രന്ഥി (Pituitary gland)

1519. ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുന്ന ഗ്രന്ഥി?

തൈറോയ്ഡ്

1520. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ?

തൈറോക്സിൻ; കാൽസിടോണിൻ

1521. പാരാതെർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?

പാരാതൈറോയ്ഡ് ഗ്രന്ഥി

1522. സ്വീറ്റ് ബ്രഡ് എന്നറിയപ്പെടുന്ന ഗ്രന്ഥി?

പാൻക്രിയാസ്

1523. ഇൻസുലിന്‍റെ അഭാവം മൂലമുണ്ടാകുന്ന രോഗം?

പ്രമേഹം ( ഡയബറ്റിസ് മെലിറ്റസ് )

1524. ഏത് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്?

ആഗ്നേയ ഗ്രന്ഥി

1525. 3F ഗ്രന്ഥിയെന്നും 4S ഗ്രന്ഥിയെന്നും അറിയപ്പെടുന്നത്?

അഡ്രീനൽ ഗ്രന്ഥി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution