Related Question Answers

426. പ്രപഞ്ച രൂപീകരണത്തിന് നിദാനമായ മഹാവിസ്ഫോടനം എന്നു നടന്നുവെന്നാണ് വിശ്വസിക്കുന്നത്?

ഏകദേശം 1370 കോടി വർഷങ്ങൾക്കു മുൻപ്

427. ഭാരതത്തിന്റെ ത്രിവർണ്ണ പതാകയുമായി ചന്ദ്രോപരിതലത്തിൽ പതിച്ച ചന്ദ്രയാനിലെ പേടകം ?

മൂൺ ഇംപാക്ട് പ്രോബ്

428. ഭൂമി ഉരുണ്ടതാണെന്നും ചലനാത്മകമാണെന്നും ആദ്യമായി അഭിപ്രായപ്പെട്ടത്?

പൈതഗോറസ് (ബി.സി.6 th നൂറ്റാണ്ട് ; ഗ്രീസ്)

429. സൂര്യരശ്മിയുടെ പതനകോണിനെ ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണ്ണയിച്ച പ്രതിഭാശാലി ?

ഇറാത്തോസ്തനീസ്

430. നൂതന ദ്രവ്യങ്ങളുടെ അനുസ്യൂതമായ നിർമ്മാണം പുതിയ താരങ്ങളുടെ ജനനം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന പ്രപഞ്ച സിദ്ധാന്തം ?

സമനില സിദ്ധാന്തം

431. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം?

സൂര്യൻ

432. ചന്ദ്രഗ്രഹണം നടക്കുന്നത്?

വെളുത്തവാവ് / പൗർണ്ണമി (Full Moon) ദിനങ്ങളിൽ

433. മംഗൾയാൻ ദൗത്യത്തിന്റെ തലവൻ?

പി.കുഞ്ഞികൃഷ്ണൻ

434. പുതിയ നക്ഷത്രങ്ങൾ പിറക്കുന്നത്?

നെബുലയിൽ നിന്ന്

435. ചന്ദ്രനിലേയ്ക്കുള്ള എത്രാമത്തെ ദൗത്യമാണ് ചന്ദ്രയാൻ?

68

436. കരിമഴ (Black rai‌n) പെയ്യുന്ന ഗ്രഹം?

ശനി

437. വാൽ നക്ഷത്രങ്ങളുടെ വാൽ ദൃശ്യമാകുന്നത് ?

ടിൻഡൽ പ്രഭാവത്താൽ

438. സൂര്യനെക്കാളും പിണ്ഡം കൂടിയ നക്ഷത്രങ്ങൾ എരിഞ്ഞടങ്ങുസോൾ ഉണ്ടാകുന്ന അവസ്ഥ?

തമോഗർത്തങ്ങൾ (Black Holes)

439. സൗരയൂഥത്തിനോട് ഏറ്റവും അടുത്ത നക്ഷത്രം?

പ്രോക്സിമാ സെന്റൗറി

440. വെള്ളക്കുള്ളൻ നക്ഷത്ര പരിധി നിർണയിച്ച ഇന്ത്യൻ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ ?

സുബ്രഹ്മണ്യം ചന്ദ്രശേഖർ (" ചന്ദ്രശേഖർ പരിധി " എന്നറിയപ്പെടുന്നു")

441. ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ എത്ര ഭാഗമാണ് ചന്ദ്രനുള്ളത്?

6-Jan

442. ഏകദേശം 25000 കിമീ ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തികവലയത്തെ (magneto Sphere) കണ്ടെത്തിയത്?

ജയിംസ് വാൻ അലൻ (1958)

443. സൗരയൂഥത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ?

നെപ്ട്യൂൺ

444. ഭൂമിയുടെ പരിക്രമണകാലം?

365 ദിവസം 5 മണിക്കൂർ 48 മിനുട്ട്

445. നീൽ ആംസ്ട്രോങ്ങ് എന്താണ് ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുള്ളത്?

158 രാഷ്ട്രത്തലവൻമാരുടെ സന്ദേശങ്ങൾ അടങ്ങിയ ലോഹ ഫലകം

446. മംഗൾയാൻ പദ്ധതിയുടെ ഔദ്യോഗിക നാമം ?

Mars Orbiter Mission (MOM)

447. "ഹാലിയുടെ ധൂമകേതു " എത്ര വർഷം കൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത് ?

76 വർഷങ്ങൾ കൊണ്ട്

448. ആദിത്യയെ വിക്ഷേപിക്കുവാൻ ഉദ്‌ദേശിക്കുന്ന വിക്ഷേപണ വാഹനം?

ജി.എസ്.എൽ.വി

449. ഭൗമേതര ലോകത്ത് എത്തിയ ആദ്യ പേടകം?

ലൂണാ II (1959)

450. ചാങ് 3 ഇറങ്ങിയ ചന്ദ്രനിലെ പ്രദേശം?

മഴവിൽ പ്രദേശം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution