- Related Question Answers
451. ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന പ്രശസ്ത രാജാവ്?
നന്നൻ
452. കോട്ടയം ചേപ്പേട്; സ്ഥാനു രവിശാസനം എന്ന് അറിയപ്പെടുന്ന ശാസനം?
തരീസ്സാപ്പള്ളി ശാസനം
453. കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?
ഹെർമ്മൻ ഗുണ്ടർട്ട്
454. കേരളത്തിലെ ആദ്യ രാജവംശം?
ആയ് രാജവംശം
455. കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്?
രാജശേഖര വർമ്മൻ (ചേരമാൾ പെരുമാൾ നായനാർ)
456. വാഗൺ ട്രാജഡിയെ ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?
സുമിത്ത് സർക്കാർ
457. തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം?
1965
458. കുഞ്ഞാലി മരയ്ക്കാർ ഒന്നാമന്‍റെ പേര്?
കുട്ടി അഹമ്മദ് അലി
459. ത്രിശൂരിൽ വിദ്യുത്ച്ഛക്തി പ്രക്ഷോഭം നടന്ന വർഷം?
1936
460. മധ്യകാല കേരളത്തിൽ ജൂതൻമാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം?
അഞ്ചു വണ്ണം
461. കാർത്തിക തിരുനാൾ രാമവർമ്മയുടെ സദസ്സിൽ ജീവിച്ചിരുന്ന പ്രമുഖ കവികൾ?
കുഞ്ചൻ നമ്പ്യാർ; ഉണ്ണായി വാര്യർ
462. തിരുവിതാംകൂറിൽ ജില്ലാ കോടതികൾ; അപ്പീൽ കോടതികൾ എന്നിവ സ്ഥാപിച്ച ഭരണാധികാരി?
റാണി ഗൗരി ലക്ഷ്മിഭായി
463. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം?
ആറ്റിങ്ങൽ കലാപം (1721)
464. നാടുവാഴി മാറി അടുത്ത അനന്തരാവകാശി ഭരണം ഏറ്റെടുക്കുമ്പോൾ സാമൂതിരിക്ക് നല്കേണ്ട തുക?
പുരുഷാന്തരം
465. തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം നടപ്പിലാക്കിയത്?
സി.പി.രാമസ്വാമി അയ്യർ
466. ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?
കെ.എസ് മണിലാൽ
467. വഞ്ചി ഭൂപതി എന്നറിയപ്പെടുന്ന രാജാക്കൻമാർ?
തിരുവിതാംകൂർ രാജാക്കൻമാർ
468. സ്വന്തം പേരിൽ നാണയ മിറക്കിയ ആദ്യ കേരളീയ രാജാവ്?
രവിവർമ്മ കുലശേഖരൻ
469. മാമാങ്കത്തിലേയ്ക്ക് ചാവേറുകളെ അയച്ചിരുന്നതാര്?
വള്ളുവക്കോനാതിരി
470. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി?
വക്കം പുരുഷോത്തമൻ
471. ഭരണ സൗകര്യത്തിനായി കോവിലത്തും വാതുക്കൾ എന്ന പേരിൽ കൊച്ചിയെ വിഭജിച്ച ഭരണാധികാരി?
ശക്തൻ തമ്പുരാൻ
472. മാമാങ്കം നടന്നിരുന്ന സ്ഥലം?
ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ (12 വർഷത്തിലൊരിക്കൽ നടത്തുന്ന 28 ദിവസത്തെ ഉത്സവം)
473. പോർച്ചുഗീസുകാർ പെപ്പർ കൺട്രി എന്ന് വിശേഷിപ്പിച്ചിരുന്ന സ്ഥലം?
വടക്കുംകൂർ
474. തൃശൂർ പൂരത്തിന് തുടക്കം കുറിച്ച ഭരണാധികാരി?
ശക്തൻ തമ്പുരാൻ
475. തിരുവിതാംകൂറിലെ ആദ്യ ദിവാൻ?
അറുമുഖം പിള്ള
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution