- Related Question Answers
101. ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുമതി നല്കിയ തിരുവിതാംകൂർ ഭരണാധികാരി?
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
102. ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം?
ആംസ്റ്റർഡാം( വർഷം: 1678 - 1703 നും ഇടയ്ക്ക് 12 വാല്യങ്ങളായി പ്രസിദ്ധീകരിച്ചു)
103. മണ്ണാപ്പേടി; പുലപ്പേടി ഇവയെക്കുറിച്ച് ആദ്യമായി പരാമർശിച്ചത്?
ബാർ ബോസ
104. മാർത്താണ്ഡവർമ്മ താൻ വിസ്തൃതമാക്കിയ രാജ്യം 1750 ജനുവരി 1 ന് ശ്രീപത്മനാഭന് സമർപ്പിച്ചത് അറിയപ്പെടുന്നത്?
ത്രിപ്പടിദാനം
105. കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത്?
പെരുമ്പടപ്പ് സ്വരൂപം
106. പുനലൂർ പ്ലൈവുഡ് ഫാക്ടറി സ്ഥാപിച്ചത്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
107. സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി?
മുരുകൻ
108. കുന്നലക്കോനാതിരി എന്ന ബിരുദം സ്വീകരിച്ചിരുന്നത്?
സാമൂതിരിമാർ
109. ദേവദാസി സമ്പ്രദായം നിരോധിച്ച ഭരണാധികാരി?
റാണി സേതു ലക്ഷ്മിഭായി
110. മൺസൂൺ കാറ്റിന്റെ ദിശ കണ്ടു പിടിച്ച നാവികൻ?
ഹിപ്പാലസ്
111. കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രം?
INS കുഞ്ഞാലി
112. ആയ് രാജവംശത്തിന്റെ പരദേവത?
ശ്രീപത്മനാഭൻ
113. ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച മഠം?
ജ്യോതിർമഠം(ബദരിനാഥ്)
114. ഇന്ത്യൻ നാവികസേന കുഞ്ഞാലി മരയ്ക്കാരുടെ സ്മാരകം സ്ഥാപിച്ച സ്ഥലം?
കോട്ടയ്ക്കൽ
115. തിരുവിതാംകൂറിലെ ആദ്യ പോസ്റ്റ് ഓഫീസ് 1857 ൽ ആലപ്പുഴയിൽ സ്ഥാപിച്ചത് ആരുടെ കാലത്താണ്?
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
116. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജാ ആവിഷ്ക്കരിച്ച യുദ്ധതന്ത്രം?
ഗറില്ലാ യുദ്ധം
117. തിരുവനന്തപുരത്ത് സംസ്കൃത കോളേജ്; ആയുർവേദ കോളേജ്; പുരാവസ്തു വകുപ്പ് എന്നിവ ആരംഭിച്ച രാജാവ്?
ശ്രീമൂലം തിരുനാൾ
118. വേണാട് രാജാവിന്റെ സ്ഥാനപ്പേര്?
ചിറവാ മൂപ്പൻ
119. കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?
വട്ടെഴുത്ത് ലിപിയിലുള്ള മലയാളം
120. ഇന്ത്യാ സമുദ്രത്തിന്റെ അധിപൻ;മൂറുകളുടെ രാജാവ് എന്നീ ബിരുദങ്ങൾ സ്വീകരിച്ചത്?
കുഞ്ഞാലി മരയ്ക്കാർ IV
121. മേരുസ്വാമി ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു?
സ്വാതി തിരുനാൾ
122. ശങ്കരാചാര്യർ സമാധിയായ സ്ഥലം?
കേദാർനാഥ്
123. സംഘകാലത്തെ പ്രാദേശിക രാജാക്കൻമാർ അറിയപ്പെട്ടിരുന്നത്?
കുറുനില മന്നർ
124. ചേര ഭരണകാലത്ത് 'പൊലിപ്പൊന്ന്' എന്നറിയപ്പെട്ടിരുന്നത്?
വിൽപ്പന നികുതി
125. ജൂതശാസനം പുറപ്പെടുവിച്ചത്?
ഭാസ്ക്കരവർമ്മ
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution