- Related Question Answers

176. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന സത്യപരീക്ഷ - ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത്?

സ്വാതി തിരുനാൾ

177. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത വർഷം?

1809 ൽ മണ്ണടി ക്ഷേത്രത്തിൽ വച്ച് (പത്തനംതിട്ട)

178. ആദ്യമായി ലണ്ടൻ മിഷൻ സൊസൈറ്റി ആരംഭിച്ചത്?

നാഗർകോവിലിൽ - 1816

179. എടയ്ക്കൽ ഗുഹയിലെ ശിലാലിഹിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?

ദ്രാവിഡ ബ്രാഹ്മി

180. പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കൽമണ്ഡപം പണിതത്?

മാർത്താണ്ഡവർമ്മ

181. 1753 ൽ മാവേലിക്കര ഉടമ്പടി ഒപ്പുവച്ചത്?

മാർത്താണ്ഡവർമ്മയും ഡച്ചുകാരും

182. തിരുവിതാംകൂറിൽ ജന്മിമാർക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച ഭരണാധികാരി?

റാണി ഗൗരി ലക്ഷ്മിഭായി

183. കൊച്ചിയിൽ ഡച്ച് കൊട്ടാരം നിർമ്മിച്ചത്?

പോർച്ചുഗീസുകാർ -1555

184. മധുര സുൽത്താൻമാരുടെ നാണയം?

തുളുക്കാശ്

185. മധ്യകാല കേരളത്തിൽ വിദേശ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്ന സംഘം?

വളഞ്ചിയാർ

186. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച ഗൗഡസാരസ്വത ബ്രാഹ്മണർ?

രംഗ ഭട്ട്; അപ്പു ഭട്ട്; വിനായക ഭട്ട്

187. ബ്രിട്ടീഷുകാർക്കെതിരെ വയ നാട്ടിലെ ആദിവാസികൾ നടത്തിയ ലഹള?

കുറിച്യർ ലഹള - 1812

188. കൊച്ചിയെക്കുറിച്ച് പരാമർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി?

നിക്കോളാ കോണ്ടി

189. പുരാതന കാലത്ത് ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്നത്?

ശ്രീലങ്ക

190. ദേവനാരായണൻ മാർ എവിടുത്തെ ഭരണാധികാരികളായിരുന്നു?

ചെമ്പകശ്ശേരി

191. പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം അനുവദിച്ച തിരുവിതാംകൂർ ഭരണാധികാരി?

ശ്രീമൂലം തിരുനാൾ

192. പ്രാചീന കാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ?

നന്നങ്ങാടികൾ (Burial urns)

193. പന്ത്രണ്ടു വർഷം കൂടുമ്പോൾ കുടിയാൻ - ജന്മി കരാർ പുതുക്കുന്നതിന്‍റെ പേര്?

പൊളിച്ചെഴുത്ത്

194. മണിമേഖല രചിച്ചത്?

സാത്തനാർ

195. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ നടന്ന യുദ്ധം?

കോഴിക്കോട് യുദ്ധം

196. ശങ്കരാചാര്യർ തർക്കങ്ങളിൽ തോൽപ്പിച്ച വ്യക്തി?

മണ്ഡനമിശ്രൻ

197. ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത്?

കാന്തളളൂർ ശാല

198. ചെമ്പകശ്ശേരി എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പുറക്കാട്

199. സ്വാതി തിരുനാളിന്‍റെ യഥാർത്ഥ പേര്?

രാമവർമ്മ

200. അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായവർഷം?

1695
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution