നാഡീ വ്യവസ്ഥ ,മസ്തിഷ്‌കം

നാഡീ വ്യവസ്ഥ 


* മസ്തിഷ്ക്കം ,സുഷുമ്ന ,നാഡികൾ,ഗ്രാഹികൾ എന്നിവ ചേർന്നതാണ് നാഡീ വ്യവസ്ഥ 

* നാഡീ വ്യവസ്ഥ യുടെ അടിസ്ഥാന ഘടകമാണ് ന്യുറോൺ 

* ന്യൂറോണിന്റെ കോശ ശരീരത്തിൽ നിന്ന് പുറത്തേക്കു  നീണ്ടുനിൽക്കുന്ന ഭാഗമാണ് ഡെൻഡ്രോണ് 

* ഡെൻഡ്രോണ്ന്റെ ശാഖകൾ ഡെൻഡ്രൈറ്റുകൾ എന്നറിയപ്പെടുന്നു ,ഇവയാണ്  തൊട്ടടുത്ത ന്യുറോണിൽ നിന്നും സന്ദേശം സ്വീകരിക്കുക 

* ന്യുറോണിന്റെ കോശ  ശരീരത്തിൽ നിന്നുള്ള നീളം കൂടിയ  തന്തുവാണ് ആക്സോൺ.ഇവ സംവേഗങ്ങളെ കോശ  ശരീരത്തിൽ നിന്നും പുറത്തേക്കെത്തിക്കുന്നു 

* മിക്ക നാഡീ കോശങ്ങളുടെയും ആക്സോണുകളെ പൊതിഞ്ഞിരിക്കുന്നതു കൊഴുപ്പു സ്തരമാണ് മൈലിന് ഷീത്.തിളങ്ങുന്ന വെള്ള നിറമാണിതിനുള്ളത് 

* മൈലിന്  ഷീത് ഉള്ള നാഡീ കോശങ്ങൾ കൂടുതലുള്ള മസ്തിഷ്ക്കാ ഭാഗത്തെ വൈറ്റ് മാറ്റർ എന്നും കോശശരീരവും മൈലിന്  ഷീത് ഇല്ലാത്ത നാഡീ കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന മസ്തിഷ്ക്കാ ഭാഗത്തെ ഗ്രേമാറ്റർ  എന്നും അറിയപ്പെടുന്നു 

* നാഡീ കോശങ്ങൾ മറ്റു കോശങ്ങളുമായി ബന്ധപ്പെടുന്ന ഭാഗമാണ് സിനാപ്സിസ് .സന്ദേശങ്ങൾ ഒരു ന്യുറോണിൽ നിന്നും മറ്റൊന്നിലേക്കു കടക്കാൻ സഹായിക്കുന്ന രാസവസ്തുക്കളാണ് നാഡീയ പ്രേക്ഷകങ്ങൾ (neuro transmitters)

* നാഡീ വ്യവസ്ഥയുടെ രണ്ട്‌ വിഭാഗങ്ങളാണ് കേന്ദ്ര നാഡീ വ്യവസ്ഥയും പെരിഫെറൽ നാഡീ വ്യവസ്ഥ യും 

* മസ്തിഷ്ക്കവും സുഷുമ്നയും ചേർന്നതാണ് കേന്ദ്ര നാഡീ വ്യവസ്ഥ 

* 12  ജോഡി ശിരോ നാഡികളും 31 ജോഡിസുഷുമ്ന നാഡികളും ചേർന്നതാണ്  പെരിഫെറൽ നാഡീ വ്യവസ്ഥ

നാഡീ വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ

 
അൽഷിമെയ്‌സ് 
മസ്തിഷ്കത്തിലെ നാഡീ കലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അമിലോയ്ഡ്  അടിഞ്ഞു കൂടുന്നത് മൂലം ന്യൂറോണുകൾ നശിക്കുന്നതാണ് അൽഷിമെയ്‌സ് നു കാരണം .കേവലമായ ഓർമ്മകൾ പോലും നശിക്കുന്നതാണ് പ്രധാന ലക്ഷണം.Alois alzheimer 1906 -ൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തു 
പാർക്കിൻസൺസ് 
മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശമാണ് ഇതിനു കാരണം .തലച്ചോറിൽ ഡോപ്പാമിൻ എന്ന നാഡീയപ്രേക്ഷകത്തിന്റെ ഉത്പാദനം കുറയുകയും ചെയ്യും .ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടലും വിറയലും പേശികളുടെ ക്രമരഹിതമായ ചലനവും ഇതിന് ഉദാഹരണമാണ് .അന്തരിച്ച ലോക പ്രശസ്ത ബോക്സർ ഇതിനു അടിമയായിരുന്നു .
അപസ്മാരം
തലച്ചോറിൽ തുടർച്ചയായ ക്രമരഹിതമായ വൈദ്യുത പ്രവാഹമുണ്ടാകുന്നതാണ് ഇതിനു കാരണം

മസ്തിഷ്‌കം 


* നാഡീ വ്യവസ്ഥ യുടെ കേന്ദ്രമാണ് മസ്തിഷ്‌കം .ഇതില് ആണ് ഏറ്റവും കൂടുതൽ ന്യൂറോണുകൾ ഉൾക്കൊള്ളുന്നത് 

* മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്ന് സ്തരങ്ങലുള്ള  പാളിയാണ്    മെനിഞ്ജസ് (Meninges) .

* മെനിഞ്ജസിന്റെ പാളികൾക്കുള്ളിൽ നിറഞ്ഞിരിക്കുന്ന സെറിബ്രോ സ്പൈനൽ ദ്രവമാണ്  മസ്തിഷ്ക്കാ കലകൾക്ക് പോഷക ഘടകങ്ങളും ഓക്സിജനും  എത്തിക്കുന്നത്. മസ്തിഷ്കത്തെ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും മർദം ക്രമീകരിക്കാനും ഇത് സഹായിക്കുന്നു.

സെറിബ്രം


* മസ്തിഷ്കത്തെ ന്റെ  ഏറ്റവും വലിയ ഭാഗമാണ് സെറിബ്രം

* ധാരാളം ചുളിവുകളും മടക്കുകളുമുള്ള സെറിബ്ര ത്തിന്റെ ബാഹ്യഭാഗം കോർട്ടക്സ് എന്നും ആന്തരഭാഗം മെഡുല്ല എന്നും അറിയപ്പെടുന്നു.

* കോർട്ടക്സിൽ ഗ്രേമാറ്ററും മെഡുല്ലയിൽ വൈറ്റ്മാറ്ററും കാണപ്പെടുന്നു

* ചിന്ത, ബുദ്ധി, ഓർമ, ഭാവന, ഭാഷ എന്നിവയുടെ കേന്ദ്രമാണ് സെറിബ്രം.

* ഇന്ദ്രിയാനുഭവങ്ങൾ ഉണ്ടാക്കുന്നത് സെറിബ്രമാണ് (കാഴ്ച, കേൾവി, മണം, രുചി, സ്പർശം).

സെറിബെല്ലം


* സെറിബ്രത്തിന് പിന്നിൽ താഴെ രണ്ട് ദളങ്ങളായി
കാണപ്പെടുന്ന സെറിബെല്ലമാണ് തലച്ചോറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഗം 
*  പേശീ  പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയുo
ശരീരതുലനനില പാലിക്കുകയും ചെയ്യുകയാണ് സെറിബെല്ലത്തിന്റെ ധർമം
* സെറിബെല്ലം ലിറ്റിൽ ബ്രെയിൻ എന്ന് അറിയപ്പെടുന്നു

* മദ്യം ബാധിക്കുന്നതു സെറിബെല്ലതെ ആണ് 

മെഡുല്ല ഒബ്ലാംഗേറ്റ


* മസ്തിഷ്കത്തിന്റെ ഏറ്റവും  ചുവട്ടിലുള്ള ഭാഗമാണ് ഇത് .

* ഇതിന്റെ   തുടർച്ചയായാണ്   സുഷുമ്ന പുറപ്പെടുന്നത്.

* ശ്വസനം , ഹൃദയസ്പന്ദ്രനം, രക്തക്കുഴലുകളുടെ സങ്കോചവികാസം തുടങ്ങി അനൈച്ഛിക പ്രവർത്തനങ്ങളെ  നിയന്ത്രിക്കുന്നു.

*  ഛർദി, ചുമ, തുമ്മൽ തുടങ്ങിയവയ   നിയന്ദ്രിക്കുന്നതു  മെഡുല്ല ഒബ്ലോംഗേറ്റയാണ്

തലാമസ്


* സെറിബ്രത്തിന് തൊട്ടുതാഴെയാണ് തലാമസ്

* സെറിബ്രത്തിലേക്കും സെറിബ്രത്തിൽനിന്നുമുള്ള ആവേഗങ്ങളുടെ പുനഃപ്രസരണ കേന്ദ്രമാണിത്. 

* വേദനസംഹാരികൾ പ്രവർത്തിക്കുന്നത് തലാമസിലാണ്.

ഹൈപ്പോതലാമസ്


* തലാമസിന് തൊട്ടുതാഴെയാണ് ഹൈപ്പോതലാമ സ് സ്ഥിതിചെയ്യുന്നത്. 

* ശരീരോഷ്ടാവ് ജലത്തിന്റെ അളവ് എന്നിവ നിയ ന്ത്രിച്ച് ആന്തര സമസ്ഥിതി പാലിക്കുന്നതിൽ പ്രധാ ന പങ്ക് വഹിക്കുന്നു. 

* വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ ഉണ്ടാ ക്കുന്നത് ഹൈപ്പോതലാമസ് ആണ്

* ഹൈപ്പോതലാമസ് പിയൂഷഗ്രന്ഥിയുടെ ഹോർ മോൺ ഉത്പാദനത്തെ നിയന്ത്രിക്കുന്നു.

* വാസോപ്രസിൽ, ഓക്സിടോസിൻ എന്നീ രണ്ട് ഹോർമോണുകൾ സ്രവിക്കുന്നതും ഹൈപ്പോതലാമസ് ആണ്.

സുഷുമ്ന


* മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടർച്ചയായികാണപ്പെടുന്നു  സുഷുമ്ന നട്ടെല്ലിനുള്ളിൽസംരക്ഷിക്കപ്പെട്ടിരിക്കുന്നു . 

* സുഷുമ്നയും മെനിഞ്ജസ് കൊണ്ട്  പൊതിയപ്പെട്ടിരിക്കുന്നു.

* സുഷുമ്നയുടെ ബാഹ്യഭാഗത്തവൈറ്റ് മാറ്റേറും ആന്തരഭാഗത്ത്ഗ്രേമാറ്ററും കാണപ്പെടുന്നു ,

* 31 ജോടി സുഷുമ്നാനാഡികൾ വഴി സുഷുമ്ന  ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു

*  ഓരോ സുഷുമ്നാ നാഡിയുംഡോർസെൽ റൂട്ട് , വെൻട്രൽ റൂട്ട് എന്നീ ശാഖകൾ വഴി സുഷുമ്നയുമായി  ബന്ധപ്പെടുന്നു.

* ആവേഗങ്ങൾ ഡോർസെൽ റൂട്ടിലൂടെ സുഷുമ്നയിലേക്കും വെൻടൽ'റൂട്ടിലൂടെ പുറത്തേക്കും  പോവുന്നു.

* നടത്തം, ഓട്ടം  തുടങ്ങിയ ദ്രുത ഗതിയിലുള്ള ആവർത്തന ചലനം ഏകോപിപ്പിക്കുന്നത് സുഷുമനയാണ് 


Manglish Transcribe ↓


naadee vyavastha 


* masthishkkam ,sushumna ,naadikal,graahikal enniva chernnathaanu naadee vyavastha 

* naadee vyavastha yude adisthaana ghadakamaanu nyuron 

* nyooroninte kosha shareeratthil ninnu puratthekku  neendunilkkunna bhaagamaanu dendronu 

* dendronnte shaakhakal dendryttukal ennariyappedunnu ,ivayaanu  thottaduttha nyuronil ninnum sandesham sveekarikkuka 

* nyuroninte kosha  shareeratthil ninnulla neelam koodiya  thanthuvaanu aakson. Iva samvegangale kosha  shareeratthil ninnum puratthekketthikkunnu 

* mikka naadee koshangaludeyum aaksonukale pothinjirikkunnathu kozhuppu stharamaanu mylinu sheethu. Thilangunna vella niramaanithinullathu 

* mylinu  sheethu ulla naadee koshangal kooduthalulla masthishkkaa bhaagatthe vyttu maattar ennum koshashareeravum mylinu  sheethu illaattha naadee koshangal kooduthalaayi kaanappedunna masthishkkaa bhaagatthe gremaattar  ennum ariyappedunnu 

* naadee koshangal mattu koshangalumaayi bandhappedunna bhaagamaanu sinaapsisu . Sandeshangal oru nyuronil ninnum mattonnilekku kadakkaan sahaayikkunna raasavasthukkalaanu naadeeya prekshakangal (neuro transmitters)

* naadee vyavasthayude randu vibhaagangalaanu kendra naadee vyavasthayum peripheral naadee vyavastha yum 

* masthishkkavum sushumnayum chernnathaanu kendra naadee vyavastha 

* 12  jodi shiro naadikalum 31 jodisushumna naadikalum chernnathaanu  peripheral naadee vyavastha

naadee vyavasthaye baadhikkunna rogangal

 
alshimeysu 
masthishkatthile naadee kalakalil aleyamaaya oru tharam protteen amiloydu  adinju koodunnathu moolam nyooronukal nashikkunnathaanu alshimeysu nu kaaranam . Kevalamaaya ormmakal polum nashikkunnathaanu pradhaana lakshanam. Alois alzheimer 1906 -l ee rogam aadyamaayi ripporttu cheythu 
paarkkinsansu 
masthishkatthile prathyeka gaamgliyonukalude naashamaanu ithinu kaaranam . Thalacchoril doppaamin enna naadeeyaprekshakatthinte uthpaadanam kurayukayum cheyyum . Shareeratthinte thulanaavastha nashdappedalum virayalum peshikalude kramarahithamaaya chalanavum ithinu udaaharanamaanu . Anthariccha loka prashastha boksar ithinu adimayaayirunnu .
apasmaaram
thalacchoril thudarcchayaaya kramarahithamaaya vydyutha pravaahamundaakunnathaanu ithinu kaaranam

masthishkam 


* naadee vyavastha yude kendramaanu masthishkam . Ithilu aanu ettavum kooduthal nyooronukal ulkkollunnathu 

* masthishkatthe pothinjirikkunna moonnu stharangalulla  paaliyaanu    meninjjasu (meninges) .

* meninjjasinte paalikalkkullil niranjirikkunna seribro spynal dravamaanu  masthishkkaa kalakalkku poshaka ghadakangalum oksijanum  etthikkunnathu. Masthishkatthe kshathangalil ninnu samrakshikkunnathinum mardam krameekarikkaanum ithu sahaayikkunnu.

seribram


* masthishkatthe nte  ettavum valiya bhaagamaanu seribram

* dhaaraalam chulivukalum madakkukalumulla seribra tthinte baahyabhaagam korttaksu ennum aantharabhaagam medulla ennum ariyappedunnu.

* korttaksil gremaattarum medullayil vyttmaattarum kaanappedunnu

* chintha, buddhi, orma, bhaavana, bhaasha ennivayude kendramaanu seribram.

* indriyaanubhavangal undaakkunnathu seribramaanu (kaazhcha, kelvi, manam, ruchi, sparsham).

seribellam


* seribratthinu pinnil thaazhe randu dalangalaayi
kaanappedunna seribellamaanu thalacchorile ettavum valiya randaamatthe bhaagam 
*  peshee  pravartthanangale ekopippikkukayuo
shareerathulananila paalikkukayum cheyyukayaanu seribellatthinte dharmam
* seribellam littil breyin ennu ariyappedunnu

* madyam baadhikkunnathu seribellathe aanu 

medulla oblaamgetta


* masthishkatthinte ettavum  chuvattilulla bhaagamaanu ithu .

* ithinte   thudarcchayaayaanu   sushumna purappedunnathu.

* shvasanam , hrudayaspandranam, rakthakkuzhalukalude sankochavikaasam thudangi anychchhika pravartthanangale  niyanthrikkunnu.

*  chhardi, chuma, thummal thudangiyavaya   niyandrikkunnathu  medulla oblomgettayaanu

thalaamasu


* seribratthinu thottuthaazheyaanu thalaamasu

* seribratthilekkum seribratthilninnumulla aavegangalude punaprasarana kendramaanithu. 

* vedanasamhaarikal pravartthikkunnathu thalaamasilaanu.

hyppothalaamasu


* thalaamasinu thottuthaazheyaanu hyppothalaama su sthithicheyyunnathu. 

* shareeroshdaavu jalatthinte alavu enniva niya nthricchu aanthara samasthithi paalikkunnathil pradhaa na panku vahikkunnu. 

* vishappu, daaham, lymgikaasakthi enniva undaa kkunnathu hyppothalaamasu aanu

* hyppothalaamasu piyooshagranthiyude hor mon uthpaadanatthe niyanthrikkunnu.

* vaasoprasil, oksidosin ennee randu hormonukal sravikkunnathum hyppothalaamasu aanu.

sushumna


* medulla oblomgettayude thudarcchayaayikaanappedunnu  sushumna nattellinullilsamrakshikkappettirikkunnu . 

* sushumnayum meninjjasu kondu  pothiyappettirikkunnu.

* sushumnayude baahyabhaagatthavyttu maatterum aantharabhaagatthgremaattarum kaanappedunnu ,

* 31 jodi sushumnaanaadikal vazhi sushumna  shareeratthinte vividha bhaagangalumaayi bandhappettirikkunnu

*  oro sushumnaa naadiyumdorsel roottu , vendral roottu ennee shaakhakal vazhi sushumnayumaayi  bandhappedunnu.

* aavegangal dorsel roottiloode sushumnayilekkum vendal'roottiloode puratthekkum  povunnu.

* nadattham, ottam  thudangiya drutha gathiyilulla aavartthana chalanam ekopippikkunnathu sushumanayaanu 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution