മനുഷ്യ ശരീരം :അന്തഃസ്രാവീ വ്യവസ്ഥ

അന്തഃസ്രാവീ വ്യവസ്ഥ (Endocrine system)


* ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിന് നാഡീവ്യവസ്ഥയോടൊപ്പം പ്രവർത്തിക്കുന്ന വ്യവസ്ഥയാണ് അന്തഃസ്രാവി വ്യവസ്ഥ. 

* അന്തഃസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങളാണ് ഹോർമോണുകളും സിറ്റോയ്ഡുകളും മറ്റും.

* ഇവ കലകളിൽ എത്തിച്ചേരുന്നത് കുഴലുകൾ വഴിയല്ല രക്തത്തിലൂടെയാണ്.അതിനാൽ ഇവ നളീരഹിത  ഗ്രന്ഥികൾ എന്നും വിളിക്കപ്പെടുന്നു. 

പാൻക്രിയാസ്


* പാൻക്രിയാസ് ഗ്രന്ഥിയിൽ കാണപ്പെടുന്ന  കോശസമൂഹങ്ങളാണ് ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് . 

* ഈ കോശ സമൂഹങ്ങളിലെ ബീറ്റ കോശങ്ങൾ ഇൻസുലിനും ആൽഫ കോശങ്ങൾ ഗ്ലൂക്കഗോണും ഉല്പാദിപ്പിക്കുന്നു.

* രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് 70-110mg/100ml ആണ്. രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്നത് പാൻക്രിയാസ് ആണ്.

* ഇൻസുലിനാണ് കരളിലും പേശികളിലും വെച്ച് ഗ്ലൂക്കോസിനെ   ഗ്ലൈക്കോജനാക്കി മാറ്റുന്നത്. ഗ്ലൂക്കോസ് തന്മാത്രയുടെ കോശത്തിനകത്തേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്തുന്നു. 

* കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്നത് ഗ്ലൂക്കഗോൺ ആണ്.

പ്രമേഹം (Diabetes Mellitus)


* പ്രഭാത ഭക്ഷണത്തിനു മുൻപുള്ള രക്തപരിശോധനയിൽ 126 mg/100 ml-നു മുകളിൽ രക്തത്തിൽ ഗ്ലൂക്കോസുള്ള അവസ്ഥയാണ് പ്രമഹേം, 

* പ്രമേഹരോഗികളുടെ മൂത്രത്തിൽ ഗ്ലൂക്കോസ് കാണപ്പെടും

തൈറോയ്ഡ് ഗ്രന്ഥി


* സ്വനപേടകത്തിനു തൊട്ടുതാഴെ സ്ഥിതിചെയ്യുന്നു. 

* തൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോണുകളാണ് തൈറോക്സിൻ, കാൽസിടോണിൻ എന്നിവ. 

* കുട്ടികളിൽ തൈറോക്സിൻ ഉല്പാദനം കുറഞ്ഞാൽ ക്രൈറ്റനിസം എന്ന അവസ്ഥ ഉണ്ടാകും. 

* മുതിർന്നവരിൽ തൈറോക്സിൻ തുടർച്ചയായി കുറഞ്ഞാലുണ്ടാകുന്ന രോഗമാണ് മിക്സെഡിമ. 

* തെറോക്സിന്റെ ഉല്പാദനം കൂടിയാൽ ഗ്രേവ്സ് രോഗം ഉണ്ടാകും. കണ്ണുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നതാണ് ഇതിന്റെ ലക്ഷണം

* തൈറോക്സിന്റെ ഉല്പാദനത്തിന് ആവശ്യമായ മൂലകമാണ് അയഡിൻ, അയഡിന്റെ അഭാവത്തിൽ തൈറോയ്ഡ് ഗ്രന്ഥി അമിതമായി വളരുന്ന അവസ്ഥയാണ് ഗോയിറ്റർ. 

* രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കുറയ്ക്കാൻ തൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോൺ ആണ് കാൽസിടോണിൻ.

പാരാതൈറോയ്ഡ് ഗ്രന്ഥി


* തൈറോയ്ഡ് ഗ്രന്ഥിയുടെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന ഗ്രന്ഥിയാണ് പാരാതൈറോയ്ഡ് ഗ്രന്ഥി.

* പാരാതൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോണാണ് പാരാതെർമോൺ

* രക്തത്തിലെ കാത്സ്യത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഹോർമോണാണ് പാരാതെർമോൺ.

തൈമസ് ഗ്രന്ഥി


* മാറെല്ലിന് താഴെയായി സ്ഥിതിചെയ്യുന്ന അന്തഃസ്രാവീഗ്രന്ഥിയാണ് തൈമസ് 

* തൈമോസിൻ ഹോർമോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈമസ് 

* യുവത്വ ഹോർമോൺ എന്നും ഈ ഹോർമോൺ അറിയപ്പെടുന്നു. 

* ശൈശവത്തിൽ വളരെ സജീവമായ ഗ്രന്ഥി പ്രായപൂർത്തിയെത്തുമ്പോൾ ചുരുങ്ങിപ്പോവും.

അഡ്രിനൽ ഗ്രന്ഥി


* വൃക്കകളുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഗ്രന്ഥികളാണിവ. 

* അഡ്രിനൽ ഗ്രന്ഥിയുടെ പുറംഭാഗം കോർട്ടക്സ് എന്നും ഉൾഭാഗം മെഡുല്ല എന്നും അറിയപ്പെടുന്നു. 

* കോർട്ടക്സ് ഉല്പാദിപ്പിക്കുന്ന ഹോർമോണുകളാണ് കോർട്ടിസോൾ, അൽഡോസ്റ്റിറോൺ എന്നിവ. ഇവ ലൈംഗിക ഹോർമോണുകളും ഉല്പാദിപ്പിക്കുന്നു.


Manglish Transcribe ↓


anthasraavee vyavastha (endocrine system)


* shaareerika pravartthanangal niyanthrikkukayum ekopippikkukayum cheyyunnathinu naadeevyavasthayodoppam pravartthikkunna vyavasthayaanu anthasraavi vyavastha. 

* anthasraavi granthikalude sravangalaanu hormonukalum sittoydukalum mattum.

* iva kalakalil etthiccherunnathu kuzhalukal vazhiyalla rakthatthiloodeyaanu. Athinaal iva naleerahitha  granthikal ennum vilikkappedunnu. 

paankriyaasu


* paankriyaasu granthiyil kaanappedunna  koshasamoohangalaanu ailattsu ophu laamgarhaansu . 

* ee kosha samoohangalile beetta koshangal insulinum aalpha koshangal glookkagonum ulpaadippikkunnu.

* rakthatthile glookkosinte saadhaarana alavu 70-110mg/100ml aanu. Rakthatthile glookkosu alavu niyanthrikkunnathu paankriyaasu aanu.

* insulinaanu karalilum peshikalilum vecchu glookkosine   glykkojanaakki maattunnathu. Glookkosu thanmaathrayude koshatthinakatthekkulla praveshanam thvarithappedutthunnu. 

* karalil sambharicchirikkunna glykkojane glookkosaakki maattunnathu glookkagon aanu.

prameham (diabetes mellitus)


* prabhaatha bhakshanatthinu munpulla rakthaparishodhanayil 126 mg/100 ml-nu mukalil rakthatthil glookkosulla avasthayaanu pramahem, 

* prameharogikalude moothratthil glookkosu kaanappedum

thyroydu granthi


* svanapedakatthinu thottuthaazhe sthithicheyyunnu. 

* thyroydu granthi ulpaadippikkunna hormonukalaanu thyroksin, kaalsidonin enniva. 

* kuttikalil thyroksin ulpaadanam kuranjaal kryttanisam enna avastha undaakum. 

* muthirnnavaril thyroksin thudarcchayaayi kuranjaalundaakunna rogamaanu miksedima. 

* theroksinte ulpaadanam koodiyaal grevsu rogam undaakum. Kannukal puratthekku thalli nilkkunnathaanu ithinte lakshanam

* thyroksinte ulpaadanatthinu aavashyamaaya moolakamaanu ayadin, ayadinte abhaavatthil thyroydu granthi amithamaayi valarunna avasthayaanu goyittar. 

* rakthatthile kaathsyatthinte alavu kuraykkaan thyroydu granthi ulpaadippikkunna hormon aanu kaalsidonin.

paaraathyroydu granthi


* thyroydu granthiyude pinbhaagatthaayi sthithicheyyunna granthiyaanu paaraathyroydu granthi.

* paaraathyroydu granthi ulpaadippikkunna hormonaanu paaraathermon

* rakthatthile kaathsyatthinte alavu vardhippikkaan sahaayikkunna hormonaanu paaraathermon.

thymasu granthi


* maarellinu thaazheyaayi sthithicheyyunna anthasraaveegranthiyaanu thymasu 

* thymosin hormon ulpaadippikkunna granthiyaanu thymasu 

* yuvathva hormon ennum ee hormon ariyappedunnu. 

* shyshavatthil valare sajeevamaaya granthi praayapoortthiyetthumpol churungippovum.

adrinal granthi


* vrukkakalude mukalil sthithicheyyunna granthikalaaniva. 

* adrinal granthiyude purambhaagam korttaksu ennum ulbhaagam medulla ennum ariyappedunnu. 

* korttaksu ulpaadippikkunna hormonukalaanu korttisol, aldosttiron enniva. Iva lymgika hormonukalum ulpaadippikkunnu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution